Thursday, June 18, 2009

ചോറ് ഉണ്ടോ?

ഞാന്‍ ഉച്ചക്കും രാത്രിയും ചോറാണ്‌ ഉണ്ണുന്നത്, ഓര്‍മ്മ വച്ചതില്‍ പിന്നെ ദാ ഇപ്പ വരെ. എനിക്കറിയാവുന്നവരില്‍ ഭൂരിപക്ഷം മലയാളികളും രാത്രി ചോറാണ്‌ ഉണ്ണുന്നത്.

പഷ്കേ, ലേക്കിന്‍, ആനാലും,

ഒരൊറ്റ ഹോട്ടലും രാത്രി ഊണു വില്‍ക്കുന്നില്ല. അതെന്താത്?
വേണ്ട സാധനം വില്‍ക്കുന്നതിനു പകരം വേണ്ടാത്തത് തന്നിട്ട് ഇതേയുള്ള് എന്നു പറയുന്നത് എവിടത്തെ എടപാട്? കസ്റ്റമര്‍ കിങ്ങല്ലാതായത് എങ്ങനെ?

ആരേലും രാത്രി ചോറും കറിയും വിളമ്പുന്ന ഒരു ഹോട്ടല്‍ തുടങ്ങിയാ വീട്ടില്‍ പാചകം ഇല്ലാത്തപ്പ ഞാന്‍ വരും, ഒറപ്പായിട്ടും. ചുമ്മാ പരീക്ഷിക്കിന്‍.

19 comments:

അരവിന്ദ് :: aravind said...

ഇതെവിടുത്തെ കാര്യമാണ്? ഗള്‍ഫിലെ കാര്യമാണോ?
നാട്ടില്‍ കിട്ടുമല്ലോ?
ഉച്ചക്ക് വെച്ച ചോറ് തീര്‍ന്നാല്‍ ചെറിയ കടക്കാരൊന്നും പിന്നേം അരിയിടില്ല.still.

ബൈ ദ ബൈ ഞാന്‍ ചോറ് കഴിച്ചിട്ട് നാലഞ്ച് മാസം ആയി.
കിലോ പതിനൊന്ന് കുറഞ്ഞു. :-)

Siju | സിജു said...

സത്യം

സന്ദീപ്‌ ഉണ്ണിമാധവന്‍ said...

സത്യം! ബെംഗളൂരുവിലും ഒറ്റ മലയാളി ഹോട്ടലിലും രാത്രി ചോറ് കിട്ടില്ല. ചോറ് വേണേല്‍ ആന്ധ്ര മീല്‍സ് കഴിക്കണം.

Namaskar said...

അണ്ണാ ബാര്യക്ക്, സോറി ബാരിക്ക് വേണോ?

സാമ്പാറെല്ലാം കെടയാത്. ഐക്കുറ, മത്തി, ചിക്കന്‍ മസാല, ചിക്കന്‍ ചില്ലി, .....

.....

ഒരു ബാരിക്ക് ടേബിളേ.

Namaskar said...
This comment has been removed by the author.
ചാണക്യന്‍ said...

ഉണ്ണുന്നത് ചോറു തന്ന്യാ...ദോശയോ അപ്പമോ ഉണ്ണാന്‍ പറ്റോ?

ചോറ് ഉണ്ടു എന്ന് പറയണ്ട ഉണ്ടു എന്ന് പറഞ്ഞാ മതി ഏത്:):):)

പാഞ്ചാലി :: Panchali said...

അന്തോണിച്ചാ, ചോറ് എനിക്കും ഒരു ദൌര്‍ബല്യം തന്നെ! ഞാനും എല്ലാ സമയത്തും ചോറ് കഴിക്കാനിഷ്ടപ്പെടുന്നു. പക്ഷെ എന്തു ചെയ്യാം! മുപ്പതാം വയസ്സില്‍ തന്നെ ഡയബെറ്റിസ് പിടിച്ചതിനാല്‍ (പണ്ട് വലിച്ച് വാരി ഉണ്ടതിനാലാവാം!) ഉച്ചയ്ക്കുമാത്രമായി ചോറ് ചുരുക്കി. ഇപ്പോഴും ഓഫീസില്‍ ലഞ്ചായി കൊണ്ടുവരുന്നത് ചോറ് തന്നെ! പത്ത് ടണ്‍ കേറ്റാവുന്ന ലോറിയില്‍ 15 ടണ്‍ തടി കേറ്റിക്കൊണ്ട് പോകുന്നതു പോലെ ലഞ്ച്ബോക്സ് കുത്തി നിറച്ച്!

ഒരു ദിവസം മൈക്രൊവേവില്‍ ചൂടാക്കി എടുക്കുമ്പോള്‍ താഴെപ്പോയ എന്റെ ലഞ്ച് അത്തപ്പൂക്കളം പോലെ (വെള്ളച്ചോറും മഞ്ഞപ്പുളിശ്ശേരിയും ചുവന്ന കണ്ണിമാങ്ങാ‍ അച്ചാറും പച്ചപയറുതോരനും വയലറ്റ് ബീറ്റ്‌റൂട്ട് പച്ചടിയും ബ്രൌണ്‍ മുളക് വറുത്തതും ചേര്‍ന്ന മിശ്രിതം) കാര്‍പ്പെറ്റില്‍ കിടക്കുന്നതു കണ്ട് സഹപ്രവര്‍ത്തകനായ ന്യൂസിലാന്റുകാരന്റെ ചോദ്യം “Are you eating this rainbow colored food everyday?"

അരുണ്‍ കായംകുളം said...

