Sunday, March 9, 2008

പതമളവ്

പുത്തന്‍ മൊയിലാളീ തവ സുപ്രഭാതം.
ഇരി. വന്നപാട് പാടുപെടുത്തണ ആവശ്യങ്ങളാണല്ല് ചെല്ലാ മ്യാശപ്പൊറത്ത് കാണണത്. സെയില്‍സ് ടീമിനു ശമ്പളം കൂട്ടാന്‍ ലവന്റെ ശുവാര്‍ശ.

ദാരുവീശന്‍ പറഞ്ഞത് കാര്യവാ. അയിറ്റിങ്ങള്‍ ഒരു ഉയര്‍ച്ചയര്‍ഹിക്കുന്നു. ഇപ്പം ദുബായില്‍ പച്ചരി ഒരു കിലോയ്ക്ക് എന്തരാ വെലയെന്ന് അരി തിന്നുവോ ആശാരിച്ചിയെ കടിക്കുകവോ ചെയ്യാത്ത നിങ്ങക്കറിയൂല്ലല്ലോ വെള്ളേ.

ലവന്മാര്‌ എങ്ങനൊണ്ട് പ്യര്‍ഫോര്‍മന്‍സ്?
ചട്ടത്തെ ദാര്വീശ് കൊടുപ്പാര്‍ ധൈരിയത്തെ നാന്‍ കൊടുത്താന്‍...

ന്നിട്ട് അപ്പികള്‍ പറയണതൊക്കെ ചെയ്തൂടുവോ?
പിന്നില്ലീ. നീതിക്കേ കുനിന്ത് നില്പ്പോര്‍ നിനൈത്തതെല്ലാം ജയിത്ത് വന്തോര്‍ . തീയിലേ ഇറക്കി വിട്ടാ തിരുമ്പി വന്ത് കാല്‍ പണിവോര്‍. സത്തിയം ഇതേ സത്തിയം... യം .

നീ പൂക്കള്‍ വച്ച ഭാഷയിലാണല്ലോ സംസാരം.
ഹ ഹ. ഇംഗ്ലീഷിലല്ലേ അതു പറ്റൂ. എന്റെ മലയാളത്തില്‍ പൂവും കായും ചേര്‍ത്ത് സംസാരിച്ചാ കേക്കണവന്‍ ഇടിച്ചു പിരുക്കും.

അതല്ലെടേ കാശിന്റെ കാര്യം പറ. ലവര്‍ക്ക് കാശുകൊടുത്താ മൊതലാവുമോ?
ആഗോളത്തില്‍ നമ്മടെ സര്വ്വീസ് ഒന്നു തന്നെ, സ്ട്രാറ്റജി ഒന്നു തന്നെ എന്നിട്ടും ദുബായാപ്പീസ് ബാക്കിയുള്ളവനെക്കാള്‍ തിളങ്ങി നില്‍ക്കണത് കണ്ടാ?

ഡേ, അത് ദുബായിലെ അവസരങ്ങള്‍ ബാക്കിയുള്ളടത്തെക്കാള്‍ കൂടുതലായിട്ടാ.
അല്ലല്ല്. ബാക്കിയുള്ളടത്ത് നമ്മളെക്കാള്‍ മേളിക്കേറി ഇരിക്കണ മെസ്സേര്‍സ് ഡൂക്കിലി ഡ്യൂക്ക്‌സിനെയും മെസ്സേര്‍സ് ചാവാലീ ചൊക്ലീസിനെയും പോലും ദുബായിക്കടപ്പൊറത്ത് നമ്മളു വെട്ടി നിരത്തുകയല്ലീ.

പണം കൂട്ടിയില്ലെങ്കില്‍ ടീം പാലം വലിക്കുമെന്നോ? പുലികളാണെന്ന് നീ പറയണ പയലുകള്‍ പുണ്ണാക്കു കൊടുത്തില്ലേ ചക്കില്‍ തൂറണ എനമാണോ?
ഛേയ്. അങ്ങനല്ല പറഞ്ഞു വന്നത്. എവന്മാര്‍ക്ക് ഇപ്പ എക്സ്പീരിയന്‍സ് ആയി, ട്രാക്ക് റിക്കോര്‍ഡ് ആയി. മാര്‍ക്കറ്റിലുള്ള വില കൊടുത്തില്ലേല്‍ ആളു പോവും. തന്നോളം വളര്‍ന്നാല്‍ താനെന്നു വിളിക്കണ്ടേ.

