ഈ വര്‍ഷം ഫെബ്രുവരി പത്തൊമ്പതിന് സ്കാര്‍ലെറ്റ് കീലിങ്ങ് എന്ന ബ്രിട്ടീഷ് ബാലികയെ ഗോവയിലെ ബീച്ചില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി.
ആരെയാണ് ശിക്ഷിക്കേണ്ടത്?
നിസ്സംശയം പറയാം, കൊലപാതകികളെ.
പിന്നെ?
പിന്നെ, അവളുടെ മരണം കൊലപാതകമല്ല, മുങ്ങി മരിച്ചതാണെന്ന് വിധിച്ച പോലീസ് ഉദ്യോഗസ്ഥരെ.
പിന്നെ?
മുങ്ങി മരണമെന്നും പിന്നെ കൊലപാതകമാവാമെന്നും തിരുത്തിയ റിപ്പോര്‍ട്ട് എഴുതിയ സര്‍ജ്ജനെ.
പിന്നെ?
എയര്‍പ്പോര്‍ട്ടില്‍ വച്ചു തന്നെ ഗോവയില്‍ വിദേശികള്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്നും കരുതലോടെ പെരുമാറാനും മുന്നറിയിപ്പു കിട്ടിയിട്ടും പതിനഞ്ചു വയസ്സുള്ള കുട്ടിയെ നിസ്സാര പരിചയം മാത്രമുള്ള ഒരുവനെ ഏല്‍പ്പിച്ച് കുപ്രസിദ്ധ മയക്കുമരുന്നു കേന്ദ്രങ്ങളിലേക്ക് ടൂര്‍ പോകുകയും പോലീസിനുമുന്നില്‍ വ്യാജ സ്റ്റേറ്റ്മെന്റ് കൊടുക്കുകയും ചെയ്ത അവളുടെ അമ്മയെ (സമാന്തര നെഗ്ലിജന്‍സ് കേസുകളില്‍ ബ്രിട്ടീഷ് കോടതി അമ്മമാരെ ശിക്ഷിച്ചിട്ടുമുണ്ട്)
പിന്നെ?
പോലീസ് രേഖയായ അവളുടെ ഡയറിയും ഫോട്ടോകളും പ്രിന്റിലിട്ട് ആഘോഷിച്ചവരെ. പോലീസ് ആണോ അവളുടെ ബന്ധുക്കളാണോ ലീക്ക് ചെയ്തത് എന്ന് നിശ്ചയമില്ല. ആദ്യമിത് ഗോവ പോലീസ് ണെന്ന് ധരിച്ചിരുന്നു, എന്നാല്‍ ഇന്ത്യയിലും വിദേശത്തുമെടുത്ത അവളുടെ ധാരാളം ചിത്രങ്ങളും- അറസ്റ്റു ചെയ്യപ്പെട്ടവര്ക്കമ്പ്പമുള്ളതടക്കം - ബ്രിട്ടീഷ് പത്രങ്ങളില്‍ എന്നും കാണുന്നു.
പിന്നെ?
ഇത്രയും വലിയ സുരക്ഷാഭീഷണിയുണ്ടായിട്ടും ഒട്ടേറെ വിദേശികള്‍ കൊല്ലപ്പെട്ടിട്ടും പ്രത്യേകിച്ചൊന്നും ചെയ്യാന്‍ തയ്യാറാവാഞ്ഞ ഗോവ സര്‍ക്കാരിനെ.
പിന്നെ?
അവള് പീഡിപ്പിക്കപ്പെടുന്നത് കണ്ടിട്ടും കയ്യിലൊരു മൊബൈല്‍ ഉണ്ടായിരുന്നിട്ടും ഒന്നും ചെയ്യാതിരുന്ന, വളരെ നാള് ഇതു പുറത്തുപോലും പറയാതിരുന്ന ദൃക്സാക്ഷിയെന്ന് അവകാശപ്പെടുന്ന ബ്രിട്ടീഷുകാരനെ.
ഇനിയാരെങ്കിലും ബാക്കിയുണ്ടോ ?
3 comments:
ഇതൊക്കെ കണ്ടും കേട്ടും വായിച്ചും രസിക്കുന്നത് ഒരു രസമായി കരുതുന്ന നമ്മളെയൊക്കെ.
ഇനിയാരെങ്കിലും ബാക്കിയുണ്ടോ ?
ഉണ്ടല്ലൊ, ഈ വക വകതിരിവ്
കേടുകള്‍ക്ക് അമിതപ്രാധാന്യം കൊടുത്ത് കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങള്‍ ...
ഇതുപോലത്തെ കൃത്യങ്ങള്‍ ഒരു ശൃഘലയായി
ഒന്നിനു പിറകെ ഒന്നായി വരാന്‍ മധ്യമങ്ങള്‍
ഒരു വലിയ പങ്ക് വഹിക്കുന്നു.. പിന്നെ
ഈ വിവരം ബ്ലോഗ് ആക്കിയ താങ്കള്‍ക്കും
ഉണ്ട് ഒരു പങ്ക് ..പിന്നേ
ഇതു വായിച്ച് കമന്റിട്ട ഞാനും ......
“ഇതൊക്കെ കണ്ടും കേട്ടും വായിച്ചും രസിക്കുന്നത് ഒരു രസമായി കരുതുന്ന നമ്മളെയൊക്കെ.”
സത്യം....
Post a Comment