Thursday, April 10, 2008

തീവ്രവാദവും മതങ്ങളും

ടിബറ്റ് രാജ്യമാവണോ വേണ്ടേ എന്നതല്ല, സമാധാനത്തിന്റെ മതമായ ബുദ്ധമതത്തെപ്പോലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്..
അപ്പോ ചൈനക്കാരാരും ബുദ്ധമതക്കാരല്ലേ? അതു പോട്ട്. സമാധാനത്തിന്റെ മതം യുദ്ധത്തിന്റെ മതം എന്നു രണ്ടാക്കി തിരിച്ച ഒരു പട്ടിക നിന്റെ കൈവശമുണ്ടോ? ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞേ.

 അല്ല ചില മതങ്ങള്‍ തീവ്രവാദത്തിന്റെ..
 ചില വേണ്ടാ, പേരു പറ, മടിക്കണ്ടാ.

അത് പിന്നെ  ഇസ്ലാമിക തീവ്രവാദം, പിന്നെ ഹിന്ദുക്കള്‍ ഗുജറാത്തിലും ഒറീസ്സയിലും..
ബാബറി മസ്ജിദും ഒമ്പതേല്‍ പതിനൊന്നും... ധൈര്യമായിട്ട് പറയെടേ..

അത് തന്നെ പറയാതെ നിനക്കറിയാവല്ല്.
ഓക്കേ. രണ്ട് മതങ്ങള്‍ നീ പറഞ്ഞു. ഇനി ബാക്കിയുള്ളത് പറ.

ബാക്കിയോ?
തന്നെ. ഇനി ലോകത്ത് ബാക്കിയുള്ള രണ്ട് വലിയ മതങ്ങള്‍ ക്രിസ്തുമതവും ബുദ്ധമതവുമാണ്‌.

ഓ, നീ പറഞ്ഞു വരുന്നത് പണ്ടെങ്ങാണ്ട് കുരിശു യുദ്ധം നടന്ന കാര്യം.
പണ്ടത്തെക്കാര്യമല്ല, റുവാണ്ടയില്‍  കൃസ്ത്യന്‍ പുരോഹിതര്‍  നേരിട്ടു തോക്കെടുത്ത് ഇറങ്ങിയതും ആളെ വശീകരിച്ചു പള്ളിയില്‍ കയറ്റി പൂട്ടിയിട്ട് യന്ത്രത്തോക്കുകൊണ്ട് വെടിവച്ചും സഭാനേതൃത്വത്തില്‍ ലക്ഷങ്ങളെ ഫിനിഷ് ചെയ്യത് ഈയിടെ അല്ലേ ചെല്ലാ.

അത് വംശീയ കലാപമാണെന്നാണു ഞാന്‍ കരുതിയത്.
കൃസ്ത്യന്‍ മിഷണറിമാര്‍ സംഘടിച്ച് കൊലയ്ക്ക് നേതൃത്വം കൊടുത്താല്‍ വംശീയ കലാപവും ബാക്കി മതക്കാരിലെ ന്യൂനപക്ഷം ചെയ്യുന്നത് മത തീവ്രവാദവുമോ?

അത് പോട്ട്, ഞാന്‍ പറഞ്ഞത് ബുദ്ധമതത്തെപ്പറ്റിയാണ്‌, അഹിംസ, ദയ..
എല്ലാ കിത്താബിലും അഹിംസയും ദയയും ഒക്കെ കാണും, ബുദ്ധസന്യാസിമാരാണ്‌ സകലമാന ജപ്പന് പടയാളിയെയും നിഞ്ജയെയും ഷോഗണിനെയും ചാവേര്‍ സൈന്യമാക്കിയത്.  രാജാക്കാന്മാരുടെ പോക്രിത്തരങ്ങള്‍ക്ക് നീതീകരണമുള്ള പുസ്തകങ്ങളെഴുതിയത്..

നീ പിന്നേം ചരിതത്തിലോട്ട് പോയി.
ഓ സോറി, വര്‍ത്തമാനത്തിലോട്ട് വന്നു.  ശ്രീലങ്കയില്‍ പള്ളികള്‍ കത്തിച്ചത് ബുദ്ധമതക്കാരാണ്‌. തമിഴരെ കൊന്നു തീര്‍ക്കുന്നതാണ്‌ ധര്‍മ്മമെന്ന് ടീവി ക്യാമറയ്ക്കു മുന്നില്‍ പറഞ്ഞത്  ബുദ്ധസന്യാസിയാണ്‌. തായ്ലാന്‍ഡില്‍ മുസ്ലീം പള്ളികളില്‍ കൂട്ടക്കൊല നടത്തിയതും ബുദ്ധമതക്കാരാണ്‌, ലവോസില്‍ പാതിരികളെ കൊന്നതും ബുദ്ധമതക്കാരാണ്‌.  കംബോഡിയയില്‍ പള്ളിയാക്രമിച്ചത് ബുദ്ധസന്യാസിമാരാണ്‌,  ലഡാക്കില്‍ ബുദ്ധമതം ചാതുര്‍‌വര്‍ണ്യത്തില്‍ ഹിന്ദുക്കളെ കടത്തിവെട്ടി നില്‍ക്കുന്നു. ബര്‍മ്മയില്‍ ബുദ്ധിസ്റ്റ് ആര്‍മി, ഭൂട്ടാനെന്നു മനുഷ്യാവകാശന്റെ സൈറ്റില്‍ നോക്കിയാല്‍..

