ആണവ കരാര്‍
അതായത്, നമ്മള്‍ രാവിലേ എണീച്ച് ചായകുടിക്കാന്‍ കടയിലോട്ട് പോകുമ്പോ അയലത്തെ മത്തായി കഞ്ഞിപിഴിഞ്ഞ ഉടുപ്പുമൊക്കെ ഇട്ട് കുടയും കുത്തി വെക്കം നടന്ന് പോണ്.
"എങ്ങോട്ടാ മത്തായിച്ചേട്ടാ രാവിലേ തന്നേ?"
"എടാ എന്നെ തടയരുത്, നീ തടഞ്ഞാലും ഞാന്‍ പോവും. ഇനി നിന്റെ നെഞ്ചത്ത് ചവിട്ടിയേ പോവാന്‍ പറ്റൂള്ളെങ്കി അങ്ങനെ തന്നെ ഞാന്‍ പോം."
ഇങ്ങനെ പ്രതികരിക്കുകയാണെങ്കില്‍ മത്തായിച്ചന്റെ പോക്കില്‍ എന്തരോ ശരിയല്ല.
ഇന്ത്യ-ചൈന-അമേരിക്ക
ഇന്ത്യയുമായി ആണവ കരാറുണ്ടാക്കിയാ ചൈന തെണ്ടിപ്പോകുമെന്നോ മറ്റോ ഒക്കെ ഏതോ ഒരു ബുദ്ധിമാന്‍ കണ്ടുപിടിച്ചത്രേ. നമ്മളു രാഷ്ട്രീയ തന്ത്രജ്ഞനൊന്നുമല്ലപ്പാ, പക്ഷേ പത്തു മുപ്പത്തഞ്ചു കൊല്ലം ജീവിച്ചതിന്റെ ക്വാമണ്‍ സെന്‍സ് കയ്യിത്തന്നെ ഇരിപ്പോണ്ട്.
അതായത്, അമേരിക്കയില്‍ ഒരു ട്രില്യണ്‍ ഡോളര്‍ എറക്കിയേച്ചും കുത്തിയിരിപ്പാണ് ചീനക്കാരന്‍. മാത്രമല്ല, അതിന്റെ പാതി കടപ്പത്രോം ബാക്കി നോട്ടുമാണ്. ഇവന്മാരു തമ്മില്‍ എന്തരാണ് ഇരിപ്പുവശം എന്ന് പിടികിട്ടാന്‍ അത്രേമൊക്കെ മതി.
ചൈന അമേരിക്കയെ ഷേവ് ചെയ്തുകളയുമോ? ഒരിക്കലുമില്ല. സായിപ്പെങ്ങാന്‍ ആ കടപ്പത്രം ക്യാന്‍സലു ചെയ്ത് ഒരു യുദ്ധം പ്രഖ്യാപിച്ചാല്‍ ചൈനക്കാരു രാജ്യത്തോടെ പണ്ടാറടങ്ങിപ്പോകും.
ഇനി അമേരീക്ക ചൈനയ ഷേവ് ചെയ്തുകളയുമോ? അതു സ്വപ്നത്തിപ്പോലും കാണാന്‍ പറ്റൂല്ല, ചീനക്കാരന്‍ ആ ഇരിക്കുന്ന നോട്ട് ഒറ്റയടിക്ക് മാര്‍ക്കറ്റ് ചെയ്താല്‍ ഡോളറു ഒറ്റ ദിവസം കൊണ്ട് പണ്ട് അരവിന്ദ് പറഞ്ഞപോലെ കക്കൂസില്‍ പോയിട്ട് തുടയ്ക്കാന്‍ പോലും ലോകത്തിനു വേണ്ടാതെയാകും.
അതായത് ഈ ലോകത്തെ ഏറ്റവും ദൃഢമായ ബന്ധം ഇപ്പോ അമേരിക്കയും ചൈനയുമായിട്ടാണ്. പിണങ്ങിയാ രണ്ടും തെണ്ടുമെന്ന് അവര്‍ക്ക് നല്ലപോലെ അറിയാം.
കാശുള്ളവന്‍ കാശിട്ടു കളിക്കും അതില്ലാത്തവന്‍ പറങ്ങേണ്ടിയിട്ടു കളിക്കും.
