Sunday, November 1, 2009

ഉത്തരം

"ഒരക്വേറിയത്തില്‍ രണ്ട് ആണ്‍ സയാമീസ് ഫൈറ്റിങ്ങ് ഫിഷ് പെട്ടുപോയി. അവ കണ്ണോട് കണ്ണുകണ്ടാല്‍ പരസ്പരം പൊരുതുമല്ലോ. അതിഭയങ്കരമായ യുദ്ധം തന്നെ നടന്നു. ഒടുവില്‍ ഫിഷ് ടൂ ഫിഷ് വണ്ണിനെ തോല്പ്പിച്ചു. പക്ഷേ ഒട്ടുമിക്ക ഇത്തരം യുദ്ധങ്ങളിലും സംഭവിക്കുന്നതുപോലെ ജയിച്ച ഫിഷ് ടൂ ഫിഷ് വണ്‍ ഏല്പ്പിച്ച മുറിവുകള്‍ കാരണം രണ്ടു ദിവസത്തിനകം മരിച്ചു പോയി."

അത്രയും പറഞ്ഞിട്ട് തോളില്‍ കിടക്കുന്ന വേതാള്‍ തന്നെ ചുമക്കുന്ന വിക്രം മഹരാജിനോട് ചോദിച്ചു "മീനുകളെ ഇഷ്ടപ്പെടുന്ന, അവയെക്കുറിച്ചെല്ലാം അറിയുന്ന ആ അക്വേറിസ്റ്റ് എന്തുകൊണ്ട് രണ്ട് ആണ്‍ ഫൈറ്ററുകളെ വാങ്ങി അതിലിട്ടു? അദ്ദേഹത്തിനു തെറ്റുപറ്റിയതാണോ?"

മഹാബുദ്ധിമാനായ വിക്രം രാജിനു അറിയാത്ത ഉത്തരമില്ലല്ലോ, അദ്ദേഹം പറഞ്ഞു
"ഞഞ്ഞ മിഞ്ഞ ഞഞ്ഞ മിഞ്ഞ"
കൃത്യമായ ഉത്തരം തന്ന വിക്രമിനെ അഭിനന്ദിച്ച് വേതാളം പറന്നു പോയി.

അതൊരുത്തരമേ അല്ലല്ലോ അമ്മേ. കുട്ടിക്ക് തൃപ്തിയായില്ല.
അത് ഉത്തരമല്ലായിരുന്നെങ്കില്‍ വേതാളം ശപിച്ച് വിക്രമിന്റെ തല തെറിച്ചേനെ. അങ്ങനെയൊന്നും വന്നില്ലല്ലോ. അമ്മയ്ക്ക് ദേഷ്യം വന്നു.

അതായത് മോനേ, ഉത്തരം ശരിയോ തെറ്റോ എന്ന് വേതാളമല്ലേ തീരുമാനിക്കുന്നത്, അപ്പോ അതിനു ബോദ്ധ്യം വരുന്ന ഉത്തരം തന്നെയാണ് ശരിയുത്തരം.

4 comments:

പാമരന്‍ said...

അദ്ദാണ്‌!

Anonymous said...

ഏതോ സമകാലിക സംഭവവുമായി ബന്ധം ഉണ്ടെന്നു തോന്നുന്നു..:-)

simy nazareth said...

അപ്പോള്‍ കവി പറഞ്ഞു.
വായനക്കാരനു തോന്നുന്നതാണ് കവിതയുടെ അര്‍ത്ഥം. വായനക്കാരനു കവിത തോന്നിയില്ലെങ്കില്‍ തോന്നിയില്ല. അര്‍ത്ഥം മനസിലായെങ്കില്‍ മനസിലായി, ഇല്ലെങ്കി ഇല്ല, ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടു.

ബിനോയ്//HariNav said...

ഹ ഹ അന്തോണിച്ചാ, ചെലര്‍ക്ക് മനസ്സിലായത് എനിക്ക് മനസ്സിലായില്ല എന്ന് മനസ്സിലായാ, മനസ്സിലായവരോടും മനസ്സിലാക്കിയവരോടും കലിപ്പ് കയറും. മനസ്സിലായോ :)