Thursday, March 27, 2008

ഒരുപാടു കമന്റുകള്‍ക്ക്

ഇല്ലാത്ത അന്തോണി, ഉള്ളവിലാസം
പ്രിയ മൈന,
ഡൊണാള്‍ഡ് ഡക്ക്, സൂപ്പര്‍മാന്‍, ഒബീലിക്സ് തുടങ്ങിയവരെപ്പോലെ അനോണിയാന്റണി സത്യത്തില്‍ ഇല്ല. അതൊരു പറ്റിപ്പല്ല, ഇങ്ങനെ ഇരിക്കുമ്പോള്‍ അന്തോണിച്ചനുചുറ്റുമുള്ളതെല്ലാം സാങ്കല്പ്പികമാണ്‌. എന്റെ  ഊരും പേരുമിട്ടാല്‍ ഇതിലെ ഒരുപാടു കഥാപാത്രങ്ങള്‍ക്കു ജീവന്‍ വരും. അവരില്‍ പലര്‍ക്കും അത് ഇഷ്ടമാവില്ല. പിന്നെ എനിക്കു മുഖം നോക്കാതെ അവരെക്കുറിച്ച് എഴുതാനുമാവില്ല. അയല്‍ക്കാരു സ്റ്റെയര്‍ക്കേസില്‍ പതുങ്ങിയിരുന്നടിക്കും, നാട്ടുകാര്‍ റോഡേ ഓടിച്ചിട്ടു കല്ലെറിയും.

ജോലിസംബന്ധമായ ഒരുപാടു കാര്യങ്ങള്‍ ഞാന്‍ ബ്ലോഗിലെഴുതാറുള്ള സ്ഥിതിക്ക് ഇനി ഞാന്‍ ശരിക്കും അവതരിച്ചാല്‍ അരമന രഹസ്യം അങ്ങാടീല്‍ പോസ്റ്റര്‍ ഒട്ടിച്ചവന്‍ എന്ന് എന്റെ  സ്ഥാപനം എന്നെ കാണുകയും ചെയ്യും.

യഥാര്‍ത്ഥ ഞാനും ബ്ലോഗിലെ അന്തപ്പനുമായി  ചെറിയ സാമ്യമേയുള്ളു (ശരിക്കുള്ള ഞാന്‍ ഘാതകനാണ്‌‌, കശ്മലമാണ്‌, നിശാചരനാണ്‌... നാലുവരി നല്ലത് ആരെക്കൊണ്ടും പറയിക്കാത്തവനുമാണ്‌, ജാഗ്രതൈ).
 
അനോണിയാന്റണിയുടെ മേല്‍‌വിലാസം antonykeralam അറ്റ് ജീമെയില്‍ ഡോട്ട് കോം എന്നാണ്‌. പോസ്റ്റ്  ഇടാന്‍ നേരം മാത്രമേ ആ ഈ മെയില്‍ തുറക്കാറുമുള്ളു.
ഗൂഗിള്‍ കാണാത്ത ചൈന.
കണ്ണൂരാനേ, കോര് വാല്യൂ സൂക്ഷിക്കേണ്ടത് ഉപഭോക്താവിന്റെയല്ല, കമ്പനിയുടെ ആവശ്യമാണ്‌. ഗൂഗിളത് ചെയ്തില്ലെങ്കില്‍ അനുഭവിക്കുന്നതും അവര്‍ തന്നെ.  ചൈനയില്‍ ഓപ്പറേഷന്‍ തുടങ്ങിയപ്പോള്‍ തന്നെ അവര്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു

ഒന്ന്: ഗൂഗിള്‍ ചൈന  ചൈനീസ് ഗവണ്മെന്റിനു വേണ്ടി പലതും ഫില്‍റ്റര്‍ ചെയ്തിട്ടാണു റിസല്‍റ്റ് കാണിക്കുന്നത് (മറ്റു ഗൂഗിളുകള്‍ ചെയ്യുന്നില്ല)

രണ്ട്: ഈ ഫില്‍റ്ററിങ്ങ് കമ്പനിയുടെ മിഷന്‍ സ്റ്റേറ്റ്മെന്റിനു കടകവിരുദ്ധമാണെന്ന് സമ്മതിക്കുന്നു

മൂന്ന്: ഇതു ചെയ്തില്ലെങ്കില്‍ ലോകത്തിലെ അഞ്ചിലൊന്നിനു ഗൂഗിള്‍ കാണാന്‍ കഴിയില്ല എന്നതുകൊണ്ടാണ്‌ ഇതു ചെയ്യേണ്ടി വന്നത്

നാല്‌: എപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ഫില്‍ട്ടര്‍ ചെയ്യുന്നുവോ, അത് മുന്നേ കൂട്ടി പൊതു ജനത്തെ അറിയിച്ച ശേഷമേ ചെയ്യൂ. ഫ്രാന്‍സ്  ജെര്‍മനി, യു എസ് ഏ എന്നിവരുടെ റിസല്‍റ്റുകള്‍  ഫില്‍ട്ടേര്‍ഡ് ആണ്‌, അവയും പൊതുജനത്തെ അറിയിച്ചതുമാണ്‌.

