Tuesday, July 29, 2008

തെറി, സ്ത്രീ-വര്‍ഗ്ഗ വിരുദ്ധത, അവഹേളനം

മുന്നറിയിപ്പ്:
ഈ പോസ്റ്റിന്റെ ഉള്ളടക്കം അസഭ്യം, വര്‍ഗ്ഗ- വംശവിവേചനം, സ്ത്രീ വിരുദ്ധതത എന്നിവയാണ്‌. നിയമപരമായോ മാനസികമായോ പ്രായപൂര്‍ത്തിയായിട്ടില്ലാത്തവര്‍ ഈ പോസ്റ്റ് വായിക്കരുത്.

മറ്റുള്ള വായനക്കാര്‍ അവരവരുടെ ഇഷ്ടപ്രകാരം വായിക്കുകയോ ഉപേക്ഷിക്കുകയോ ബ്ലോഗ് ഫ്ലാഗ് ചെയ്യുകയോ ചെയ്യാം.

കലാസാംസ്കാരിക മൂല്യമോ വിജ്ഞാനവിനിമയസാദ്ധ്യതയോ ഈ പോസ്റ്റിന്റെ ഏഴയലത്തുകൂടി പോയിട്ടില്ല, അത്തരം കാര്യങ്ങള്‍ അന്വേഷിക്കുന്നവര്‍ മറ്റേതെങ്കിലും ബ്ലോഗിലേക്ക് പോയിക്കോളുക. പലതും പലയാവര്‍ത്തി കേട്ട അറുവളിപ്പന്‍-അറുപഴഞ്ചന്‍ കാര്യങ്ങളുമാണ്‌.

ബ്ലോഗ് സാംസ്കാരിക-സദാചാര കമിറ്റിയുടെ ഫത്വ കിട്ടാന്‍ വേണ്ടി മാത്രമാണ്‌ ഇല്ലാത്ത സമയം കഷ്ടപ്പെട്ടുണ്ടാക്കി ഈ തെറിയും തറയും പോസ്റ്റ് ചെയ്യുന്നത്. തെമ്മാടിക്കുഴിയും ഊരുവിലക്കും നേടാന്‍ ഇത്രയൊന്നും പോരെങ്കില്‍ ഞാന്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ഒരു പ്രത്യേക ബ്ലോഗ് തന്നെ തുടങ്ങാം.


വിഭാഗം ഒന്ന്: അസഭ്യം
മുന്‍ശുണ്ഠിക്കാരനായ ജഡ്ജി ചാരുകസേരയില്‍ കിടന്ന് ഉറങ്ങുമ്പോഴാണ്‌ ഒരുത്തന്‍ വന്ന് തൊട്ടു വിളിച്ചത്
"ഏമാന്നേ"
"എന്താടോ?" ഉറക്കം ഞെട്ടിയ ദേഷ്യത്തില്‍ ജഡ്ജി എഴുന്നേറ്റു.
"ഏമാന്നെ ഒന്നു കാണാന്‍ വന്നതാണേ."
ജഡ്ജി ചാടിയെണീറ്റ് മുണ്ടു പൊക്കി കാണിച്ചു "ദാ കണ്ടോടാ ഏമാനെ"
"സന്തോഷം. ഈ വീട്ടില്‍ ഇങ്ങനെ ആണെങ്കില്‍ കൊച്ചമ്മയെയും ഒന്നു കണ്ടാല്‍ കൊള്ളാം."

**************
വിഭാഗം രണ്ട്: സ്ത്രീവിരുദ്ധത
ബീയര്‍ കഴിക്കുന്ന പുരുഷന്മാരില്‍ സ്ത്രൈണത ഉണ്ടാകുമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നൂറ്റൊന്ന് പുരുഷ വളണ്ടിയര്‍മാര്‍ക്ക് അഞ്ചു പൈന്റ് ബീയര്‍ കൊടുത്ത് നടത്തിയ ഡബിള്‍ ബ്ലൈന്‍ഡ് കണ്ട്റോള്‍ഡ് ട്രയലില്‍ ഇപ്രകാരമാണ്‌ കണ്ടെത്തിയത്.

