Thursday, July 24, 2008

ഒരൈഡിയാ

കാശായ കാശെല്ലാം പൊന്‍ കാശ്
കാശു തരുന്നത് ജഗദീശന്‍
കാശിന്റെ മീതേ പരുന്തും പറക്കില്ല
കാശാശയില്ലാത്ത മാളോരില്ല.

കൂട്ടുകാരേ, നമുക്കും വേണ്ടേ പണം? ഒരു കമ്പനി തുടങ്ങാന്‍ ഉദ്ദേശമുണ്ട്, കൂടുന്നോ, ഡാവിനെഴുതിയ പ്രോസ്പക്റ്റസ് ദാണ്ടെ താഴെ. ഇന്ററസ്റ്റ് ഉണ്ടേ ബാ.

മെമ്മോറാണ്ടം ഓഫ് അസ്സോസിയേഷന്‍
കമ്പനി പേര്‍ : ഇന്ത്യ ഹോള്‍ഡിങ്ങ് ലിമിറ്റഡ്
റെസിഡന്‍സ് : എന്തരിന്‌? എന്റെ വീടു തന്നെ ധാരാളം
കമ്പനി മുതല്‍ : ഒരു ഇരുന്നൂറു ക്വാടി ധാരാളം മതി
ഓബ്ജക്റ്റീവ്: ഇന്ത്യ ഭരിക്കല്‍ .

ബിസിനസ്സ് പ്ലാന്‍
ഇപ്ലത്തതും ഇഞ്ഞി വരാനിരിക്കുന്നതുമായ ഇന്ത്യാ സര്‍ക്കാരുകളെല്ലാം കയ്യാലപ്പൊറത്തെ തേങ്ങാക്കൊല ആയിരിക്കുമെന്ന് നിങ്ങക്കറിയാവല്ല്. പത്തോ ഇരുപതോ എമ്പീമാര്‍ക്ക് ചാക്ക് കൊടുക്കും, സര്‍ക്കാരിനെ ഇങ്ങ് വാങ്ങിക്കും. സര്‍ക്കാര്‌ പിന്നെ നമ്മളു പറഞ്ഞാലേ പെടുക്കത്തും തൂറത്തുമുള്ള്. അപ്പ
നമ്മള്‍ കയ്യി ചക്രമുള്ള കമ്പനികളെ, അന്താരാഷ്ട്രന്മാരെ ഒക്കെ ചെന്നു കണ്ട് എടവാട് ഒറപ്പിക്കും. നടത്തും കാശ് പാണ്ടിലോറിക്കണക്കിനു വരും. എടത്തട്ടില്‍ ഒരു കിളിത്തട്ട് അത്രേയുള്ളു. മിനിമം ഒരു മാസം ഒരു അയ്യായിരം ക്വാടി പാണ്ടിലോറിയേ വീട്ടിലോ, ഇലക്ട്റോണിക്കേ സ്വിസ്സ് ബാങ്കിലോ വെരും, തള്ളേണെ.


വിഷന്‍
പെര കത്തിയാ വാഴ വെട്ടും, വെയിലൊള്ളപ്പ കച്ചിയൊണക്കും, കാറ്റുള്ളപ്പോ തൂറ്റും.

മിഷന്‍ സ്റ്റേറ്റ്മെന്റ്
കത്തുന്ന പെരേന്ന് ഊരണ കഴുക്കോല്‌ ലാഭം

കോര്‍ വാല്യൂ
ഞങ്ങക്ക് ഒറ്റ പ്രിന്‍സിപ്പിളേ ഉള്ളൂ, ഒറ്റ പ്രിന്‍സിപ്പിളും ഇല്ലാതെയിരിക്കുക എന്ന പ്രിന്‍സിപ്പിള്‍.

റിസ്ക്
എന്തര്‌ റിസ്ക്? ഒന്നും കാണണില്ലെടേ.

(വിശ്വാസവോട്ട് കിട്ടുമോ ഇല്ലയോ എന്ന് ശ്വാസം പിടിച്ച് നോക്കിയ ആരേലും ഇക്കൂട്ടത്തിലുണ്ടോ? ഉണ്ടെങ്കില്‍ അവരുടെ അറിവിലേക്ക്. വോട്ടെടുപ്പിനു രണ്ടു ദിവസം മുന്നേ തുടങ്ങി വീണുകിടന്ന സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ഉയിര്‍ത്തെഴുന്നേല്പ്പ്, ബീസ്സീയും എന്നെസീയും എന്നാ കേറ്റമേ കേറിയത്, ഏത്.)

