കവിതയില്‍ വലിയ കമ്പമില്ലാത്ത ഞാന്‍ അലന് ജിന്‍സ്ബെര്‍ഗ് എന്ന അമേരിക്കന്‍ കവിയുടെ ഹൗള് എന്ന കവിത വായിച്ചിട്ടുണ്ട്. (കവിത ഇവിടെ http://members.tripod.com/~Sprayberry/poems/howl.txt)
കവിതയല്ല, അതിനെ ചിന്തിക്കളയാനുള്ള ശ്രമത്തിന്റെ കഥയാണ് എന്റെ ശ്രദ്ധ അതിലേക്ക് കൊണ്ടുപോയത്.
അന്‍പതു വര്‍ഷം മുന്നേ ബ്രിട്ടനിലെ പ്രസ്സില്‍ നിന്നും അമേരിക്കയിലെ പ്രസാധകന്റെ അടുത്തേക്ക് പോയ ഷിപ്പ്മെന്റ് കസ്റ്റംസ് കണ്ടുകെട്ടുകയും കേസ് ചാര്‍ജ്ജ് ചെയ്യുകയും ചെയ്തയിടത്തുനിന്ന് ഹൗളിന്റെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ തുടങ്ങി. തെരുവില്‍ സാധാരണ കേള്‍ക്കുന്ന എഫ് വാക്കുള്ള പ്രയോഗമടക്കം പലതരം അശ്ലീലപ്രയോഗവും അസാന്മാര്ഗ്ഗിക രീതികളും ഹൗളില്‍ ഉണ്ടെന്നായിരുന്നു അന്യായം.
സംഗതി കോടതിയിലെത്തിയതോടെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന് നടപടികള്‍ക്കെതിരേ പ്രതിഷേധിക്കുകയും സാഹിത്യരംഗത്തെ പ്രഗത്ഭരായ ഒമ്പതു പേര് കോടതിയിലെത്തി ഈ കവിതയ്ക്ക് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തതോടെ ഹൗള് അടങ്ങുന്ന കവിതാസമാഹാരം വില്‍പ്പനാനുമതി നേടി.
കവിതയ്ക്കു വേണ്ടി ഹാജരായ വക്കീല്‍ എഴുതിയ പുസ്തകമാണ് ഹൗള് ഓഫ് ദ് സെന്‍സര്‍ (ഞാന്‍ വായിച്ചിട്ടില്ല). ഹൗളിന്റെ വിജയത്തിന്റെ അമ്പതാം വാര്‍ഷികം കഴിഞ്ഞ വര്‍ഷം നടന്നു. കവിത പാടിയും വെബ് സൈറ്റില്‍ ഇട്ടും അച്ചടിച്ചും ഒട്ടേറെ സംഘടനകളും വ്യക്തികളും അത് ആഘോഷിക്കുകയുമുണ്ടായി. പലരും ഇതിനു സമാനമായും പാരഡികളായും കവിതകളെഴുതി ഹൗളിനോട് ഐക്യദാര്‍ഢ്യം പുതുക്കി.
കോടതിയിലെ രസരകരമായ ഒറ്റ ചോദ്യവും ഉത്തരവും എവിടെയോ വായിച്ചിരുന്നു( ഓര്‍മ്മയില്‍ നിന്ന്)
ഈ കവിതയില്‍ അശ്ലീലമാണോ ഉള്ളതെന്നാണ് ചോദ്യം?
ഈ കവിതയില്‍ സാമൂഹ്യപ്രതിസന്ധി ആണ് ഉള്ളതെന്നാണ് ഉത്തരം.
(ബ്ലോഗില്‍ നടക്കുന്ന കോലാഹലം കണ്ടപ്പോള്‍ ഈ സിവില്‍ ലിബര്‍ട്ടി എന്ന സംഗതിയെ വെറുതേ ഓര്ത്തുപോയെന്നേയുള്ളു.)
2 comments:
:)
ഇത്രേം വലിയ കവിത ആയിരുന്നോ? സേവ് ചെയ്ത് വച്ചിട്ടുണ്ട്: സമയം കിട്ടിയാല്‍ വായിക്കാം; പരിചയപ്പെടുത്തിത്തന്നതിന് നന്ദി.
ബ്ലോഗിലെ ഏതു കോലാഹലമാണ് ഉദ്ദേശിച്ചത്? ലിങ്ക് വല്ലതും? :)
Post a Comment