Tuesday, June 30, 2009

അതു താനല്ലയോ ഇത്

അണ്ണാ സര്‍ക്കോസിയുടെ ഫ്രാന്‍സില്‍ പര്‍ദ്ദ നിരോധിക്കാന്‍ ആലോചന.
തള്ളേ, സര്‍ക്കോസിയും താലിബാന്‍ ആയോ?

അണ്ണന്‍ എന്താ ഈ പറയുന്നത്, മതപരമായ ചിഹ്നങ്ങള്‍ ഒഴിവാക്കി മതരഹിത സമൂഹം ഉണ്ടാക്കാനല്ലേ കുരിശും ടര്‍ബനും പര്‍ദ്ദയും ഒക്കെ കളയുന്നത്. അതാണോ താലിബാനിസം?
ചെല്ലാ പര്‍ദ്ദ ഒരു വസ്ത്രധാരണ രീതിയല്ലേ, പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടില്ലെങ്കില്‍ പിടിച്ച് ചാട്ടയ്ക്ക് അടിക്കും എന്നു പറയുന്ന താലിബാന്‍ കാരനും പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടാല്‍ പിടിച്ച് ഫൈന്‍ അടിക്കുമെന്നു പറയുന്ന ഫ്രഞ്ചുകാരനും പറയുന്നത് ഒന്നു തന്നെയല്ലേന്ന്?

ങ്ങേ?
ങ്ങാ. അവനവന്‍ എന്ത് ഇടണമെന്ന് അവനവന്‍ തന്നെ തീരുമാനിക്കട്ടേന്നെ.

എന്നാലും വസ്ത്രം ഒരു ഐഡന്റിറ്റി ആകാറില്ലേ, പോലീസ് വേഷം ഉദാഹരണം.
സര്‍ദാര്‍ജിയെ പിടിച്ചു മുടി വെട്ടിക്കുന്നത് അതുപോലെ ആണോടേ? നമ്മുടെ രാജ് താക്കറേയുടെ മുംബായില്‍ ലുങ്കി ഉടുക്കാന്‍ പാടില്ലെന്ന് പറയുന്നതും?


( അങ്ങനെ പോസ്റ്റുകള്‍ മുന്നൂറെണ്ണം ആയി. ഇതെല്ലാം സഹിക്കുന്ന നിങ്ങളെയൊക്കെ നമിച്ച്.)

16 comments:

അരവിന്ദ് :: aravind said...
This comment has been removed by the author.
Junaiths said...

ഇനിയിപ്പം തുണിയുടുക്കാതെ നടക്കാന്‍ പറയുവോ ആവോ?
പണ്ട് Mrs.സര്‍ക്കോസി ചെയ്ത പോലെ..

300nu Cheers..

ഗുപ്തന്‍ said...

ഫ്രാന്‍സിലെ കാര്യം ഇസ്ലാമോഫോബിയയുമായി നേരിട്ട് ബന്ധപ്പെടുത്തേണ്ടതല്ല എന്ന് കൂട്ടിച്ചേര്‍ക്കട്ടെ. (അന്തോണിച്ചന്‍ അങ്ങനെ ചെയ്തെന്നല്ല. ഈ വിഷയം ഉന്നയിക്കപ്പെടുന്നിടത്ത് ആദ്യം വരാനിടയുള്ള സങ്കല്പം അതാണ്) ക്രിസ്തീയ സഭയിലെ കന്യാസ്ത്രീകള്‍ക്ക് അവരുടെ പരമ്പരാഗതമായ ശിരോവസ്ത്രം പൊതുസ്ഥലങ്ങളില്‍ ഉപയോഗിക്കാനും അവിടെ വര്‍ഷങ്ങളായി അനുവാദമില്ല എന്ന് കേട്ടിട്ടുണ്ട്. ഒരു തരം അഗ്രസീവ് സെക്യുലറൈസേഷന്റെ ഭാഗമാണ് പുതിയ നിര്‍ദ്ദേശവും. സംഗതി വിഷയമായത് ഇപ്പോഴാണെന്നേയുള്ളൂ.

ഗുപ്തന്‍ said...
This comment has been removed by the author.
ഗുപ്തന്‍ said...

