Tuesday, February 26, 2008

പഴഞ്ചന് ‍പത്രോസ്

ചന്ദ്രക്കലാധരന്‌ കണ്‍ കുളിര്‍ക്കാന്‍
ദേവി പത്തടി ചാടുന്നു ദാ ചാടുന്നു...

അണ്ണന്‍ രാവിലേ പാട്ടുമായി ആരെ പാട്ടിലാക്കാന്‍ എറങ്ങിയത്?
പാട്ടൊക്കെ ഒരു സമാതാനത്തിനു പാടണതല്ലീ. മൊത്തം നിരാശയിലാഡേ.

എന്തരു പറ്റീ?
ഇത്രേം കൊല്ലം ഞാന്‍ അറഞ്ഞ് ജോലിയെടുത്ത്. ഒടുക്കം മോളില്‍ ഒരു ഒഴിവു വന്നപ്പോ എനിക്കൊരു ചാന്‍സ് തരാതെ പൊറത്തുന്നൊരുത്തനെ എടുത്ത്. ലവനാണെങ്കി എന്റെ പണി പോലും എന്റത്ര വൃത്തിയായി ചെയ്യാന്‍ കഴിയൂല്ലെടേ, ഞാന്‍ ആരായി?

അണ്ണന്‍ പറഞ്ഞു വരുന്നത് പത്രോസ് തത്വം.
എന്തര്‌?

പീറ്റര്‍ പ്രിന്‍സിപ്പിള്‍. അതായത് ജോലിക്കാരനെ താഴേയറ്റത്തു റിക്രൂട്ട് ചെയ്യുകയും അവന്റെ ഇന്‍‌കോമ്പീറ്റന്‍സി തുടങ്ങുന്ന പോയിന്റ് വരെ പ്രൊമോട്ട് ചെയ്തുകൊണ്ടേയിരിക്കുകയും ചെയ്താല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കും അവന്‍ എന്ന്.
ലതാണ്‌! എത്തറ ശരിയാണത്. ലവനെ പ്ലാന്റ് മെക്കാനിക്ക് ആയിട്ട് നിര്‍ത്തിയാല്‍ പോലും ഇന്‍‌കോമ്പീറ്റന്‍സി കാണിക്കും, എന്നിട്ടാ എന്റെ മോളില്‍ വച്ചേക്കണത്.

പക്ഷേ അണ്ണാ, പത്രോ ആളു പഴഞ്ചനായി.
എന്നു വെച്ചാ?

അണ്ണന്‍ ഒരാശുപത്രി സങ്കല്പ്പിക്ക്. അവിടത്തെ ഏറ്റവും മിടുക്കന്‍, കിടുക്കന്‍ സര്‍ജ്ജനെ പിടിച്ച് ഡയറക്ടറാക്കിയാല്‍ അദ്ദേഹം മികച്ച ഭരണം കാഴ്ച്ച വയ്ക്കണമെന്നില്ല, കാരണം ഡയറക്റ്റര്‍ രാവിലേ വന്ന് കത്തിയും കോടാലിയും എടുക്കുകയല്ല ചെയ്യുന്നത്, പുള്ളി പ്ലാനിങ്ങ്, ഓര്‍ഗനൈസിങ്, സ്റ്റാഫിങ്ങ്, ബജറ്റിങ്ങ്, മാര്‍ക്കറ്റിങ്ങ് അങ്ങനെ മൊത്തത്തില്‍ പഴേതുമായി ബന്ധമില്ലാത്ത കാര്യങ്ങളല്ലേ ചെയ്യണത്.

അതേ. അപ്പോ ആ പത്രോ അത്വം അനുസരിച്ച് ലവനെ ഇന്‍‌കോമ്പീറ്റന്‍സി തുടങ്ങി. സോ ഈ ഡോക്റ്റനെ നമുക്ക് ഹെഡ് ഓഫ് സര്‍ജ്ജറി വരെ പ്രമോട്ട് ചെയ്യാം ഡയറക്റ്റര്‍ പോസ്റ്റ് കൊടുക്കുമ്പോ ശോഭിച്ചില്ലേല്‍ ഒരു പടി താഴോട്ട് ഇറക്കി വീണ്ടും.


ലയാളെ സര്‍ജ്ജറി തലവനാക്കാം. ഒരിക്കല്‍ ഡയറക്റ്റന്‍ ആക്കിയിട്ട് ഡിമോട്ട് ചെയ്താല്‍ മനം നൊന്ത് സ്കാള്‍പല്‍ എടുത്ത് ഹരാ കിരി ചെയ്യും. അതുകൊണ്ട് അക്കളി വേണ്ട, അയാടെ കാര്യം പോട്ട്. നമ്മടെ ആശുപത്രിക്ക് ഇപ്പ ഒരു ഡയറക്റ്റര്‍ വേണം. ആരെ എടുക്കണം?
അത് നേരത്തേ പറഞ്ഞ പ്ലാനിങ്ങും കുന്തോം കൊടച്ചക്രോം അറിയാവുന്നവനെ.

