നവപിതാവ് സിജുവിന് അഭിനന്ദനങ്ങള്‍. എന്നു ചുമ്മാ ഒരു വരി മാത്രം എഴുതിപ്പോകാന്‍ തോന്നാത്തതുകൊണ്ട് (തല്ലിക്കൂട്ടാണെങ്കിലും ) ഒരു പോസ്റ്റ് സിജുവിനു ഡെഡിക്കേഷം ചെയ്ത് ഇരിക്കട്ടേ എന്നുവച്ചു.
"ദാ പോസിറ്റീവാ" എന്നു പറഞ്ഞ് അവള് പേനപോലൊരു പ്രെഗ്നന്‍സി ടെസ്റ്റിങ്ങ് സുനാഫി കാണിച്ചപ്പോ ആധിയാണു തോന്നിയത്. ഇവളെ ഇനി നടത്താമോ, നേരേ കിടത്താമോ, എന്തൊക്കെ കഴിക്കാന്‍ കൊടുക്കാം, ചെക്കപ്പിനു പോകുമമ്പോള്‍ യാത്രമൂലം എന്തെങ്കിലും പറ്റിയാലോ.
"നിന്റെ രാജിയിങ്ങ് എഴുതത്താ, ഞാന്‍ കൊണ്ട് ഓഫീസില്‍ കൊടുക്കാം." ഗര്‍ഭിണിയാകുമ്പോള്‍ രാജിവയ്ക്കണമെന്നും കുട്ടിക്ക് അഞ്ചു വയസ്സായിട്ട് വീണ്ടും ജോലിക്കു പോയാല്‍ മതിയെന്നും ആദ്യമേ പറഞ്ഞു സമ്മതിപ്പിച്ചിരുന്നതാ.
"നീയെന്താ ഈ പറയുന്നത്, എനിക്ക് ഒരു മാസത്തെ നോട്ടീസ് കൊടുത്താലേ സ്ഥാനമൊഴിയാന്‍ പറ്റൂ."
"ഒരു മാസം ജോലിക്കു പോയാല്‍ കുഴപ്പമുണ്ടോന്നോ? ഞാന്‍ പ്രെഗ്നന്സിക്കാലം മുഴുവന്‍ ജോലി ചെയ്തതാ." ഡോക്റ്റര്‍ ചിരിച്ചു.
"ഡോക്റ്റര്‍ക്ക് ജോലി ആശുപത്രിയിലല്ലേ, എന്തെങ്കിലും കുഴപ്പമായാലും ഒരു പ്രശ്നവുമില്ലല്ലോ."
അവന് കെഞ്ചിയും കരഞ്ഞും റീപ്ലേസ്മെന്റിനു ആളെ കണ്ടുപിടിച്ചും രണ്ടാഴ്ചകൊണ്ട് അവളെ വീട്ടിലാക്കി.
"ഇതാണു വീട്ടുതടങ്കല്‍" അവള് കോപിച്ചു. ശര്‍ദ്ദിച്ചു, പ്രാര്‍ത്ഥിച്ചു.
അവന് ഒക്കെ സഹിച്ചു, പുസ്തകം വായിച്ചു, പിന്നെ ഒറ്റയ്ക്ക് ഇറങ്ങി വീടിനു ചുറ്റും നടന്നു. ദൂരേക്ക് നടക്കാന്‍ പേടിയാണ്- പെട്ടെന്നെങ്ങാന്‍ അവള്‍ക്ക് വയ്യാതായാലോ.
ഒമ്പതു മാസം കൊണ്ട് അവന് ഒന്നും മിണ്ടാതായി, അവളോട് പോലും.
അങ്ങനെ അവളങ്ങു പ്രസവിച്ചു. നൊന്തു പെറ്റെന്നൊക്കെ പറയുന്നു, എപിഡ്യൂറല്‍ എടുത്തിട്ടാണെങ്കിലും.
അവന് ആശുപത്രിക്കു പുറത്ത് വെറുതേ കിടന്നോടി.
കുട്ടിയെക്കണ്ടപ്പോള്‍ "ഇതിനെ ഇങ്ങു കിട്ടി, കുഴപ്പമില്ലാതെ" എന്നേ തോന്നിയുള്ളു.
കിടപ്പ് സോഫയിലാക്കി. കട്ടിലില്‍ കുട്ടിക്കൊപ്പം കിടന്നിട്ട് അറിയാതെയെങ്ങാന്‍ ഉറക്കത്തില്‍ അതിന്റെ ദേഹത്ത് കാലോ കയ്യോ ഇട്ടാലോ.
