Sunday, November 8, 2009

ഇഞ്ചിക്ക് മറുപടി (പോസ്റ്റല്ല, കമന്റ്)

ഇഞ്ചിപ്പെണ്ണ് എഴുതിയ കമന്റിനൊരു മറുപടി എഴുതിയിട്ട് അത് കമന്റ് ആയി പോസ്റ്റ് ചെയ്യാന്‍ ബ്ലോഗര്‍ സമ്മതിക്കുന്നില്ല. പോസ്റ്റ് ആക്കി ലിങ്ക് ചെയ്യുകയേ നിവൃത്തിയുള്ളു.

ഇഞ്ചി പറയുന്നു:
സൌന്ദര്യവർദ്ധക വസ്തുക്കൾ വരുത്തുന്ന കാൻസർ പുകവലിയിലൂടേയും മദ്യപാനത്തിലൂടേയും അല്ലെങ്കിൽ അന്തരീക്ഷ മലിനീകരണത്തിലൂടേയും മറ്റും വരുത്തുന്നതിൽ നിന്ന് തുലോം കുറവാണ്. അതുകൊണ്ട് ലിപ്സ്റ്റിക്ക്, ക്രീം ഇത്യാദി കാൻസർ വരുത്തുന്നു എന്നതുകൊണ്ട് അത് ആരെങ്കിലും എന്തെങ്കിലും വാർണിങ്ങ് ആയി എടുക്കില്ല. അങ്ങിനെയൊന്നും ഓർഗാനിക്ക് ആയി ആരും ജീവിക്കുകയുമില്ല. മിക്ക നല്ല ക്രീമുകളും ഒരു പരിധി വരെ ടെസ്റ്റഡ് ആണ്. വിലകുറഞ്ഞ ക്രീമുകൾ ഉപയോഗിക്കരുതേന്നേയുള്ളൂ. ക്രീമുകൾ കാരണം കാൻസർ വരുന്നു എന്ന് എപ്പോഴെങ്കിലും ശാസ്ത്രീയമായി തെളിഞ്ഞാൽ തീർച്ചയായും ആ ക്രീം പിൻ‌വലിക്കപ്പെടേണ്ടതുണ്ട്. സ്റ്റിക്കർ ബിന്ദി വെച്ചാലും കാൻസർ വരും എന്ന്
പറയുന്നവരുണ്ട്. അല്പം ഇറച്ചി കഴിച്ചാലും കാൻസർ വരും! എന്തു ചെയ്യാം?


ആന്റണി:- സൗന്ദര്യവര്‍ദ്ധക വസ്തുക്കളെക്കുറിച്ച് പൊതുവേ ഞാനൊന്നും പറഞ്ഞിട്ടില്ല. ഫെയര്‍ ആന്‍ഡ് ലവ്‌ലി തൊലി വെളുപ്പിക്കില്ല എന്നും അതിലെ ഒന്നോ രണ്ടോ വസ്തുക്കളെക്കുറിച്ച് ആശങ്കയുണ്ടെന്നും അതിനെ "ഫെയര്‍നസ് ക്രീം" എന്നു പറഞ്ഞ് മാര്‍ക്കറ്റ് ചെയ്യുന്നത് തട്ടിപ്പാണെന്നും വേണമെങ്കില്‍ സണ്‍ ബ്ലോക്കര്‍& സ്കിന്‍ കണ്ടീഷണര്‍ എന്ന പേരിടാമെന്നും;

ബെറ്റ്‌നോവേറ്റ് ഒരു സൗന്ദര്യ വസ്തു അല്ലെന്നും അതൊരു മരുന്നാണെന്നും അതിന്റെ പാര്‍ശ്വഫലമായ തൊലി വെളുക്കലിനു വേണ്ടി അതുപയോഗിക്കുന്ന സ്ത്രീകള്‍ അപകടം ക്ഷണിച്ചു വരുത്തുകയാണെന്നും ആണ്‌ പറഞ്ഞത്. ബെറ്റ്‌നോവെറ്റ് റിപ്പോര്‍ട്ട്
ഡോ. അനില്‍ ശര്‍മ്മ, ഡോ. രാജീവ് മല്‍ഹോത്ര എന്നിവര്‍ എഴുതിയതിന്റെ അടിസ്ഥാനത്തിലും വിദേശ ഇന്ത്യക്കാര്‍ അടക്കം ഇതുപയോഗിക്കുന്നക്വര്‍ കുറവല്ല എന്നത് ഇന്ത്യന്‍ പേരന്റിങ് പോലെയുള്ള ഓണ്‍ ലൈന്‍ ഫോറങ്ങളില്‍ സേര്‍ച്ച് ചെയ്ത ശേഷവും ആണ്‌ ഞാന്‍ പറഞ്ഞത്

