30/11/2007, 7.40 PM (IST)
ഡിയര്‍ സര്‍,
ശാദി ഡോട്ട് കോമില്‍ താങ്കളുടെ മകളുടെ പരസ്യം കണ്ടാണ് ഇതെഴുതുന്നത്. ഞാന്‍ മുപ്പത്തഞ്ചു വയസ്സുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. ബാംഗളൂരില്‍ ഒരു അമേരിക്കന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. അച്ഛനും അമ്മയും റിട്ടയേര്‍ഡ് എലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥരാണ്. എന്റെ ഫോട്ടോയും ഗ്രഹനിലയും പ്രൊഫൈലിലുണ്ട്. താങ്കള്‍ക്ക് താല്പ്പര്യമുണ്ടെങ്കില്‍ എത്രയും വേഗം വിവരം അറിയിക്കുക. മകളുടെ ഫോട്ടോ കാണാനുള്ള പാസ്സ്‌വേര്‍ഡ് കൂടി അയക്കുമല്ലോ.
വിശ്വസ്ഥന്‍
ഹരീഷ് മോഹന്‍ ദാസ്.
02/12/2007, 8.10 AM (IST)
ഡിയര്‍ ഹരീഷ്,
താങ്കളുടെ ഈ-മെയില്‍ കിട്ടി. അഞ്ചാറു വര്‍ഷം മുന്നേ വീട്ടുകാര്‍ കല്യാണം ആലോചിച്ചു തുടങ്ങിയപ്പോള്‍ താങ്കള്‍ കുറച്ചു കൊല്ലം കൂടി ഫ്രീ ആയി ജീവിക്കണമെന്നും ശേഷം പെണ്ണിനെ താങ്കള്‍ തന്നെ കണ്ടുപിടിച്ച് മാതാപിതാക്കളെ അറിയിക്കുമെന്നും പറഞ്ഞിരുന്നെന്ന് മനസ്സിലാക്കുന്നു, പക്ഷേ സാഹചര്യങ്ങള്‍ ഇത്രകണ്ട് പരിതാപകരമായെന്നും കാണുന്ന എല്ലാ പെണ്‍കുട്ടികളുടെയും പരസ്യങ്ങള്‍ക്ക് താങ്കള്‍ മൊത്തമൊന്നു വായിച്ചു കൂടി നോക്കാതെ നേരത്തേ ടൈപ്പ് ചെയ്ത് സേവ് ചെയ്ത മെസ്സേജ് കോപ്പി പേസ്റ്റ് ചെയ്തു വിടുകയാണെന്നും അറിഞ്ഞതില്‍ ഖേദമുണ്ട്. ഇനിയെങ്കിലും വൈവാഹിക പരസ്യങ്ങള്‍ മുഴുവന്‍ വായിച്ച് നല്ലതുപോലെ മനസ്സിലാക്കിയശേഷം മാത്രം പ്രതികരിക്കുക, പഠിക്കുന്ന കാലത്തേ താങ്കള്‍ക്ക് ഒന്നും ശ്രദ്ധിച്ചു വായിക്കുന്ന ശീലമില്ലായിരുന്നു, ഇപ്പോഴും മാറ്റമില്ലല്ലോ.
എന്റെ മകളെ താങ്കള്‍ക്ക് വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചതിനു നന്ദി. പെണ്ണില്ലെന്ന് വച്ച് പെങ്ങളെ കെട്ടുമോ എന്ന് ഇതിനു മുമ്പുപഴഞ്ചൊല്ലായി പലരോടും ഞാന്‍ ചോദിച്ചിട്ടുണ്ട്, ഇപ്പോള്‍ വാച്യാര്‍ത്ഥത്തിലും ചോദിക്കുന്നു. പിന്നെ താങ്കള്‍ അവളുടെ ഫോട്ടോ കാണണമെന്ന് പറഞ്ഞല്ലോ, അടുത്ത തവണ വീട്ടില്‍ വരുമ്പോള്‍ വിരുന്നുമുറിയില്‍ ഷോ കേസിനു മുകളില്‍ വച്ചിട്ടുള്ള പടത്തില്‍ നോക്കുക, താങ്കളുടെയും അമ്മയുടെയും എന്റെയും കൂടെ നില്‍ക്കുന്നത് അവളാണ്, ഒരു പാസ്സ് വേര്ഡും വേണ്ട, വെറുതേ നോക്കിയാല്‍ മതി.