ബീയര്‍ കഴിച്ച ശേഷം വളണ്ടിയര്‍മാര്‍ വളവളാ ഒരു കാര്യവുമില്ലാതെ സംസാരിക്കാന്‍ തുടങ്ങി
ബീയര്‍ കഴിച്ച ശേഷം അവര്‍ക്ക് ആലോചിച്ച് വിവേകപൂര്വ്വം തീരുമാനം എടുക്കാനുള്ള കഴിവ് നഷ്ടമായി
ബീയര്‍ കഴിച്ച ശേഷം അവര്‍ വെറുതേ തര്‍ക്കിക്കാനും പിണങ്ങാനും തുടങ്ങി
ബീയര്‍ കഴിച്ച ശേഷം അവര്‍ ഡ്രൈവിങ്ങ് വിഢിത്തങ്ങള്‍ കാണിക്കുകയും മറ്റു വാഹനങ്ങള്‍ക്ക് അപകടകരമായ രീതിയില്‍ റോഡ് ഉപയോഗിക്കാനും തുടങ്ങി.
ബീയര്‍ കഴിച്ച ശേഷം അവര്‍ ചെയ്ത തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നതിനു പകരം ന്യായീകരിക്കാനും ദേഷ്യപ്പെടാനും തുടങ്ങി.

ഇതില്‍ നിന്നും ബീയര്‍ ആണിനെ പെണ്ണാക്കുമെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിച്ചു.

വിഭാഗം മൂന്ന്- തൊഴില്‍ വര്‍ഗ്ഗ വിവേചനം
Is an auditor a watchdog or bloodhound? നൂറ്റാണ്ടായി കോടതികളും സാമ്പത്തിക വിദഗ്ദ്ധരും നിയമസഭകളും ഇട്ട് വിശകലനം ചെയ്ത് കോഞ്ഞാട്ടയാക്കിയ ഈ ചോദ്യം ആഗോള ആഡിറ്റ് ഭീമന്‍ ആര്‍തര്‍ ആന്‍ഡേര്‍സന്റെ പതനകാലത്ത് ഒരു സെനറ്റര്‍ സഭയില്‍ വീണ്ടും ഉന്നയിച്ചു.

"അല്ല ശരിക്കും ആരാണീ ഓഡിറ്റര്‍? കാവല്‍ നായയോ വേട്ടപ്പട്ടിയോ?" . ചര്‍ച്ച അങ്ങനെ മൂത്തപ്പോള്‍ മറ്റൊരു സെനറ്റര്‍ എഴുന്നേറ്റു.
"ഇത്ര തര്‍ക്കിക്കാന്‍ മാത്രം വലിയ പ്രശ്നമാണോ ഇത്? ആഡിറ്റര്‍ ഒരു പട്ടിയാണെന്ന കാര്യത്തില്‍ നമ്മളെല്ലാം സമ്മതിക്കുന്നു, പിന്നെ ബ്രീഡിന്റെ കാര്യത്തിലല്ലേ ചെറിയ അഭിപ്രായ വത്യാസമുള്ളൂ?"

വിഭാഗം നാല്‌- മത-പുരോഹിത അവഹേളനം
ശിഷ്യന്‍ മരിച്ച് സ്വര്‍ഗ്ഗത്തു ചെന്നു. ഒരു മാലാഖ അയാളെ കൂട്ടി താമസ സ്ഥലത്തേക്ക് പോകുന്ന വഴി ഒരു കാഴ്ച്ച കണ്ടു. പണ്ട് സമാധിയായ തന്റെ ഗുരുവിനെ മരിലിന്‍ മണ്‍റോ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കുന്നു.

"ഓ, ഒരായുസ്സു മുഴുവന്‍ നല്ലതുപറഞ്ഞു നടന്ന എന്റെ ഗുരുവിനു ദൈവം കൊടുത്ത സമ്മാനമായിരിക്കും ഇവളുടെ സഹവാസം അല്ലേ മാലാഖേ? എനിക്കു സന്തോഷമായി"

"അല്ല മകനേ, ജീവിച്ചിരിക്കുമ്പോള്‍ ഉടുതുണിയില്ലാതെ സിനിമയില്‍ അഭിനയിച്ചതിനു ആ സ്ത്രീക്കു ദൈവം കൊടുത്ത ശിക്ഷയാണ്‌ വിവരമില്ലാത്ത വൃത്തികെട്ടവന്മാരുമായുള്ള സഹവാസം"

24 comments:

ഗുപ്തന്‍ said...

ഹഹഹ :))

കണ്ണൂസ്‌ said...

:-D

RR said...

:))

ഫസല്‍ said...

ബീയര്‍ കഴിക്കുന്ന പുരുഷന്മാരില്‍ സ്ത്രൈണത ഉണ്ടാകുമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കണ്ടെത്തി..