ചോറ്‌ എനിക്കും ഇഷ്ടമാ, ഉച്ചയ്ക്ക് മാത്രം.:)

ജിവി/JiVi said...

രാത്രി ആളുകള്‍ ചോറ് കഴിക്കുന്നത് കാണുന്നതുപോലും എനിക്ക് ഇഷ്ടമല്ല. അങ്ങനെയുള്ള തീറ്റശാലയില്‍ ഞാന്‍ കയറുകയുമില്ല.

വല്യമ്മായി said...

ചോറില്ല,ബിരിയാണി മതിയോ?

ഞങ്ങളും രാത്രി ചോറല്ല തിന്നുന്നത്.വിശദമായ ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ കഴിയാത്ത സങ്കടം തീര്‍ക്കാന്‍ പുട്ട്,ഇഡ്ഢലി,ദൊശ,വെള്ളേപ്പം,നൂല്‍‌പ്പുട്ട്,പത്തിരി ഇതൊക്കെയാ മിക്കവാറും. ഇടയ്ക്ക് ചപ്പാത്തിയും. എന്നാലും ഇതൊക്കെ തിന്ന് കഴിഞ്ഞ് അവസാനം ഒരു പിടി ചോറും ;)

ജയരാജന്‍ said...

"Are you eating this rainbow colored food everyday?"
ഹ ഹ ഹ... പാഞ്ചാലിയേ... :)

“വെള്ളച്ചോറും മഞ്ഞപ്പുളിശ്ശേരിയും ചുവന്ന കണ്ണിമാങ്ങാ‍ അച്ചാറും പച്ചപയറുതോരനും വയലറ്റ് ബീറ്റ്‌റൂട്ട് പച്ചടിയും ബ്രൌണ്‍ മുളക് വറുത്തതും“ ഹോ, മനുഷ്യനെ കൊതിപ്പിക്കാൻ ഓരോന്ന് എഴുതി വിട്ടോളും :(

ദീപക് രാജ്|Deepak Raj said...

ചോറ് ഉണ്ടാല്‍ ഉടനെ ഉറക്കം വരും. രാത്രിയില്‍ പെട്ടെന്ന് ഉറങ്ങാന്‍ പറ്റുമോ. ഹല്ലാ യേത് ...

cALviN::കാല്‍‌വിന്‍ said...

ബാംഗ്ലൂരിൽ മുത്തശ്ശിയിൽ ഏതാണ്ട് ഒൻപത് മണി വരെ ഊണ് കിട്ടും.

കേരളത്തിൽ ചെറുകിട ഹോട്ടലുകളിൽ ഒക്കെകിട്ടും തപ്പി ഇറങ്ങിയാൽ....

Harikrishnan | പിപഠിഷു said...

അതെ.. തപ്പി ഇറങ്ങിയാല്‍... ചിലപ്പോ കിട്ടും...

കിട്ടിയാലൂട്ടി.... ഇല്ലെങ്കി ചട്ടി!

രാജേഷ്‌ ആര്‍. വര്‍മ്മ said...

ചാണക്യൻ പറഞ്ഞതിൽ പകുതി കാര്യമുണ്ട്. പായസമുണ്ണുക, തേനുണ്ണുക, വെണ്ണയുണ്ണുക തുടങ്ങി സാധാരണ മനുഷ്യരൊന്നും ചെയ്യാത്ത കാര്യങ്ങൾ ചെയ്യുന്ന ഏതോ മണ്ണുണ്ണിയായ കവിയായിരിക്കണം മനുഷ്യനെ മെനക്കെടുത്താൻ ഈ ചോറുണ്ണൽ കണ്ടുപിടിച്ചത്. ഇവരോടുള്ള പ്രതിഷേധസൂചകമായി ചോറു തിന്നുക എന്നു പറയുന്ന നല്ല അന്തസ്സുള്ള മലയാളികളുണ്ട് ധാരാളം.

Inji Pennu said...

രാത്രി ചോറ് വെച്ചാല്‍ അതു പിന്നെ ബാക്കി വന്നാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ലാത്തോണ്ടാണ് തോന്നണൂ ഹോട്ടലില്‍ രാത്രി ചോറ് കിട്ടാത്തത്. ഉച്ചക്കലത്തെ ചോറിന്റെ ബാക്കിയാണ് ഇഡ്ഡലി ദോശ വെള്ളേപ്പത്തിലൊക്കെ പിറ്റേ ദെവസം കയറിപറ്റുന്നത്. നമ്മുടെയൊക്കെ രാത്രിയാവുമ്പോഴേക്കും അവര്‍‍ അടുക്കള പൂട്ടീണ്ടാവും, പാത്രം കഴുകുന്നോരു മാത്രമിണ്ടാവുള്ളൂ പിന്നെ. കറി വെക്കുന്നോര്‍ക്ക് മൂന്നു മണിക്ക് എഴുന്നേല്‍ക്കാനുള്ളോണ്ട് നേരത്തെ ചുരുണ്ടൂടി ഉറക്കം പിടിച്ചിട്ടുണ്ടാവും.

മഹിമ said...

മലബാറിലെ റസ്റ്റോറന്റുകളിൽ ചോറു ലഭ്യമാണ്. എന്നാൽ, അടുത്തകാലത്തായി ചില മാറ്റങ്ങൾ ദൃശ്യമാണ്.

സാംഷ്യ റോഷ്|samshya roge said...

ചോറ് കിട്ടാനില്ലെന്നോ? അവര്ക്കു ബിരിയാണി കഴിച്ചൂടെ ???

R. said...

അന്തോണിച്ച,

നിങ്ങളു മുട്ടേം പാലും കഴിക്കീന്‍.