Monday, April 14, 2008

ആരുടെ മണ്ണ് ?

അച്ഛാ മോഹന്‍ ലാല്‍ എവിടത്തുകാരനാ?
നമ്മടെ തിരുവന്തോരം.

പിന്നെ അവിടാരാ ഫെയിമസ്?
ഒരുപാടു പേരുണ്ടെടാ.  ഏതു  രംഗത്തുള്ളയാളിനെ വേണം?

അത്.. അറിഞ്ഞൂടാ, കുറേ പേരു പറഞ്ഞേ.
അയ്യന്‍ കാളി,  രാജാ രവി വര്‍മ്മ, നാരായണഗുരു, ചട്ടമ്പിസ്വാമി, കുമാരനാശാന്‍, പ്രേം നസീര്‍, സ്വാതി തിരുന്നാള്‍, സീവി, ഈവി, മധു, സത്യന്‍, നെയ്യാറ്റിന്‍ കര,  ഉള്ളൂര്‌, ജഗതി,  ഇതൊന്നും പോരെങ്കില്‍ ഞാനുണ്ടെടാ തിരുവന്തോരത്തുകാരന്‍.

പദ്മനാഭന്‍ ആരാ?
പദ്മനാഭന്‍ അല്ലെടാ, ശ്രീകണ്ഠേശ്വരം പത്മനാഭ പിള്ള.  ആ ഇരിക്കുന്ന ശബ്ദതാരാവലി എഴുതിയ ആള്‍.

ഓ. ആ പുള്ളി ആയിരുന്നോ.  ലങ്ങേരുടെ ഫ്ലാറ്റ് വില്‍ക്കാന്‍ പോകുവാ.
ശ്രീകണ്ഠേശ്വരത്തിന്റെ ഫ്ലാറ്റോ? എടാ ശ്രീകണ്ഠേശ്വരം എന്ന സ്ഥലത്ത് പണിത ഫ്ലാറ്റ് ആയിരിക്കും.
അല്ലല്ല,   ഇപ്പോ മോഹന്‍ ലാല്‍ ഇപ്പോ റ്റീവിയില്‍ പ പരസ്യം ചെയ്തു  അങ്ങേരടേം  ശ്രീ. പദ്മനാഭന്റെയും  മണ്ണില്‍  പണിഞ്ഞ  ഫ്ലാറ്റ്  വില്‍ക്കാനുണ്ടെന്ന്. അതാരാണെന്ന് ചോദിച്ചതാ.

9 comments:

പ്രിയ said...

ഹഹഹ

അയ്യപ്പസ്വാമി, ശ്രീപത്മനാഭന് ഇനി ആരൊക്കെ പെരുവഴിലാവോ എന്തോ?

(ആന്റണി താങ്കളുടെ ഈ "ആക്റ്റീവ് വോയിസ്" എഴുത്ത് രീതി ഒത്തിരി രസാണട്ടോ. )

രാജ് said...

നിനച്ചിരിക്കാതിരിക്കുമ്പോള്‍ ആരൊക്കെയോ നമ്മളെയും ദേശത്തേയും മതമെന്ന നുകത്തില്‍ കെട്ടുന്നുണ്ട്.

kichu / കിച്ചു said...

രാജ്...

ശരി തന്നെ, നിനച്ചിരിക്കാതെ തന്നെ ഒരു കുരുക്ക് പ്രതീക്ഷിക്കാം..

അനോണീ....

കൊള്ളാം.

ഇനി ഏതൊക്കെ മണ്ണീല്‍, ആരുടെയൊക്കെ മണ്ണീല്‍ ആണാവോ തീപ്പെട്ടിക്കൂടുകള്‍ ഉയരാന്‍ പോകുന്നത്.

പത്മനാഭന്റെ മണ്ണോ, പുണ്യാളന്റെ മണ്ണോ, തങ്ങളുടെ മണ്ണോ?? ഏതാണു വേണ്ടതെന്നങ്ങ്ട് തീരുമാനിക്യാ... ബുക്ക് ചെയ്യാ...

Unknown said...

ഹഹഹ.. കലക്കി...
സാക്ഷാല്‍ വി കെ ഏന്നിന്റെ ഭാഷ്റ്യില്‍ പറഞ്ഞാല്‍.. ചിരിച്ച് ചിരിച്ച് ചിരിച്ച് മണ്ണുകപ്പി.. എന്നിട്ട് കപ്പിയ മണ്ണ് തട്ടിക്കളഞ്ഞ് വീണ്ടും ചിരിച്ചു...
കലക്കി മാഷെ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കലക്കി ട്ടാ

വിഷു ആശംസകള്‍

Unknown said...

അതെ അനോണി മാഷെ ലാലേട്ടന്‍ ജന്മനാടു പത്തനംത്തിട്ടയാണു പിന്നിട് തിരുവന്തപുരത്തെക്കു പൊയതാണു

Unknown said...

നല്ലൊരു ചിരിക്കു വക നല്‍കി

ദിലീപ് വിശ്വനാഥ് said...

ഹഹഹ... എന്റെ സ്വന്തം മണ്ണില്‍ എന്നു കൂടി പറയുന്നു. ഞാന്‍ വിചാരിചു കേരള സര്‍ക്കാര്‍ എല്ലാം കൂടി മോഹന്‍ലാലിന് എഴുതിക്കൊടുത്തു എന്ന്.

അനോണി ആന്റണി said...

എല്ലാ ബൂലോഗര്‍ക്കും വിഷു ആശംസകള്‍...