ഇതാണേറെ നന്നായതെന്ന് തോന്നുന്നു..
ആശംസകള്‍

Umesh::ഉമേഷ് said...

ഓഡിറ്റര്‍മാര്‍ പട്ടികളാണെന്നതു പുതിയ കണ്ടുപിടിത്തമല്ല. പൊറ്റക്കാ‍ടിന്റെ പപ്പുക്കവിയുടെ ശ്ലോകം:

കന്നിമാസത്തിലെ ശ്വാവും
ഓഡിറ്ററുമൊരേ തരം;
ചുവന്ന പെന്‍സിലും കൂര്‍പ്പി-
ച്ചങ്ങുമിങ്ങും പലായനം.

അങ്ങോട്ടു് ശരിയായില്ല അന്തോണ്യേ... പാലിയത്തച്ചന്റെ പോസ്റ്റിനു വന്ന കമന്റുകളുടെ വീര്യമുണ്ടാവുമെന്നു കരുതി. എവിടെ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്ത്രീകള്‍ ബിയറടിച്ചാല്‍ ആണത്തം വരുമോ?

മലമൂട്ടില്‍ മത്തായി said...

ഇനിയും പോരട്ടെ. അവസാനം പറഞ്ഞ കത്തനാരുടെ കഥ നന്നായി.

പാമരന്‍ said...

:)

mmrwrites said...

:-):-(

ശ്രീവല്ലഭന്‍. said...

:-)

പപ്പൂസ് said...

ഹ ഹ ഹ ഹ ഹു ഹു ഹു ഹൂയ്..... ഹി ഹി ഹി! ഹമ്മോ, വയറു വേദനിക്കുന്നു! ;-)

ജിഹേഷ് said...

ഹ ഹ.. :)

നരിക്കുന്നൻ said...

കൊള്ളാം മാഷെ, ഇനിയും പ്രതീക്ഷിക്കുന്നു.

അനില്‍@ബ്ലോഗ് said...

രസിച്ചു മാഷെ.

വാല്‍മീകി said...

ഹഹഹ..അതു കലക്കി.

കണ്‍ഫ്യൂസ്ഡ് ദേശി said...

:-)

ബീയര്‍ പരീക്ഷണം അലക്കി

:-)

ടോട്ടോചാന്‍ (edukeralam) said...

"തെറി, സ്ത്രീ-വര്‍ഗ്ഗ വിരുദ്ധത, അവഹേളനം"
ഇത് തെറ്റാണെന്നറിയില്ലേ?

ജീവിച്ചിരിക്കുന്ന പുരോഹിതരുടെ അടുത്ത് പലരും പോകാനുള്ള കാരണം ഇപ്പോഴാ മനസ്സിലായത്...
ഹ ഹ ഹ ഹ

കിംവദന്‍ said...

അന്തോണിയെ ഫെമിനിസ്റ്റുകള്‍ വെറുതെ വിടില്ല.

മാണിക്യം said...

മരിലിന്‍ മണ്‍റോക്ക്
വല്ലാത്ത ശിക്ഷതന്നെ ആയി പൊയി.

കോള്ളാം ഒന്നൂ ചിരിക്കാന്‍ സാധിച്ചു നന്ദി , നാ‍ളെ ഒരു പെട്ടി ബിയര്‍‌ വാങ്ങുക തന്നെ
അല്പം പൌരുഷം അല്ലങ്കില്‍ സ്ത്രൈണത!
രണ്ടില്‍ ഒന്നു ഉറപ്പായല്ലോ
നന്ദി അനോണി!

അനിലന്‍ said...

എന്നെ കൊല്ല്! :)

Radheyan said...

തൊഴില്‍ വിവേചനത്തില്‍ പ്രതിഷേധിക്കുന്നു.

ഉമേഷ്ജി,ഉപമ രണ്ടും പട്ടിയോടാണെങ്കിലും രണ്ട് കാരണങ്ങളിലാണ്.

മറ്റൊരാള്‍\GG said...

ഇതു നന്നായി. ചിരിക്കാനും ഒരല്പം ചിന്തിക്കാനും ഉപകരിച്ചു.

പിന്നെയ്, ബീയര്‍ കഴിക്കുന്ന പുരുഷന്മാരില്‍ സ്ത്രൈണത ഉണ്ടാകുമെന്നതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ നേരത്തെ കേട്ടിട്ടുണ്ട്.

ജ്യോനവന്‍ said...

:)

ജയരാജന്‍ said...

ഈ അനോണിച്ചേട്ടന്റെ ഒരു കാര്യം :)