സര്‍ക്കോസിയുടെ നിലപാടും താലിബാനും തമ്മില്‍ വലിയ ദൂരമില്ല എന്ന കാര്യത്തില്‍ യോജിക്കുന്നു. :)

മുകളില്‍ പറഞ്ഞകാര്യത്തില്‍ തിരുത്തുണ്ടെന്ന് ഫ്രാന്‍സില്‍ താമസിച്ചിട്ടുള്ള ഒരു സുഹൃത്ത്. കന്യാസ്ത്രീകളുടെ ശിരോവസ്ത്രങ്ങള്‍ക്ക് നിയന്ത്രണമുള്ളത് പൊതുസ്ഥലങ്ങളിലല്ല . ആശുപത്രി സ്കൂള്‍ മുതലായ ഇടങ്ങളില്‍ ജോലിചെയ്യുന്നവരാണ് മതപരമായി വേര്‍തിരിച്ചുകാട്ടുന്ന വസ്ത്രം ധരിച്ചുകൂടാ എന്ന് നിയമമുള്ളത്.

അനില്‍ശ്രീ... said...

പൊതു സ്ഥലത്ത് ആളെ തിരിച്ചറിയണം എന്ന കാരണത്താല്‍ വേണമെങ്കില്‍ നിരോധിക്കാമല്ലോ. ചുരുങ്ങിയത് മുഖം മറക്കുന്ന രീതിയെങ്കിലും. കണ്ണു മാത്രം കണ്ടാല്‍ ആളെ തിരിച്ചറിയണമെന്നില്ലല്ലോ... ഓഫീസില്‍ ജോലിക്ക് വരുന്നത് യഥാര്‍ത്ഥ തൊഴിലാളി ആണ് എന്ന് മുതലാളിക്കെങ്കിലും അറിയണമല്ലോ..

നമ്മുടെ നാട്ടില്‍ നടക്കില്ല എങ്കിലും നടക്കുന്നിടത്തെങ്കിലും നടക്കട്ടെ....

മുന്നൂരാം പോസ്റ്റാശംസകള്‍....

Unknown said...

:)

R. said...

മുന്നൂറ് മില്ലിക്ക് ചിയേഴ്സ്.

പാഞ്ചാലി said...

മുന്നൂറായോ!

ആശംസകള്‍...!!
(ഞാന്‍ എല്ലാ പോസ്റ്റുകളും വായിച്ച ഒരു ബ്ലോഗ് ഇതാണെന്നു തോന്നുന്നു.)

അഭിനന്ദന്‍സ്!
:)

Calvin H said...

ഏതു വസ്ത്രം ധരിക്കേണമെന്നത് വ്യക്തിപരമായ തീരുമാനങ്ങളാണ്. അതുകൊണ്ട് സർക്കോസിയോട് വിയോജിപ്പ് ഉണ്ട്. എങ്കിലും ലക്ഷ്യം പലപ്പോഴും മാർഗത്തെ സാധൂകരിക്കും എന്നാണല്ലോ. :)

ഓടോ:-
മാധ്യമഭാഷയിൽ:- മുന്നൂറിന്റെ നിറവിലും ഒളി മങ്ങാത്ത ആന്റണിയിസത്തിനാശംസകൾ.

ജിവി/JiVi said...

സര്‍ക്കോസിക്ക് ആശംസകള്‍. ആന്റണിച്ചായനും!

Jijo said...

പര്‍ദ്ദ ഇസ്ലാമിന്‌ ഒഴിച്ചു കൂടാന്‍ പാടില്ലാത്ത ഒന്നല്ലല്ലോ? എല്ലാ സ്ത്രീകളും പര്‍ദ്ദ ധരിക്കാത്ത എത്രയോ മുസ്ലിം രാജ്യങ്ങളുണ്ട്‌. ഇവിടെ പര്‍ദ്ദ പാടില്ല എന്നു പറയുന്ന സര്‍ക്കോസിയും താലിബാനും ഒരു പോലെയാണെന്നു പറയുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌?