അത് പഠിക്കണേല്‍ മാനേജുമെന്റ് കോളേജില്‍ പോയവന്‍ വേണ്ടേ? അവനോട് സര്‍ജ്ജറി ചെയ്യാന്‍ പറഞ്ഞാല്‍ അവന്‍ പ്യാശ വലിച്ചു കെട്ടി പായും.
നീ പറഞ്ഞത് മനസ്സിലായി, നല്ല ടെക്ക്നീഷ്യന്‍ ആയതുകൊണ്ട് മാത്രം മാനേജരാവൂല്ല, മാനേരരു നല്ല ടെക്നീഷ്യന്‍ ആവണമെന്നുമില്ല എന്ന്, അല്ലീ?

തന്നെ. ഓരോ ജോലിക്ക് ഓരോ സ്കില്‍ സെറ്റ് ഉണ്ട്. ഓര്‍ഗനൈസേഷന്‍ ഒരു പിരമിഡ് പോലെ ആണ്‌. താഴെ വലിപ്പം കൂടിയ ഇടത്ത് ഒരുപാട് ജോലിക്കാര്‍, അവര്‍ക്ക് വേണ്ടത് ടെക്നിക്കല്‍ സ്കില്‍. ഇച്ചിരീടെ മേളി ലൈന്‍ മാനേജുമെന്റ്. അവര്‍ക്ക് വേണ്ടത് സൂപ്പര്വൈസറി സ്കില്‍, ശകലോം കൂടെ വണ്ണം കൊറഞ്ഞടുത്ത് മാനേജ്മെന്റ്, അവര്‍ക്ക് മാനേജീരിയല്‍ സ്കില്‍, മോളില്‍ ഡയറക്റ്റന്‍ ബോര്‍ഡിനു വേണ്ടത് ലീഡര്‍ഷിപ് സ്കില്‍. അങ്ങനെ നമ്മള്‍ പിരമിഡിന്റെ തുമ്പില്‍ എത്തി. അവിടെ ഇരിക്കണ അണ്ണന്‍ സീയീയോയോ ചെയര്‍മാനോ ഒക്കെ. മൂപ്പര്‍ക്ക് വേണ്ടത് വിഷന്‍ ആണ്‌. താഴെയുള്ള എല്ലാ സ്കില്ലുകളും അങ്ങേരു കൂലിക്ക് എടുത്തോളും.

അപ്പ എന്റെ പടി കേറ്റം ഇവിടെ നിന്നു പോവും അല്ലേ?
ഇല്ല. അണ്ണന്‍ അടുത്ത പടിക്കു വേണ്ട സ്കില്‍ സെറ്റ് ഇപ്പഴേ റെഡിയാക്കി വയ്ക്കണം, ഏതു ലെവലില്‍ ഇരിക്കുമ്പഴും. എന്നിട്ട് ഈ ഗുണ്ടകളൊക്കെ കത്തി എടുത്ത് കാണിക്കുമ്പോലെ ഇടയ്ക്കിടയ്ക്ക് ആ സ്കില്‍ ഒന്നു പ്രദര്‍ശിപ്പിക്കാനാവുന്ന അഡീഷണല്‍ എന്തരേലും പണി ഏറ്റെടുക്കണം. അങ്ങനത്തെ ഒരു പൊസിഷന്‍ ഓപ്പണാവുന്നതും മൂത്താന്മാര്‍ പറയും "നമ്മടെ ലവന്‍ ഇവിടെ തന്നെ ഉണ്ടല്ല്, പറ്റിയ പുള്ളിയാ" എന്ന്.

