Sunday, November 1, 2009

ലേബല്‍

കവിതയെ കവിതയാക്കുന്നത് അതിന്റെ ലേബലാണെന്ന് നളനെഴുതിയത് വായിച്ചപ്പോഴാണ് എന്റെ പോസ്റ്റിനൊന്നും ലേബലില്ലെന്ന് ഓര്‍ത്തത്. ഉടന്‍ ഇട്ടേക്കാമെന്നു വച്ച് എല്ലാമൊന്ന് ഓടിച്ചു നോക്കി.

പോസ്റ്റ് 1- ലേബല്‍ = ബ്ലോഗ് പോസ്റ്റ്
പോസ്റ്റ് 2-ലേബല്‍ =ബ്ലോഗ് പോസ്റ്റ്
പോസ്റ്റ് 3-ലേബല്‍ =ബ്ലോഗ് പോസ്റ്റ്
....
.....
പോസ്റ്റ് 357- ലേബല്‍= ബ്ലോഗ് പോസ്റ്റ്
എന്നേ എനിക്കു മനസ്സില്‍ വരുന്നുള്ളൂ.

ഇനിയിപ്പോ എന്താ ചെയ്യുക. ഇതൊക്കെ തന്നെയാണ് എന്റെ കഥയും കവിതയും ലേഖനവും കളിയും കാര്യവും രാഷ്ട്രീയവും കഥയില്ലായ്മയും എന്നു കരുതി അങ്ങ് സമാധാനിക്കാം.

പോട്ട്. എഴുത്തുകാരനില്ല, പ്രസാധകനില്ല, ലേബലുമില്ല. പോസ്റ്റ് മാത്രം.

3 comments:

സന്തോഷ്‌ കോറോത്ത് said...

avasyathinu label njangal vayaanakkaradichu tharunnille mashe :)

Anoop Thomas said...
This comment has been removed by the author.
jamal|ജമാൽ said...

വെറുതെ ലേബലിടല്ലെ പിന്നെ അതങ്ങനെയല്ല ഇങനെ എഴൂതണം എന്നൊക്കെപ്പാറഞ്ഞ് നിരൂ‍പകരെക്കൊണ്ട് കമന്റ്റ് ബോക്സ് നിറയും