തൂറിയവനെ പേറിയാല്‍
പണ്ട് ഈ എം എസ് പറഞ്ഞിരുന്നു ലക്ഷ്യസാദ്ധ്യത്തിനു ചെകുത്താനെയും ഒപ്പം കൂട്ടാന്‍. അങ്ങേര്‍ അത് അതിശയോക്തിച്ചതഅണോ എന്തോ, എന്തായാലും മതാധിഷ്ടിതപാര്‍ട്ടിയായ ബി ജെ പി കേറാതിരിക്കാന്‍ സീപ്പീ ഐ എമ്മുകളും അനുസാരിയും ചേര്‍ന്ന് താങ്ങിയ തൂറ്റപ്പട ഇങ്ങനെയായിരുന്നു
മൊത്തം എമ്പീയെണ്ണം 531
മൊത്തം എമ്പീമാരുടെ സ്വകാര്യ ആസ്തി (ഡിക്ലയര്‍ ചെയ്തതു മാത്രം) 800 കോടി
മൊത്തം എമ്പീമാരുടെ പേരില്‍ വന്നിട്ടുള്ള ഭാര്യാ പീഡന കേസുകള്‍ 29
മൊത്തം എമ്പീമാരുടെ പേരില്‍ വന്നിട്ടുള്ള വഞ്ചനാക്കുറ്റങ്ങള്‍ 7
മൊത്തം എമ്പീമാരുടെ പേരില്‍ വിധിയായിട്ടില്ലാത്ത ക്രിമിനല്‍ കേസുകള്‍ 19
മൊത്തം എമ്പീമാരുടെ പേരില്‍ ചാര്‍ത്തപ്പെട്ടിട്ടുള്ള കൊല, ബലാത്സംഗം, കയ്യേറ്റം കേസുകള്‍ - 117
മൊത്തം എമ്പീമാരുടെ പേരില്‍ ബാങ്കുകള്‍ ചുമത്തിയ കേസുകള്‍ - 71
(കണക്കുകള്‍ രാജീന്ദര്‍ പുരി ഔട്ട് ലുക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്ന്)
ഉരലില്‍ കേറി ഇരുന്നിട്ട് ഒലക്ക വരുന്നേ എന്നു കരയാമോ ബര്‍ദാനേ? ചുമ്മാ കുതിരക്കച്ചോടം ആനക്കച്ചോടം എന്നൊക്കെ കിടന്ന് കൂവാതെ.
മള്‍ട്ടിപ്പിള്‍ ചോയിസ് ക്വസ്റ്റ്യന്‍:
ഇന്ത്യയുടെ ഭരണ സംവിധാനം എന്താണ്?
a. ക്രോണിയിസം
b. കൈരേറ്റ്സു റിപ്ലബ്ലിക്ക്
c. ക്ലെപ്റ്റോക്രസി
d. ഒളിഗാര്‍ക്കി
കൊറോളറി പാടില്ലേ?
നിന്നെ സ്നേഹിക്കുന്നതുപോലെ അയല്‍ക്കാരനെയും സ്നേഹിക്കാമെങ്കില്‍ നിന്നെ വിമര്‍ശിക്കുന്നതുപോലെ അയല്‍ക്കാരനെ വിമര്‍ശിച്ചുകൂടേ സാര്‍?
(ഭിക്ഷക്കാരനെ കാണുമ്പോള്‍ "എന്നെപ്പോയെ ഒരുത്തന്‍ തെണ്ടിപ്പോയി" എന്ന് ആലോചിക്കുന്നവര്‍ ഈ ലോകത്ത് അന്യം നിന്നോ? "ഭാഗ്യം അവന്‍ തെണ്ടി ഞാന്‍ രക്ഷപ്പെട്ടു" എന്ന് ചിന്തിക്കുന്നവര്‍ മാത്രമേ ഉള്ളോ? )
ബുദ്ധി ക്ലച്ചു പിടിക്കാതെയായോ?
ലൂയി പാസ്റ്ററിന്റെ വിദ്യാര്‍ത്ഥിയായിരുന്ന ഡോക്റ്റര്‍ എലിയണ്‍ കണ്ടുപിടിച്ചതാണ് ഹെനിക്കന്‍-ഏ എന്ന യീസ്റ്റ്. പത്തു നൂറ്റിയിരുപത്തഞ്ചു കൊല്ലം ആളുകള്‍ അത് ചേര്‍ത്ത ബീയര്‍ കഴിച്ചിട്ടും പ്രത്യേകിച്ച് ഒന്നും പറ്റിയില്ലെന്ന ധൈര്യത്തില്‍ മൂന്നാലെണ്ണം വാങ്ങിച്ചു കുടിച്ചു. അതേല്‍ പിന്നെ ആണെന്നു വിശ്വസിക്കാന്‍ പ്രയാസം, എന്തരോ എന്തോ, ഈയിടെ വായിക്കുന്ന ഒട്ടുമിക്കതും മനസ്സിലാവണില്ലെന്റെ പള്ളീ.
