വൈകുന്നേരം സ്നേഹസദനത്തിലെ ടീവിയുടെ പിക്‌ചര്‍ ട്യൂബ് അടിച്ചു പോയി. സ്നേഹയും സദാനന്ദനും അങ്കലാപ്പിലായി. സ്നേഹ ഉച്ചത്തില്‍ പാട്ടു വയ്ച്ചും സദാനന്ദന്‍ രാവിലേ വായിച്ച പത്രമെടുത്ത് ഈയര്‍ പാനലിലെ പരസ്യം മുതല്‍ കീഴോട്ട് വീണ്ടും വായിച്ചും സമയം നീക്കി.
ബാക്കി വന്ന സമയം സദാനന്ദന്‍ മൂക്കിലെയും ചെവിയിലെയും രോമവും കൈകാലുകളിലെ നഖവും വെട്ടാനെന്ന് നടിച്ച് കുളിമുറിയില്‍ ചിലവിട്ടു.
സദാനന്ദനു ഭക്ഷണം തനിയേ വിളമ്പി കഴിക്കാന്‍ അറിയാത്തതിനാലും സ്നേഹയ്ക്ക് പാത്രങ്ങള്‍ രണ്ടു തവണയായി കഴുകാന്‍ ഇഷ്ടമില്ലാത്തതിനാലും അത്താഴം കഴിക്കാന്‍ അവര്‍ക്ക് ഒരുമിച്ച് ഇരിക്കേണ്ടി വന്നു. കഴിച്ചു തീരും വരെ മറ്റേയാള്‍ മിണ്ടാതെയിരിക്കുമെന്ന് ഇരുവരും ആശിച്ചു. പക്ഷേ അങ്ങനെ സംഭവിച്ചില്ല.
ഫോണ്‍ ബെല്ലടിച്ചു.
"ഏതു കഴുവേറിയാ ഈ ഉണ്ണാനിരിക്കുന്ന സമയം നോക്കി വിളിക്കണത്?" സദാനന്ദന്‍ പല്ലു ഞെരിച്ചു.
"നിങ്ങളോട് പലതവണ പറഞ്ഞിട്ടുണ്ട് ഈ മാതിരി വൃത്തികെട്ട വാക്കുകള്‍ ഞാനിരിക്കുന്നയിടത്ത് പറയരുതെന്ന്." സ്നേഹ പല്ലു ഞെരിച്ചു.
പിന്നെ താന്‍ പറഞ്ഞതും ഭാര്യ പറഞ്ഞതും സദാനന്ദന്‍ ശ്രദ്ധിച്ചില്ല.
പിന്നെ താന്‍ പറഞ്ഞതും ഭര്‍ത്താവ് പറഞ്ഞതും സ്നേഹ ശ്രദ്ധിച്ചില്ല.
12 comments:
:-O
ഒറിജിനലാ? അതോ ക്രൂരമായ ആക്ഷേപഹാസ്യോ?
:)
ശരിയാണനോണി, നമുക്കിടയില്‍ ഉയര്‍ന്ന് വരുന്ന മറ്റ് ശബ്ദങ്ങള്‍ ചിലപ്പൊഴെന്നല്ല, മിക്കവാറും നമ്മളെ ആര്ക്കും വേണ്ടാത്തവരാക്കുമ്പോഴ് തന്നെ വെറുതെ കൂട്ടിയിണക്കപെട്ട് കിടത്തും.
(ശര്‍വണ ഭവനില്‍ ഉച്ചയ്ക്ക് ഉണ്ണാന്‍ പോവുമ്പോഴുള്ള ഉറക്കെയുള്ള ഡപ്പാങ്കുത്ത് പാട്ടും, ഈ ലൈഫ് ക്രിട്ടിക്കള്‍ സിസ്റ്റത്തില്‍ പെടോ?)
ഇതു തന്നെയാണ് ഇപ്പോള്‍ എല്ലാ വിടുകളിലെയും അവസ്ഥ.
നല്ല നിരീക്ഷണം ആന്റോ.
അത്രയക്കും പ്രശ്നാണോ? :( ഹേയ് അല്ലല്ല
അല്ല ഞാന്‍ സമ്മതിക്കില്ല.
പണ്ട് ആരാണ്ട് (ഞാനല്ല:)) പറഞ്ഞപോലെ:
ദാംബത്യവിജയത്തിന്‍റെ രഹസ്യം പരസ്പര ബഹുമാനമാണ്. ഉദാഹരണത്തിനു ഞാനും ഭാര്യയും. ഞങ്ങള്ക്കു ഭയങ്കര പരസ്പര ബഹുമാനമാണു.
വീട്ടിലെ ചെറിയ ചെറിയ കാര്യങ്ങളില്‍ അവളാണു തീരുമാനങ്ങള്‍ എടുക്കുന്നതു. ഞാന്‍ അവളുടെ തീരുമാനങ്ങളെ ബഹുമാനിക്കുന്നു, അനുസരിക്കുന്നു. വല്ലിയ വല്ലിയ കാര്യങ്ങളില്‍ ഞാനാണ് തീരുമാനം എടുക്കുന്നതു. അതിലവള് എതിര്‍ത്തൊരഭിപ്രായവും പറയില്ല.
അപ്പൊ എന്തൊക്കെയാ ചെറിയ കാര്യങ്ങള്? എന്തൊക്കെയാ വലുത്?
ഉദഹരണത്തിനു പച്ചക്കറികള്‍ എതു വാങ്ങിക്കണം, സിനിമക്കു പോകണൊ, കാറു പുതിയതു മേടിക്കണോ, വീടു വെക്കണോ തുടങ്ങിയ ചെറിയ കാര്യങ്ങള്‍ അവളു തീരുമാനിക്കും.
അമേരിക്ക ഇറാനെ ആക്രമിക്കണോ, കരുണാകരന്‍ കോണ്‍ഗ്രസ്സില്‍ ചേരണോ, ബാബറി മസ്ജിദ് പൊളിച്ചതു ശെരിയാണോ ഇത്യാദി വല്ലിയ വല്ലിയ കാര്യങ്ങള്‍ ഞാനാ തീരുമാനിക്കുന്നതു. അവളു 'കമാ'ന്നൊരക്ഷരം മിണ്ടില്ല.
--മുന്പേ കേട്ടിട്ടുള്ളവര്‍ ക്ഷമി..
ഇതു തന്നെയാണ് ഇപ്പോള്‍ എല്ലാ വിടുകളിലെയും അവസ്ഥ. yes it is
അല്ല....അതെ
രസിച്ചു :)
ഹ ഹാ.... ശരിക്കും സത്യാട്ടോ...
ഓഫീസ്സില്‍ നിന്നും വന്നാല്‍ ആദ്യം ചെയ്യുന്ന പരിപാട് ടിവീ ഓണ്‍ ചെയ്യുക എന്നതാണ് അത് കഴിഞ്ഞെയുള്ളു വസ്ത്രം മാറല്‍ ഒക്കെ.. :)
ആന്റണി.... ചിന്തയൊളിപ്പിച്ചുവച്ച ഹാസ്യം..കൊടുകൈ
ഒള്ളതു പറയുമ്പോള്‍ ഉറിയും ചിരിക്കും.
പിന്നെ എനിക്ക് ചിരിച്ചാലെന്ത്. :)
Post a Comment