ഇഞ്ചി:-
ഈ ക്രീമുകളിൽ ബ്ലീച്ചിങ്ങ് ഏജന്റ്സ് ഉണ്ട്. അവ തുടർച്ചയായും ഉപയോഗിച്ചാൽ സ്കിനിലെ ഹെയർ ലൈറ്റ് ആവും, അങ്ങിനെയാണ് ആളുകൾ അല്പം എങ്കിൽ അല്പം വെളുക്കുന്നത്. അത്രയേയുള്ളൂ. അത്രേം എങ്കിലും ആവട്ടെ എന്ന് കരുതും.


ആന്റണി:-
ഈ ക്രീമുകളില്‍ മറ്റു പല സംഭവങ്ങളും ഉണ്ട് എന്ന് വിവരിച്ചല്ലോ. മെര്‍ക്കുറി മുതല്‍ ഇങ്ങോട്ട് ബാന്‍ ചെയ്തതും അപകടകാരികളും ആയ തൊലി വെളുപ്പിക്കല്‍ വസ്തുക്കള്‍ ഇല്ലാതെ ഒരു ക്രീം ഇറക്കിയാല്‍ ഫെയര്‍ ആന്‍ഡ് ലൗവ്ലി ഇഫക്റ്റേ കിട്ടൂ.

യൂക്കേയിലെ സ്റ്റോറില്‍ ഇല്ലീഗല്‍ ഫെയര്‍നസ്സ് ക്രീം വിറ്റ കടക്കാരനെ പിടിച്ച കഥ ദാ ഇവിടെ
(ഇത് വാങ്ങുന്നവര്‍ ആരെന്ന ധ്വനിയും ഈ റിപ്പോര്‍ട്ടില്‍ കാണാം


ഇഞ്ചി:-
പ്രശ്നം, തൊലിവെളുപ്പിനെ പറ്റിയുള്ളത്, ജാതീയതയുമായും അധികം ബന്ധമില്ല എന്ന് തോന്നുന്നു. സായിപ്പിന്റെ തൊലിവെളുപ്പിനു വേണ്ടി ഇതേ ഫെയർനെസ്സ് ക്രീമുകൾ ലാറ്റിൻ അമേരിക്കയിലും ആഫ്രിക്കയിലും ഇതേ അളവിൽ വിൽക്കപ്പെടുന്നുണ്ട്. സായിപ്പിന്റെ ഗോൾഡൻ ഹെയറിനു വേണ്ടി തലമുടി ഇവിടെയെല്ലാം ബ്ലീച്ച് ചെയ്യപ്പെടുന്നുണ്ട്. അതേ സമയം ബ്രൌണിഷ് ടാൻ കിട്ടാൻ വേണ്ടി സായിപ്പ് ഉള്ള ക്രീം എല്ലാം തേച്ച് നട്ടുച്ച വെയിലിലും കിടക്കുന്നു അല്ലെങ്കിൽ സോണ പോലെയുള്ള സംഭവങ്ങളിൽ കിടക്കുന്നു.
സൌന്ദര്യം വർദ്ധിപ്പിക്കണം എന്നതിലുപരി ഇതിൽ മറ്റെന്തെങ്കിലും ഉണ്ടാവണമെന്നില്ല എന്ന് തന്നെ കരുതുന്നു.


ആന്റണി:-
ഇത് വാസ്തവ വിരുദ്ധമാണ്‌ ഇഞ്ചീ. വ്യക്തമായും അങ്ങനെ അല്ലെന്ന് കാണിച്ചു തരാം

ആദ്യം ഗൂഗിള്‍ ടെസ്റ്റ്
ഫെയര്‍നസ് ക്രീം എന്ന് ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ ഇന്ത്യന്‍ സൈറ്റുകളില്‍ മാത്രമാണ്‌ വരുന്നത്.