നാലു വയസ്സുള്ള ഇസ്രയേലുകാരിയെ തോക്കിന്റെ പാത്തിക്കടിച്ചു കൊന്നതിനു ജയിലില്‍ വാസം കഴിഞ്ഞിറങ്ങി വന്ന സമീര്‍ കന്തര്‍ രണ്ടാം നെല്‍സണ്‍ മണ്ടേല ആണെന്ന് ഗള്‍ഫ് ന്യൂസ്. എനിക്കു മനസ്സിലായില്ല.
ആണവം ഉണ്ടാക്കിയാല്‍ ബസ്സില്‍ ബോംബു വയ്ച്ച് പ്രതിഷേധിക്കുന്നത് സ്വാഭാവിക പ്രതികരണമെന്ന് രാജീവ് ചേലനാട്ട്. അതും മനസ്സിലായില്ല.
ഇന്ത്യന്‍ മുജാഹിദീന്‍ എന്നൊരു സംഘടന ഗുജറാത്ത് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബംഗല്ലൂരിന്റെ കാര്യം ആരും ഏറ്റുമില്ല. സിമിയുടെയും മറ്റൊരു ഗ്രൂപ്പിന്റെയും ലയിതരൂപമാണ് ഈ സംഘടന എന്ന കാര്യത്തിലും ആര്‍ക്കും തര്‍ക്കമൊന്നുമില്ല. ബംഗല്ലൂരില്‍ എത്തിയ ഊച്ചാളിപ്പടക്കങ്ങള്‍ മൈസൂര്‍ വഴി കേരളത്തില്‍ നിന്നും വന്നതാണെന്ന് ഐ ബി പറയുന്നു. ഇതിന്റെ പേരില്‍ പണ്ട് അബ്ദുള്‍ നാസര്‍ മദനിയുടെ ഐ എസ്സ് എസ്സിനു കേരളാ പോലീസില്‍ ജോലി ചെയ്യവേ ഔദ്യോഗിക ട്രെയിനിങ്ങ് മുറകള്‍ പഠിപ്പിച്ചു എന്ന കുറ്റത്തിനു പിരിച്ചു വിടപ്പെട്ട ഒരാളിനെയും ബന്ധപ്പെട്ട ചിലരെയും പോലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തു. മുഖവിലയ്ക്ക് തള്ളാന്‍ ഇതിലൊന്നും എനിക്കു കാണാന്‍ പറ്റിയില്ല, കര്‍ണ്ണാടകം ഭരിക്കുന്നത് ബി ജെ പി ആണെന്നതുകൊണ്ടുമാത്രം ഇതെല്ലാം കള്ളമാണെന്ന് അനുമാനിക്കാന്‍ കഴിയുന്നുമില്ല. കൗണ്ടര്‍ കറണ്ടുകളും ഇറങ്ങുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
7 comments:
എന്തിനാ ഒരുപാടെഴുതുന്നത് അല്ലേ :))
super !!!! spaari :)
ആന്റണിച്ചാ
ബോബ് പൊട്ടിയതിന് നല്ല കവറേജായിരുന്നു.
ചില സീനുകള്‍ ഒക്കെക്കണ്ട്, പ്രത്യേകിച്ച് അഹമ്മദാബാദില്‍, ചങ്ക് കലങ്ങിപ്പോയി. എന്തൊരതിക്രമമാണ്..ചെറിയ കുട്ടികള്‍ വരെ പൊള്ളി നാശമായി.
ദൈവം ശപിച്ചു കാണുമോന്നറിയില്ല, ഈ ബഹളത്തിനിടയിലും എനിക്ക് ചിരി പൊട്ടി.
സംഗതി റ്റി വിയിലെ ബോംബ് നിര്‍വ്വീര്യമാക്കല്‍ സീന്‍..ഒരാള്‍ കമിഴ്ന്ന് ബോംബിനടുത്ത് കിടക്കുന്നു. ചുറ്റും കാണികള്‍ ഇടിച്ചു കൂടി നിന്ന് തള്ളുന്നു. സില്‍ക്ക്സ്മിത വന്നാല്‍ ഇത്രേം തള്ളില്ല.
ഇടക്ക് ഏമാന്മാര്‍ വലിയ തോട്ടി വീശി ആള്‍ക്കാരെ പിന്നോട്ട് മാറ്റുന്നു..അല്ലെങ്കില്‍ ആ കിടക്കുന്ന മനുഷ്യന്റെ നടുംപുറത്ത് കേറി നിന്ന് ഇടിക്കും, ജനം, ബോംബ് കാണാന്‍.
