കെ എം പ്രമോദിന്റെ വിശ്വാസം എന്ന കവിത വായിച്ചു. ഒരന്ധവിശ്വാസം മാറ്റാന്‍ സത്യത്തെ അറിയുക എന്നതല്ലേ ശരിയായ മാര്‍ഗ്ഗം. വളിയെന്നൊരു വാക്കു കേട്ടാല്‍ ഛേ എന്നു പറയാതെ സര്‍വ്വസാധാരണമായൊരു ഈ ജൈവപ്രക്രിയയെ നിസ്സംഗമായി സമീപിക്കാന്‍ എനിക്കൊരാഗ്രഹം. വിഷയം ഒഫന്‍സീവ് ആയി തോന്നുന്നവര്‍ തുടര്‍ന്നു വായിക്കാതിരിക്കുക.
സസ്തനികളെല്ലാം അധോവായു ഉതിര്‍ക്കുന്ന ജന്തുക്കളാണ്. ഭക്ഷണത്തിലൂടെയും അല്ലാതെയും വായു വയറിലെത്തുന്നുണ്ട്. കൂടാതെ ദഹനക്രിയയും വാതകം സൃഷ്ടിക്കുന്നു. അധോവായു നൈട്രജന്‍, ഹൈഡ്രജന്‍, കാര്‍ബണ്‍ ഡയോക്സൈഡ് എന്നിവ പ്രധാനമായി അടങ്ങുന്ന വാതകമാണ്. മനുഷ്യരില്‍ പകുതിയോളം പേരും കന്നുകാലികളും ഉതിര്‍ക്കുന്ന അധോവായുവില്‍ മീഥേയിനും അടങ്ങിയിട്ടുണ്ട് എന്നതിനാല്‍ ഇത് കത്തിച്ചാല്‍ കത്തും.
അധോവായു പുറത്തേക്കു പോകുമ്പോള്‍ ശരീരം വിട്ടുപോകുന്ന ഭാഗങ്ങളിലെ പേശികളുടെ ഉണ്ടാകുന്ന പ്രകമ്പനമാണ് അതിന്റെ ശബ്ദം. അതിന്റെ പുറന്തള്ളല്‍ ശക്തി നിയന്ത്രിച്ചാല്‍ ഈ ശബ്ദമില്ലാതെ തന്നെ വായു പുറന്തള്ളാനാവും.
കഴിക്കുന്നതു മുഴുവന്‍ ദഹിക്കുകയും ദഹിക്കുന്നതത്രയും രക്തത്തിലെത്തുകയും ചെയ്താല്‍ വളരെ ദുര്‍ഗ്ഗന്ധം അധോവായുവിനുണ്ടാകില്ല.ദഹിക്കാത്ത പ്രോട്ടീനുകള്‍ വന്‍കുടലിലെ ബാക്റ്റീരിയകള്‍ക്കു ഭക്ഷണമാകുമ്പോള്‍ സള്‍ഫൈഡ് വാതകങ്ങള്‍ പ്രധാനമായും ഹൈഡ്രജന്‍ സള്‍ഫൈഡ് ഉണ്ടാക്കുന്നതാണ് അധോവാതത്തിന്റെ ദുര്‍ഗ്ഗന്ധം. എകോകിദോഷോ ഗുണസന്നിപാതേ നിപഞ്ജതി എന്നു പറയുമ്പോലെ മുല്ലപ്പൂവിനു മണം കൊടുക്കുന്ന വാതകവും ഇതിലടങ്ങിയിട്ടുണ്ടെങ്കിലും മറ്റുള്ളവയുടെ രൂക്ഷഗന്ധം അതിനെ മുക്കിക്കൊല്ലുന്നു.
