Sunday, April 6, 2008

വരിയെടുത്ത പാട്ടുകള്‍

ഹസ്പട്ടോമി ഹിസ്പട്ടോമിയാ
ക്ലപ്പട്ടോമി ക്ലിപ്പട്ടോമിയാ
ഹസ്പട്ടോമിയ ഹിസ്പഛാമിയ
ഭൂവാരെ ഭുപ്പപ്പാരെ ഭുലിയാരെ ഖാരോഹാരെ
ഹസ്പട്ടോമി ഹിസ്പട്ടോമി ടോമിടാമി ഹസ്പട്ടോമി

ഇതെന്തു ഭാഷയാടേ ഈ പാടണത്?
ഇതൊരു സാങ്കല്പ്പിക ഭാഷ.  വിക്രം എന്ന പഴേ തമിഴു പടത്തിലെ സങ്കല്പ്പരാജ്യത്തിലെ രാജാവു പാടണത്. നല്ല ഈണമല്ലേ?

നിനക്ക് ഇതു പാടുമ്പ ചിരിവരൂല്ലേ?
ഇല്ലല്ല്. എനിക്കു ചിരി വരണത് ദാ ഈ മാതിരി പാട്ടു പാടുമ്പഴാ.
"കളിപ്പാട്ടമായി കണ്മണീ നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂടു കൂട്ടുന്നു ഞാന്‍..."
അതെന്റരാണോ മനസ്സുള്ള കളിപ്പാട്മ്വും ഓന്റെ നെഞ്ചത്തു ജലശയ്യയും സ്വരക്കൂടും. കൂടുതലു ചിരിക്കണേ ബാക്കി കൂടെ പാടിയാ മതി, ചിരിച്ചിപ്പി ഉയിര്‍പ്പൈങ്കിളി തുടങ്ങി  അസലു പ്രയോഗങ്ങളു പൊറകേമ്വെരും.

എന്നാലും വല്ലോം ഒരര്‍ത്ഥം വേണ്ടേടേ?
അതിനിപ്പ ഏതു പാട്ടിനാ അണ്ണാ അര്‍ത്ഥവഒള്ളത്.  ഹസ്പട്ടോമി ഒരു സങ്കല്പ്പ ഭാഷയായതുകൊണ്ട് ഇഷ്ടമുള്ള, രസമുള്ള, ഭംഗിയുള്ള അര്‍ത്ഥം അങ്ങോട്ട് സങ്കല്പ്പിക്കാവല്ല്. "രതിസുഖസാരേ നീ അരികില്‍ വന്നെനിക്കൊരു മധുരം തൂകിത്തരുമോ" എന്ന് എഴുതിവച്ചു കഴിഞ്ഞാല്‍ പിന്നെ അതിനും സ്കോപ്പില്ല.
 

10 comments:

യാരിദ്‌|~|Yarid said...

കോരിയെടുത്ത പാട്ടുകള്‍..

പ്രിയ said...

:D

ചേച്ചിടെ മോന് മുന്പ് ചുമ്മാ അക്ഷരങ്ങള് പറക്കി പറഞ്ഞു ആസ്വദിച്ചു പാട്ട് പാടണത് കാണാറുണ്ട് . ന നാ ന നാ നാനാനേ എന്നൊക്കെ. അന്നതൊക്കെ കേട്ട് ഞങ്ങള് തലകുത്തി ചിരിച്ചിട്ടും ഉണ്ട്. ഇതിപ്പോ

ന്നാലും ആ "കളിപ്പാട്ടമായ് ... " ഇനി കേട്ടാല് സെന്റിയും വരില്ലല്ലോന്നാലോചിക്കുബോളാ :( ഒരു സെന്റി

കാവലാന്‍ said...

കൊള്ളാം.......
ഇതു വെറും പാട്ടല്ല ഹിസ്ബുള്‍മുജാഹിദ്ദീന്‍ തൈയ്യത്തുഇഫികുല്‍മുല്‍ക്കിന്റെ ദേശീയഗാനമാണ് ദേശീയഗാനം.