ബോംബ് നിര്‍വ്വീര്യമാക്കി ഒരു കടുംവെട്ട് അതും വെറും കൈകൊണ്ട് എടുത്ത് കൊണ്ട് ജനമധ്യത്തിലൂടെ മുന്നോട്ട്. ഒരു ബക്കറ്റില്‍ പോലും അതിടുന്നില്ല...ബോംബ് ചീറ്റിച്ചവനെ ആള്‍ക്കാര്‍ പൊക്കിയെടുത്ത് കുരവയിട്ട് തപ്പ് കൊട്ടി ഡപ്പാംകുത്തോടെ അതിന്റെ പിന്നാലെ.
ഏറ്റവും തമാശ അതല്ല, വലിയ പരിചയൊക്കെയിട്ട് ഏമാന്‍ ബോംബ് കിടന്നു കൊണ്ട് നിര്‍വ്വീര്യമാക്കുകയാണ്. അപ്പോഴതാ ഒരുത്തന്‍ ചപ്പലും, ഷര്‍ട്ടും പാന്റും മാത്രമിട്ട് ഒരു ക്യാമറയുമായി, തൊട്ടടുത്ത് വേലി ചാടി വന്ന് രണ്ട് ക്ലിക്ക്.
ഈ മഹാമഹം കണ്ടു കൊണ്ടിരുന്ന ഒരു സായിപ്പ് അന്തം വിട്ട് കുന്തം വിഴുങ്ങി പണ്ടാരടങ്ങി. ഞാന്‍ പറഞ്ഞു, ഇതല്ല ഇനി അണുബോംബ് വെച്ചാലും ഞങ്ങള് ഇന്ത്യക്കാര് ചുറ്റും ഇടിച്ച് തള്ളും. സംഗതി ഒരുത്സവമാക്കും! ഒത്തു കിട്ടിയാല്‍ ബോംബ് കൈലിയില്‍ പൊതിഞ്ഞ് കൊണ്ടോയി വീട്ടില്‍ ചെന്ന് തുറന്ന് നോക്കും. ആക്രി വല്ലതും കിട്ട്യാല്‍ ഒരു ചായക്കൊത്തു. ഹല്ല പിന്നെ.
വേറൊരു സീനും കണ്ടു. ബോംബേയില്‍ ട്റാഫിക് ചെക്കാണ്. ഒത്തിരി വാഹനങ്ങള്‍ കടന്നു പോയി, ഒന്നും ചെക്ക് ചെയ്തില്ല. അവസാനം തൊപ്പിയുമിട്ട്, താടി വളര്‍ത്തി, നിസ്കാരത്തഴമ്പുള്ള രണ്ട് വൃദ്ധന്മാര്‍ ഒരു ബൈക്കില്‍ വന്നു. കുടവയറന്‍ കോണ്‍സ്റ്റബിള്‍ ലാഥി കാണിച്ച് വണ്ടി സൈഡാക്കുന്നു.
വൃദ്ധന്മാരുടെ മുഖത്ത് വേദന നിറഞ്ഞ പുഞ്ചിരി-ക്യാമറക്ക് നേരെ ജാള്യത നിറഞ്ഞ ചിരി.
എനിക്കു വളരെ വിഷമം തോന്നി.
ആ "മള്‍ട്ടിപ്പിള്‍ ചോയിസ് ക്വസ്റ്റ്യന്‍:" (ന്റെ നാല് ചോയിസുകളും) മാത്രം മനസ്സിലായില്ല :(
അടുത്തകാലത്ത് കണ്ടത്തില്‍ ഏറ്റവും നികൃഷ്ടമായ ഒരു പോസ്റ്റായിരുന്നു രാജീവ് ചേലനാട്ടിന്റേത്.
ഗുപ്തന്‍ പറഞ്ഞതിന് ഒരു അടിവസ്ത്രവര :)
ഇത്രയും കാര്യം സിമ്പിളായി പറയണമെങ്കില്‍ പത്ത് പ്രാവശ്യം വെര്‍ബല്‍ വയറ്റിളക്കം നടത്തിയാലും എനിക്ക് പറ്റില്ല.
തികച്ചും മുന്‍ ധാരണയില്‍ നിന്നു മാത്രം വന്ന ഒരു കമന്റ് ആണ് സിമീ തങ്കളുടെത്. രജീവ് എന്തും കണ്ണടച്ച് വിഴുങ്ങുന്നില്ല എന്നു കരുതി, അയാള്‍ എഴുതുന്നത് എങ്ങനെ നികൃഷ്ടമാകും ?
അനോണീ, കണ്ണടച്ചാല്‍ ഇരുട്ടാണ് അല്ലെ ? കാര്യങ്ങളുടെ ഒരു വശം മാത്രം എഴുതുന്നത്, എത്ര മാത്രം ശരിയാണ് ?
Post a Comment