കമ്പനികള്‍ക്ക് സ്റ്റാഫ് കുപ്പിവള പോലെ ഒന്നു പോയാല്‍ മറ്റൊന്ന്.
ഈ ടീം വര്‍ഷങ്ങള്‍ കൊണ്ട് ഇഴുകിയും അഴുകിയും പഴകിയവരാണ്‌. ഓരോരുത്തനും അടുത്തവന്റെ ശക്തിയും ദൗര്‍ബല്യവും അറിയാം, അതിനാല്‍ ഒരു കുടുംബം പോലെ കഴിയുന്നു. അടുത്തവനെ എടുത്തിട്ടെന്താ? അവനും ട്രെയിനിങ്ങും പരിചയവുമാകുമ്പോള്‍ മുതലാവുന്നിടത്തോട്ട് പോകും. ഇനിയവന്മാര്‍ പോയില്ലെന്ന് തന്നെ വയ്ക്ക്, എന്തരു ചെയ്താലും ഒന്നാന്തീ വരണ ചില്ലറ പഴേത് തന്നെ എന്നാണ്‌ നിങ്ള് കൊടുത്ത മെസ്സേജ്, ചുമ്മാ വിയര്‍ക്കണത് എന്തരിനാണെന്ന് ആലോചിക്കണതില്‍ തെറ്റൊണ്ടാ?

കൂട്ടികൊടുക്കണമെന്ന് തന്നെ നീ പറയണത് അല്ലീ?
കൂട്ടണത് അപ്പികള്‍ കച്ചോടം കൂട്ടി തിരിച്ചു കൊണ്ട് വന്നില്ലേല്‍ എന്നെ നീ സിയാര, ടാംഗോ, യൂണിഫോം, പാപ്പ, ഇന്ത്യ, ഡെല്‍റ്റ എന്നു വിളിച്ചോ.

ഡേ, എനിക്ക് ഇംഗ്ലീഷ് ഫൊണാല്ഫബെറ്റ് പിടിയില്ല.
എന്നാ ഫ്രെഞ്ചില്‍ കൊഞ്ചാം ഡേ . സൂസന്‍, ത്രേസ്യ, ഊര്സുല, പെറീ, ഇഡാ, ഡേവിഡ് ഹാജരുണ്ടോ?

ആ. കൂട്ടിക്കൊടുക്കാം.
നന്ദി. നീ നല്ല കൂട്ടിക്കൊടുപ്പുകാരന്‍ എന്ന് അവര്‍ മരിക്കും വരെ സ്മരിക്കും. കഴിവാണവരുടെ ശക്തി, ശമ്പളമാണ്‌ അവരുടെ ദൗര്‍ബല്യം, മാര്‍ക്കറ്റ് വളര്‍ച്ചയാണ്‌ അവരുടെ അവസരം, വിലക്കയറ്റമാണ്‌ അവര്‍ നേരിടുന്ന ഭീഷണി.

ഈ സ്വോട്ട് അനാലിസിസ് എന്നു കേള്‍ക്കുമ്പ ഒരു ബാര്‍ ജോക്ക് ആണ്‌ ഇപ്പ മനസ്സില്‍ വരുന്നത്.
അതെന്തരു കത പറങ്കിയണ്ണാ?

ഒരുത്തനു കമ്പനി സ്വോട്ട് അനാലിസിസ് ഫോം പൂരിപ്പിക്കാന്‍ കൊടുത്ത്. സത്യന്മാരില്‍ സത്യസന്ധനായ ആ പാവം ഇങ്ങനെ എഴുതിക്കൊടുത്തു.

എന്റെ സ്റ്റ്റെങ്ത്ത്- എന്റെ ഭാര്യ
എന്റെ വീക്ക്നസ്സ്- അയല്‍ക്കാരന്റെ ഭാര്യ
ഓപ്പര്‍ച്യൂണിറ്റി- അയല്‍ക്കാരന്‍ ബിസിനസ്സ് ടൂര്‍ പോകണത്
ത്രെറ്റ്- എനിക്കു ബിസിനസ്സ് ടൂര്‍ പോകേണ്‍റ്റി വരുന്നത്.

