Monday, November 23, 2009

നാട് നന്നായാ?

പതിവുപോലെ ഇന്നും പ്രഭാതം ഞാനാഗ്രഹിച്ചതിലും നേരത്തേ വന്നു. ലൈന്‍ ഫോണിലും മൊബൈലിലും ക്ലോക്കിലും അലാറം അടിച്ചപ്പോല്‍ ഞാന്‍ ചില കരിന്തമിഴ് പദങ്ങള്‍ ഉരുവിട്ട് എണീറ്റു. ചായ ഇടാന്‍ വച്ചു, പല്ലു തേച്ചു, പത്രം എടുത്തു, ചായ കൂട്ടല്‍ ഫിനിഷാക്കി. ഇന്ന തിന്ന് ആര്‍മ്മാദിക്കിന്‍ എന്നു പറഞ്ഞ് ടാങ്കിലെ മീനിനു തീറ്റയിട്ടു, ചായ മൊത്തി കമ്പ്യൂട്ടര്‍ തുറന്നു, മെയില്‍ നോക്കി.

ങേ?
മെയിലില്‍ ആകെപ്പാടെ കുറവ്. ഒരാളിനോട് അത്യാവശ്യമായി ഒരു ഉപദേശം ചോദിച്ചിരുന്നു, അതിന്റെ മറുപടി. സബ്സ്ക്രൈബ് ചെയ്ത സൈറ്റില്‍ നിന്നും ചില അപ്ഡേറ്റ്സ്, ഡാ, വീക്കെന്‍ഡില്‍ ഞാന്‍ ദുബായി വഴി വരും ഒരുങ്ങി ഇരുന്നോ എന്ന് ഒരു പഴയ ഉലഹം ചുറ്റും വാലിബന്റെ മുന്നറിയിപ്പ്. അണ്‍റെഡ് മെയില്‍സ് ഖലാസ്സ്.

രാവിലേ ഇട്ട ചായയുടെ പൊടിയില്‍ കടക്കാരന്‍ മയക്കുമരുന്നു ചേര്‍ത്തിട്ടുണ്ടോ?
അതോ ഉറക്കം തെളിഞ്ഞ് മെയില്‍ നോക്കി എന്നത് ശരിക്കും ഉറക്കത്തില്‍ കണ്ട സ്വപ്നം ആയിരുന്നോ?

എവിടെ മതവിരുദ്ധ ഫോര്വേര്‍ഡുകള്‍? എവിടെ മതപ്രചാരണ ഫോര്വേര്‍ഡുകള്‍? എവിടെ സിക്ക് ജോക്ക് ഫോര്വേര്‍ഡുകള്‍? എവിടെ കൂതറ മല്ലുത്തമാശക്കാര്‍? എവിടെ ഫോര്‍‌വേര്‍ഡിങ്ങ് രാഷ്ട്രീയക്കാര്‍? എവിടെ വല്ല സൈറ്റില്‍ നിന്നും ഫോട്ടോ കോപ്പി ചെയ്ത് ഇന്ററസ്റ്റിങ്ങ് പിക്സ് അമേസിങ്ങ് എന്നൊക്കെ തലക്കെട്ടിട്ട് അയക്കുന്നവര്‍? എവിടെ ബില്‍ ഗേറ്റ്സിന്റെ ഫ്രീ ലാപ്പ്ടോപ്പും എറിക്സണിന്റെ ഫ്രീ മൊബൈലും എനിക്കു തരാന്‍ ശ്രമിക്കുന്നവര്‍? എവിടെ മനുഷ്യന്‍ കണ്ടാല്‍ മരവിച്ചു പോകുന്ന ജഡങ്ങളുടെ ഫോട്ടോകള്‍ കളക്റ്റ് ചെയ്ത് മെയിലുന്നവര്‍?

ഒരെണ്ണം പോലും ഇല്ല. കോപ്പന്‍‌ഹാഗന്‍ സമ്മിറ്റിന്റെ ഡെയിലി അപ്ഡേറ്റ് അയക്കുന്ന ഒരു സാധു ഉണ്ടായിരുന്നു, കൂട്ടത്തില്‍ കൊള്ളാവുന്ന അവനെ പോലും കാണുന്നില്ലല്ലോ.

ഗൂഗിള്‍ ലാബില്‍ ഇനി ഇമ്മാതിരി മെയിലുകള്‍ ബ്ലോക്ക് ചെയ്യാന്‍ വല്ലോം കണ്ടുപിടിച്ചതാണോ?

എന്റെ ഭാര്യ ഇനി നാട്ടില്‍ നിന്നും ലോഗ് ചെയ്ത് ഭര്‍ത്താവിനു സ്നേഹപൂര്‍വ്വം വല്ല പുതിയ സ്പാം റൂള്‍ ആഡ് ചെയ്തു തന്നതാണോ? ബൂലിയനോ കീലിയനോ എന്തരോന്നൊക്കെ ലവള്‍ ഡബിള്‍ ഡച്ച് പറയാറുണ്ട്.

ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഓവര്‍നൈറ്റ് നന്നായോ?

എനിക്കു പ്രാന്തായോ?

എന്റെ ഇന്റര്‍നെറ്റ് ഭഗവാനേ. ഇതു സ്വപ്നമോ? ഇതെത്രനാള്‍ നിലനില്‍ക്കും?