ഫെയര്‍നസ് ക്രീം യൂ എസ് ഏ എന്നടിച്ചാല്‍
ഇന്‍ഡസ് ലേഡീസ് (ഇന്ത്യന്‍ യൂ എസ് ലേഡീസ്) ഇമാമി (ഇന്ത്യന്‍ കമ്പനി), ഇമാമിയുടെ അമേരിക്കന്‍ വില്പ്പനയ്ക്ക് ബാന്‍ എന്നൊക്കെയേ വരുന്നുള്ളൂ.


ഇന്‍ഡസ് ലേഡീസ് സൈറ്റില്‍ പോയി നോക്കിക്കഴിഞ്ഞാന്‍ വെളുപ്പിക്കല്‍ ലേപനങ്ങള്‍ കടയില്‍ കാണുന്നില്ല ഞാനിനി എങ്ങനെ ജീവിക്കും എന്ന വിലാപങ്ങളുടെ ത്രെഡ് മാത്രമേയുള്ളു.

രണ്ടാമത് മാദ്ധ്യമ പ്രതികരണം
ഇന്ത്യന്‍ തൊലി വെളുപ്പിക്കല്‍ എന്ന റേസിസ്റ്റ് പരിപാടിയില്‍ പ്രതിഷേധിച്ച് സി എന്‍ എന്‍തൊലി വെളുപ്പിക്കല്‍ മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നടത്താന്‍ ഉദ്ദേശിച്ച
ഗവേഷണം റേസിസ്റ്റ് ആണെന്ന് വരെ ദാ കനേഡിയന്‍ ഫോറം(വിവരം ലഭ്യമല്ല, ഇമാമിയുടെ പാര്‍ട്ട്ണര്‍ ആക്റ്റിവോര്‍ ആണു ഗവേഷിക്കാന്‍ താല്പ്പര്യപ്പെട്ടതെന്ന് ഒരു ഓര്‍മ്മ)

തൊലിവിഷയത്തില്‍ ബി ബി സി

Telegraph

ഇവരൊന്നും താന്താങ്ങളുടെ നാട്ടിലും ഇതൊക്കെയുണ്ടെന്ന് പരാമര്‍ശിക്കുകയോ നൂറു കണക്കിന്‌ വന്ന കമന്റുകളിലൊന്നും ഇതൊക്കെ അമേരിക്കയിലും യു കെയിലും ഉണ്ടെന്ന് പ്രത്യാരോപണം നടത്തുകയോ ചെയ്തിട്ടില്ലല്ലോ?

ഇഞ്ചി:-

നാട്ടിൽ വെളുത്ത പെണ്ണിനു കൂടുതൽ കല്യാണാലോചനകൾ വരുന്നു, കോളേജിൽ ഫാൻസ് ഉണ്ടാവുന്നു, പ്രേമാഭ്യർത്ഥന ഉണ്ടാവുന്നു.മിക്കവരും പെണ്ണന്വേഷിക്കുമ്പോൾ കറുകറുത്തൊരു പെണ്ണിനെ വേണം എന്ന് പറഞ്ഞ് കേട്ടിട്ടില്ല. അവനവന്റെ തൊലിപ്പുറത്തിനനുസരിച്ച് കിട്ടാവുന്നതിൽ വെളുത്ത പെണ്ണ് തേടുന്നു.
അങ്ങിനെ അങ്ങിനെ എല്ലാവരും സൌന്ദര്യം വർദ്ധിപ്പിക്കാൻ നെട്ടോട്ടമോടുന്നു.ആന്റണി:-
വെളുത്ത പെണ്ണിനു കൂടുതല്‍ കല്യാണാലോചന വരുന്നുണ്ടാവും, അതുകൊണ്ടല്ലേ വെളുക്കാന്‍ ബെറ്റ്‌നൊവേറ്റ് തേക്കാന്‍ വരെ പെണ്ണുങ്ങള്‍ റെഡിയാകുന്നത്. വെളുപ്പിന്റെ പേരില്‍ ഏതെങ്കിലും ഒരുത്തനെ കെട്ടി, രണ്ടു മാസം കൊണ്ട് അവന്റെ വെള്ളപ്രാന്ത് തീര്‍ന്നു കഴിയുമ്പോള്‍ മടുത്തും എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ നാട്ടുകാരനെല്ലാം തന്റെ വെള്ളക്കാരിയെ അടിച്ചു മാറ്റിക്കളയും എന്ന അവന്റെ അടുക്കളില്‍ തടവുപുള്ളിയുമായി, വെളുപ്പിക്കല്‍ ഫോറങ്ങളും വായിച്ച് സീരിയല്‍ കണ്ടു തീര്‍ന്നോളും.