മാംസ്യം കൂടുതലുള്ളതും ഗന്ധകം അധികം അടങ്ങിയിരിക്കുന്നതുമായ ഭക്ഷണം ദുര്‍ഗ്ഗന്ധം വല്ലാതെ കൂട്ടും. അതിനാല്‍ പയര്‍, മാംസം, മുട്ട എന്നിവ കഴിച്ചാല്‍ അധവായുവിന്റെ ഗന്ധം വര്‍ദ്ധിക്കും. ആകാംക്ഷ, സമ്മര്‍ദ്ദം എന്നിവയും അധോവായു കൂടാന്‍ കാരണമാവും
വാതകങ്ങളുള്ള കോള, ബീയര്‍, സോഡ തുടങ്ങിയവ അധോവായുവിനെ വര്‍ദ്ധിപ്പിക്കുമെങ്കിലും ദുര്‍ഗ്ഗന്ധം വര്‍ദ്ധിപ്പിക്കാറില്ല. അധികമായ അധോവായു ബലബന്ധത്തിന്റെയും അപൂര്‍വ്വമായി മറ്റു ചില അസുഖങ്ങള്‍ക്കും കാരണമാവും.
പൈതഗോറസ് (ഉച്ചാരണം ക്ഷമിക്കൂ) സ്ഥാപിച്ച മതത്തില്‍ പെട്ടവര്‍ പയര്‍ വര്‍ഗ്ഗം നിഷിദ്ധഭക്ഷണമായി കരുതിയിരുന്നത് പ്രാര്‍ത്ഥനായോഗങ്ങളില്‍ ആളുകള്‍ അധോവായുവിട്ട് ശല്യം ചെയ്യാതിരിക്കാനാണെന്ന് ചിലര്‍ വാദിക്കുന്നു.
കന്നുകാലികളുടെ അധോവായുവിലെയും ഏമ്പക്കത്തിലെയും നിശ്വാസത്തിലെയും മീഥെയിന്‍ മൂലം ഗ്രീന്‍ഹൗസ് ഇഫക്റ്റിനു ആക്കം കൂടുന്നു.
അധോവായുസംഗീതജ്ഞര് പുരാതന യൂറോപ്പിലും മറ്റും ഉണ്ടായിരുന്നു. ഇന്നും അപൂര്‍വ്വം ചിലര്‍ െന്റര്ടെയിന്റ്മെന്റ് തന്ത്രം പഠിച്ചിട്ടുണ്ടത്രേ.
അധോവായു കുഴപ്പങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുന്നേ അമേരിക്കയില്‍ ഒരു ചെറു വിമാനത്തില്‍ വെടിമരുന്ന് മണത്തതിനെത്തുടര്ന്ന് അടിയന്തിരമായി തിരിച്ചിറക്കി ഡോഗ് സ്ക്വാഡ് പരിശോധിച്ചു. ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടത് ഒരു സ്ത്രീ അധോവായുഗന്ധം പോകാന്‍ തീപ്പെട്ടിക്കൊള്ളികള്‍ കത്തിച്ചതഅണ് അപായസൂചനയായി മാറിയതെന്നാണ്. " ഇറ്റ് വാസ് ഫ്ലാറ്റുലന്‍സ്, നോട്ട് ടര്‍ബുലന്‍സ് " എന്ന് പത്രറിപ്പോര്‍ട്ട്.
അധോവായു സാധാരണ നിര്‍ദ്ദോഷിയാണെങ്കിലും നിയന്ത്രിക്കാന്‍ ധാരാളം മരുന്നുകളുണ്ട്. അധോവായു കൂട്ടുന്ന ഭക്ഷണം ഏതെന്ന് കണ്ട് ഒഴിവാക്കിയാലും വലിയൊരളവ് ഇതു കുറഞ്ഞു കിട്ടും.
14 comments:
യഥാ തഥാ അധോ വായൂ എന്നാണല്ലോ?
എന്തോന്നെടേയ് ഇത് വളി ഗവേഷണ പ്രബന്ധമോ?
എന്തായാലും വല്ലഭനു വളിയും വിഷയം എന്ന് തന്നെ
എന്തേയ് ഗവേഷണം നടത്താന്‍ പാടില്ലേ?