അഞ്ച് : ബ്ലോഗര്‍ ജീമെയില്‍ എന്നിവയുടെ സ്വകാര്യതയില്‍ ചൈനീസ് സര്‍ക്കാര്‍ ഇടപെടില്ലെന്ന് ഇനിയും പൂര്‍ണ്ണ ബോദ്ധ്യം വരും വരെ ഇതൊന്നും ചൈനയില്‍ കൊടുക്കില്ല.

വിശദമായി ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലുണ്ട്.
http://googleblog.blogspot.com/2006/01/google-in-china.html

ഇനി ഇതൊന്നുമല്ലാതെ കോര്‍ വാല്യൂ കോമ്പ്രമൈസ് അവരു ചെയ്യുന്നുണ്ടെങ്കില്‍  നഷ്ടവും അവര്‍ക്കു തന്നെ.


നോട്ടി മോറിസണ്‍,
മാര്‍ക്സ് ഭാര്യക്കെഴുതിയ പ്രണയലേഖനങ്ങള്‍ പുസ്തകമായൊക്കെ കണ്ടിട്ടുണ്ട് (വായിച്ചിട്ട് ഒരു സാധാരണ ഭര്‍ത്താവ് സാധാരണ  പട്ട അടിച്ചിട്ട് സാധാരണയായി പാടുന്ന കവിതകള്‍ പോലെ എന്നേ എനിക്കു തോന്നിയുള്ളു, എന്റെ കുഴപ്പമാണോന്നറിയില്ല)

മെര്‍ക്കുഷ്യോ, ഗീതാഗീതികള്‍, അങ്കിളേ
ഈ പോസ്റ്റുകളെല്ലാം ഞാന്‍ ഈമെയില്‍ ആയി  കമ്പോസ് ചെയ്ത് ബ്ലോഗിലേക്കയക്കുന്നതാണ്‌, പ്രിന്റ് ഭാഷയുടെ വടിവൊന്നും ഇതിനില്ല. അക്ഷരത്തെറ്റു പോലും തിരുത്തിയിട്ടില്ല. പ്രിന്റണമെങ്കില്‍ തിരുത്തി വൃത്തിയാക്കേണ്ടിവരും.

കണ്ണൂസ്,
വെറുതേ മരിക്കണമെന്ന് തോന്നില്ല. മടുത്തു എന്നേ തോന്നാറുള്ളു, ഗൗരവമായി പറഞ്ഞതാണെങ്കില്‍ അറിയാത്ത എന്തോ ഡിസപ്പോയിന്റ്മെന്റ് അലട്ടുന്നതാവും ഒരു  പേപ്പറില്‍ ഇഷ്ടമല്ലാത്ത പത്തു കാര്യങ്ങള്‍ എഴുതി നോക്കിയാല്‍ എന്താണതെന്ന് തിരിച്ചറിയാനും പറ്റും.

ഹരിത്, കൊഞ്ചല്‍സ്,
ഹ ഹ കണ്ടുപിടിച്ചല്ലേ!  ഫാവനയിലെങ്കിലും ഞാന്‍ ഇടികൊണ്ട കാര്യമൊന്നു മറന്നോട്ടെന്നേ


രജീഷ് നമ്പ്യാര്‍, വാല്‍മീകി, അപ്പു, നിഷ്കളങ്കന്‍, ഹരോള്‍ഡ്,  അജ്നാസ്, മായാവി, ചതുര്‍മാനങ്ങള്‍, പാമരന്‍,  അജേഷ് ചെറിയാന്‍, ഹരിശ്രീ,  മനോജ് (ഇട്ടൂപ്പ്  മുതലാളി എന്റേം ഒരിഷ്ടകഥാപാത്രമാ), കാവലാന്‍, പ്രിയ, ജോണ്‍ ഹോനായി, പപ്പൂസ്, ശ്രീവല്ലഭന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, ഇഞ്ചിപ്പെണ്ണ്, പ്രിയം‌വദ, ഹരീ, അരവിന്ദ്, അപ്പു, ചിത്രകാരന്‍, രാജേഷ് മേനോന്‍, സന്തോഷ്, ഞാന്‍, ഗുപ്തന്‍, ജീവന്‍, ഇസാദ്, വിന്‍സ്, പാച്ചു, ശ്രീ, ഷാരു, സിമി, കടവന്‍, ഉപാസന, വേണു, അതുല്യ, ശെഫെ, പുടയൂര്‍, കുഞ്ഞന്‍സ്, മറ്റൊരാള്‍, ത്രിശങ്കു, മൂര്‍ത്തി, ഗോപന്‍, ഫസല്‍, കിനാവ്, പോങ്ങുമ്മൂടന്‍, റീവ്, സതീഷ് വിനു (വിനുവിന്റെ പുതിയ ബ്ലോഗ് ഗംഭീരമാവട്ടെ), പീയാര്‍, സുല്‍, ആര്‍ ആര്‍, നിലാവര്‍നിസ, സി കെ ബാബു, വനജ, ഇടിവാള്‍, രേഷ്മ, നമതുവാഴ്വും കാലവും, മൂര്‍ത്തി, കിച്ചു, ഫസല്‍, ചിതല്‍, എസ് പി ഹോസെ, ശാലിനി, ബാജി ഓടംവേലി, സന്തോഷ്, ജോണ്‍ജാഫര്‍നാര്‍ദ്ദനന്‍, ജയരാജന്‍,  ചന്തൂട്ടന്‍ തുടങ്ങി  പോസ്റ്റ് വായിച്ച് അഭിപ്രായം പറയുന്നവര്‍ക്കെല്ലാം നന്ദി.