കോളേജില്‍, ഞാന്‍ പഠിച്ച കാലത്തെങ്കിലും തൊലിയുടെ പേരില്‍ ഒരുത്തിയും ഒരുത്തനും ഫാന്‍സിനെ പെറുക്കി കൂട്ടിയിട്ടില്ല. എന്റെയൊക്കെ ഫീല്‍ഡില്‍ പഠിച്ചിരുന്ന പയ്യന്മാരുടെ ഓള്‍ ഇന്ത്യാ രോമാഞ്ചമായിരുന്ന രൂപ നടരാജന്‍ (അവര്‍ മലയാളി അല്ലാത്തതുകൊണ്ട് ഈ ഫോറം വായിക്കില്ലെന്ന ധൈര്യത്തില്‍) ഉരുക്കുപോലെ കറുത്ത നിറം ഉള്ള പെണ്ണായിരുന്നു. അറിവ്, നേതൃത്വ പാടവം, പാട്ട്, തന്റേടം എന്നൊക്കെ ചിലതായിരുന്നു അവരെ അത്ര ഫെയ്മസ് ആക്കി കളഞ്ഞത്. മറ്റൊരു ആകര്‍ഷണ കേന്ദ്രം (പേരു പറയ വയ്യ) വെളുത്തിട്ടുമായിരുന്നു, പക്ഷേ അവരുടെ വെളുപ്പിനെക്കാള്‍ എഴുത്ത് ആണ്‌ പിള്ളേരെ വട്ടാക്കിയത്, അവരിപ്പോഴും പ്രശസ്തയാണ്‌.


അവസാനമായി,
ദുബായിലെ ഏറ്റവും വലിയ ഒരു റീട്ടെയില്‍ കട എന്റെ കമ്പനിയുടേതാണ്‌. അവിടെ വിറ്റുപോകുന്ന സാധനങ്ങള്‍ ആരു വാങ്ങി എന്നതിനു കണക്കെടുക്കാറുണ്ട്. ഹായി കൂയി എന്നൊക്കെ പറഞ്ഞ് അവിടെ ചുമ്മ ചിരിച്ചു നില്‍ക്കുന്ന പിള്ളേര്‍ കയ്യിലൊരു കൊച്ചു യന്ത്രം വച്ചിട്ടുണ്ട്. ഏതു നാട്ടുകാര്‍ എന്തെടുക്കുന്നു എന്ന് ആരോടും ചോദിക്കാതെ തന്നെ പപ്പടം പൊട്ടിച്ച പോലെ ഒരു പൈ ചാര്‍ട്ട് ഉണ്ട് (റേഷ്യല്‍ പ്രൊഫൈലിങ്ങ് ഒന്നുമല്ല, മാര്‍ക്കറ്റ് സെഗ്മെന്റല്‍ അനാലിസിസ്)

ഇന്ത്യ, പാക്കിസ്ഥാന്‍, കുറഞ്ഞ അളവില്‍ ഫിലിപ്പീന്‍സ് കെന്യ... വേറേ ആര്‍ക്കും തൊലിവെളുപ്പിക്കല്‍ ലേപനം ആവശ്യം വരാറില്ല.


ആരെങ്കിലും എന്തെങ്കിലും വാരിത്തേച്ചോട്ടെ, പക്ഷേ വെളുപ്പില്ലാത്തതുകൊണ്ട് ഒരുത്തനു ജോലി കൊടുത്തില്ല എന്ന രീതിയിലെ പരസ്യം സംസ്കാരമുള്ള ഏതെങ്കിലും നാട്ടിലെ ടെലിവിഷനില്‍ വന്നാല്‍ ആളുകള്‍ കത്തിക്കും അതിന്റെ ആപ്പീസ്, ഏത്?

15 comments:

മനു എസ് പണിക്കര്‍ said...