ജനിച്ച ശേഷവും കുട്ടി അമ്മയുടെ ഭാഗമാണ്. അവന്റെ ആരുമല്ല. അവളും കുട്ടിയുടെ ഭാഗമാണ്. ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടെന്ന് തോന്നും.
വണ്ടി രെജിസ്റ്റ്രേഷന്‍ റിന്യൂ ചെയ്യാന്‍ ചെന്നപ്പോള്‍ സ്പീഡിങ്ങ് ഫൈനുകള്‍ ഒന്നും കാണാനില്ല- സ്പീഡ് ഭയമാണിപ്പോള്‍.
അവളെടുത്താല്‍ കുട്ടി കരച്ചില് നിര്‍ത്തും. അവനെടുത്താല്‍ നിര്‍ത്തില്ല. കുട്ടിക്ക് അവനെ അറിയില്ല, അവളെ അറിയാം.
അങ്ങനെ ഒരു ദിവസം കുട്ടി കമിഴ്നു വീണു കിടന്നു കളിക്കുമ്പോള്‍ പെട്ടെന്ന് അവനുനേരേ കൈ ചൂണ്ടി
"അജ്ജ."
അവള് ഓടി വന്നു. "അമ്മ എന്നും പറയൂ മോളേ."
"അജ്ജ"
"അമ്മ"
"അജ്ജ"
"അമ്മയെന്ന് പറഞ്ഞില്ലെങ്കില്‍ അമ്മ പിണങ്ങും"
"അജ്ജ അജ്ജ അജ്ജ അജ്ജജ്ജ്ജ്ജജ്ജ്ജജ്ജ."
എന്തു ചെയ്തിട്ടാണോ, കുറേ ഭയപ്പെട്ടെന്നല്ലാതെ. ചിലപ്പോള്‍ പിതൃത്വം എന്നു പറയുന്നത് ഈ അടങ്ങാത്ത ഭയം തന്നെയമ്വും. ആര്‍ക്കറിയാം.
19 comments:
കിണ്ണന്.
അജ്ജയോട് വലിയ അടുപ്പം സന്തോഷിച്ചിരിക്കുമ്പോള്‍ ഇല്ലെങ്കിലും എവിടെയെങ്കിലും വീണാലോ മുട്ടിയാലോ
അജ്ജാആആആആ..എന്നു അലറി വിളിച്ചൊരു വരവുണ്ട്.
'ഓള് പവര്‍ഫുള്‍' അജ്ജന്‍ എടുത്ത് സമാധാനിപ്പിച്ചാലേ നിര്‍ത്തൂ. കണിശം.
കരച്ചില് തീര്‍ന്നാല്‍ അപ്പം ചാടും അമ്മേ എന്നും പറഞ്ഞ്.
നമക്കതൊക്കെ മതി.
:-)
പി എസ്: "അച്ചന്!" എന്നാ എന്നെ വിളിക്കുക.
:'-(
ബാച്ചി.
ചിലപ്പോള്‍ പിതൃത്വം എന്നു പറയുന്നത് ഈ അടങ്ങാത്ത ഭയം തന്നെയാവും...
:)
നല്ല പോസ്റ്റ്...
ajja= grandfather (in novels ofU.R.Ananthamurthy, pooRNachandrathejaswi, Karanth-translations available in malayalam)
goodpost
സമാധാനമായി ബച്ചിയായി ജീവിയ്ക്കാന്‍ സമ്മതിക്കല്ലും. :)
അതെ "അജ്ജ" തന്നെ..(1 1/2 വയസ്സ് )
ദേ..ഫോണിലിപ്പോ വിശേഷം പറഞ്ഞു വച്ചതേ ഉള്ളൂ..("അജ്ജാ കോക്കുഞ്ഞ് പോയാ.." - "അച്ഛാ, കോഴിക്കുഞ്ഞ് പോകുന്നു.").
ആധിയും ഭയവും എന്നും സ്വന്തം.
ബച്ചിയല്ല..ബാച്ചി
ഹഹഹ
ഓഫീസില്‍ ഉള്ള ഒരു കുഞ്ഞ് അച്ഛനെ അവന്റെ ആധി കണ്ട് കളിയാക്കിയും കലിവന്നും മടുത്തിരിക്കുവാരുന്നു. ഇതു വായിച്ചപ്പോ ചിരി വന്നു. അവനോട് സഹതാപവും. :) :)
എല്ലാ അച്ഛന്മാരും അപ്പോ ഇങ്ങനെ ഒക്കെ തന്നെയാ?
യ്യേ !! ഈ അച്ഛമാര്ക്ക് ഇത്രേം feeling ഓ !!!!!!!!!!! ഷേം ഷേം പപ്പി ഷേം !!