യൂ ഏ ഈ ബ്ലോഗുമീറ്റ് അടിപൊളിയാവട്ടെ. ഞാന്‍  കേബിള്‍ കാറിലൂടെ മീറ്റിങ്ങ് നടക്കുന്നയിടത്തിനു മുകളിലൂടെ വന്ന് പുഷ്പവൃഷ്ടി നടത്തണമെന്നു വിചാരിച്ചിരുന്നതാ, ഡീസലിനു വില കൂടിയതുകൊണ്ട് പൂവിനും വില കൂടിയെന്ന് കടക്കാരന്‍. ഇവന്മാരു ഡീസലൊഴിച്ചാണോ ചെടി വളര്‍ത്തുന്നത്?
 
സസ്നേഹം നിങ്ങളുടെ ,
അനോണിയോസ് അന്തോണിയോസ് സെബാസ്റ്റ്യനോസ് മൗറല്യയോസ്

 

8 comments:

അരവിന്ദ് :: aravind said...

ഹഹഹ...ആന്റണിച്ചായാ, എത്ര ബുദ്ധിമാനാണെങ്കിലും ഈ ഷെര്‍ലക്ക് ഹോംസിന്റെ കൈയ്യില്‍ നിന്ന് ഒരാള്‍ക്കും രക്ഷപെടാന്‍ പറ്റില്ല.
മീറ്റിന് പോണില്ല പോലും! ;-)

അനോണിയല്ലേലും ആണേലും നിര്‍ത്താതെ പോസ്റ്റിയാല്‍ മതി. ഈ പോസ്റ്റുകളുടെ പിന്നിലുള്ള ആളെ നേരില്‍ കണ്ട് ഒന്നു കൈ കൂപ്പണം എന്നുണ്ടെങ്കിലും തല്‍‌ക്കാലം ദുബായിലേക്ക് വരാന്‍ പറ്റാത്തതോണ്ട്, നിര്‍‌‍ബന്ധല്ല്യ!

:-)

രജീഷ് || നമ്പ്യാര്‍ said...

(ശരിക്കുള്ള ഞാന്‍ ഘാതകനാണ്‌‌, കശ്മലമാണ്‌, നിശാചരനാണ്‌... നാലുവരി നല്ലത് ആരെക്കൊണ്ടും പറയിക്കാത്തവനുമാണ്‌, ജാഗ്രതൈ).

ഹ ഹ! അത് കറക്റ്റ്, അനോണ്‍സ്.

സിമി said...

appo naale kaanaam.

പാമരന്‍ said...

മാര്‍ക്സ് ഭാര്യക്കെഴുതിയ പ്രണയലേഖനങ്ങള്‍ പുസ്തകമായൊക്കെ കണ്ടിട്ടുണ്ട് (വായിച്ചിട്ട് ഒരു സാധാരണ ഭര്‍ത്താവ് സാധാരണ പട്ട അടിച്ചിട്ട് സാധാരണയായി പാടുന്ന കവിതകള്‍ പോലെ എന്നേ എനിക്കു തോന്നിയുള്ളു, എന്റെ കുഴപ്പമാണോന്നറിയില്ല)

അല്ലനോണീ.. അതു കേട്ടാ പട്ടി കഞ്ഞികുടിക്കൂലാ.. ഇനി പരിഭാഷകന്‍റെ വെവരക്കേടാണോന്നറീല.. മലയാളത്തിലാ വായിച്ചത്‌..

ഓ.ടോ. അങ്ങേരുടെ കവിത ഇഷ്ടമല്ലെന്നേയുള്ളൂ.. ഏനും ഒരു കമ്മുവാണേ..

Noti Morrison said...

So long as you keep on posting, you are real for me :-) Excellent ones so far.

മെര്‍കുഷിയോ Mercutio said...

Ditto as above

Anonymous said...

മരിക്കാന്� ഒരു കാരണമ്പോലുമില്ലാത്ത ജീവിതം.
അതെന്തൂട്ട്� ജീവിതാ മാഷേ?

മറ്റൊരാള്‍\GG said...

വൈവിധ്യമാര്‍‌ന്ന താങ്കളുടെ പുതിയ പോസ്റ്റുകള്‍ ഇനിയും വായിക്കുവാന്‍ ആകാംഷയോടെ കാത്തിരിക്കുന്നു. ഞാന്‍ സ്ഥിരം സന്ദര്‍‌ശകരില്‍ ഒരുവനാണെങ്കിലും പലപ്പോഴും കമന്റാന്‍ വാക്കുകള്‍‌ കിട്ടാറില്ല.

എഴുത്ത് തുടരുക..