ഹ ഹ. ശുഭദിനം
മംഗളം.

7 comments:

അതുല്യ said...

ആന്റണിയേയ് മൂന്നും രണ്ട് അഞ്ച് (ഉറപ്പാണോ) കൊല്ലം കഴിയുമ്പോശ് എവിടേ ആണേലും എമ്പ്ലോയീ ഇരിയ്ക്കണത്, തണുപ്പലമാരീല് ഇരിയ്ക്കണ ഇറച്ചി പോലെ തരിപ്പും പശേം ഉണ്ടാവുമെങ്കിലും, സംഗതി സ്റ്റേയില്‍ ആവും. പിന്നെ അറ്റന്‍ഡന്‍സ് പൊസ്തകത്തില്ല് പഞ്ചിങ് നടക്കുമെന്ന് അല്ലാണ്ടെ, പണിക്ക് ഗുമ്മുണ്ടാവൂല ഇവരെ കൊണ്ട്. അതൊണ്ട്, കൂട്ടി കൊടുപ്പ് ഒരു പരിതി വരേം കാക്കോങ്കിലും കസേരക്കാല്‍ ഇളകി തന്നെ ഇരിയ്ക്കും ;)

സ്വോട്ട് ക്ഷ പിടിച്ച് പച്ചേങ്കിലു റ്റൂര്‍ ഒക്കെ കൊള്ളാം, ബുധനെന്നും പറഞ് ചൊവ്വാശ്ച കേറി വന്നാല്‍, നിന്റെ വാക്കിനു നെറിയില്ലാന്ന് ഒന്നും പള്ള് പറയരുത് :)

ഹരിത് said...

ഹഹഹഹഹ..

R. said...

ഹ ഹ!

അപ്പം കയിഞ്ഞ പോസ്റ്റീപ്പറഞ്ഞത് ഞാം തിരിച്ചെട്ത്ത്.

രാജേഷ് മേനോന്‍ said...

ഹ.. ഹ..ഹ.. പഷ്ട് തന്നണ്ണാ‍...

റീവ് said...

വളരെ നന്നായിരുന്നു അനോണി

Satheesh said...

ഒരാഴ്ചത്തെ അനോണിപോസ്റ്റുകള്‍ മൊത്തം ഇന്ന് വായിച്ച് തീര്‍ത്തു!
കഴിഞ്ഞ മാസം Appraisal നടന്നപ്പോള്‍, ശമ്പളം കൂട്ടണം എന്ന നിലവിളി സഹിക്കാഞ്ഞ് ദൊരൈ എടുത്ത പണി ഇങ്ങനെ. ഒരു വെള്ളപ്പേപ്പറ് എടുത്ത് അതില്‍ നെടുങ്ങനെ ഒരു വര വരച്ചിട്ട് , അതിനെ തൊടാതെ ആ വരയെ ചെറുതാക്കാന്‍ പറ്റുമോന്ന് ചോദിച്ച്.പലതവണ കേട്ട എടപാടായത് കൊണ്ട് നമ്മ ഒരു അവിഞ്ഞ ചിരിയോടെ ഇരുന്ന് കൊടുത്തു. ഫെര്‍മാസ് തിയറം പ്രൂവ് ചെയ്തവന്റെ ചാരിതാര്‍ത്ഥ്യത്തോടെ അങ്ങേര്‍ ആദ്യം വരച്ചതിലും വല്യ ഒരു വര വരച്ചിട്ട് പറഞ്ഞൂ- ഇപ്പം കണ്ടാ ആ‍ദ്യത്തേത് ചെറുതായത്‌! അത്രേ ഒള്ളൂ ശമ്പളത്തിന്റേം കാര്യം. മറ്റൊരുത്തന്‍ കൂട്ടിക്കിട്ടിയാല്‍ നിന്റെ ശമ്പളം കൊച്ചായെടാ.. ഇനി ഒരു സംഭാരൂം കുടിച്ചിട്ട് പോയി പണിയെട്ക്കെടാന്ന്! പോരേ!

ദിലീപ് വിശ്വനാഥ് said...

മറ്റൊരു മാനേജ്മെന്റ് പോസ്റ്റ്. കൊള്ളാം.