Monday, May 19, 2008

പുണ്ണാക്കു തന്നാല്‍...

രായണ്ണന്‍ പണ്ട് തമാശരൂപത്തില്‍ "പള്ളുവിളിക്കാതെടേ --മക്കളേ" എന്ന് പറയുമായിരുന്നു. അതിന്റെ സീരിയസ് വേര്‍ഷന്‍ കണ്ടത് കൈരളി പീപ്പിള്‍ ചാനലിലാണ്‌.

മുകളില്‍ ന്യൂസ് ആങ്കര്‍ ആക്ഷേപരൂപത്തില്‍ വണ്ടിച്ചെക്ക് സ്വാമിയെ കൈരളി എക്സ്പോസ് ചെയ്ത വീരകൃത്യം വിവരിക്കുന്നു. താഴെ ന്യൂസ് ടിക്കറില്‍ "സകല പ്രശ്നത്തിനും ശാന്തി, അനുഗ്രഹം, പ്രശ്നം ജ്യോതിഷം, പരിഹാരം.... ദേവസ്ഥാനം ഡബ്ലിയൂ ഡബ്ലിയൂ ഡബ്ല്യൂ.."

അപ്പോ സുധാകരന്‍ പറഞ്ഞ ഗദയിടിച്ചു കേറ്റല്‍ എവിടെന്നാ തുടങ്ങേണ്ടത്?

(സന്യാസം എല്ലാം ത്യജിക്കലാണ്‌. പ്രിയപ്പെട്ട കുക്കുവും ഗതിപിടിക്കാത്ത ജിക്കുവുമൊക്കെ എടുത്തു കഴിഞ്ഞപ്പോ സുനിലിനു ആകെയുണ്ടായിരുന്നത് പത്തിരുപത് ലക്ഷം രൂപയുടെ കടം ആയിരുന്നു. അയാളതങ്ങ് ത്യജിച്ചു, എന്തായിപ്പോ തെറ്റ്?)

3 comments:

ജോസഫ് said...

പൂര്‍വ്വാശ്രമത്തെകുറിച്ച് സനല്‍ ആസാമിക്ക് ഒന്നും ഓര്‍മ്മയില്ലത്രേ. നല്ല പെട കൊടുത്താല്‍ എല്ലാം താനേ ഓര്‍മ്മ വരും.

അനൊണി ആന്റണിക്ക് ഒരു കമന്റിടണമെന്നു വിചാരിച്ചിട്ട് കുറേ നാളായി. പൊസ്റ്റുകള്‍ എല്ലാം വായിക്കാറുണ്ട്. എല്ലാം നല്ലത്. അഭിനന്ദനങ്ങള്‍.

ബഷീർ said...

to be think about it.. from where to start..

ഫസല്‍ ബിനാലി.. said...

സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ ഉണ്ട്..അത് ശെരിയാകുംവരെ നമുക്കീ പുളുവടിയൊക്കെയായി കാലം കഴിക്കാം