Monday, March 31, 2008

ഓപ്പണിങ്ങ് സ്റ്റേറ്റ്മെന്റ്

അണ്ണാ എന്റെ ആദ്യത്തെ  പ്രസംഗമാ ബോര്‍ഡിന്റെയും പ്രസിഡന്റിന്റെയും  മുന്നില്‍. ചെറിയ വിറ വരുന്നു.

നിനക്കു ചെറിയ വിറയല്ലേ വരൂ, നമ്മള്‍ സ്റ്റേജ് ബോധം കെട്ടു വീഴും. എന്നിട്ടു ഞാന്‍ പ്രസംഗിക്കുന്നില്ലേ? എങ്ങനെങ്കിലും അവിടെ  കയറി പറ്റിയാല്‍ മതി, പിന്നെല്ലാം ഓട്ടോമാറ്റിക്ക് ആയി വന്നോളും, ഗ്യാരണ്ടി. ഇല്ലെങ്കില്‍ എന്നെ പണ്ടേ  പിരിച്ചു വിട്ടേനെ.  ഓപ്പണിങ്ങ് സ്റ്റേറ്റ്മെന്റ് മാത്രം കാണാപ്പാഠം പഠിച്ചു പോ, അതു പറയുമ്പോഴേക്ക് നീ നോര്‍മല്‍ ആകും.

 ഒരു അടിപൊളി ഓപ്പണിങ്ങ് സ്റ്റേറ്റ്മെന്റ് എങ്ങനെ ഇരിക്കണം?
അടി പൊളിയാവണേല്‍  അത്  ചെറിയതായിരിക്കണം, എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നതായിരിക്കണം, നിന്റെ പ്രസംഗത്തിന്റെ വിഷയമെന്താണോ അതിനെപ്പറ്റി ഒരുള്‍ക്കാഴ്ച  കേള്‍ക്കുന്നവര്‍ക്കു കൊടുക്കണം.

ഉദാഹരിച്ചാല്‍?
നീ ആനി ഹാള്‍ കണ്ടതാണോ?

ഉവ്വ.
അത്  തുടങ്ങുന്നയിടത്ത് വുഡി ഇങ്ങനെ പറയുന്നു "The other important joke for me is one that's usually attributed to Groucho Marx but I think it appears originally in Freud's Wit and Its Relation to the Unconscious - and it goes like this - I would never want to belong to any club that would have someone like me for a member. "

അതില്‍ ആ സിനിമ എന്തിനെക്കുറിച്ചാണെന്ന്  പൂര്‍ണ്ണമായി വ്യക്തമാക്കുന്നുണ്ട്, അതിലൊരു തമാശയുമുണ്ട്,  മാത്രമല്ല കേള്‍ക്കുന്നവരെല്ലാം അയ്യോ അപ്പോഴത്  ഗ്രൂഷോ മാര്‍ക്സ് പറഞ്ഞ വാചകമല്ലേ എന്ന് അന്തം വിടുന്നതോടെ വുഡി ഒരു സാധാരണ പയലല്ല, ശരിക്കു ഹോം വര്‍ക്ക് ചെയ്യുന്നവനാണെന്ന്  വ്യക്തവും ആകും.

ഇങ്ങനെയൊക്കെ കേറുന്നുടനേ ചെയ്യാന്‍ നമുക്ക് പറ്റുമോ?
അതാടേ ഞാന്‍ പറഞ്ഞത്, ഓപ്പണിങ്ങ് സ്റ്റേറ്റ്മെന്റ് കാണാപ്പാഠം പഠിക്ക്, അത് പിള്ളേരു പദ്യം ചൊല്ലുന്നപോലെ അങ്ങോട്ട് ശര്‍ദ്ദിക്ക് അപ്പോഴേക്ക് നീ നല്ലപോലെ കംഫര്‍ട്ടബിള്‍ ആകും.

6 comments:

R. said...

ഡാങ്ക്സ് !

മാസാവസാനം. ഇതും ബാങ്ക് സ്റ്റേറ്റ്മെന്റും തമ്മിലുള്ള ബന്ധം? ;-)

ദിലീപ് വിശ്വനാഥ് said...

പണ്ട് കോളേജില്‍ നിന്നും പ്രസംഗമത്സരത്തിനു പോവുമ്പോള്‍ ഒരു ചങ്ങാതി ഇങ്ങനെ 2 മിനിറ്റ് നീളുന്ന ഒരു ഓപ്പണിങ്ങ് സ്റ്റേറ്റ്മെന്റ് പഠിച്ചിട്ട് വന്നു പറയുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനോടൊപ്പം കുറെ പ്രസംഗവേദികളില്‍ പോയിട്ടുള്ളതുകൊണ്ട് അതു സ്ഥിരമായി കേള്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് ഗുട്ടന്‍സ് മനസ്സിലായത്.

പുള്ളി പില്‍ക്കാലത്ത് കൈരളിയില്‍ ഒരു മെഗാഷോ നടത്തുന്നുണ്ടായിരുന്നു.

Santhosh said...

വാല്‍മീകീ, ജി. എസ്. പ്രദീപിനെയാണു് ഉദ്ദേശിച്ചതെങ്കില്‍ ഞാനും കേട്ടിട്ടുണ്ടു് ആ കസര്‍ത്തു്!

അരവിന്ദ് :: aravind said...

സാം‌സംഗ് മൊബൈലിന്റെ പുത്യ പരസ്യം കണ്ടാരുന്നോ?
അതിലെ സ്പീക്കര്‍ മുന്നിലിരിക്കുന്നവര്‍ മുഴുവനും തുണിയുടുക്കാതെ ഇരിക്കുകയാണെന്നങ്ങ് സങ്കല്പ്പിക്കുന്നു!

Vanaja said...

ങേ! ജി.എസ് പ്രദീപ് കാണാപ്പാഠം പറയുന്നതാണോ ലതൊക്കെ?

Santhosh said...

വനജേ, ജി. എസ്. പ്രദീപ്, പ്രസംഗങ്ങളിലും ജസ്റ്റ്-എ-മിനിറ്റിലും പറയുന്ന നെടുങ്കന്‍ വാചകങ്ങള്‍ ആവര്‍ത്തിക്കുന്നതു കണ്ടിട്ടുണ്ടു് എന്നു മാത്രമാണു് ഉദ്ദേശിച്ചതു്. പറയുന്നതെല്ലാം കാണാപ്പാഠം പഠിച്ചാണു് എന്നല്ല.