Monday, February 25, 2008

സ്വയമ്പാര


അന്തപ്പായി ബോയ്!
പറ ദാരുവീശുകാരാ.

അതായത്, എന്റെ ടീം നല്ല  പിള്ളേരാണല്ലോ.
ആണല്ലോ.

ജീവിതച്ചിലവ് കൂടുകയാണല്ലോ.
ആണല്ലോ.

കര്‍ത്തവ്യകുശലന്മാരായ എന്റെ പൈതങ്ങളുടെ  മാസക്കിഴിയുടെ വലിപ്പം അല്പ്പം കൂട്ടേണ്ടേ? ഒരു ഹൈക്ക് റെക്കമന്‍ഡ്  ചെയ്യണ്ടേന്ന്.
അത്ര ഭയങ്കരന്മാരാ തന്റെ പിള്ളേര്‍?

പിന്നേ, പുലികളാ.  എന്റെ സെക്ഷനിലെ സകല പണിയും അവന്മാര്‍ തന്നെ ചെയ്തോളും.
ഒരു സൂപ്പര്‍‌വിഷനും വേണ്ട?ഹേയ് ഒന്നും വേണ്ട.

ഗൈഡന്‍സും വേണ്ട?
ശകലോം വേണ്ട. പിള്ളേരാരാ മോന്മാര്‍!

എനിക്കറിയാന്‍‌മേലാഞ്ഞിട്ടു ചോദിക്കുവാ ദാര്‌വീശേ,  അവന്മാര്‍ സ്വയം  സെക്ഷന്‍ നടത്തിക്കൊണ്ട് പോകുമെങ്കില്‍ പിന്നെ കമ്പനിക്കു തന്നെയെന്തിനാ?
ങേ?

ങാ. നൂറുശതമാനവും വര്‍ക്ക് ഡെലിഗേറ്റ് ചെയ്താല്‍ പിന്നെ  തനിക്കെന്തരിനുവ്വാ ചുമ്മാ ശമ്പളം തരണതെന്ന്.
അന്തോണീ,  നീ പാരയാകുന്നു.

പാര നീ സ്വയം വയ്ക്കുകയാകുന്നു. എന്നോട്  പറഞ്ഞതിരിക്കട്ട്, നിനക്ക് പിടിപ്പതു പണിയുണ്ടെന്ന് എനിക്കറിയാം.   വേറെവിടെയും ഇങ്ങനെ പോയി ഓവറാക്കരുത് കേട്ടോ, എപ്പ പണി പോയെന്ന് ചോദിച്ചാ മതി.

പിള്ളേര്‍ക്കെന്തിങ്കിലും കിട്ടാന്‍ വേണ്ടി ശകലം പൊടിപ്പും തൊങ്ങലും പിടിപ്പിച്ചാല്‍ അതു തെറ്റാകുമോ?
തെറ്റാകുമോന്ന് അറിയില്ല, പറ്റ് ആകുമെന്ന് ഇപ്പ മനസ്സിലായല്ലോ? താന്‍ ചത്തു മീന്‍ പിടിക്കരുതെന്ന് കേട്ടിട്ടില്ലേ? ശരി, എല്ലാര്‍ക്കും എന്തെങ്കിലും കിട്ടുമോന്ന് ഞാന്‍  ചോദിച്ച് നോക്കട്ട്.

8 comments:

കണ്ണൂരാന്‍ - KANNURAN said...

ഇങ്ങനെയാണ് സ്വയം പാര പണിയുന്നതല്ലെ.. കൊള്ളാട്ടൊ..

Sharu (Ansha Muneer) said...

എന്തായാലും ജോലി പോയില്ലല്ലോ....ഭാഗ്യം :)

R. said...

പിള്ളേര്‍ക്കിട്ട് ആന്റോ പണി കൊട്ത്തല്ലേ ! ;-)

simy nazareth said...

എല്ലാര്‍ക്കും എന്തേല്ം കിട്ട്യാ?

പാമരന്‍ said...

:) :)

കടവന്‍ said...

ദാരു-വീശുകാരന്‍ ഹ ഹ് ഹ...ദര്‍വീശ്. എന്തായാലും ദാരുവീശനൊരു പാഠം പഠിച്ചു..

വേണു venu said...

ഹാഹാ... സ്വയം പാര.:)

ഉപാസന || Upasana said...

കലക്കി
:-)
ഉപാസന