ഇഞ്ചി പറഞ്ഞ ലിസ്റ്റ് കിട്ടാന്‍ tanning oil എന്ന് സെര്‍ച്ച്‌ ചെയ്യണം... എല്ലാം വിദേശ സൈറ്റുകള്‍ കിട്ടും..

നട്ടപിരാന്തന്‍ said...

അനോണി.......

ഞാന്‍ നമിക്കുന്നു നിങ്ങളെ.....

ഗുപ്തന്‍ said...

Off topic. Tanning oil is entirely something else. Products listed like skin whitener /lightener/bleacher are available in Europe under hundreds of brand names even in places where Indian population or Asian population is negligible. Comparative statistical analysis may, though, shed more light into the ethnic constitution of the end clients.

search google (also US) for skin whitening or lightening

അനോണി ആന്റണി said...

Manu, as Gupthan commented below, tanning oil is different.
Natta, thanks.

Gupthan,
I have done search with all the combinations, results are mostly same. Yes skin lighteners/ whitening creams are scantily available everywhere, as Prof Amina reported, sometimes even disguised as "pigmentation removers", but the demand/ supply & marketing method of these , as mentioned by her and also per what we can see in search hits is as small as hoax health products like "chelation liquids" "muscle builders" etc.

In UK there is this big market and major consumers are south asians, market bureau has confirmed that.

How does that compare with the cosmetic industry of India where "strongest element that sets Indian market apart from the western markets is the obsession with a fair skin tone, hence the dominance of whitening products in skin care. Whitening products account for nearly 70% of facial treatments sales." (Carrie Mellage, Director Consumer Products Practice at Kline) and all major players like Unilever,P&G, Colgate Palolive, Lo'real et all are thriving on the white skin craze?

How else can i define Indian concept of beauty when 70 paise out of every rupee spent on cosmetics is for whitening female skin?

chithrakaran:ചിത്രകാരന്‍ said...

നല്ല വിഷയം.
തൊലി വെളുക്കാനുള്ള മരുന്നു ചര്‍ച്ചയില്‍
കാര്‍ട്ടൂണിസ്റ്റിന്റെ കേരള പിറവിദിന ആശംസാ കാര്‍ഡിന്റെ ചിന്തകള്‍ ഉചിതമായിരിക്കുമെന്ന് കരുതുന്നു.

cALviN::കാല്‍‌വിന്‍ said...

ഓടോ:-
കറപ്പ് താൻ എനക്ക് പുടിച്ച കളറ്...[ടുയും ടുയും]

അവ കണ്ണ് രണ്ടും എന്നെ മയക്കും തൌസന്റ് വാട്സ് പവറ്...

കെ.ആര്‍. സോമശേഖരന്‍ said...

ഞാ‍ന്‍ സിക്സ്ത് ഫോറത്തില്‍ പഠിക്കുമ്പോള്‍ എന്റെ സഹപാഠിയായി ഒരു കറുത്ത എണ്ണമൈലിയുണ്ടായിരുന്നു. അതിസുന്ദരിയായ അവളെ ഞങ്ങളില്‍ പലര്‍ക്കും പഥ്യമായിരുന്നു, എങ്കിലും ജാതിയില്‍ താഴ്ന്നതായതുകൊണ്ട് അവളോട് ഉള്ളുകാട്ടാന്‍ പറ്റിയില്ല.

അവള്‍ കടന്നുപോവുമ്പോള്‍ രക്തചന്ദനത്തിന്റെ മണമായിരുന്നു. ഇത്രകാലത്തിനു ശേഷവും അവളെ ഓര്‍ക്കുമ്പോള്‍ ആ നറുമണം കിട്ടുന്നു.

അതൊക്കെ ഒരു കാലം

ഗുപ്തന്‍ said...

പോസ്റ്റിലെയും ഈ കമന്റ് പോസ്റ്റിലെയും ആശയത്തോട് എനിക്ക് വിയോജിപ്പൊന്നും ഇല്ല. :)

അതോണ്ടാ ആ കമന്റ് ഓഫ് ടോപ്പിക്കായി ഇട്ടത്. ഗൂഗിള്‍ സെര്‍ച്ചില്‍ നിന്നുകാണിച്ച ഉദാഹരണം സെയ്ഫ് ആയ ആര്‍ഗുമെന്റ് അല്ല എന്നുമാത്രമേ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിച്ചുള്ളൂ.


