Saturday, April 19, 2008

ഉത്തമോദാഹരണം

നമസ്കാരം. റെയിന്‍ ബോ എന്ന പരിപാടിയില്‍ ഇനി പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തില്‍ ഉന്നതരായവരെ പരിചയപ്പെടുത്തുന്ന പംക്തിയാണ്‌

സന്തോഷം. ചാനലുകള്‍ നന്നാവാന്‍ തുടങ്ങിയല്ലോ, ശകലം ഇന്‍സ്പിറേഷന്‍ വരട്ടെ. ടീവിയുടെ വോളിയം കൂട്ടി വച്ചു.

ഐ പി എസ് കുപ്പായമിട്ട ഒരു ചെറുപ്പക്കാരന്‍ തെളിഞ്ഞു വന്നു. അപ്പോ ഇതാണ്‌ ടീം. അത്ര പ്രശസ്തനാണെന്ന് തോന്നുന്നില്ല, പത്രത്തിലെങ്ങും കണ്ട പരിചയം വരുന്നില്ല. ചിലപ്പോ വളരെ ദുഷ്കരമായ സാഹചര്യത്തില്‍ ജനിച്ചു വളര്‍ന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷ റാങ്കോടെ പാസ്സ് ആയവനായിരിക്കും.


അവതാരക തുടങ്ങി. ഇന്ന് നമുക്കൊപ്പമുള്ളത് വെറുംതറാ മെഡിക്കല്‍സ്, പശാഗന്ധി എന്നീ സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത പൊട്ടക്കുഴി ശിവരാമനാണ്‌, ബാലതാരമായി അഞ്ചു വയസ്സില്‍ തന്നെ സീരിയല്‍ രംഗത്തു വന്ന ഇദ്ദേഹം ഇതുവരെ നാലു സീരിയലുകളില്‍ മോന്ത കാണിച്ചു....

ഉന്നതന്‍ എന്നാല്‍ സീരിയല്‍ അഭിനേതാവ്. ജീവിത വിജയത്തിന്റെ ഉത്തമ മാതൃക, ഒരായുസ്സുകാലം മുഴുവന്‍ ശ്രമിച്ചിട്ട് നാലു സീരിയലില്‍ പ്രത്യക്ഷപ്പെട്ട ഇങ്ങേര്‌.

ടീവി പൂട്ടി. ഇനി ഒരാഴ്ച്ചത്തേക്ക് ആ ഭാഗത്തേക്ക് നോക്കൂല്ല.

6 comments:

കണ്ണൂരാന്‍ - KANNURAN said...

പഷ്ട്

പപ്പൂസ് said...

ഹ ഹ ഹ! ടീവീക്കാരെ സമ്മതിക്കണം. എന്താ നോസ് ഫോര്‍ ന്യൂസ്!

5:00 മണി said...

പ്രതിസന്ധി എന്നാല്‍ ഇതാണ്‍. ഒരാഴ്ചയല്ല, ശരിക്കും ഒരു മാസത്തെ വകുപ്പുണ്ട്.

Unknown said...

അടിപൊളി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ അത് തല്ലിപ്പൊട്ടിച്ചു കളയ്

ഹരിത് said...

:)