ധ്വനി- ഐ. എം. വിജയന്‍, ഡ്യൂറാസെല്‍, FWD:fwd:FWD:fwd:re fwd

12 comments:

സിങ്കുട്ടന്‍ said...

കാക്ക കൂട്ടില് കല്ലിട്ട പോലെ ബഹളം നടക്കുന്ന പ്രൈമറി ക്ളാസില്, ഹെഡ് മാഷു വന്ന് കയ്യില് കിട്ടുന്ന രണ്ടു പേറ്ക്കിട്ട് പെരുക്കും. അതു കഴിയുമ്പോള്‌ ക്ളാസില് ഒരു പിന്ഡ്രോപ് സൈലന്സ് രൂപപ്പെടും. അതു പോലെയേ ഉള്ളൂ

സൈബറ് സെല്ലുകാറ് എങ്ങനെ ഇതു കണ്ടു പിടിക്കുമെന്നതില് എനിക്കതിയായ ആകാംക്ഷയുണ്ടായിരുന്നു. പിന്നെ ആലോചിച്ചപ്പോള് അതെളുപ്പമായിരിക്കുമെന്നു മനസ്സിലായി. മലയാളികള് ഫോറ്വേറ്ഡുകള് അയക്കുമ്പോള്, അവറ്ക്കു കിട്ടിയ ഈമെയിലുകള് മുകളില് തന്നെ പ്രിസറ്വ് ചെയ്തിരിക്കും. അപ്പോ ഏറ്റവുമറ്റത്തുള്ളവനെ പോയി അങ്ങു പിടിച്ചാല് മതി.

chithrakaran:ചിത്രകാരന്‍ said...

ഭീരുക്കളുടേയും മര്യാദ രാമന്മരുടേയും സ്വന്തം ബൂലോകം !!! 20 വയസ്സിനു മുകളിലുള്ളവര്‍ പഠിക്കുന്ന എല്‍.പി.സ്കൂള്‍ :)

kaithamullu : കൈതമുള്ള് said...

ഞാനില്ല ഞാനില്ല നിന്നോട് കൂടാന്‍- റിമി ടോമി പാടുന്നു

സി.കെ.ബാബു said...

നാടു് നന്നായാ?
ചാൻസ്‌ വട്ടപ്പൂജ്യൻ.

എനിക്കു് പ്രാന്തായോ?
ചാൻസ്‌ ഫിഫ്റ്റി-ഫിഫ്റ്റി. :)

suraj::സൂരജ് said...

ധ്വനിപ്പിച്ചില്ലെന്ന് വേണ്ട ;)) ല്ലേ

അനൂപ് :: anoop said...

ധ്വനി- ഐ. എം. വിജയന്‍, ഡ്യൂറാസെല്‍, FWD:fwd:FWD:fwd:re fwd !! ഹ..ഹ ഹ!!

അനിൽ@ബ്ലൊഗ് said...

ഇങ്ങനേ സംഭവിക്കും എന്നൊരു തോന്നല്‍ നല്ലതാ.
:)
സൈബര്‍ പോലീസിന് സലാം.

:: VM :: said...

ഇങ്ങനൊരു ഓലപ്പാമ്പു കാട്ടി മൊത്തം മല്ലു ഫോര്‍വേഡേഴ്സിനേം പേടിപ്പിക്കാനോ പീഡീപ്പിക്കാനോ മി. അനോണി അന്റണി ശ്രമിക്കരുത്!

25 പേര്‍ക്ക് അയച്ചു കൊടുത്താല്‍ 5 ദിവസത്തിനകം 4 സര്‍പ്രൈസ് തേടി വരും എന്ന മെയില്‍ 50 പേക്ക് ഫോര്‍വേഡു ചെയ്തു കൊടുത്തതേ ഒള്ളൂ ഇപ്പോ. (വരുന്നത് 4 പോലീസുകാരാവാതിരുന്നാല്‍ മതി)

ജിവി/JiVi said...

നാട് നന്നായാ?

എന്തായാലും ഞാന്‍ നന്നായി!

മറ്റൊരാള്‍ | GG said...

::VM:: Said:

"25 പേര്‍ക്ക് അയച്ചു കൊടുത്താല്‍ 5 ദിവസത്തിനകം 4 സര്‍പ്രൈസ് തേടി വരും എന്ന മെയില്‍ 50 പേക്ക് ഫോര്‍വേഡു ചെയ്തു കൊടുത്തതേ ഒള്ളൂ ഇപ്പോ. (വരുന്നത് 4 പോലീസുകാരാവാതിരുന്നാല്‍ മതി)"


Ha Ha... :)

ബിനോയ്//HariNav said...

അന്തോണിച്ചാ കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനി തമാശക്കളിയില്ല. മേലാല്‍ എന്‍റെ ഗമന്‍റുകളൊക്കെ കാര്യമാത്രപ്രസക്തവും ഒടുക്കത്തെ ഗൗരവ സ്വഭാവമുള്ളതുമായിരിക്കും. I am going to be damn serious, you know?..

..വിന്‍ഡൊ തുറക്കുന്ന ശബ്ദം. വല്ല സൈബര്‍ പോലീസുകാരുമായിരിക്കും. ഞാന്‍ പോവ്വാ :)

കിനാവ് said...

ഒരൊറ്റരാത്രികൊണ്ട് അന്തോണിച്ചന് ഇത്ര മാറ്റാ???
പനിപ്പിച്ചെല്ലെന്നു വേണോ...?