Monday, November 16, 2009

വേവിച്ചിട്ടും വേവാത്ത വേവ്

വീക്കെന്‍ഡിന്റെ ബഡ്വൈസറുകള്‍ തീര്‍ത്ത്, വിളമ്പുകാരനു ഗുഷ് നൈറ്റും
പറഞ്ഞ് എണീക്കാന്‍ ഒരുങ്ങിയപ്പഴാ ലവന്‍ വന്നത്. അഞ്ചു മിനിട്ട്
ഇരുന്നേച്ച് പോകാമെന്നു വച്ചു. എന്തരോ, ലവന്‍ എടുത്തിട്ടത് ഗൂഗിള്‍
വേവ്.

അണ്ണനു വേവിക്കാന്‍ കഷണം- ഛെ, ക്ഷണം കിട്ട്യോ?
പിന്നേ. കിട്ടി. പട്ടിക്ക് പച്ചത്തേങ്ങ കിട്ടിയ പോലെ എട്ടെണ്ണം കിട്ടി.
കക്ഷത്ത് ഇരിപ്പോണ്ട്.
എന്തരു മനസ്സിലായി?
ഒന്നും മനസ്സിലായില്ല, ചെല്ലാ നീ പറ, ആച്ച്വലി എന്താ ഈ കോണ്ടെസ്സാ വേവ്?

അതായത് അണ്ണാ, വല്യ വല്യ കാര്യങ്ങളെക്കുറിച്ച് അങ്ങനെ ഒറ്റവാക്കില്‍
മറുപടി പറ്റത്തില്ല. ഞാനൊന്ന് ശ്രമിക്കട്ട്.
ചുമ്മ ശ്രമി.


ശരീരങ്ങള്‍ ഒന്നാകുന്നത് എന്താണ്ണാ?
ലൈംഗിക വേഴ്ച.
മനസ്സുകള്‍ ഒന്നാകുന്നതോ?
പ്രേമം എന്നല്ലേ നീ പ്രതീക്ഷിക്കുന്ന ഉത്തരം?
തലച്ചോറുകള്‍ ഒന്നാകുന്നതോ?
ഡിസ്കഷന്‍.
കമ്പ്യൂട്ടറുകള്‍ ഒന്നാകുന്നത്?
നെറ്റ്‌വര്‍ക്ക്.

ശരി. ശരീരങ്ങളും മനസ്സുകളും തലച്ചോറുകളും കമ്പ്യൂട്ടറുകളും ഒന്നാകുന്ന
പരിപാടിയാണ്‌ ഗൂഗിള്‍ വേവ്.
തള്ളേ! അപ്പ എന്തരാവും?

അപ്പ എന്തരാവും. ലവിടാണു ശോദ്യം. സീക്വന്‍സിങ്ങ് ഇല്ലാതെയാക്കാം.
ക്രോണോളജി തെറ്റിക്കാം, റീയല്‍ ടൈം കൊളാബ്രേഷന്‍..

എന്തരു ചെയ്യിക്കാം എന്നല്ല, എന്തരാകും?
അതായത് അണ്ണാ. നമ്മുടെയൊക്കെ തലച്ചോറ് സീക്വന്‍ഷ്യല്‍
പ്രോസസിങ്ങിനുള്ളതാണ്‌. അതല്ലാത്ത ഒരവസ്ഥ എത്ര സുന്ദരം എന്നാലോചിച്ചു
നോക്കൂ. ടൈം ഇല്ലാതെ എങ്ങോട്ടും എവിടെനിന്നും പോകുന്ന റീവൈന്‍ഡ് ആന്‍ഡ്
റീഡൂ പരിപാടി?
ഒരു എസ്കാമ്പിള്‍ പറ.

ഹും. ഓക്കേ. അണ്ണനും അണ്ണന്‍ വഴിയേ പോകുമ്പോ ഒരുത്തനുമായി വഴക്കായെന്നു വയ്ക്ക്.
വച്ച്.

വഴക്കു മൂത്തപ്പ അവന്‍ അണ്ണനെ അടിക്കാന്‍ വന്ന്. ആ തടിമാടന്‍ അടിച്ചാല്‍
അണ്ണന്‍ ബാക്കി കാണൂല്ല.
അപ്പ ഞാന്‍ ഓടിത്തള്ളും.

ഓടണ്ട. അണ്ണന്‍ നേരേ റീവൈഡ് ചെയ്ത് ഒരു നാല്പ്പത് കൊല്ലം പുറകോട്ട് പോയി.
കറക്റ്റ് ആ ദിവസം, അവന്റെ അപ്പന്‍ ഡ്യൂട്ടി കഴിഞ്ഞ് കൊച്ചീന്ന്
ചെങ്ങന്നൂരോട്ട് പോണ ട്രെയിനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് അജ്ഞാത ഫോണ്‍
ചെയ്ത്, ട്രെയിന്‍ ചെക്കിങ്ങിനു കോട്ടയത്ത് നാലുമണിക്കൂര്‍ പിടിച്ചിട്ടു.
അപ്പ എന്തര്‌?

കുന്തം. അണ്ണാ, അപ്പം ലവന്‍ ഒണ്ടായില്ല, പിന്നെ എങ്ങനെ അവന്‍ അണ്ണനെ അടിക്കും?
ങേ?

അതാണു കളി. റീയല്‍ ടൈം കൊളാബ്രേറ്റ് ചെയ്യുന്ന കളി വേറേയും.
അതെന്തരാ?

