Wednesday, March 26, 2008

ഡോണ്ട് ഗെറ്റ് മാഡ്, ഗെറ്റ് ഈവന്‍ ഇന്‍സ്റ്റെഡ്.

പൊറവില്‍ ഒരു പിക്ക് അപ്പ്  ലൈറ്റടി. അവനു പോണേല്‍ ഫാസ്റ്റ് ട്രാക്കില്‍ പോവരുതോ.
ഹോണ്‍ അടി. കല്ലി വല്ലി. അവന്റപ്പന്‍ വിചാരിച്ചാലും ഞാന്‍ സ്പീഡ് ലിമിറ്റിനപ്പുറത്ത് പോവൂല്ലാ.
അവന്‍ ഒന്നരയടി ഗ്യാപ്പില്‍ അടുപ്പിച്ചു. ടെയില്‍ ഗേറ്റ് ചെയ്താല്‍  ശരിയാവൂല്ല ഞാന്‍ ബ്രേക്ക് പെഡലിനു പുറത്ത് കാലൊന്നു തൊട്ടു, സ്പീഡ് കുറയില്ല പക്ഷേ ബ്രേക്ക് ലൈറ്റ് കത്തും.
എരണം കെട്ടവന്‍ ഹോണടിച്ച് ഫാസ്റ്റ് ട്രാക്കിലൂടെ കേറി പെയ്. ഞാന്‍ നോക്കിയില്ല, ചെലപ്പ കഥകളിമുദ്രയുണ്ടാവും.

ഛേ, മുമ്പി കേറ്റി നിര്‍ത്തി ലവനെ ഇങ്ങോട്ട് പിടിച്ചെറക്കി കരണത്ത് ഒന്നു പൊട്ടിക്കണവാരുന്നു. പാസഞ്ചര്‍ സീറ്റിലിരുന്ന കൂട്ടുകാരന്‍ പറഞ്ഞു.
വേറേ പണിയില്ലേ?

നീ എന്തരുവ്വാ മഹാത്മാഗാന്ധിക്ക് പഠിക്കുന്നോ?
എന്തരെടേ മഹാത്മാഗാന്ധി പഠിക്കാന്‍ കൊള്ളാത്ത ആളാണോ?

അടുത്ത ദിവസം ജോലി കഴിഞ്ഞു പോകണ വഴി ഒരിടത്തു കേറി.
 അസ്സലാമു അലൈക്കും,  ഞാന്‍ എങ്ങനെ സഹായിക്കണം?

ഇവിടെ ഡെലിവറിയുടെ ചാര്‍ജ്ജുള്ള ആളാരാ, ഒന്നു കണ്ടാല്‍ വേണ്ടൂല്ല.
ലോ ഇല്ലെ മുറിയില്‍ ഇരിക്കണത്,   ആരാ?

 ലീ കാര്‍ഡില്‍ എഴുതിയിരിക്കണ ആളാ.
ഇരി ഞാന്‍ ചീട്ട് അകത്ത് കൊടുക്കാം.

ഗുഡ് ഈവനിങ്ങ്, എന്താ വന്നത്?
ഇന്നലെ വൈകിട്ട് നിങ്ങളുടെ ---- രെജിസ്റ്റ്റേഷനുള്ള വണ്ടി ഓടിച്ചരുന്ന ആള്‍ എന്നെ ടെയില്‍ ഗേറ്റ് ചെയ്ത് കൊല്ലാന്‍ നോക്കുകയും വഴിനീളെ ശല്യം ചെയ്യുകയും ചെയ്തു. ഇപ്പോ ട്രാഫിക്ക് നിയമമനുസരിച്ച് എനിക്കു പോലീസിനെ വിളിക്കാമായിരുന്നു,   ഒരു പണി ചെയ്ത് ജീവിക്കുന്നവനല്ലേ വെറുതേ അരി മുട്ടിക്കരുതെന്നു വിചാരിച്ച് ചെയ്തില്ല. പക്ഷേ  വണ്ടി നിങ്ങളുടെ കമ്പനിയുടെ പേരും പടവുമൊക്കെ വച്ചതല്ലേ, റോഡില്‍ കിടന്നു സര്‍ക്കസു കാണിച്ചാല്‍ കമ്പനിക്കതു വലിയ മോശമാണ്‌, ഒന്നു പറഞ്ഞിട്ടു പോകാമെന്നു വച്ചു.   ഉദാഹരണത്തിനു ഞാന്‍ ആദ്യമായിട്ട് ഈ കമ്പനിയുടെ പേരു ശ്രദ്ധിച്ചത് എന്നെ  ടെയില്‍ ഗേറ്റ് ചെയ്ത പിക്ക് അപ്പിലാണ്‌, നാളെയൊരാവശ്യത്തിനു ഇവിടെന്നാരെങ്കിലും എന്റെയോഫീസില്‍ വന്നാല്‍ "ആ ഭ്രാന്തന്‍ ഡ്രൈവറെപ്പോലെയുള്ള സ്റ്റാഫിനെ വയ്ക്കുന്ന കമ്പനി" എന്നല്ലേ മനസ്സില്‍ വരുന്നത്.

