Sunday, March 23, 2008

ഒളിവാളു കണ്ട് തടുത്തു ചാപ്പന്‍

സുപ്രഭാതം.
നിനക്കും. ഇരിക്കൂ.
നന്ദി.

രാജേഷ് എന്തുകൊണ്ട് മാനേജ്മെന്റ് അഡ്വൈസറായി ജോലിക്ക് അപേക്ഷിച്ചു?
ഞാന്‍ ഇപ്പോള്‍ എന്റെ കമ്പനിയില്‍ മാനേജ്മെന്റ് സിസ്റ്റം ഓഫീസറായി നല്ല ട്രാക്ക് റിക്കോര്‍ഡ് സ്ഥാപിച്ചു കഴിഞ്ഞു. താങ്കളുടേതുപോലെ സര്വ്വസ്തുത്യമായ ഒരു സ്ഥലത്തിനു എന്റെ സേവനവും ഇവിടത്തെ ജീവനം എന്റെ തൊഴിലുന്നമനത്തിനും ഏറ്റവും അനുയോജ്യമാണെന്ന് തോന്നിയതുകൊണ്ട്.

ഇന്ത്യക്കാരന്‍. അല്ലേ?
അതേ.

ഇന്ത്യയില്‍ എവിടെ?
കേരളം.

ഞാന്‍ കേട്ടിട്ടുണ്ട്. ഒരുപാടു കടല്‍ത്തീരങ്ങളുള്ള സ്ഥലം.
എറ്റെ വീട് കടലിനു വളരെയടുത്താണ്‌. കായലുകളും വനങ്ങളുമൊക്കെ കേരളത്തിന്റെ സവിശേഷതകളാണ്‌.

കടല്‍ത്തീരം? കടലാമകള്‍ മുട്ടവിരിഞ്ഞ് ഓടി വെള്ളത്തിലേക്കിറങ്ങുന്നത് കാണാനാവുമോ?
ജനസാന്ദ്രതയുള്ള തീരപ്രദേശമായിട്ടാവും, ആമകള്‍ മുട്ടയിടാറില്ല ഞങ്ങളുടെ ബീച്ചില്‍.

മൃതമായൊരു മണല്പ്പരപ്പ്?
എന്നു പറഞ്ഞുകൂടാ, മണല്‍ ഞണ്ടുകള്‍, കിണ്ണന്‍, ഞൂഴല്‌ ഒക്കെയുണ്ട്.

മണല്‍ ഞണ്ടുകള്‍ വലിയ ഓട്ടമോടുന്ന ആ ചെറിയ ഞണ്ടല്ലേ?
അതേ. മണലില്‍ ദ്വാരങ്ങളുണ്ടാക്കി ജീവിക്കുന്നു.

ഞാന്‍ മണല്‍ ഞണ്ടിന്റെ ദ്വാരങ്ങള്‍ ശ്രദ്ധിച്ചിട്ടില്ല.
മൂന്നു തരം ദ്വാരങ്ങള്‍ മണല്‍ ഞണ്ട് അതിന്റെ പ്രായമനുസരിച്ച് ഉണ്ടാക്കും. കുഞ്ഞായിരിക്കുമ്പോള്‍ ജെ അക്ഷരത്തിന്റെ ആകൃതിയില്‍, കാലന്‍ കുടയുടെ കാലു പോലെ വളഞ്ഞിട്ട്, വളര്‍ച്ചയെത്തുമ്പോള്‍ വൈ ആകൃതിയില്‍ കാറ്റപ്പെല്‍റ്റ് തടി പോലെ , വയസ്സാകുമ്പോള്‍ ഐ ആകൃതിയില്‍ വടി പോലെ.

