Thursday, November 19, 2009

പത്ത് ഇന്റ്നര്‍നെറ്റ് കല്പ്പനകള്‍

1. അജ്ഞതയുടെ ഭവനമായ ഓഫ്‌ലൈനില്‍ നിന്നും നിന്നെ പുറത്തു കൊണ്ടുവന്ന ഞാനല്ലാതെ വേറേ ദേവന്മാര്‍ നിനക്കുണ്ടാകരുത്. കടലാസില്‍ അച്ചടിച്ചതോ എഴുതിയതോ ആയ യാതൊന്നും വീട്ടില്‍ വയ്ക്കുകയോ അവ വായിച്ചു രസിക്കുകയോ ചെയ്യരുത്, എന്തെന്നാല്‍ ഞാന്‍ അസഹിഷ്ണുവാകുന്നു.

2. വ്യാജവാര്‍ത്തകളും തട്ടിപ്പു ചിത്രങ്ങളും ഫോര്വേര്‍ഡ് ചെയ്യുകയോ പബ്ലിഷ് ചെയ്യുകയോ അരുത്. വൃഥാ തിരുനാമം ഉപയോഗിക്കുന്നവര്‍ ശിക്ഷിക്കപ്പെടും.

3. ആറുദിവസം ഭാഗികമായി അധ്വാനിക്കാവുന്നതാണ്‌, എന്നാല്‍ ഏഴാം ദിവസം നീയും മക്കളും നിന്റെ അതിഥികളും യാതൊരു വേലയും ചെയ്യാതെ ചാറ്റില്‍ ചെലവിടണം. അന്ന് നിന്റെ വീട്ടുമൃഗങ്ങളെയും വെബ്ക്യാമില്‍ പ്രദര്‍ശിപ്പിക്കേണ്ടതാകുന്നു.

4. നിന്റെ പിതാവിനേയും നിന്റെ മാതാവിനേയും ജന്മദിനത്തില്‍ മുടങ്ങാതെ ഓര്‍ക്കുട്ടില്‍ ചെന്ന് വന്ദിക്കേണ്ടതാകുന്നു.

5. വൈറസ് അയക്കരുത്.

6. പോണ്‍ സൈറ്റുകളില്‍ പോകരുത്.

7. ഹാക്ക് ചെയ്യരുത്.

8. അയല്‍ക്കാരനെക്കുറിച്ച് അസത്യമെഴുതി ഫേസ് ബുക്കില്‍ ഇടരുത്.

9. അയല്‍ക്കാരന്റെ ഭാര്യയോട് സൈബര്‍ സെക്സ് ആഗ്രഹിക്കരുത്.

10. അയല്‍ക്കാരന്റെ ലാപ്പ്റ്റോപ്പും പിസിയും കണ്ട് മോഹിക്കരുത്.

9 comments:

പാഞ്ചാലി said...

:)

മോഷ്ടിക്കരുത് /കോപ്പിയടിക്കരുത്
വേണ്ടായിരുന്നോ?

8,9 & 10 അയല്‍ക്കാരനേക്കാള്‍ ചേരുന്നത് അന്യന്‍ അല്ലേ?

:)

അനോണി ആന്റണി said...

അയല്‍ക്കാരന്റെ ബ്ലോഗ് പോസ്റ്റ് കണ്ട് കോപ്പിയടിക്കാന്‍ ആഗ്രഹിക്കരുത് എന്നു വേണമെങ്കില്‍ പത്തില്‍ ഉള്‍പ്പെടുത്താം പാഞ്ചാലീ. അയല്‍ക്കാരന്‍ എന്നത് കെസിബീസി ബൈബിള്‍ കമ്മീഷന്റെ വിവര്‍ത്തനമാണ്‌, അതിനെ അന്യനാക്കിയാല്‍ ഞാന്‍ അന്യന്‍ ആയിപ്പോകില്ലേ?

പാഞ്ചാലി said...

എന്റെ ഒരു സുഹൃത്ത് പണ്ട് പറഞ്ഞതോര്‍മ്മ വച്ച് “അന്യന്‍” ഏന്നെഴുതിയതാണ്. കക്ഷി കുഞ്ഞുന്നാളില്‍ വേദപാഠക്ലാസില്‍ നിന്നും “അനിയന്റെ വസ്തുക്കള്‍ മോഹിക്കരുത്” എന്ന് കേട്ട് മനപാഠമാക്കിയിരുന്നു.ചേട്ടന്റെ കളിപ്പാട്ടങ്ങള്‍ എടുത്ത് സ്ഥിരം കളിക്കുന്ന ഈ കക്ഷി ചേട്ടനെങ്ങാനും തന്റെ കളിപ്പാട്ടമെടുക്കാന്‍ വന്നാല്‍ ചിണുങ്ങിക്കൊണ്ട് പറയുമായിരുന്നത്രെ “അനിയന് ചേട്ടന്റെ എടുക്കാം,ഈശോയ്ക്ക് കുഴപ്പമില്ല. പക്ഷേ അനിയന്റെ കളിപ്പാട്ടം ചേട്ടനെടുക്കാന്‍ പറ്റൂല്ലാ..ഈശോയ്ക്ക് ഇഷ്ടമില്ല! സത്യമാ! എന്നെ സിസ്റ്റര്‍ വേദപാഠക്ലാസില്‍ പഠിപ്പിച്ചതാ!”

അയല്‍ക്കാരന്‍ said...

എന്തായാലും അയല്‍ക്കാരന് വേറേ ദേവന്മാരില്ല
:)

ഓ.ടോ: ഞാന്‍ എന്റെ പേരങ്ങുമാറ്റി

ഹാഫ് കള്ളന്‍||Halfkallan said...

എനിക്ക് മോഷ്ടിക്കാന്‍ അവകാശം കര്‍ത്താവിനാല്‍ നല്‍കപ്പെട്ടിരിക്കുന്നു .. ഐ ആം ഹാഫ് കള്ളന്‍ !

Ashly said...

കിടു....ഇഷ്ടപ്പെട്ടു ...."ഞാന്‍ അസഹിഷ്ണുവാകുന്നു." ഒരു ഒന്നര അലക് ആയി !! എല്ലാം ശരി...പക്ഷെ....ആറാം കല്‍പ്പന അങ്ങ് പള്ളിയില്‍ പോയി പറ !!ഇന്റര്‍നെറ്റ്‌ കണ്ടു പിടിച്ചത് തന്നെ അതിനുഅല്ലേ ?

N.J Joju said...
This comment has been removed by the author.
സിങ്കുട്ടന്‍ said...

ഈ പത്തു കല്പനകള് ഒന്നായി സംഗ്രഹിക്കാം .. "നീ നിന്റെ ലാപ്ടോപ്പിനെ സ്നേഹിക്കുന്നതു പോലെ അയല്കാരന്റെ ലാപ്ടോപ്പിനെയും സ്നേഹിക്കുക"

ഹാ, അപ്പോള് അതു ambigous ആയിപ്പോയി .... പത്താം കല്പനയുമായി ക്ളാഷ് ആയി ..

പോയി കല്പനകള്, റീഡിസൈന് ചെയ്യു, റീഡിസൈന് ചെയ്യു ...

ചേച്ചിപ്പെണ്ണ്‍ said...

:)