Sunday, February 17, 2008

ശുകബുദ്ധി

ചാണ്ടീ, കറിയില്‍ വൈരുദ്ധ്യമില്ല. എന്നും മീനും കൊഞ്ചും കോഴീം ബീഫും.
വൈരുദ്ധ്യമല്ലണ്ണാ, വൈവിദ്ധ്യം. കിട്ടണതല്ലേ വയ്ക്കാന്‍ പറ്റൂള്ള്?

ഞാങ്ങ് ആലപ്പുഴയൊരു ഷാപ്പി പെയ്. എന്തരെല്ലാം ഒണ്ടെന്നറിയാവാ? മാക്രി, കൊക്ക്, തത്ത, ആമ, കൊളക്ക്വാഴി...

വയലൊള്ളടുത്തേ മാക്രീം കൊക്കുമൊന്നെ കാണൂ. ഇവിടിരുന്ന് ഞാന്‍ വേണേ രണ്ട് കാക്കേ എറിഞ്ഞ് തെള്ളിയിട്ട് കറി വച്ചു തരാം.
തത്ത എല്ലാടത്തുമൊണ്ടല്ല്?

തത്ത പൊത്തിലാ. ക്യാറിപ്പിടിച്ച് കൊണ്ടുവന്നാ കൂട്ടാനാക്കാം. വെയ്പ്പ് കൂലി തന്നാമതി.
എനിക്കൊക്കൂല്ലാ മരത്തി അളിഞ്ഞുപിടിച്ചു ക്യാറാന്‍.

ഇല്ലെ പോക്കു കേസില്ലേ രമ? ലവള്‍ടെ വീട്ടില്‍ രണ്ട് തത്തയൊണ്ട്.
ഒരു വെടിക്ക് രണ്ടു പക്ഷി!

ഡേ, പൊളിറ്റിക്കലി കറക്റ്റ് അല്ലാത്ത തമാശകള്‍ ഇവിടെ പറയല്ലും.
ആന്റോയേ, ഇഷ്ടപ്പെട്ടില്ലേ നീ അത് 'ഒരു ലൈംഗികത്തൊഴിലാളിക്ക് വിഹഗദ്വയങ്ങള്‍ ഉണ്ടെന്ന്' കേട്ടോ, തമാശക്കും നിയമമോ? അപ്പ പറഞ്ഞോണ്ട് വന്നത് രമയുടെ തത്തകളെ വിലയ്ക്ക് വാങ്ങി കറിയാക്കാം?

ഒരു വെടിക്ക് രണ്ടു പക്ഷി.
നിന്നോട് പറഞ്ഞതല്ലീ വെടിയെന്നവളെ വിളിക്കരുതെന്ന്.
ച്ഛേ, ഞാന്‍ ഇപ്പോ ഉദ്ദേശിച്ചത് രമയുടെ വീടുവരെ പോകുന്നവനു‍ തത്തേം വാങ്ങാം താളിയും ഒടിക്കാം എന്നാണ്‌.

അതിനവളു തത്തയെ തരുവോ കൊല്ലാങ്ങ്‍?
ഇല്ലീ?

ഡേ, അവളുടെ തത്തകള്‍ മനുഷ്യരെപ്പോലെ സംസാരിക്കും.
തത്ത കേള്‍ക്കുന്ന ശബ്ദമെല്ലാം അതുപോലെ പറയും. പട്ടി കുരയ്ക്കുന്നത് കേട്ടാല്‍ അതു പറയും, മനുഷ്യന്‍ ചിരിക്കുന്നതു കേട്ടാല്‍ അതും. അല്ലാതെ അതിനു വിവരമില്ല.

തന്നേ?
പിന്നേ. തത്തകളുടെ ഐന്‍സ്റ്റീന്‍ ആയിരുന്നു ആ ടീവിയിലൊക്കെ കാണിക്കുന്ന അലക്സ്. അവനു പോലും ഭാഷയുടെ അര്‍ത്ഥം അറിയില്ല, കുറേ വാക്കുകള്‍ ‍ ഓരോ വസ്തുക്കളുമായി ബന്ധപ്പെടുത്തി പേരു പോലെ പറഞ്ഞിരുന്നെന്നേയുള്ളു.

അലക്സോ? ഞാന്‍ കണ്ടിട്ടില്ല ടീവിയില്‍.
കിരണ്‍ ടീവിയില്‍ ഡാന്‍സു മാത്രം കണ്ടോണ്ടിരുന്നാ ഇതൊന്നും കാണൂല്ല, അല്യോ ആന്റോ?

