Tuesday, April 22, 2008

പൂച്ചെടി മലയാളം-ഇംഗ്ലീഷ് ബ്രിഡ്ജ്

ഒരു ചെടി തപ്പീട്ട് കിട്ടിയില്ല. അതിന്റെ കലിപ്പില്‍  വീട്ടുവളപ്പില്‍ സാധാരണ കാണുന്ന  പൂച്ചെടികളെ എല്ലാം തര്‍ജ്ജിമച്ച്.  ആര്‍ക്കേലും പ്രയോജനമാവട്ട് .  മലയാളം സേര്‍ച്ച് ചെയ്ത് ഇഞ്ഞോട്ട് വരുന്നവര്‍ക്ക് ഇംഗ്ലീഷിലെയും ബൊട്ടാണിക്കല്‍ പേരും കിട്ടും, പിന്നെങ്ങോട്ട് വേണേലും സേര്‍ച്ചിപ്പോകാവല്ല്.

പിച്ചി - (സ്പാനിഷ് ജാസ്മിന്‍) Jasminum grandiflorum
കുടമുല്ല (അറേബ്യന്‍ ജാസ്മിന്‍) Jasminum sambac
പവിഴമുല്ല/ പവിഴമല്ലി  ( നൈറ്റ് ഫ്ലവറിങ്ങ്ന്‍ ജാസ്മിന്‍) Nyctanthes arbor-tristis
കുരുക്കുത്തിമുല്ല (ഡൗണി ജാസ്മിന്‍) Jasminum multiflorum
പനിനീര്‍ ചമ്പകം (മൈക്കലിയ) Michelia champaca
നാലുമണി (മിറബിലിസ്) Mirablilis jalapa
നിത്യകല്യാണി (പെരിവിങ്കിള്‍)  Vinca Rosea
പൂവാങ്കുരുന്ന് (അയണ്‍ വീഡ്) Cyanthillium cinereum
മഞ്ഞത്തെറ്റി (ഇക്സോറ ) Ixora chinensis
ചുവന്നതെറ്റി (ഇക്സോറ)  Ixora macrothyrsa
നന്ത്യാര്‌വട്ടം (ഈസ്റ്റ് ഇന്ത്യന്‍ മൂണ്‍ബീം) Ervatamia coronaria
വാടാമല്ലി (ഗ്ലോബ് അമരാന്ത്) Gomphrena globosa
പൂപ്പരുത്തി( കോണ്‍ഫെഡെറേറ്റ് റോസ്) Hibiscus mutabilis
(സാദാ)ചെമ്പരത്തി (ചൈനീസ് ഹിബിസ്കസ്) Hibiscus rosa-sinensis
പത്തുമണി (ചിക്കന്‍ വീഡ്) Portulaca quadrifida
വാക / ഗുല്‍‌മോഹര്‍ (ഫ്ലെയിംബോയന്റ് ട്രീ) delonix regia
അശോകം (??) Saraca indica
മഞ്ഞരളി (യെല്ലോ ഒലിയാന്‍ഡര്‍) Thevetia peruviana
ചുവന്നരളി (നേറിയം ഒലിയാന്‍ഡര്‍ )Nerium oleander
കനകാംബരം (കിങ്ങ് മാന്റില്‍ ) Thunbergia Erecta
കാളപ്പൂ / വേലിപ്പരുത്തി (സീ ഹിബിസ്കസ്) Hibiscus tiliaceus
പൂവരശ് (പോര്‍ഷ്യ ) Thespesia populnea
രാജമല്ലി (പീക്കോക്ക് ഫ്ലവര്‍) Caesalpinia pulcherrima
ഇലഞ്ഞി (സ്പാനിഷ് ചെറി) Mimusops Elengi
എരുക്ക് (ക്രൗണ്‍ ഫ്ലവര്‍ )  Calotropis gigantea
ഏഴിലം പാല (ഇന്ത്യന്‍ ഡെവിള്‍സ് ട്രീ) Alstonia scholaris
ഇലവ് (കോട്ടണ്‍ ട്രീ) Bombax ceiba
പീലിവാക (സില്‍ക്ക് ട്രീ) Albizia falcataria
മുരുക്ക് (ഇന്ത്യന്‍ കോറല്‍ ട്രീ) Erythrina indica
ബന്ദി- (ഫ്രഞ്ച്  മറിഗോള്‍ഡ് )Tagetes erecta
ജമന്തി (ക്രിസാന്തെമം ?)  Chrysanthemum indicum


ബാക്കി പൊറവേ. പരുവാടി സമയം എടുക്കുന്നു, പൂ കണ്ട് ബോദ്ധ്യപ്പെട്ടാലേ എടുത്തിടാന്‍ പറ്റത്തൊള്ളല്ല്.

5 comments:

കണ്ണൂസ്‌ said...

ആന്റണീടെ മാത്രം സ്വന്തമായിരുന്ന വിഷയങ്ങളും, നിരീക്ഷണങ്ങളും കുറഞ്ഞു കുറഞ്ഞു വരുന്നല്ലോ. :)

പ്രിയ said...

എഴിഴം പാല എങ്ങനാ ഡെവിള്സിന്റെ മരം ആയേ അത് യക്ഷിടെ ആല്ലേ?

Radheyan said...
This comment has been removed by the author.
Radheyan said...

പല ജാസ്മിന്റെയും പറഞ്ഞു,മീരാ ജാസ്മിന്റെ മാത്രം പറഞ്ഞില്ല,മറ്റേ പേര്

siva // ശിവ said...

Thanks a lot.