പോട്ടെ, ക്ഷമി, അതാരെന്നു കണ്ടുപിടിച്ച് ഒടനേ നടപടി എടുത്തിട്ട് അറിയിക്കാം.
നടപടിയൊന്നും വേണ്ട, മേലാല്‍ ആവര്‍ത്തിക്കരുതെന്ന് പറഞ്ഞാല്‍ മതി.
ശരി.
എന്നാല്‍ ശരി.

വെറുതേ പ്രഷറു കൂട്ടുന്നതും വഴിയില്‍ കിടന്ന് കണ്ട പ്രാന്തനോട് ഇടികൂടുന്നതും റോഡില്‍ കിടന്നു സര്‍ക്കസ്സു കാണിക്കുന്നതുമല്ല പരിഹാരം എന്ന് ഇപ്പ മനസ്സിലായോടേ? ഇറങ്ങി വന്നപ്പോള്‍ കൂട്ടുകാരനോട് ചോദിച്ചു.
ശരിയാണ്‌. നിനക്ക് എങ്ങനെ ശാന്തമായിട്ട്  ഇതൊക്കെ കൈകാര്യം ചെയ്യാന്‍ പറ്റി?
സാഹചര്യം മൂലം ശാന്തനായിപ്പോയതാണു ചെല്ലാ, ആ പിക്കപ്പില്‍ നാലു തടിമാടന്മാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. അടിക്കാനെങ്ങാണും ചെന്നെങ്കില്‍ നമ്മളു രണ്ടിനെയും അവരു ഇടിച്ചു പിരുത്തുകളയത്തില്ലേ.
ഹഹഹ. ശരിയാ.

7 comments:

തമനു said...

ഹ ഹ അതു കലക്കി..

അപ്പൊ മ്മടെ വണ്ടീമ്മേലോട്ടിച്ചേക്കണ കമ്പനി സ്റ്റിക്കറോളൊക്കെ യെളക്കി കളേണമെന്ന് സ്വാരം

:)

പാമരന്‍ said...

:)

'ശക്തനോട്‌ സന്ധി ചെയ്യണം
സമനോടും സന്ധി ചെയ്യണം
ദുര്‍ബ്ബലനെ തകര്‍ത്തുതര്പ്പണമാക്കണമ്' ന്നോ മറ്റോ മ്മടെ കൌടില്യന്‍ മൂപ്പരു്‌ പറഞ്ഞില്ലാരുന്നാ?

ദിലീപ് വിശ്വനാഥ് said...

മഹാത്മാഗാന്ധിക്ക് പഠിക്കുകയാണോ? പഠിക്കാന്‍ കൊള്ളാവുന്ന ആളുതന്നെ ചെല്ലാ..

ജോണ്‍ജാഫര്‍ജനാ::J3 said...

ആന്റോ അണ്ണാ , ഞാന്‍ ഫാനായി ക്വേട്ടോ,
ചെലയിടങ്ങിളിലൊക്കെ ഞാനും ക്ണ്ടിട്ടുണ്ട് കമ്പനി വ
ണ്ടീടെ പിറകിലൊരു സ്റ്റിക്കര്‍
ഹൌ ഇസ് മൈ ഡ്രൈവിങ്ങ്, കോള്‍ 0800....(ടോള്‍ ഫ്രീ നമ്പറും):)

ഹരിത് said...

ഒള്ളതു പറ അനോണി അണ്ണാ. അവമ്മാരു എടുത്തിട്ടു ചളുക്കി അല്ലേ? പിന്നെ കമ്പനീ പെയ്യതും മറ്റും വെറും വിഷ്ഫുള്‍ തിങ്കിങ്...
നല്ല ഫാവന.

konchals said...

അപ്പൊ അതാണല്ലെ കോട്ടക്കലില്‍ ഉഴിചിലിനു വന്നു എന്നു കേട്ടതു, ഇപ്പോളല്ലെ കാര്യം മനസ്സിലായതു...

കടവന്‍ said...

നമിച്ചണ്ണോ...നമിച്ച്...