കൗതുകകരം. എന്തിനാണവ അങ്ങനെ ആകൃതി മാറ്റുന്നത്?
ഞണ്ടിന്‍ കുഞ്ഞിനു ആഴത്തില്‍ കുഴിക്കാനുള്ള ശക്തിയില്ല, അപ്പോള്‍ അവന്‍ കുഴിക്കൊരു വളവുണ്ടാക്കി ചുണ്ടുള്ള പക്ഷികളും മറ്റു ജീവികളും അവന്റെ കുഴി തുരന്നു തിന്നാതിരിക്കാന്‍ ജെ വളവുണ്ടാക്കുന്നു. ചെറുപ്പക്കാരന്‍ ഞണ്ടും ഇണയും ഒന്നിച്ചു നടക്കുമ്പോള്‍ എന്തെങ്കിലും ജീവി പിടിക്കാന്‍ വന്നാല്‍ ഒരേ സമയം കുഴിയില്‍ പാഞ്ഞു കയറാന്‍ വൈ ആകൃതിയില്‍ മാളമുണ്ടാക്കുന്നു. വയസ്സന്‍ ഞണ്ടിനു ഓട്ടത്തിനു സ്പീഡ് കുറവാണ്‌, അവന്‍ നീളത്തില്‍ കിണറുപോലെ കുഴിയുണ്ടാക്കുന്നു, ആപത്തു മണത്താല്‍ മാളത്തിനു മുകളില്‍ വന്നിട്ട് കയറുന്നതിനു പകരം ഒറ്റച്ചാട്ടം ചാടി കുഴിയുടെ അടിയില്‍ വീഴാമല്ലോ.

എക്സലന്റ്. രാജേഷിനു ഞാന്‍ എന്തിനാണു ഇങ്ങനെ താങ്കളുടെ ജോലിയുമായി ഒരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചതെന്ന് മനസ്സിലായെന്നു തന്നെ തോന്നുന്നു.
മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ കൈകാര്യം ചെയ്യുന്നവന്‍ ചുറ്റുവട്ടത്തെ കാര്യങ്ങളോട് സെന്‍സിറ്റീവ് ആയിരിക്കണം, അതിനാല്‍ എന്റെ വീട്ടുപരിസരത്ത് ടര്‍ട്ടില്‍ ഉണ്ടോ എന്നു തിരക്കി. ഞണ്ടുകള്‍ ഉണ്ടെന്ന ഇന്‍ഫൊര്‍മേഷന്‍ ഞാന്‍ തന്നു. മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ ഡ്രില്‍ ഡൗണ്‍ ചെയ്താല്‍ വിശദവിവരങ്ങള്‍ അതിനെ താങ്ങി നിര്‍ത്തണം, ഞണ്ട് മാളമുണ്ടാക്കുന്നതിനെക്കുറിച്ച് എനിക്കെന്തറിയാമെന്ന് തിരക്കി. ഇന്‍ഫര്‍മേഷനെ അനലൈസ് ചെയ്ത് എന്തുകൊണ്ട് എന്തു സംഭവിക്കുന്നെന്ന് അറിയണം, താങ്കള്‍ ഞണ്ടെന്തിനു പലതരം കുഴികളുണ്ടാക്കുന്നു എന്നും തിരക്കി.

വളരെ നല്ല ഉത്തരം. ഞാന്‍ നിങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നു, ഔദ്യോഗിക തീരുമാനം കമ്മിറ്റിയാണ്‌ എടുക്കേണ്ടത്, വഴിയേ അറിയിക്കും.
വളരെ നന്ദി.

6 comments:

സുല്‍ |Sul said...

ഈ പോക്ക് പോയാല്‍ ഞാന്‍
ഇന്റര്‍വ്യൂ ചെയ്യാനും പഠിക്കും,
ഇന്റര്‍വ്യൂ നടത്താനും പഠിക്കും.

-സുല്‍

ഫസല്‍ ബിനാലി.. said...

good

ദിലീപ് വിശ്വനാഥ് said...

ആന്റോയുടെ മാനേജ്മെന്റ് ക്ലാസ്സ് മുടങ്ങാതെ അറ്റന്റ് ചെയ്യുന്നുണ്ട്.

പാമരന്‍ said...

ഇതും കിടിലന്‍.. പക്ഷേ പഴയ ആക്ഷേപഹാസ്യം മിസ്സ് ചെയ്ത്‌ തുടങ്ങി...

vadavosky said...

ഈ ആന്റണീടെ ഒരു കാര്യം.
സമ്മതിച്ചു.

Gopan | ഗോപന്‍ said...

informative.