നാല്പ്പതു പേര്‍ കൂടി ഒരു കത്തെഴുതിയാ എങ്ങനെ ഇരിക്കും ഒരേ സമയം?
അതിപ്പ ഒരാള്‍ ഒരു വരി എഴുതി വേറൊരാള്‍ അടുത്തത് എഴുതുകയാണേല്‍ കുഴപ്പമില്ല.

കണ്ടാ. അണ്ണന്‍ സീക്വന്‍ഷ്യല്‍ പ്രോസസ് ആണു പിന്നേം പറയുന്നത്. എല്ലാവരും
എല്ലാ വരിയും എപ്പോ വേണെലും എഴുതുമെങ്കില്‍?

അതൊരു എരണം കെട്ട എടവാടാ. ഞാന്‍ കമ്പ്യൂട്ടിങ്ങ് പഠിച്ചിട്ടില്ല, പക്ഷേ
ലീ അയക്കോക്ക പണ്ട് കമ്മിറ്റികളെ കുറിച്ച് പറഞ്ഞിട്ടുണ്ട് "ഇരുപതു പേര്‍
ഡക്ക് ഹണ്ട് ചെയ്യുന്നെന്ന് വിചാരിച്ചോളൂ, പക്ഷേ ഒരു വെടി ഒരുത്തനേ
വയ്ക്കൂ എന്ന്. ഏത്"
കറക്റ്റ്. ഒന്നും ക്രിയേറ്റ് ചെയ്യപ്പെടുന്നില്ല, സംതിങ്ങ് മേ ഇവോള്വ്
ഫ്രം ദ മെസ്സ്.

വരാതെയും ഇരിക്കൂല്ലേ?
അങ്ങനെയും വരാം.

ഗുഡ് ഓള്‍ഡ് ഈമെയിലിനും ചാറ്റിനും സീക്വന്‍ഷ്യല്‍ കൊളാബ്രേഷനും ഒക്കെ എന്നാ കുറവ്?
അതിനു കൊറവൊന്നും ഇല്ല, പക്ഷേ ഇതിനു കൂടുതല്‍ ഉണ്ട്.

ഇതിച്ചിരി കൂടിയ എനം ആയിക്കോട്ട്, ഇതുകൊണ്ട് എന്തു നടക്കും?
അത്... ഇന്‍ ഷോര്‍ട്ട് വേവ്... ഐ മീന്‍ ഇന്‍ ഷോര്‍ട്ട്, ഗൂഗിള്‍ വേവ് മനുഷ്യ ബുദ്ധിയുടെ പരാഡിം ഷിഫ്റ്റ്

ഷിറ്റ്. എടാ ഇപ്പോ ഇതുകൊണ്ട് ഇന്ന്, ഇപ്പോള്‍, ഇവിടെ നിനക്ക് എന്തു
ചെയ്യാന്‍ പറ്റും?
അറിഞ്ഞൂടണ്ണാ.

അത് ആദ്യമേ പറഞ്ഞാ പോരാരുന്നോ?
എന്ത്?

ഗൂഗിള്‍ വേവ് എന്തു വേവിക്കുമെന്ന് നിനക്കറിയൂല്ലെന്ന്

9 comments:

nandana said...

സംഭവം ഒകെ ...തിരുന്തുത്തുകാരെക്കെ പെട്ടെന്ന് പിടി കിട്ടൂ ..
നന്‍മകള്‍ നേരുന്നു
നന്ദന

Baiju Elikkattoor said...

appo sakhaakkalkku thettu thiruthathe thanne kaariyangal vevichadukkam, alle? kollam.

ചേച്ചിപ്പെണ്ണ് said...

:)

സാജന്‍| SAJAN said...

അയ്യോ ഇത്രേമേ ഉണ്ടായിരുന്നൊള്ളോ?

സമയം എടുത്ത് ഒന്ന് വേവിച്ചെടുക്കണമെന്ന് വിചാരിച്ചിരുന്നതാ, ഇനിയിപ്പൊ ആ വഴിയ്ക്കേ പോയിട്ട് വല്യ കാര്യമില്ലെന്ന് മനസിലായി.

താങ്ക് യൂ അ.അ :)

kaithamullu : കൈതമുള്ള് said...

ശരീരങ്ങളും മനസ്സുകളും തലച്ചോറുകളും കമ്പ്യൂട്ടറുകളും ഒന്നാകുന്ന
പരിപാടിയാണ്‌ ഗൂഗിള്‍ വേവ്.

--അപ്പോ അതാണാ?
ഞാന്‍ കൈപ്സിനോട് ചോയിക്കാനിരിക്യായിരുന്ന്!

sridharan said...

അണ്ണയ് ഈ മുടക്കിയ നേരത്ത് പത്ത് കല്ലെടുത്ത് വേവിച്ചൂടാര്ന്നോ.

☮ Kaippally കൈപ്പള്ളി ☢ said...

കൊള്ളം കെട്ട

സുഗ്രീവന്‍ :: SUGREEVAN said...

ഈ പോസ്റ്റിന്റെ തുടക്കത്തിലെ ‘ലവന്‍’ തന്നെയല്ലേ ‘യിവന്‍’ കൈപ്പള്ളി?

കൊള്ളം കെട്ട...
-:)

cibu cj said...

ഇൻവിറ്റേഷൻ ബാക്കിയിരിക്കുന്നുണ്ടെങ്കിൽ ബിക്കൂനൊന്നു കൊടുക്കുമോ?