അതിനാണ്ണാ എന്റെ ഇന്റര്‍നെറ്റ് കഫേ. കമ്പ്യൂട്ടറിനോട് അലക്സ് ദി പാരട്ട് എന്നു ചോദിച്ചാ മതി, ലവന്‍ ആ ശുകാചാര്യന്റെയും അവന്റെ അമ്മ ഡോക്റ്റര്‍ ഐറീന്‍ പെപ്പര്‍ബെറ്ഗിന്റെയും പടവും വീഡിയോയും ഗവേഷണവുമെല്ലാം കൊണ്ടുത്തരും.


അവന്‍ എന്തരൊക്കെ പറയും?
പറയണത് എല്ലാ തത്തകളും പറയും, പക്ഷേ അലക്സിനോട് കുറേ പന്തുകള്‍ കൂട്ടിയിട്ടിട്ട് എത്രയെണ്ണമുണ്ടെന്ന് ചോദിച്ചാല്‍ എണ്ണിപ്പറയും, എത്ര പച്ച പന്തോ നീലപ്പന്തോ ഉണ്ടെന്നു ചോദിച്ചാല്‍ അതും പറയും.

തള്ളേ, തത്തപ്പുലിയോ?
തീര്‍ന്നില്ലെടേ. കൂട്ടിയിട്ട പന്തുകളില്‍ ചുവന്ന പന്തില്ലെന്ന് വെയ്. അലക്സ്, ഇതില്‍ എത്ര ചുവന്ന പന്തുണ്ടെന്ന് ചോദിച്ചാല്‍ അവന്‍ "ഇല്ല" എന്നു പറയും, അതായത് പൂജ്യം എന്തെന്ന് അവന്‌ അറിയാമായിരുന്നു.

അവങ്ങ് മനുഷ്യനെപ്പോലെ തന്നെ. ച്ഛേ നമക്ക് തത്തക്കറി വേണ്ടാ.
തത്തക്കറി വ്യാണ്ടേ? പിന്നെ പച്ചക്കറി മതിയാ?

ക്വാഴി മതിയെന്ന്. ഡേ, ഇനി കോഴിബുദ്ധിജീവിടെ കത പറഞ്ഞ് അതും മൊടക്കല്ലേ.
ഇല്ല. ഇക്ഷിതിയില്‍ പല കുക്കുടമുണ്ടത് ഭക്ഷിച്ചാലും മതിവരുവോളം.


[ഈ കഥയ്ക്കു ശേഷം രണ്ടായിരത്തേഴ് സെപ്റ്റംബറില്‍ അലക്സ് ഹൃദ്രോഗം മൂലം മുപ്പത്തൊന്നാം വയസ്സില്‍ മരിച്ചു. അവന്റെ വിക്കി പേജ് ഇവിടെ http://en.wikipedia.org/wiki/Alex_(parrot)) ]

6 comments:

അതുല്യ said...

:( സങ്കടായി. ഒരിക്കല്‍ ഏഷ്യാനെറ്റിന്റെയോ മറ്റോ ലോകം പോയ വാരമെന്ന സെഗമെന്റിലോ മറ്റോ ഇതിനേ കുറിച്ച് പറഞായിരുന്ന് ആ‍ന്റണി.
ന്യൂഓര്‍ക്ക് റ്റെമ്സിലും ഇത് സ്ഥാനം പിടിച്ചിരുന്നു


പോക്ക് കേസ് രമ - പോളിറ്റിക്കലി ഇന്‍-ക്കറക്റ്റ് ലാങ്യ്‌വേജ് ന്ന് ഒക്കെ പറഞ വന്നപ്പോ ഞാന്‍ നീരീച്ച് പഴേ തത്ത തമാശയാവുമെന്ന് !

Satheesh :: സതീഷ് said...

മുന്‍പെവിടെയോ കേട്ടിട്ടുണ്ട് ഇതിനെപറ്റി! ഓര്‍മ്മിപ്പിച്ചതിന് നന്ദി!

ഉപാസന | Upasana said...

കേട്ടതായി ഓര്‍ക്കുന്നു
:)
ഉപാസന

ഡാലി said...
This comment has been removed by the author.
അപ്പു said...

അനോനീ, നിങ്ങടെ ഈ വിശാലചിന്താലോകം അപാരം തന്നെ! ഈ അലക്സ് തത്തയുടെ വിക്കിലേഖനം ഇനിയൊന്നു വായിക്കട്ടെ.

അപ്പു said...

ദുബായ് മീറ്റിനു വരണേ അനോനീ..ഒന്നുനേരില്‍ കാണാനാ.