Thursday, November 12, 2009

ആന്റണീടെ തല
സ്വോണ്‍ അഫിഡാവിറ്റ്

ഇത് അനോണി ആന്റണി എന്ന നാമത്തില്‍ ബ്ലോഗെഴുതുന്ന എന്റെ തല തന്നെ ആകുന്നു.

ഈ തലയില്‍ മൗസിട്ട് കിഴുക്കിയാല്‍ വലുതായി കാണാവുന്നതാകുന്നു.


തലയില്‍ കറുപ്പ്, ബ്രൗണ്‍, വെള്ള എന്ന മൂന്നു നിറത്തില്‍ കാണുന്ന മുടിയും അത് തലയില്‍ കിളിര്‍ത്തപ്പോള്‍ തന്നെ ആ നിറങ്ങളിലായിരുന്നു.

ഡൈ, കേശതൈലം, മയിലാഞ്ചി, കുന്തളവരാളി തുടങ്ങി യാതൊന്നും ഉപയോഗിച്ച് ഈ കണ്ട നാല്പ്പതു വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഞാനെന്റെ മുടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലാത്തതാകുന്നു.

എന്റെ തലയില്‍ പേന്‍ ഉണ്ടായിട്ടില്ലാത്തതാകുന്നു.

പേന്‍ ചീപ്പ്, ഈരോലി, ഹെയര്‍ ക്രീം, ഹിറ്റ്, ബെയ്ഗോണ്‍, ബാനിഷ്, ഡി ഡി റ്റി, പരാമര്‍ എന്നിങ്ങനെ യാതൊന്നും ഉപയോഗിച്ചിട്ടില്ല എന്റെ തലയില്‍ പേനില്ലാത്തത്.

വല്ലപ്പോഴും താരന്‍ കുറച്ച് കാണുമ്പോള്‍ ഞാന്‍ കടലില്‍ തലമുക്കി കുളിക്കാറുള്ളതാകുന്നു.

ഷാമ്പൂ, സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് തല കഴുകാറുണ്ടെന്നും മുടിയില്‍ വിയര്‍പ്പു നാറ്റം ഉണ്ടാകാതിരിക്കാന്‍ അതാണു കാരണമെന്നും ഞാന്‍ സമ്മതിക്കുന്നു.

എന്നാല്‍;
ആരെങ്ക്ഡിലും ഡൈ ചെയ്ത് തല കറുപ്പിക്കുന്നത് ആന്റി ഏജിങ്ങ് മേക്കപ്പ് എന്നല്ലാതെ സ്വാഭാവികമായും താവഴിയായും തന്തവഴിയായും കിട്ടിയ എന്തിനെയെങ്കിലും തള്ളി കൂടുതല്‍ കേമന്‍ ആകാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ കരുതുന്നില്ലാത്തതും ആകുന്നു.

ഇത്രയുമൊക്കെ യോഗ്യത മതിയെങ്കില്‍ ഞാന്‍ തൊലി വെളുപ്പ് ചരിതം തുടര്‍ന്നെഴുതാന്‍ തയ്യാറാകുന്നു.

ഇന്നു വീട്ടില്‍ പോകാന്‍ നേരമാകുന്നു.
നാളെ തുടരുന്നു.
മംഗളം.

ധ്വനിപ്പിച്ചില്ലെന്നു വേണ്ട:
ഇതിനു വരദാചാരിയുടെ തലയുമായോ ജഡ്ജിയുടെ തലയുമായോ ആട്ടിന്‍ തല സൂപ്പുമായോ വഴിത്തല, മുഖത്തല, ഉടുമ്പുന്തല തുടങ്ങി സ്ഥലങ്ങളുമായോ , "നിന്റെ തല" എന്ന ആക്ഷേപവുമായിട്ടോ യാതൊരു ബന്ധവുമില്ലാത്തതാകുന്നു!

8 comments:

Siju | സിജു said...

നല്ല (ഫോട്ടോയില്‍) കണ്ടു പരിചയമുള്ള തല

ബിജു ചന്ദ്രന്‍ said...

മുഖം കാണാമെന്നു കരുതി മൌസ് കൊണ്ട് കിഴുക്കിയപ്പോള്‍ മുടി മാത്രം കണ്ടു. പ്രേക്ഷകരുടെ അഭ്യര്‍ഥന മാനിച്ചു താങ്കള്‍ മുഖവും കൂടി പോസ്റ്റ്‌ ചെയ്യും എന്ന് കരുതുന്നു. :-)

ഭക്ഷണപ്രിയന്‍ said...

നല്ല തല!
നല്ല പരിചയമുള്ള തല!
മെലിഞ്ഞ ഒരാളുടെ തല!
അനുസരണയില്ലാത്ത മുടിയുള്ള തല!
നാല്പതു വയസായ തല!
മരമാക്രി കണ്ടു പിടിച്ച തല!
ഇതൊരു നല്ല തല!

അനിൽ@ബ്ലൊഗ് said...

കോസ്റ്റ്യൂം കിറ്റുമായി നടക്കുന്ന കൊച്ചമ്മമാരുടെ ഓരോ ധാരണകളെ !!

ബീഫ് ഫ്രൈ||b33f fry said...

I wannabe a feminist, when you kick my ass
I wannabe an activist, when I lose my charm

- b33ffry Adams

ഉപ്പാപ്പ said...

/തലയില്‍ കറുപ്പ്, ബ്രൗണ്‍, വെള്ള എന്ന മൂന്നു നിറത്തില്‍ കാണുന്ന മുടിയും അത് തലയില്‍ കിളിര്‍ത്തപ്പോള്‍ തന്നെ ആ നിറങ്ങളിലായിരുന്നു./

മുടി കിളിര്‍ത്തപ്പോള്‍ വെളുത്ത മുടിയും ഉണ്ടായിരുന്നോ? ഗുരുനാഥയോടോന്നിച്ചുള്ള ഫോട്ടോ ഒന്ന് കൂടി എടുത്തു നോക്കി. മുടിയുടെ നിറം കാണാന്‍ വയ്യ, പക്ഷെ സ്റ്റൈല്‍ അതു തന്നെ. (ആളെക്കുറിച്ചുള്ള എന്റെ ഊഹം ശരിയാണോ ആവോ - കൂ.......ള്ളി )

/വല്ലപ്പോഴും താരന്‍ കുറച്ച് കാണുമ്പോള്‍ ഞാന്‍ കടലില്‍ തലമുക്കി കുളിക്കാറുള്ളതാകുന്നു./

താരനു അങ്ങനെ ഒരു ട്രീട്മെന്റ്റ് ഉണ്ടോ? ഇതൊക്കെ നേരത്തെ പറഞ്ഞു തരണ്ടേ.

കരീം മാഷ്‌ said...

(ആളെക്കുറിച്ചുള്ള എന്റെ ഊഹം ശരിയാണോ ആവോ - കൂ.......ള്ളി )
ആഹാ എനിക്കു കിട്ടി കൂയ്‌പ്പള്ളി :)
ഉപ്പാപ്പാ എന്തിനാ കുഴിയെണ്ണുന്നേ!
അപ്പം തിന്നാപ്പോരെ?

റം ഗോപാല്‍ വര്‍മ്മ said...

നല്ല പടം. ഏത് ക്യാമരയാ ഉപയോഗിച്ചേ?