ഭടന്‍ said...

ഇന്നെന്തെഴുതിയാലും പട്ടാകും..!

മക്കസായി..മക്കസായി റമ്പമ്പോ....എന്ന പാട്ട് നമ്മുടെ ഒരു നടന്‍, മലയാളത്തിലെ ‘ഇരട്ട’ സംഗീത സംവിധായകന്മാരുടെ റെഡിമെയ്ഡ് ഈണത്തിനൊപ്പിച്ചു ധൃതി പിടിച്ചെഴുതിയ പാട്ടാണ്. മക്കസായി എന്ന പദം സിംഗള ഭാഷയിലെ എന്തോ അര്‍ത്ഥമുള്ള പദമാണെന്ന് പിന്നെ എങ്ങിനേയോ അറിഞ്ഞത്രെ! (പെരച്ചന്‍). സംഗീത സംവിധായകരുടെ താളമുറുക്കത്തിനു പറ്റിയ പദങ്ങളായതു കൊണ്ട് (സന്ദര്‍ഭത്തിനൊത്ത അര്‍ത്ഥമുള്ളതു കൊണ്ടല്ല)അവരതങ്ങു സ്വീകരിച്ചു എന്നു ഒരഭിമുഖത്തില്‍ പ്രസ്തുത ഇരട്ടകള്‍ പറയുന്നതു ഒരിയ്ക്കല്‍ ഒരു ചാനലില്‍ കണ്ടപ്പോള്‍ ഞാന്‍ അന്തം വിട്ടുപോയി സുഹൃത്തേ...അതു കൊണ്ടു താങ്കളും വിഷമിക്കേണ്ട. ലോകത്തിലെ ഏതെങ്കിലുമൊരു ഭാഷയില്‍ ഇതിനൊരു അര്‍ത്ഥം ഇല്ലാതിരിയ്ക്കില്ല!

Lath
latheefs.blogspot.com

സു | Su said...

കളിപ്പാട്ടമായ് കണ്മണീ എന്ന പാട്ടെനിക്ക് ഇഷ്ടമായിരുന്നു. അര്‍ത്ഥം നോക്കാന്‍ നിന്നാല്‍ ഒരു പാട്ടും ഉണ്ടാവില്ല നല്ലതെന്നു പറയാന്‍.

മാരീചന്‍‍ said...

വരിയുടഞ്ഞ പാട്ടുകള്‍ എന്ന തലക്കെട്ടായിരുന്നു കുറേക്കൂടി നല്ലത്

വാല്‍മീകി said...

ടി. പി. ശാസ്തമംഗലമാവാനുള്ള പരിപാടിയാണോ അണ്ണാ?

ഫസല്‍ said...

"രതിസുഖസാരേ നീ അരികില്‍ വന്നെനിക്കൊരു മധുരം തൂകിത്തരുമോ" Nalla kavitha thulumbum varikal.. ithinu sangeetham kodukkanam..
pinne alpam sangathikal venam
tempo venamenkil alpam koottiyittoaloo

മാണിക്യം said...

♫♫♫♫ ഡംബ്ബബ്ബോ ♫♫♫♫ ഡബ്ബ്ബ്ബരാ ♫♫♫♫
♫♫♫♫ ഡംബ്ബംബ്ബാഡോ ♫♫♫♫
ഞാന്‍ പോയിട്ട് പിന്നെ വരാം
ഡിംതന ♫♫♫♫ ഡിം തന ♫♫♫♫
♫♫♫♫ ഡിം താനാ തൊം♫♫♫♫

Pramod.KM said...

J. R. R. Tolkien ഉണ്ടാക്കിയ Elvish ഭാഷയെ കുറിച്ച് കേട്ടിട്ടുണ്ട്. ലോര്‍ഡ് ഓഫ് ദ റിങ്ങ്സില്‍ ഈ ഭാഷയിലുള്ള പാട്ടും കേട്ടിട്ടുണ്ട്:)