കുരിശ്‌ ധരിക്കാന്‍ അനുവാദമില്ലാത്ത ഒരു മുസ്ലിം രാജ്യം പോലെയല്ല പര്‍ദ്ദ ധരിക്കാന്‍ അനുവാദമില്ലാത്ത ഫ്രാന്‍സ്‌. അവിടെ നിയമം മുസ്ലിമിനെതിരെ മാത്രമല്ല. പൊതു സ്ഥലങ്ങളില്‍ എല്ലാവരേയും ബാധിക്കുന്ന ഒരു നിയമത്തിന്റെ ഭാഗമാണ്‌ പര്‍ദ്ദ നിരോധനം.

എന്തു ധരിക്കണമെന്നത്‌ വ്യക്തി സ്വാതന്ത്ര്യമാണെങ്കില്‍ ഒന്നും ധരിക്കാതെ നടക്കാന്‍ എന്താണ്‌ ഇന്ത്യയില്‍ വിലക്ക്‌?

ജയരാജന്‍ said...

ഇത് കണ്ടിരുന്നോ?

മുന്നൂറാം പോസ്റ്റിന് മുന്നൂറ് പോസ്റ്റുകളും വായിച്ച ഒരുവന്റെ ആശംസകൾ! :)

angela2007 said...

പര്‍ദ ധരിക്കുന്ന എത്ര സ്ത്രീകള്‍ അത് സ്വയം തിരഞ്ഞെടുക്കുന്നവര്‍ അല്ലെങ്കില്‍ മറ്റൊരു വസ്ത്രം സ്വയം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം ഉള്ളവര്‍ ആണ് എന്ന ചോദ്യവും പ്രസക്തമാണ്.
സര്‍കോസിയും താലിബാനും ഒരുപോലെ എന്ന് പറയും മുമ്പേ ഫ്രാന്‍സില്‍ നിന്ന്
എത്ര സ്‌ത്രീകള്‍ , പര്‍ദ ധരിക്കുന്നവര്‍ തന്നെ, അഫ്ഗനിസ്തനിലെക്കൊ അല്ലെങ്കില്‍
സൌദിയിലെക്കൊ മാറി താമസിക്കാന്‍ തയ്യാറുണ്ട് (just from the point of view of individual freedom assuming political n financial factors being the same) എന്ന് കൂടി ചോദിക്കണം.

മുന്നൂറിനു ഒരു congrats അന്തോണിച്ചാ! ഞാനും ഒരു സ്ഥിരം വായനക്കാരിയാണ്. മലയാളത്തില്‍ മുടങ്ങാതെ വായിക്കണം എന്ന് തോന്നിപ്പിക്കുന്ന അപൂര്‍വ്വം ബ്ലോഗുകളില്‍ ഒന്നാണ് താങ്കളുടെ. തനിമയുള്ള പോസ്റ്റുകള്‍ ഇനിയും ധാരാളമായി ഇവിടെ കാണാന്‍ ഇട വരട്ടെയെന്ന്
തന്നെ ആശംസിക്കുന്നു.

സന്തോഷ്‌ കോറോത്ത് said...

300 nu congrats...keep blogging ;)

Vadakkoot said...

മതം പറയുന്നു പര്‍ദ്ദ ധരിക്കണമെന്ന്
രാഷ്ട്രം പറയുന്നു പര്‍ദ്ദ ധരിക്കരുതെന്ന്

ഏതിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടത്? ആരെയാണ് അനുസരിക്കേണ്ടത്? പഴയ സാമൂഹിക ക്രമത്തില്‍ മതമായിരുന്നു പ്രധാനം - ഇപ്പോള്‍ രാഷ്ട്രം മുന്നിലേക്ക് വന്ന് കൊണ്ടിരിക്കുന്നു. ബഹുമതസ്ഥര്‍ ഒരുമിച്ച് ജീവിക്കുന്ന സാഹചര്യത്തില്‍ അവരെ ബന്ധിപ്പിക്കുന്ന ഒരു പൊതുഘടകം വേണ്ടതല്ലേ?

എന്ത് ധരിക്കണം, എങ്ങിനെ ജീവിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നൊന്നും ഒരുത്തനും എന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് പറയാന്‍ നമുക്കാവില്ലല്ലോ.