നമുക്ക് വല്ല കൊച്ചു വര്‍ത്താനോം പറയാം

സൗദിയിലെ ദമ്മാം എയര്‍പ്പോര്‍ട്ട് അടുത്തുള്ള ബഹറിന്‍ രാജ്യത്തെക്കാള്‍ വിസ്തൃതിയുള്ളതാണ്‌.

ട്രെയിന്‍ കണ്ടുപിടിക്കും മുന്നേ റെയില്പ്പാളങ്ങള്‍ നിലവിലുണ്ടായിരുന്നു. മോട്ടോര്‍ കാറിനു മുന്നേ ട്രാഫിക് ലൈറ്റും.


മഞ്ചൂരിയന്‍ വിഭവങ്ങള്‍ മഞ്ചൂരിയന്‍ പ്രദേശത്തല്ല, ബംഗാളില്‍ നിന്നാണ്‌ ഉണ്ടായത്.

മഹാഭൂരിപക്ഷം വിമാനങ്ങള്‍ക്കും മൂക്കുമുതല്‍ വാലുവരെയുള്ള നീളത്തെക്കാള്‍ ഒരു ചിറകറ്റം മുതല്‍ മറ്റേ ചിറകറ്റംവരെയുള്ള വീതിയാണ്‌ കൂടുതല്‍.

കോലാ ബെയര്‍ കരടിവര്‍ഗ്ഗത്തിലെ ജീവിയല്ല.

6 comments:

അനില്‍@ബ്ലോഗ് said...

നല്ല ഐഡിയ .
അമേരിക്കന്‍ മലയാളികളെക്കൂടി കൂട്ടിയാല്‍ പെട്ടെന്നു നടക്കും.

അമൃതാ വാര്യര്‍ said...

"നല്ല രസമായി
എഴുതിരിക്കുന്നല്ലോ..മാഷേ...
ജനാധിപത്യത്തിന്റെ
പേര്‌ മാറ്റിയെന്ന്‌ അറിയില്ലേ..
പണാധിപത്യം ന്നോ..മറ്റോ ആയി
പരിഷ്കരിച്ചുവെന്നാ..കേട്ടത്‌. ..
(പിന്നെ ആ കൈക്കൂലി പണം..
വെറുതെ ബി ജെ പി നാടകം
കളിച്ചതാണെന്നൊക്കെ..
വിവരമുള്ളവരില്‍ ചിലര്‍
പറയുന്നതും..കണ്ടു..'ട്ടോ "

Radheyan said...

മലയാളിച്ചികളെയും കൂട്ടിക്കോ.

ബ്രാന്‍ഡ് ലോഗോ, പഞ്ച് ലൈന്‍ എന്നിവ വേണമെങ്കില്‍ പറ.

പണമില്ലാത്തവന്‍ പിണം

പണത്തിനു മീതെ പരുന്തും പറക്കില്ല

നാണംകെട്ട് നാലു പണം നേടി കൊണ്ടാല്‍
നാണക്കേടപ്പണം മാറ്റിക്കൊള്ളൂം

അങ്ങനെ അങ്ങനെ...

ശിവ said...

ഹ ഹ ഞാനുമുണ്ടേ....

ഇതാവുമ്പോള്‍ വേള്‍ഡ് ബാങ്കില്‍ നിന്നും ലോണും കിട്ടും...

വിശദവിവരങ്ങള്‍ അറിയിക്കൂ...

ഞങ്ങള്‍ കുറേപ്പേര്‍ ഉണ്ടാവും...

സസ്നേഹം,

ശിവ.

പാമരന്‍ said...

:)

മലമൂട്ടില്‍ മത്തായി said...

കുതിരകച്ചവട കമ്പനി എന്നല്ലേ പേരു വേണ്ടത്? എന്തായാലും ഐഡിയ നല്ലത് തന്നെ, ഭാവിയുണ്ട്.