എന്തരണ്ണാ പത്രത്തേല്‍ ഇത്ര കാര്യമായിട്ട് നോക്കണത്, വല്ല ബസ്സും മറിഞ്ഞ് ആളു ചത്തു കെടക്കണ പടം വല്ലോം ഒണ്ടോ അതോ പുതിയ പെണ്‍വാണിഭം തൊടങ്ങിയോ?
ശാസ്ത്രത്തിന്റെ ഓരോ പോംവഴികള്‍ കണ്ട് അന്തം വിടുവായിരുന്നെടേ. ഈ ഇതു കേട്ടോ, എലികളെ ഉപയോഗിച്ച് ബ്രസീലിലെ ശാസ്ത്രജ്ഞര്‍ മനുഷ്യ ബീജം നിര്‍മ്മിച്ചു. എന്താ കഥ.
ഒന്നും മനസ്സിലായില്ല.
എടേ, ഭര്‍ത്താവിനു അശേഷം ബീജോത്പാദനമില്ലാതെയിരിക്കുന്ന അവസ്ഥയാണെന്നു വയ്ക്കുക, മരുന്നൊന്നും ഏല്‍ക്കണില്ല. ഇങ്ങനെ ഒരവസ്ഥയാണെങ്കില്‍ എന്തരു ചെയ്യും?
ദൈവഹിതം അങ്ങനെ ആയാല്‍ എന്തരു ചെയ്യാന്‍, അനപത്യം മുജ്ജന്മ പാപഫലമായി വന്നുകൂടും. ദോഷം തീരാങ്ങ് ചെലപ്പ വല്ല ഹോമവും...
സോറി, എന്റെ ചോദ്യം തെറ്റിപ്പോയി. ഇങ്ങനെ ഒരവസ്ഥയില്‍ വൈദ്യശാസ്ത്രത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. എന്നാല്‍ ഒരു പത്തുകൊല്ലം മുന്നേ ആസ്ത്രേലിയലിലെ റോജര്‍ ഷോര്‍ട്ട് തുടങ്ങിയവര്‍ ഇവരില്‍ പലര്‍ക്കും വിത്തുകോശങ്ങള്‍ ബീജമാക്കാനുള്ള വൈ ക്രോമസോമിന്റെ ജീനിലുള്ള കഴിവില്‍ വന്നുപോയ മ്യൂട്ടേഷന് ആണെന്ന് തിരിച്ചറിഞ്ഞ് ബീജോത്പാദനശേഷിയില്ലാത്ത മനുഷ്യന്റെ വിത്തുകോശങ്ങള്‍ എടുത്ത് എലിയുടെ വൃഷണങ്ങളില്‍ നിക്ഷേപിച്ച് മനുഷ്യബീജമുണ്ടാക്കാനായേക്കുമെന്ന് നിരീക്ഷിച്ചിരുന്നു. പത്തുകൊല്ലം കഴിഞ്ഞ് ഇപ്പോള്‍ ബ്രസീലിലെ ഐറീന കിര്ക്കിസ് എന്ന ശാസ്ത്രജ്ഞ അതില്‍ വിജയിച്ചെന്ന് തെളിയിച്ചു.
എങ്ങനെ വിജയിച്ചെന്ന്?
മനുഷ്യന്റെ പല്ലിനുള്ളിലെ പള്‍പ്പില്‍ നിന്നും വിത്തുകോശം കൊയ്ത് എലികളിലെ വൃഷണങ്ങളില്‍ നിക്ഷേപിച്ചു. ഓരോ സ്റ്റേജിലായി എലികളെ കൊന്ന് പരിശോധിച്ചപ്പോള്‍ മനുഷ്യ വിത്തുകോശം എലിയില്‍ സ്വസ്ഥമായെന്നും ഡിഫറന്‍ഷ്യേറ്റ് ചെയ്ത് ബീജനിര്മ്മാണഘട്ടത്തിലേക്ക് കടക്കുന്നതും അവര്‍ തെളിയിച്ചു.
അപ്പ എന്തര്?
എടേ, ആ ബീജം എടുത്ത് ആ മനുഷ്യന്റെ ഇണയില്‍ കൃത്രിമസങ്കലനം നടത്തിയാല്‍ അവര്‍ക്ക് അവരുടെ തന്നെ കുട്ടി ജനിക്കുമെന്ന്. മനസ്സിലായോ.
ഇത്തറേയൊള്ള്?
പിന്നെ ഇത്തറ പോരേ?
ഇതാണോ ആനക്കാര്യം? അണ്ണന് മഹാഭാരതം വായിച്ചിട്ടില്ലേ?
ഒണ്ട്.
പിന്നെന്തരിന് ഈ പരട്ട ന്യൂസ് കണ്ട് തുള്ളണത്. അണ്ണാ പണ്ട് മ്മടെ രാജാവ് കാട്ടില്‍ വേട്ടയ്ക്ക് പോയപ്പോ ദിവാസ്വപ്നം കണ്ട് സ്ഖലിച്ച് ശുക്ലം വെള്ളത്തിപ്പോയി, അത് യമുനയിലെ ഒരു മീന്‍ വിഴുങ്ങി. മീനെ ഒടുക്കം വലക്കാര് പിടിച്ച് വെട്ടിക്കീറിയപ്പോ എന്തരാ കണ്ടത്?
രണ്ട് പിള്ളേരെ. മത്സ്യന്ധിയേയും അവക്കടെ ആങ്ങളേം. അല്ലീ? അതെന്തരിനു ചെല്ലാ ആ കഥ ഇപ്പ കേട്ടത്?
തന്നെ തന്നെ . എന്റണ്ണാ അതല്ലീ ഈ ബ്രസീലുകാരി വല്യ ആനക്കാര്യമായി പറയുന്നത് അന്ന് മീനിലൂടെ മനുഷ്യക്കുഞ്ഞുണ്ടായതുപോലെ ഇപ്പം എലിയിലൂടെ മനുഷ്യക്കുഞ്ഞുണ്ടാവുമെന്ന്? ഇതാ ഞാന്‍ പറഞ്ഞ് ഈ കോപ്പുശാസ്ത്രമൊന്നും മഹാഭാരതത്തിന്റെ ഏഴയിലത്ത് വരൂല്ലാന്ന്. ശരിയല്ലീ?
അല്ലീ?
അല്ലീന്ന്? അണ്ണെഎന്ത് മിണ്ടാത്തത്?
ദാണ്ടെ മലന്നടിച്ച് വിഴുന്നല്ല്. ബോധം പെയ്യതാണോ ഞ്ജാനം ഉദിച്ചതാണോ എന്തരോന്തോ. ചാച്ചീ, ഒരു കെണ്ടി വെള്ളം ഇങ്ങോട്ടെടുത്തോ, അണ്ണങ്ങ് കണ്ണു തൊറക്കുവോന്ന് നോക്കട്ട്.
8 comments:
ഹല്ല പിന്നെ....
പാവം എലി! ഹല്ല.. നേരന്നേ?
അണ്ണങ്ങ് കണ്ണു തൊറന്നാ? :)
ഭാരതവും രാമയണവുമൊക്കെ എന്തിരിക്കുന്നു. ഒരു പുസ്ത്കമുണ്ട്,അതിനകത്തില്ലാത്തതൊന്നും ലോകത്ത് ഇനി ഉണ്ടാവാന്‍ പോകുന്നില്ല അത്രേ.
ഈ ഒറ്റ പോത്തകം പോരെ എന്തിന് നഴ്സറി മുതല്‍ എം.ബി.ബി.എസ് വരെ ഇത്രയും പുസ്തകം
:)
അദാണ്. ഞമ്മളോടാ കളി..! മ്മടെ ബുസ്തകം എട്ത്ത് ബെച്ചങ്ങ്ട് ഓതിയാപ്പോരെ? എന്തിനാ ഈ റിസേര്‍ച്ച് മറ്റേദ് ന്നൊക്കെ പറഞ്ഞ് കാശു കളേണേ? മണ്ടന്മാര്!
ശ്ശോ, ഇത്രയും കാലം പഠിച്ചതെല്ലാം വെറുതേയായല്ലോ,
ഒന്നുകില്‍ എലിയെക്കണ്ട് പഠിക്കുക, അല്ലെങ്കില്‍
മഹാഭാരതം, ഖുര്‍-ആന്‍, ബൈബിള്‍ എന്നിവ പഠിക്കുക എന്നാണോ?
എനിക്കങ്ങട് പിടി കിട്ടിയില്ല.
ഇതാണല്ലേ ശാസ്ത്രഗതി?
Post a Comment