Wednesday, April 16, 2008

രാഷ്ട്രഭാഷയും അന്താരാഷ്ട്രഭാഷയും

കാര്‍ പാര്‍ക്ക് : വൈകുന്നേരം

@#$%൬൭൭൭ ?
എന്തര്‌?

@#$%൬൭൭൭ ?
 എനിക്ക് ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീഭാഷകള്‍ അറിയാം. അറബിയില്‍ നാലഞ്ചു വാക്ക് മനസ്സിലാവും. എന്നോട് സംസാരിക്കണേല്‍ ഇതിലേതെങ്കിലും നീ പറയേണ്ടിവരും.

നോ ഇന്‍ഡ്യന്‍?
യെസ്, ഇന്‍ഡ്യന്‍

യൂ ഇന്‍ഡ്യന്‍ നോ സ്പീക് ഹിന്ദി, രാഷ്ട്രഭാഷ #$%^?
ഐ ഇന്‍ഡ്യന്‍ നോ സ്പീക്ക്  ദേശീയഭാഷ ഹിന്ദി. ഐ ഇന്‍ഡ്യന്‍ നോ കീപ്പ് ദേശീയപക്ഷി മയില്‍. ഐ ഇന്‍ഡ്യന്‍ നോ ഫീഡ് ദേശീയ മൃഗം കടുവ. ഐ ഇന്‍ഡ്യന്‍ നോ ഗ്രോ ദേശീയ പുഷ്പം താമര. ഐ ഇന്‍ഡ്യന്‍ നോ ഗ്രോ ദേശീയ മരം ആല്‍ ഇന്‍ മൈ റെയര്‍, ഐ ഇന്‍ഡിയന്‍ നൊ  നോ ശകവര്‍ഷത്തീയതി. പ്രോബ്ലം?

@#$%^& :(
@#$%^&  നീ തന്നെ. ചുമ്മാ പോടേ  ഗോസായീ.

....................

ബാര്‍: രാത്രി.

എനി പ്രോബ്ലം ഷെയറിങ്ങ്  ടേബിള്‍?
സ്വാഗതം. ഇരി, വലിച്ചു കുടി.

ഇന്‍ഡ്യ?
തന്നെ.

കേരള?
തന്നെ. നിങ്ങളെവിടുത്തുകാരനാ?

സൗദി.
ഇവിടോ സൗദീലോ താമസം?

ഇന്‍ സൗദീ.  യു സ്പീക്ക് അറബി?
നാലഞ്ചു വാക്ക് അറിയാം.

നോ പ്രോബ്ലം,  ഐ നോ അറ്റ് ലീസ്റ്റ് ഫിഫ്റ്റി ഇംഗ്ലീഷ് വേര്‍ഡ്സ്.
നന്നായി. എന്തു ചെയ്യുന്നു?

ബിസിനസ്സ്. ത്രീ സ്മാള്‍ ബിസിനസ്സ്, ഡ്രെസ്സ് ഷോപ്പ് ഗോയിങ്ങ് ഗുഡ് . ഫോര്‍ കേരളാ സ്റ്റാഫ് ഐ ഹാവ്. ആള്‍ ബെസ്റ്റ് പീപ്പിള്‍. വെന്‍ ഗെറ്റ് മണി, ദേ വില്‍ ബി ബെറ്റെര്‍ ബിസിനസ്സ് മാന്‍ ദാന്‍ മീ.
ഓ. അതു ശരി. എല്ലാ ബിസിനസ്സും വളരാന്‍ ദൈവം അനുഗ്രഹിക്കട്ടെ.

മൈ ഓള്‍ഡ് ഡോക്റ്റര്‍ ഫ്രം കേരളാ റ്റൂ. വാസ് വെരി ഗുഡ് . ഹീ വെന്റ് ബാക്ക്, മിസ്സ് ഹിം. ഷുഡ് സീ ദിസ് കേരള സം ഡേ, ആള്‍ നൈസ് പീപ്പിള്‍ ഫ്രം ദെയര്‍.
സ്വാഗതം, നിങ്ങള്‍ക്കിഷ്ടപ്പെടും (മാതാവേ മാനം കളയല്ലേ)

എവെര്‍ വിസിറ്റഡ് സൗദി?
ഇല്ല, ഒരിക്കല്‍ വരണം. എനിക്ക്  അവിടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളുണ്ട്.

വിസിറ്റ് മൈ  ഷോപ്പ് റ്റൂ, വെന്‍ യു കം.
തീര്‍ച്ചയായും.

8 comments:

Anonymous said...

@#$%^& !
എന്റെ വക, ഗോസായിക്ക് ;)

പ്രിയ said...

സംശയം : ഗോസായിന്നു പറഞ്ഞാ ആരാ?

ഐ ഹിന്ദി നോ ഹിന്ദി :|

Radheyan said...

ഐ ഇന്‍ഡ്യന്‍ നോ ഗ്രോ ദേശീയ മരം ആല്‍ ഇന്‍ മൈ റെയര്‍- അന്തോണീസേ ഇതു ബെസ്റ്റ് ലൈന്‍.

എനിക്കും ഹിന്ദി വരൂല.പ്രവേശിക വരെ പഠിച്ചതാണെങ്കിലും.ഒരു അറബി ഒരിക്കല്‍ പറയുകയും ചെയ്തു-യു ഹിന്ദി നൊ ഹിന്ദി മാലൂം.ആദ്യത്തെ ഹിന്ദിയുടെ അര്‍ത്ഥം ഇന്ത്യന്‍ എന്ന്.ഇന്ത്യക്കാരനായിട്ട് നിന്റെ രാഷ്ട്രഭാഷ അറിയില്ലേ.

ഞാന്‍ ഫെഡറിലിസത്തിന്റെ ആളാണെന്നോ കരുണാനിധിയുടെ മച്ചമ്പിയാണെന്നോ ഈ അറബിയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും മാതാവേ എന്നാലോചിച്ച് ഞാന്‍ കണ്ണും തള്ളി നിന്നു

യാരിദ്‌|~|Yarid said...

:)

ദിലീപ് വിശ്വനാഥ് said...

മാനം കളയല്ലേ എന്നു മാത്രമേ എനിക്കു പറയാനുള്ളൂ..

Anonymous said...

ഐ ഇന്‍ഡ്യന്‍ നോ ഗ്രോ ദേശീയ മരം ആല്‍ ഇന്‍ മൈ റെയര്‍
ഹഹ ലവനതു മനസ്സിലായിരുന്നെങ്കില്‍

മലമൂട്ടില്‍ മത്തായി said...

very good one this one :-)

R. said...

ഹ ഹ. ഒരെണ്ണം ഇവിടെ കെടപ്പുണ്ട്: