Wednesday, May 7, 2008

നന്ദി

സ്ട്രോളറുമായി പിന്നാലെ വരുന്ന സ്ത്രീക്ക് ഞാന്‍ തുറന്നുപിടിച്ച വാതിലില്‍ അവരെ പിന്നിലാക്കി തിക്കിക്കയറിയ  വിവരദോഷിക്കും

കാറിന്റെ ഡോര്‍ തുറന്ന്  റോഡില്‍ തുപ്പിയ എമ്പോക്കിക്കും

മലയാളി മോന്തയുള്ള ഞാന്‍ ചെക്കൗട്ട് ചെയ്യാനെത്തുന്നതു ഒളികണ്ണിട്ടു നോക്കി മറ്റൊരു കൗണ്ടറിലേക്ക് മുങ്ങിക്കളഞ്ഞ സൂപ്പര്‍മാര്‍ക്കറ്റ് പാക്കിങ്ങ് അസ്സിസ്റ്റന്റായ എന്റെ നാട്ടുകാരനും

സീബ്രാ ക്രോസ്സിങ്ങില്‍ കയറിയ വയസ്സന്റെ ഹോണ്‍ അടിച്ച് തിരിച്ചോടിച്ച്   ഡ്രൈവ് ചെയ്തു പോയ മിസ്രിപ്പെണ്ണിനും

നന്ദി.

സാധാരണ എനിക്കെന്നെക്കുറിച്ച് വലിയ മതിപ്പൊന്നും തോന്നാറില്ല, ഇന്നലെ നിങ്ങളൊക്കെ‍ കാരണം ദിവസം മുഴുവന്‍ ഞാനെത്ര  മാന്യന്‍ എന്ന് ചിന്തിക്കാനായി.

 

8 comments:

തറവാടി said...

"മലയാളി മോന്തയുള്ള ഞാന്‍ ചെക്കൗട്ട് ചെയ്യാനെത്തുന്നതു ഒളികണ്ണിട്ടു നോക്കി മറ്റൊരു കൗണ്ടറിലേക്ക് മുങ്ങിക്കളഞ്ഞ സൂപ്പര്‍മാര്‍ക്കറ്റ് പാക്കിങ്ങ് അസ്സിസ്റ്റന്റായ എന്റെ നാട്ടുകാരനും"

ഹ ഹ , എന്‍‌റ്റെ ഒരു പോസ്റ്റ് കളഞ്ഞു :)

ജീയന്‍റ്റില്‍ ആദ്യകാലത്ത് ( നാല് വര്‍ഷം മുമ്പ് ) മലയാളികള്‍ പോയിട്ട് ഇന്‍‌ഡ്യക്കാര്‍ ഉണ്ടായിരുന്നില്ല അല്ലെങ്കില്‍ തീരെ കുറവ്. കൂടുതലും ഫിലിപ്പിനാസ്. പകഷെ പിന്നീടുള്ള ഇന്‍ഡ്യന്‍സ് കസ്റ്റമേര്‍സിനെ കണ്ടതുകൊണ്ടാണോ എന്നറിയില്ല നമ്മുടെ ധാരാളം ആളുകള്‍ അവിടെ ജോലിക്ക് വന്നു തുടങ്ങി , കുഴപ്പങ്ങളും ;).

ആദ്യകാലത്ത് അവിടെയുള്ള പര്‍ചേസിങ്ങ് വളരെ നന്നായിരുന്നു ജെന്‍‌റ്റില്‍ ഡീലിങ്ങ്. പിന്നെ പ്പിന്നെ ആളുകളുടെ നമ്മുടെ ലുലു ( കരാമ ) പൊലെ യാവാനുള്ള ശ്രമം പലരും പരാതിപ്പെട്ടപ്പൊള്‍ നിന്നു :)

നാല് ദിവസം മുമ്പ് , സാധനങ്ങള്‍ കണ്‍‌വേയറില്‍ വെച്ചത് അവിടെയുള്ള കൗണ്ടര്‍ സറ്റാഫിനെ സഹായിക്കാന്‍ വേണ്ടി ചിലത് ഞാനും എടുത്തുവെക്കാന്‍ തുടങ്ങി , ഉറ്റന്‍ മൂപ്പര്‍ സഞ്ചി വിട്ട് അടുത്ത ആളുടെ സാധനങ്ങള്‍ ബില്ലാന്‍ തുടങ്ങി. എന്തു ചെയ്യാം കൂപാരത്തില്‍ നിന്നും ഓരോന്നും എടുത്ത് വെക്കുമ്പൊള്‍ അവന്‍‌റ്റെ നോട്ടം ' ഒന്നെടുത്ത് വെക്കെടൊ ശവീ വേഗം '

ഇന്നലെ അതേ കൗണ്ടര്‍ , ആളതല്ല , സാധനങ്ങള്‍ കണ്‍‌വേയറില്‍ കിടക്കുന്നു പൈസ കൊടുക്കുന്നു, ( സാധാരണ എല്ലാം ബാഗില്‍ വെച്ചതിന് ശേഷമാണ് പണം കൊടുക്കാറുള്ളത് ) അവന്‍‌റ്റെ മനസ്സിലിരിപ്പ് മനസ്സിലായ ഞാന്‍ കയ്യും കെട്ടി നിന്നു. സ്വല്‍‌പ്പം ജാള്യതയോടെ അവന്‍ എടുത്ത് വെക്കാന്‍ തുടങ്ങി.


( ഒരൊറ്റ മറുനാട്ടുകാരനൊടും ഇവന്‍ ഈ പരിപാടി ചെയ്യാറില്ല എന്നതാണ് രസകരം )
ഞാന്‍ താങ്കളുടെ അത്ര നല്ലവനല്ല ;)

അനില്‍ശ്രീ... said...

മിസ്രീപ്പെണ്ണ് നല്ലവള്‍, അവള്‍ക്ക് അത്യാവശ്യം ആയി ഓഫീസില്‍ എത്തണം. കാല്‍നടക്കാര്‍ സൂക്ഷിക്കേണ്ടേ? അല്ലെങ്കിലും അവള്‍ മിസറിയായ ഹൂറി അല്ലേ?.

പിന്നെ ആ ഡോറില്‍ ഇടിച്ച് കയറിയവന്‍ അറിയുന്നില്ലല്ലോ, ഡോര്‍ തുറന്നത് ആര്‍ക്ക് വേണ്ടിയാണെന്ന്. അവനും പാവം.

റോഡില്‍ തുപ്പിയവന്‍, ചുമച്ചിട്ട് ഒരു രക്ഷയുമില്ലെങ്കില്‍ പിന്നെ എവിടെ തുപ്പും, കാറില്‍ കോളാമ്പി ഫിറ്റ് ചെയ്തിട്ടില്ലല്ലോ.

ആ മലയാളി ചെയ്തത് ഭയങ്കരമായ കുറ്റം. മറ്റൊരാള്‍ക്ക് സഹായം ചെയ്യാന്‍ പോയ അവനെ തിരികെ വിളിച്ച് , സാധനം എടുത്ത് വയ്കാന്‍ പറയാതിരുന്ന ആന്റണി ചെയ്തത് അതിലും വലിയ തെറ്റ്. ഈ മലയാളികള്‍ എന്നൊരു സാധനം യു.എ.യില്‍ ഇല്ലാതിരുന്നെങ്കില്‍ ലോകത്ത് ഏറ്റവും നല്ല രാജ്യം ഇതാകുമായിരുന്നു. ഇവന്മാര്‍ വന്ന് യു.എ.ഇ മൊത്തം, അല്ല ഗള്‍ഫ് മൊത്തം, അല്ല ലോക രാജ്യങ്ങള്‍ മൊത്തം കുട്ടിച്ചോറാക്കി. എവിടെ ചെന്നാലും ഈ മലയാളികളുടെ കുറ്റങ്ങള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. (ഞാന്‍ സായിപ്പാകാന്‍ പഠിച്ചു കൊണ്ടിരിക്കുകയാ..)

തറവാടി said...

കൗണ്ടറില്‍ നിന്നും നിന്നും ഒന്ന് മുകളിലേക്ക് നോക്കി കൈ വീശിയാല്‍ കസ്റ്റമര്‍ സര്‍‌വീസ് മാനേജര്‍ തഴെ വരും പരാതിപ്പെട്ടാല്‍ നടപടിയുണ്ടാവുകയും ചെയ്യും. മറ്റൊരു ദേശക്കാരനാണെങ്കില്‍ അതു ചെയ്യാന്‍ ഒരു മടിയുമില്ലതാനും എന്നാല്‍ നമ്മുടെ സ്വന്തം നാട്ടുകാരല്ലെ എന്ന പരിഗനകൊടുത്താണ് ഒന്നിനും മുതിരാത്തത്. ഈ പരിഗണന തിരിച്ചുകിട്ടാതാവുമ്പൊള്‍ ഉണ്ടാവുന്ന വിഷമമാണ് പറഞ്ഞത്.

തിരുത്തല്‍‌വാദി said...

എന്റെ ബ്ലോഗുകള്‍ ഒന്നും തന്നെ ഒരു അഗ്രിഗേറ്ററിലും വരാന്‍ അഗ്രിഗേറ്ററുകള്‍ വാഴുന്ന തമ്പുരാന്മാര്‍ സമ്മതിക്കാത്തതുകൊണ്ട് ഞാന്‍ ഈ ബൂലോഗത്തെ ഒരു സ്വതന്ത്ര പരമാധികാര അഗ്രിഗേറ്ററായി സ്വയം അവരോധിച്ചുകൊള്ളുന്നു.

അല്ല പിന്നെ !

എന്റെ ബ്ലോഗ് :

caiadigalumcaladigalum.blogspot.com

തിരുത്തല്‍‌വാദി said...