ഒരു ചിലവുമില്ലാതെ വിട്ടുകളയുന്ന സാധനമാണെന്ന് കരുതി...പുഴയില്‍ കളഞ്ഞാലും അളന്ന് കളയണമെന്നാ, ങാ! ഗവേഷണം നടത്തി, ഇതുപയോഗിച്ച് മോട്ടൊര്‍സൈക്കിള്‍ ഓടിക്കാംന്ന് വന്നാല്‍? നല്ലതല്ലേ? (എന്നിട്ടുവേണം ഒരു ഹാര്‍ലി ഡേവിഡ്സണ് എടുക്കാന്‍)
;-)
നല്ല പഠനം.
“ഏകോ ഹി ദോഷോ ഗുണസന്നിപാതേ
നിമഞ്ജതീന്ദോഃ കിരണേഷ്വിവാങ്കഃ”
ആന്റണിക്കു കാളിദാസന് മുഴുവനും മനഃപാഠമാണെന്നു തോന്നുന്നല്ലോ.
അധോവായുവിനെപ്പറ്റി സംസ്കൃതാദ്ധ്യാപകക്ലാസ്സിലിരുന്നു ബോറടിച്ച ഒരു വിദ്യാര്‍ത്ഥി രചിച്ച ഈ ശ്ലോകം പുറത്തു വിട്ടു കൊണ്ടു് ഞാന്‍ വിരമിക്കുന്നു:
ഭും ഭും പരിമളം നാസ്തി
പീപീ എന്നൊരു മദ്ധ്യമം
ആശു പൂശു മഹാകഷ്ടം
നിശ്ശബ്ദം പ്രാണസങ്കടം!
ഓ.ടോ.: ഇന്നു മുതല്‍ ഞാന്‍ പയര്‍, മാംസം, സള്‍ഫര്‍, സയനൈഡ് തുടങ്ങിയവ വര്‍ജ്ജിച്ചു പുല്ലു മാത്രം ഭക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ശബ്ദനിയന്ത്രണത്തിനായി വന്‍കുടലില്‍ ഒരു സൈലന്‍സര്‍ പിടിപ്പിക്കാനും.
//യഥാ തഥാ അധോ വായൂ എന്നാണല്ലോ?//
repeat
നന്നായി ഉണങ്ങിയ ചക്കക്കുരു ചുട്ടു തട്ടിയാലും സംഗീതജ്ഞനാകാന്‍ പറ്റും..
പതിവായി വായിക്കാറുള്ള ബ്ലോഗാണെങ്കിലും ആദ്യമായാണ് ഒരു കമന്റിടുന്നത്. കുറെ നാളായി ബ്ലോഗ് വായന റീഡറിലൂടെ മാത്രമായിരുന്നതിനാല്‍ കമന്റടി ഉണ്ടായിരുന്നില്ല..
വിരോധമില്ലെങ്കില്‍ ഇംഗ്ലീഷ് ബ്ലോഗ് ഏതാണെന്നു ഒന്നു പറയാമോ..
Well that was a lot of hot air :-) But you do have some good points - esp about flatulence being a problem for all mammals. If you have ever gone anywhere near an industrial animal feeding and slaughtering station, you will get the smell of animal flatulence from miles away.
ഇതെന്താ ഒരു ആയുരാരോഗ്യഛായ, ഈ പോസ്റ്റിന്?
എല്ലാ ലേഖനങ്ങളിലുമുള്ള വ്യത്യസ്ഥത ഇതിലും ആന്റണി പാലിച്ചിരിക്കുന്നു.
ആന്റണീ,അധോവായൂന്റെ ഒച്ച കേട്ടാന്ന് തോന്നണൂ, സായിപ്പ് വരെ കമന്റിടാനെത്തി.
അധോവായുവിനെ കുറിച്ച് ഒരു ഗവേഷണം നടത്തിയാലോ ?
Post a Comment