ഡേ, കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയാണെങ്കില്‍ ഈ പീറ്റര്‍ പ്രിന്‍സിപ്പിള്‍ ഇത്രയും വല്യ കുന്തമായത് എങ്ങനാ?"
പത്രോസ് ആ തത്വമെഴുതിയത് രണ്ടാം ലോക യുദ്ധമൊക്കെ കഴിഞ്ഞ് ഇന്‍ഡസ്ട്രിയലൈസേഷന്‍ അങ്ങോട്ട് പച്ചപിടിച്ച് തുടങ്ങിയ കാലത്തായിരുന്നു. അന്നൊക്കെ ഓന്ത് മൂത്ത് ഉടുമ്പാകും, ഉടുമ്പ് വെളഞ്ഞ് മൊതലയാകും എന്ന രീതിയിലായിരുന്നു എക്സിക്യൂട്ടീവികള്‍ ഉണ്ടായി വരുന്നത്. ആ രീതിക്ക് വളരെ യോജിച്ച തത്വമാണ്‌ പത്രോയുടെ പത്രികയില്‍. ഇപ്പോ കാലം ഒക്കെ മാറിയണ്ണാ, ആവശ്യമുള്ള തലത്തിനു യോജിച്ച സ്കില്ലുകള്‍ കൊച്ചിലേ പഠിക്കുക, പഠിച്ചത് പാടിക്കൊണ്ട് അടുത്തത് പഠിക്കുക എന്ന പ്രൊഫഷണല്‍ മാനേജുമെന്റ് കാലമല്ലീ.

ഡേ! നീ ആരെയാ ഓന്തെന്ന് വിളിച്ചത്?
സോറിയണ്ണാ, ആരും ചെറുതാണെന്നും വലുതാണെന്നും പറഞ്ഞതല്ല, എല്ലാവരുടെ തൊഴിലും വലുത് തന്നെയെന്നേ. വ്യാറെ ഉപമകള്‌ ഒന്നും മനസ്സി വരാത്തോണ്ടാ.

8 comments:

അതുല്യ said...

രാജ്യരക്ഷാ വകുപ്പിലേത് ഒഴിച്ച് ബാക്കി എവിടേം ഈ ആന്റണി പറഞ സുന്ന ഞാന്‍ കണ്ടിട്ടുണ്ട്. രാജ്യ രക്ഷയ്ക്ക് മാത്രം, ഇന്ന് കേറിയ കുഞി ചെക്കന്‍ 25 കൊല്ലം കഴിയുമ്പോ അങ്ങേരെ തന്നെ തലയ്ക്കല്‍ കാണാം നമുക്ക്. അഡമിറല്‍ മാര്‍ക്ക് ഒരു റ്റെക്കിനിക്കലാറ്റീം വിഷനും ഒന്നും വേണ്ട. നല്ല വെളുത്ത ഉടയാത്ത യൂണി ഫോമും.. പിന്നെ ബാ‍ക്കി ഒന്നും പറേണില്ല.

നല്ല പോസ്റ്റ് ആന്റണി. ചുമ്മ കേറിയപ്പ്പോഴ് മുതല്‍ ഡാറ്റ എന്റ്രീംന്ന് പറഞ് ഇരിയ്ക്കണ ദുഫായിലെ പയ്യന്മ്മാരൊക്കെ എന്തേലും ഒക്കെ ജോലീടേ ഒപ്പം പഠിയ്ക്കുകയും, അ കഴിവ് പ്രദര്‍ശിപ്പിയ്ക്കുകയും ഒക്കെ ചെയ്താല്‍, നമ്മള്‍ ഇരിയ്ക്കണതിന്റ് തലയ്ക്ക് മീതെ പിന്നെ ആരെം കൊണ്ട് ഇരുത്തൂല ഇവിടുത്തേ ആളുകളു.

R. said...

മനം നൊന്ത് പോയണ്ണാ! ഞമ്മളും കദനം കഥിക്കാന്‍ പൊവ്വ്വാര്ന്ന്. ഇനീപ്പ വേണ്ടല്ലാ.

പത്രോസേ നീ പാരയാകുന്നു!

ദിലീപ് വിശ്വനാഥ് said...

ആന്റോയുടെ മറ്റൊരു മാനേജ്മെന്റ് ക്ലാസ്സ്. കൊള്ളാം.

പാമരന്‍ said...

അനോണീയണ്ണോ.. പൊളപ്പന്‍ കാരീര്‍ കൌണ്‍സലിങ്ങ്‌.. ക്ഷ പിടിച്ചു!

ശെഫി said...

ഇതൊക്കെ നേരത്തെ പറയെണ്ടെന്റ് മച്ചൂ

രാജേഷ് മേനോന്‍ said...

കൊള്ളാം... അപ്പറഞ്ഞതു കാര്യം.... പ്രശ്നം ഗുരുതരമാവാതെ ഇനി നോക്കണോല്ലോ...

R. said...

പിന്നേം വന്ന്.

ഒക്കെ കളിപ്പീരാ ആന്റോ. ദില്‍ബര്‍ട്ട് പ്രിന്‍സിപ്പിളാണ് ശരി. അത് തന്നെ.

Unknown said...

ഈ അണ്ണന്റെ ഒരു കാര്യം....
കലക്കിമാഷേ കലക്കി..