എന്റെ ബ്ലോഗുകള്‍ ഒന്നും തന്നെ ഒരു അഗ്രിഗേറ്ററിലും വരാന്‍ അഗ്രിഗേറ്ററുകള്‍ വാഴുന്ന തമ്പുരാന്മാര്‍ സമ്മതിക്കാത്തതുകൊണ്ട് ഞാന്‍ ഈ ബൂലോഗത്തെ ഒരു സ്വതന്ത്ര പരമാധികാര അഗ്രിഗേറ്ററായി സ്വയം അവരോധിച്ചുകൊള്ളുന്നു.

അല്ല പിന്നെ !

എന്റെ ബ്ലോഗ് :

caiadigalumcaladigalum.blogspot.com

പാഞ്ചാലി said...

സൂപ്പര്‍ മാര്‍ക്കറ്റിലെ ഷോപ്പിംഗ്‌ കാര്‍ട്ട് ആരുടെയെങ്കിലും കാറിന്‍റെ പുറകില്‍ കൊണ്ടിട്ടിട്ടു വണ്ടിയില്‍ കയറി പോകുന്നവര്‍ക്കും, തിരക്ക് പിടിച്ച പാര്‍ക്കിംഗ് ലോട്ടില്‍, ആളുകള്‍ വാഹനം പാര്‍ക്കുചെയ്യാന്‍ വെയിറ്റ് ചെയ്യുമ്പോള്‍, കാറില്‍ കയറി, പാര്‍ക്കിംഗ് കാലിയാക്കാതെ, വെറുതെ ഇരുന്ന്, പാര്‍ക്ക് ചെയ്യാനായി കാത്തുനില്‍ക്കുന്നവരെ മനഃപൂര്‍വ്വം കൂടുതല്‍ സമയം കാത്തു നിര്‍ത്തി, ഗൂഢമായി ആനന്ദിക്കുന്നവര്‍ക്കുമെല്ലാം നമുക്കു നന്ദി പറയാം!

കമന്‍റുകള്‍ കൂടുതലും ഇന്ത്യക്കാരെക്കുറിച്ചായതിനാല്‍ ഞാനും എഴുതാം. "പരിചയമുള്ള പോലീസുകാരന്‍ രണ്ടിടി കൂടുതല്‍ തരും" എന്ന് പറഞ്ഞതു പോലെയാണ് നമ്മുടെ നാട്ടുകാര്‍. ഞങ്ങള്‍ വീട് മേടിക്കാന്‍ നേരത്ത്, ഒരു സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം, ഇന്ത്യന്‍ അറ്റോര്‍ണിയെയും ഇന്ത്യന്‍ മോര്‍ട്ഗേജ് ബ്രോക്കറേയും ഏല്‍പ്പിച്ചു ശരിക്കും അനുഭവിച്ചറിഞ്ഞതാണ്. അതിന് ശേഷം ഇന്ത്യക്കാരുടെ സ്ഥാപനങ്ങളില്‍ നിന്നു (അത്യാവശ്യത്തിനൊഴിച്ചു) കഴിവതും അകന്നു നില്‍ക്കുകയാണ്‌.
സ്വന്തം നാട്ടുകാരാണെന്ന് കണ്ടാല്‍ തലയില്‍ കയറി ഇരുന്നു നിരങ്ങിയാലും ഒന്നും പറയില്ല എന്നാണെന്ന് തോന്നുന്നു ഇത്തരക്കാരുടെ ചിന്താഗതി.

അപ്പു ആദ്യാക്ഷരി said...

അനോനീ ചുരുങ്ങിയ വാക്കുകളില്‍ നന്നായി പറഞ്ഞു.
അനില്‍ശ്രീ എന്തിനാണിങ്ങനെ തെറ്റിദ്ധരിക്കുന്നതും, സായിപ്പാകാന്‍ പഠിക്കുന്നതും. നല്ലകാര്യങ്ങള്‍ മലയാളിചെയ്താലും മറ്റേതുനാട്ടുകാരന്‍ ചെയ്താലും നല്ലതു തന്നെ. അതല്ല, താന്‍പോരിമ ആരു കാണിച്ചാലും അതു മോശംതന്നെ. ഈ താന്‍പോരിമയും ജാഡയും കാണിക്കുന്നവരെക്കുറിച്ചു മാത്രമല്ലേ ഇവിടെ അനോനിയും തറവാടിയും പറഞ്ഞുള്ളൂ, അല്ലാതെ എല്ലാ മലയാളികളെപ്പറ്റിയും അല്ലല്ലോ.

അനില്‍ശ്രീ... said...

ആന്റണി പറഞ്ഞത് എല്ലാം സത്യം തന്നെ.

എന്റെ കമന്റ് എന്തെന്ന് അപ്പുവിന് മനസ്സിലായെങ്കിലും മനസ്സിലായില്ല എന്ന് നടിക്കുന്നു. അത്രയേ ഉള്ളു.