ഇവിടെ തന്നെ വാങ്ങുന്നവരുടെ എത്ത്നിക് ഐഡന്റിറ്റിയെക്കുറിച്ച് അറിയില്ല എന്ന് സൂചിപ്പിച്ചിരുന്നല്ലോ

Manoj മനോജ് said...

ഇക്കൊല്ലം അമേരിക്കക്കാര്‍ക്ക് സമ്മറില്‍ സൂര്യനെ കിട്ടാഞ്ഞതില്‍ കടുത്ത അമര്‍ഷം. അവര്‍ക്ക് അവരുടെ സ്കിന്‍ നാറ്റ്വറലായി ടാന്‍ ചെയ്യാന്‍ കഴിഞ്ഞില്ലത്രേ (ടാനിങ്ങ് എന്ന് പറഞ്ഞാല്‍ ബ്രൌണ്‍ ആക്കുക). അതിനാല്‍ തന്നെ പലരും കെമിക്കല്‍ ടാനിങ്ങിന് ഇറങ്ങി തിരിച്ചിരിക്കുന്നു. അതേ സമയം ഇന്ത്യക്കാരികള്‍ സന്തോഷത്തിലായിരുന്നു എന്ത് എന്നാല്‍ വെയില്‍ കൊണ്ട് കറുത്തില്ല പോലും :)

അമേരിക്കന്‍ വനിതകള്‍ വെളുത്ത തലമുടി ബ്രൌണ്‍ ആക്കുവാന്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ കറു കറുത്ത തലമുടി ഹെന്നയും മറ്റും തേച്ച് കറുപ്പ് കളയുന്ന തിരക്കിലാണ്.

വെളുത്തവര്‍ക്ക് കറൂക്കുവാനും കറുത്തവര്‍ക്കും വെളുക്കുവാനും ഉള്ള പങ്കപ്പാട് :) ഇതില്‍ ലാഭം കൊയ്യുന്നതോ കമ്പനികളും. ബില്ല്യണ്‍ കണക്കിന് ഡോളറുകളാണ് ഇവര്‍ റിസര്‍ച്ചിനായി ചെലവഴിക്കുന്നത് അപ്പോള്‍ അവര്‍ക്ക് കിട്ടുന്ന ലാഭം എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ....

ഇനി ക്രീമുകളില്‍ ഇപ്പോള്‍ നാനോ കണങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണോ എന്ന് ഇത് വരെ തെളിയിക്കപ്പെട്ടിട്ടില്ല എന്നാല്‍ ഈ ഫീല്‍ഡില്‍ വര്‍ക്ക് ചെയ്യുന്ന ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ സൂക്ഷിക്കണമെന്നാണ്.

അമേരിക്കയില്‍ കിട്ടുന്ന അക്വാഫിനയുടെ കുപ്പി വെള്ളത്തിന്റെ ഗുണമേന്മ അതേ കമ്പനിയുടെ ഇന്ത്യന്‍ കുപ്പി വെള്ളത്തിന് ഇല്ല എന്നത് ഓര്‍ക്കുന്നത് നല്ലത്. കമ്പനി ഒന്നാണെങ്കിലും അവര്‍ വിവിധ രാജ്യങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണ നിലവാരത്തിന് മാറ്റമുണ്ട് എന്നത് ഇന്ന് പകല്‍ പോലെ വ്യക്തമാണ്. അവര്‍ക്ക് വേണ്ടത് ലാഭമാണ് ജനങ്ങളുടെ ആരോഗ്യമല്ല. അതിന് അവരെ സഹായിക്കുന്ന ഒരു പ്രധാന ഘടകം നമ്മുടെ നിയമം തന്നെ.

Baiju Elikkattoor said...

"....................എങ്കിലും ജാതിയില്‍ താഴ്ന്നതായതുകൊണ്ട് അവളോട് ഉള്ളുകാട്ടാന്‍ പറ്റിയില്ല അവള്‍ കടന്നുപോവുമ്പോള്‍ രക്തചന്ദനത്തിന്റെ മണമായിരുന്നു."