വീട്ടില്‍ ചെന്നിട്ടു ഞങളുടെ സ്വന്തം അച്ഛനെ ഒന്ന് സമാധാനിപ്പിക്കണം. നന്ദി മാഷെ :)
ആ ആധി തന്നെയാണ് അതിന്റെ സുഖവും..നല്ല പോസ്റ്റ്...
അജ്ജയാണു് യഥാര്‍ത്ഥ അച്ഛന് ത്രേ
. അച്ച എന്നാല്‍ അമ്മയാണെന്നു് ദ്രാവിഡം
. അപ്പോള്‍ അജ്ജ വിളിയില്‍ രണ്ടാള്‍ക്കും സന്തോഷത്തിനു് വകയുണ്ടു്.
അമ്മ അച്ഛന് സംഗതി വെവ്വേറെ അല്ല ആ പ്രായത്തില്‍. അങ്ങനെ ആയിക്കഴിഞ്ഞപ്പോള്‍ എന്റെ മകന് അവന്റെ അമ്മയെ പേരുവിളിച്ചു തുടങ്ങി. ഒരു സമയം വരെ ഈ വക ശബ്ദങ്ങള്‍ക്കു് ഉണ്ണണം ഉറങ്ങണം വേദനിക്കുന്നു എന്നൊക്കെയുള്ള അര്‍ത്ഥമേയുള്ളൂ. എന്നാലും സന്തോഷിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ. ഞാനും അര്‍മ്മാദിച്ചു.
1/2: അച്ച്യുതനെ അച്ചൂന്നാണോ വിളിക്കുന്നതു്? അതോണ്ടാവും കൃത്യമായ അച്ചന് വിളി.
തള്ളയും പിള്ളയുമായാലും തൊള്ളയും പള്ളയും വെവ്വേറെ. കൊക്കരക്കോ!!
ഹ ഹ കലക്കി.
രണ്ടു മക്കളും "അമ്മ"ക്കു മുന്‍പേ "അജ്ജ" വിളി തുടങ്ങിയതിന്റെ പരിഭവത്തൊഴികള് ഞാനിനിയും കൊണ്ടുതീര്ന്നിട്ടില്ല :)
അച്ഛനിപ്പൊ വര്വോ?
പച്ചക്കാറ് കൊണ്ടര്വോ? എന്ന് കാറിക്കരച്ചിലിനു ശേഷമുള്ള ചിതറിയ ഒച്ചയില്‍ ഇരട്ടകള്‍ ഫോണിലൂടെ മാറി മാറി ചോദിച്ചതിന്റെ സങ്കടത്തിലിരിക്കുകയായിരുന്നു.
(ഫോണ്‍ വെയ്ക്കുമ്പോള്‍ ‘അപ്പൊ ശരീട്ടാ അച്ഛാ’ എന്ന് അച്ഛനോട് പറയെടാ എന്ന് മകള്‍ മകനെ ഉപദേശിക്കുന്നതും കേട്ടു.)
സല്യൂട്ട്!
ഞാന്‍ സെപ്റ്റെംബര് മൂന്നാകാന്‍ കാത്തിരിക്കുന്നു...
(ഇപ്പോഴത്തെ പിള്ളാരല്ലേ ചിലപ്പോള്‍ അതിനു മുന്‍പേ അച്ഛനെ കാണാന്‍ വരുമായിരിക്കും.)
“ചിലപ്പോള്‍ പിതൃത്വം എന്നു പറയുന്നത് ഈ അടങ്ങാത്ത ഭയം തന്നെയമ്വും“
അതാണ് “അജ്ജ”! ഇങ്ങിനെയുള്ള അജ്ജമാരെ കാണുന്നതു തന്നെ ഒരുപാട് സന്തോഷം :)
"...ചിലപ്പോള്‍ പിതൃത്വം എന്നു പറയുന്നത് ഈ അടങ്ങാത്ത ഭയം തന്നെയമ്വും... "
:)
എനിക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്ത് ഒരു പോസ്റ്റിട്ടിട്ട് കാണാനിത്രയും വൈകിയല്ലോ.. :-(
പ്രസവിപ്പിക്കാന്‍ രണ്ടാഴ്ച ലീവെടുത്തതിന്റെ പണി തീര്‍ന്നു വരുന്നതേയോള്ളൂ. തല്‍ക്കാലത്തേക്ക് അജ്ജന്റെ സ്നേഹപ്രകടനം ശനിയും ഞായറും മാത്രം
അപ്പൊ താങ്ക്സ്ട്ടാ..
Post a Comment