വിശ്വസ്ഥന്‍
വി. പി. മോഹന്‍ ദാസ്
[ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്ന വ്യക്തികളുള്‍പ്പെട്ട സംഭവവുമായി നൂറു ശതമാനം സാമ്യമുണ്ടെങ്കിലും ഞാന്‍ എല്ലാ പേരുകളും മാറ്റിയിട്ടുണ്ട് എന്നതിനാല്‍ ഒറിജിനല്‍ വ്യക്തികള്‍ ദയവായി ദേഹോപദ്രവം ചെയ്യരുത്, വയസ്സും പ്രായവുമായി, പഴയതുപോലെ അടിയൊന്നും താങ്ങാനുള്ള ആമ്പിയറില്ല]
18 comments:
നന്നായിരിക്കുന്നു ആന്റണീ.
ഹമ്മേ...!!! രസമായി വായിച്ചെങ്കിലും അവസാനം ബ്രാക്കറ്റിലിട്ട സംഗതി കണ്ട് തരിച്ചു പോയി!
എന്തൊക്കെ തരം ആളുകളാണു ലോകത്തില്‍!
പഠിപ്പും പത്രാസും ഉയര്‍ന്ന ഉദ്ദ്യോഗവും പൈസയുമൊക്കെ ഉണ്ടെങ്കിലും, പണ്ട് എവിടെയോ വായിച്ച ഒരു വാചകം ഞാനോര്‍ക്കുന്നു,
ഒറ്റയ്ക്കിരിയ്കുമ്പോള്‍ ഒരു മനുഷ്യന്‍ ചിന്തിയ്ക്കുന്ന, അനോണി മറ പറ്റി ചെയ്യുന്ന ചില കാര്യങ്ങള്‍ ഏതെങ്കിലും യന്ത്രത്തിനു ഒപ്പിയെടുക്കാന്‍ കഴിഞിരുന്നുവെങ്കില്‍ ..എത്ര മുഖമൂടി വീണുടഞേനേ ആന്റണീ?
ഏത് സ്മൈലി ഇടണം എന്നൊരു ശങ്ക. :) വേണോ :( വേണോ?
:) കൊള്ളാം. അച്ഛനുറങ്ങാത്ത വീട്.......
എന്തായാലും കൊള്ളാം... :)
ശ്ശോ! ഇതിപ്പോ എന്നതാ ഞാന്‍ കമന്റുന്നേ.... മൂര്‍ത്തിയുടെ അതേ അവസ്ഥ തന്നെ ഇവിടെയും.... ഒരു സ്മൈലീ ക്രൈസിസ് ....
ന്റമ്മോ.... അനോണിച്ചായോ... കലക്കി!
സംഗതി ശരിയാണ്. ശാദി സൈറ്റുകളിലും ഡേറ്റിംഗ് സൈറ്റുകളിലും തയ്യാറാക്കിവച്ചിരിക്കുന്ന മെസ്സേജ് വെറുതെ പേസ്റ്റ് ചെയ്യുന്നവരും ശ്രദ്ധിക്കാതെ മെയില്‍ ലിസ്റ്റുകളിലേക്ക് ഡേറ്റിംഗ് ഇന്‍വിറ്റേഷന്‍ അയക്കുന്നവരും ഉണ്ട്.
കഴിഞ്ഞ വര്‍ഷം തീരെ പ്രതീക്ഷിക്കാത്ത ഒരു ഇന്ത്യന്‍ സഹപാഠിണിയില്‍ നിന്ന് ഒരു ഡേറ്റിംഗ് ഇന്‍വിറ്റേഷന്‍ കിട്ടിയ ഞെട്ടല്‍ ഓര്‍ക്കുന്നു. നെറ്റ്വര്‍ക്കുകള്‍ നെറ്റുകള്‍ വര്‍ക്കുന്നതെങ്ങനെയെന്ന് പഠിച്ചുവരുന്ന പ്രായത്തില്‍ അറിയാതെ പറ്റിയ കൈപ്പിഴ എന്ന് അവളുടെ വിശദീകരണം കിട്ടുന്നതു വരെ കണ്ട മധുരവും പുളിയും ഉള്ള സ്വപ്നങ്ങള്‍ വേസ്റ്റ്!
കലക്കി. വളരെ നന്നയിട്ടുന്ണ്ട്.. എന്നാലും ഹരീഷിന്റെ അവസ്ഥ ഒന്നാലോചിച്ചു നൊക്കിക്കെ!!
പാവം.
ഏതായാലും ദാസേട്ടന്‍ കൊള്ളാം. മോനു പറ്റിയ അച്ഛന്‍.
ഹ ഹ, അതു വീഡിയോണ്‍ കലക്കി .. :)
:) :(
ആന്റോ, അടുത്ത ബോംബ് കൊള്ളാം. ഇതും സംഭവിക്കാം.
അച്ചന്‍ കലക്കി!
എന്റെ പൊന്നൂ...... ,കലക്കി, അനുഭവങ്ങള്‍ പാളിച്ചകള്‍ !
:)
നല്ല കലക്കന്‍ മറുപടി
നല്ല മറുപടി!
:)
അനോനീ... :)
Post a Comment