രക്തചന്ദനത്തിന്റെ മണമായിരുന്നു എങ്കില്‍ അവള്‍ തീര്‍ച്ചയായും "കൂടിയ ജാതി" ആയിരുന്നൂ മി. സോമശേഖരന്‍. താങ്കള്‍ക്കു തെറ്റുപറ്റി, ഇനി പറഞ്ഞിട്ട് കാരിയമില്ല!

ഓഫിനു മാപ്പ്

angela said...

ഫെയര്‍ ആന്‍ഡ്‌ ലവ് ലിയുടെ പരസ്യം നിരോധിക്കാന്‍ ആരെങ്കിലും പെണ്‍കുട്ടികള്‍ കോടതീല്‍ പോവേണ്ടതാണ് - അത്രക്കും മനുഷ്യനെ അപമാനിക്കുന്ന ഒരു സംഭവം പരസ്യലോകത്ത് വേറെയില്ല . ഒരു വയസ്സ് തികയാത്ത നിറം കുറഞ്ഞ കുഞ്ഞിനെ വരെ ഈ സാധനം അര ഇഞ്ച് കനത്തില്‍ പുരട്ടി കിടത്തുന്നത് കണ്ടിട്ടുണ്ട്. പെണ്ണ് ജനിക്കുമ്പോള്‍ തുടങ്ങണമല്ലോ അവളുടെ മാര്‍ക്കറ്റിംഗ് സാദ്ധ്യതകള്‍ വര്‍ധിപ്പിക്കല്‍. വെളുപ്പാണ് നമ്മുടെ മധ്യവര്‍ഗസ്ത്രീകളുടെ മുഖ്യ ജീവിത പ്രശ്നം - അതിന്റെയിടയില്‍ ഇന്ഗ്രീടിയന്റ്സ് ലിസ്റ്റ് വായിക്കാനും ഗുണ ദോഷങ്ങളെ കുറിച്ച് ഗൂഗ്ലാനും ആര്‍ക്കു നേരം!
ഇഞ്ചി പറഞ്ഞ പോലെ കറുത്ത പെണ്‍കുട്ടികളെ പ്രേമിക്കുന്ന ആണുങ്ങള്‍ അല്ലെങ്കില്‍ ഒരു കല്യാണം ആലോചിക്കുമ്പോള്‍ നിറം കുറഞ്ഞ പെണ്ണിനെ കണ്ടാല്‍ അതൊരു ഫാക്റ്റര്‍ ആയി എടുക്കാത്ത ആണുങ്ങള്‍ + ആണ്‍വീട്ടു പെണ്ണുങ്ങള്‍ നമ്മുടെ നാട്ടില്‍ അധികം ഇല്ല. അസാധാരണ കഴിവുകള്‍ ഉള്ള കറുത്ത പെണ്‍കുട്ടിയെ ആരെങ്കിലുമൊക്കെ ആരാധിച്ചു പോവും. ഒരു കഴിവും ഇല്ലെങ്കിലും ഒരു വെളു വെളുത്ത പെണ്ണിന് ആരാധനക്കും വിവാഹാലോചനകള്‍ക്കും ഒരു പഞ്ഞവും കാണില്ല. ആ എഴുതപ്പെടാത്ത ലോക നിയമം കൃത്യമായി നമ്മുടെ നാട്ടില്‍ പാലിക്കപ്പെടുന്നത് കൊണ്ട് മാത്രമാണ് വെളുക്കാന്‍ ഇത്രേം തത്രപ്പാട്.

ഇതു നിര്‍ത്താന്‍ പെണ്ണിന് വിവരം വെക്കണം - കൂടുതല്‍ വിറ്റഴിയുന്ന നിറങ്ങളില്‍ തിളങ്ങേണ്ട, വില പറഞ്ഞു വരുന്നവരെ മോഹിപ്പിക്കേണ്ട ഒരു വെറും ശരീരമല്ല ഞാന്‍ എന്ന തിരിച്ചറിവ് അങ്ങനെ ആണെന്ന് വരുത്തി തീര്‍ക്കുന്ന മുന്‍വിധികളെ പുച്ഛിച്ചു തള്ളാനുള്ള ധൈര്യം.
അമ്മമാര്‍ മാറി ചിന്തിക്കണം പഴയ വടക്കന്‍ വീരഗാഥ ലൈനില്‍ നിന്ന് - ഒതേനനെ മയക്കാന്‍ മകളുടെ നിറം മാറ്റിയെടുത്ത ഒരു അമ്മച്ചീടെ കഥ കേട്ടിട്ടില്ലേ. അവിടുന്ന് നമ്മുടെ അമ്മമാര്‍ അധികം മുമ്പോട്ടു പോയിട്ടില്ല!