 എന്നാലും ദലൈലാമ..
 ഏതു ദലൈലാമ? ജപ്പാനിലെ സബ്‌വേയില്‍ വിഷവാതകം വിട്ട ഭീകരനില്‍ നിന്നും അഞ്ചു കോടി സംഭാവന വാങ്ങിയ ലാമയോ?
 
നീ പറഞ്ഞുവരുന്നത് അപ്പോള്‍ ഒരു മതത്തിലും ഭീകരവാദത്തിനു കുറവില്ലെന്നാണല്ലേ?
തന്നെ.  മീഡിയയുടെ ഒരു കളിയല്ലേ ചിലനേരത്ത് ചില മതത്തില്‍ മാത്രം എങ്ങുമില്ലാത്ത നന്മയും സഹിഷ്ണുതയും.

13 comments:

പ്രിയ said...

:)

രാജീവ്‌ ചേലനാട്ട്‌ പരിഭാഷപെടുത്തിയ “തിബത്തില്‍നിന്ന് കയ്യെടുക്കൂ”(Hey! Take your hands off Tibet) കൂടെ ഒന്നു വായിച്ചേക്കൂ.

ഗുപ്തന്‍ said...

ഇതാണ് ഇബ്രു പറഞ്ഞ വഴറ്റുവാദം. എല്ലാം കൂടെ വഴറ്റിയപ്പോല്‍ മധുരമനോഹര ചൈന ബാക്കി :)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

അപ്രിയമായ കറുത്ത സത്യം.

കൂമന്‍ said...

നൂറില്‍ നൂറ് മാര്‍ക്ക്. സത്യം സത്യമായി പറഞ്ഞതിന്

Radheyan said...

പിന്നെയും പിന്നെയും മതമെന്ന സത്വം നമ്മെ നോക്കി പല്ലിളിക്കുന്നു.

മതമില്ലാത്ത ആത്മീയത ഉണ്ടോ.അധികാരത്തില്‍ താല്‍പ്പര്യമില്ലാത്ത ചോരക്കൊതിയില്ലാത്ത ശകുനിമാരില്ലാത്ത...ദൈവം മാത്രമുളള ആത്മീയത

മൂര്‍ത്തി said...

ഇതാണതിന്റെ പോയിന്റ്..അനോണി ആന്റണിക്ക് നന്ദി..

Inji Pennu said...

>>നീ പറഞ്ഞുവരുന്നത് അപ്പോള്‍ ഒരു മതത്തിലും >>ഭീകരവാദത്തിനു കുറവില്ലെന്നാണല്ലേ?

കൊടു കൈ ആന്റണി! മനുഷ്യരാണോ, എന്ത് മതായാലും ഇതൊക്കെ ത്ന്നെ ഗതി.

പപ്പൂസ് said...

"സമാധാനത്തിന്റെ മതം യുദ്ധത്തിന്റെ മതം എന്നു രണ്ടാക്കി തിരിച്ച ഒരു പട്ടിക നിന്റെ കൈവശമുണ്ടോ?"

ഹ ഹ! മനുഷ്യനല്ലേ, മതത്തിന്‍റെയോ ജാതീടെയോ നാടിന്‍റേയോ ഭാഷയുടേയോ ഒക്കെ ലേബലൊട്ടിച്ച് കുറ്റമൊക്കെ അങ്ങോട്ടു ചുമത്തിയേ പറ്റൂ. ഇതൊക്കെ മനുഷ്യന്മാരുടെ മാത്രം പ്രശ്നമാണെന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ?

പോട്ടെ, മനുഷ്യനല്ലാതെ മറ്റേതെങ്കിലും ജീവി ഇതൊക്കെ ചെയ്യുന്നൂന്ന് പറയാന്‍ പറ്റുവോ? :-)

വാല്‍മീകി said...

അഹിംസയൊക്കെ പണ്ട്. ഇപ്പൊ മുറിപ്പത്തലാണ് മതം.

Noti Morrison said...

Another good post.

ഞാന്‍ said...

"Religion is the sigh of a heavy laden creature, the heart of a heartless world, just as it is the spirit of spiritless conditions. It is the opium of the people"

ആര് പറഞ്ഞതാണ് എന്ന് പറയേണ്ടതുണ്ടോ?....

സിബു::cibu said...

അനോനിയായാലും ആന്റണിയായാലും ലിങ്കുവേണം... വെറുതെ എങ്ങനെയാ വെള്ളം തൊടാതെ വിഴുങ്ങുന്നതിതെല്ലാം.

t.k. formerly known as തൊമ്മന്‍ said...

Not supporting China here. But it seems, the Tibetan monks were not far behind in terrorizing their own people. There was an excellent article in one of the recent issues of "New Yorker". (I cannot locate the link; please try at their site). IMO, authoritative rules of any form - nationalistic, communist, or Islamic theocracy - will degenerate eventually, and would become oppressive. "Animal Farm" is always correct.