Inji Pennu said...

ആന്റണിയുടെ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്. ഗൂഗിൾ സേർച്ച് കൊണ്ട് ഫെയർനെസ്സ് ക്രീം ഉപഭോഗം സേർച്ച് ചെയ്ത് അല്ലായെന്ന് കണ്ട്പിടിച്ചതിനു ഒരു നമോവാകം.

എബണി എന്നൊരു മാഗസിൻ ഉണ്ട് അത് കറുത്ത വർഗ്ഗക്കാരുടെ എറ്റവും മുന്തിയ മാഗസിൻ ആണ്,അവിടെ സ്ഥിരം വരുന്ന ആർട്ടിക്കുകളിൽ ഒന്ന് ഇതുപോലെ സ്കിൻ വൈറ്റ്നേർസിനെക്കുറിച്ചുള്ളതണ്.

ഒരു കാര്യം ചെയ്യാം, ഇങ്ങിനെ ഞാൻ കമന്റിട്ടിട്ട് കാര്യമില്ലല്ലോ! ഒരു പോസ്റ്റാക്കിക്കളയാം.

കാരണം ക്ലിയോപാത്ര പാലിൽ കുളിച്ചത് വെളുക്കാനായിരുന്നുവല്ലോ! അവരിനി ജാതീയത കൊണ്ടായിരുന്നോ? (അവരു മലയാളിയാണെന്ന് ആരോ പുത്തകം ചാർത്തിയിട്ടുണ്ടല്ലോ, ചിലപ്പോ അതാവാം?)
അല്ലെങ്കിൽ ജാപ്പനീസ് രാജ കുടുംബങ്ങൾ മുതൽ ഗെയ്ഷ വരെ തൊലിയിൽ വെളുത്ത ചായം തേച്ച് കൊണ്ടിരുന്നതും ഇന്ത്യയിലെ പ്രശ്നങ്ങൾ കാരണമാണോ? ഞാൻ പറയാൻ ശ്രമിച്ചത്, ഇതൊരു ഇന്ത്യൻ പ്രതിഭാസമല്ല, അത്കൊണ്ട് ഇന്ത്യൻ പ്രതിഭാസമായ ജാതീയതയുമായി ബന്ധിപ്പിക്കുന്നതിൽ വലിയ ചരിത്രം കാണുവാൻ വഴിയില്ല എന്നതാണ്.

പോസ്റ്റാക്കാം! ഡോണ്ട് വറി

Inji Pennu said...

ഇതിലെ ചെറിയ ഒരു ഭാഗത്തിനു ഞാൻ ഒരു വലിയ മറുപടി ദാണ്ട് എന്റെ ബ്ലോഗിലും ഇട്ടിട്ടുണ്ട്.

മലമൂട്ടില്‍ മത്തായി said...

The article does touch a nerve - white skin is all the rage in India. That applies both to the male and female Indian.

I cannot agree with your position that whiteness is exclusively an Indian obsession. I had a black co-worker who told me that among the blacks, the whiter ones have more "appeal". Actually the color codes are also different - ebony for the whiter shade of black, while Chocolate denotes the blacker among the afro-americans.

I also have chinese co-workers who track the skin color of people. One of them even covered her entire body to save her skin from the sun when we went hiking in summer.

All of that happens when the white folks are running from pillar to post to get their tan.

There is an important difference though - fairness creams are a rage amongst the Indians, none of the other races are so fanatical about color changing creams.

Skin color serves as an indicator of social class. For a black person being white indicates that he/ she can afford a living without going out to work in the sun. As for a white, getting a tan indicates that he/ she has enough dough to go for a vacation when everyone hunkers down for the winter. Or at least that is my hypothesis (as if that matters)

Dil Se Dilli Se said...

കറുപ്പിനഴക്‌ ഓ... (മൂന്നാല് പ്രാവശ്യം)
വെളുപ്പിനഴക് ഓ... (ഇതും ഒരു മൂന്നാല് പ്രാവശ്യം)