Monday, June 22, 2009

ലാ വാലിന്‍ - റീയാലിറ്റി ഷോ

തലമാറിപ്പോയി
ഏമാന്നേ, ഈ കേസില്‍ എന്തോ അഴിമതിയുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പ അദ്യം എന്റെ തല പരിശോധിക്കണം എന്ന് എഴുതി കയ്യില്‍ തന്നു.
നേരാണോടോ?

ഇയാളുടെ തല ഒന്നു പരിശോധിക്കണം എന്നു ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ അത് ഈ കേസിലല്ല, വേറൊരു കേസിലാ.
നേരാണോടോ?

അത് നല്ല ഓര്‍മ്മയില്ല സാര്‍, എന്റെ തലയ്ക്ക് ഈയിടെയായി എന്തോ കുഴപ്പമുണ്ട് സാര്‍. ഒന്നു പരിശോധിക്കണം.
വേഗം പരിശോധിച്ച് തലയ്ക്ക് കുഴപ്പമുണ്ടെന്ന് ഒരു സര്‍ട്ടിഫിക്കേറ്റ് വാങ്ങുന്നതാ തനിക്കിനി നല്ലത്. തലയ്ക്ക് കുഴപ്പമില്ലെങ്കില്‍ താന്‍ പോലീസിനു മുന്നില്‍ വ്യാജമൊഴി നല്‍കിയ കുറ്റത്തില്‍ പ്രതിയാകുമേ.


ഭീഷണി
സാര്‍, ഈ വസ്തു അവന്റെ പേരില്‍ എഴുതിക്കൊടുത്തില്ലെങ്കില്‍ എന്റെ പേരില്‍ കള്ളക്കേസ് കൊടുക്കും എന്ന് അവന്‍ ഭീഷണിപ്പെടുത്തുന്നു സാര്‍.
എടോ, ഭീഷണി എന്നതിന്റെ നിര്‍‌വചനം എന്താ, എന്തെങ്കിലും കുറ്റകൃത്യം തനിക്കു നേരേ നടത്തുമെന്ന് ഒരാള്‍ ഭയപ്പെടുത്തുന്നത് ആണ്‌. കേസ് കുറ്റമാണോ?
അല്ല സാര്‍.
അതുകൊണ്ടാണ്‌ ഏറ്റവും സേഫ് ആയ രീതിയില്‍ ഒരുത്തനെ വിരട്ടാന്‍ കേസ് തന്നെ ഉപയോഗിക്കാവുന്നത്.

സ്റ്റാറ്റിസ്റ്റിക്കല്‍ എറര്‍
രാമന്‍ : എന്റെ വീട്ടില്‍ ദിവസവും രണ്ടു ഡസന്‍ കറികള്‍ കൂട്ടിയാണ്‌ ഊണ്‌.
കോരന്‍ : രണ്ടു ഡസനോ? വിശ്വസിക്കാന്‍ പറ്റുന്നില്ല.
രാമന്‍ : ഇതൊരു ഊഹക്കണക്ക് അല്ലേ, അതില്‍ നിന്നും അല്പ്പമൊക്കെ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നോ രണ്ടോ മാറിയെന്നും വരാം.
കോരന്‍: എന്റെ വീട്ടിലെ പശുക്കള്‍ മലദ്വാരം വഴിയാണു പ്രസവിക്കുന്നത്
രാമന്‍: മലദ്വാരം വഴിയോ? വിശ്വസിക്കാന്‍ പറ്റുന്നില്ല
കോരന്‍: അതൊരു ഊഹമാണ്‌ അതില്‍ നിന്നും ഒരിഞ്ചോ രണ്ടിഞ്ച്ചോ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയെന്നു വരാം.


കോര്‍പ്പസ് ഡെലിസിറ്റി
ഡാ, കുന്താലിക്കു ഞാന്‍ തന്ന ഇരുമ്പ് ഉലക്കപ്പൂണായത് എങ്ങനാടാ?
ഉല ഊതിയ ചെറുക്കനു പറ്റിയ പിഴവാ ചേട്ടാ, അവനെ പിടിച്ച് അടി.

തുടരണോ?

9 comments:

suraj::സൂരജ് said...

കഷ്ടം ആന്റപ്പാ ! കഷ്ടം !
നിങ്ങളും ഒരു പിണറായിക്കുഴലൂത്തുകാരനാണെന്നു അറിയുന്നതില്‍ കലശലായ വേദനയുണ്ടു. (വേദനാന്നു വച്ചാ എതാണ്ടു "ഈ സൈഡി"ലായിട്ടു വരും).

കള്ളനെ താങ്ങിനടക്കാന്‍ നിങ്ങള്‍ക്കൊന്നും "നാണ"മില്ലല്ലോ.

സേവ് സി.പി.എം ഫോറത്തിനും, അധിനിവേശപ്രതിരോധസമിതിക്കും, ക്രൈം വാരികക്കും, ബാക്കി മാധ്യമങ്ങള്‍ക്കും, ജനത്തിനും, ഏറ്റവുമൊടുവില്‍ സി.ബി.ഐക്കും പിണറായി കള്ളനാണെന്നു "ബോധ്യമായ" കേസില്‍ ഇനിയെന്തു കോര്‍പ്പസ് ഡെലിസിറ്റി ?

നിങ്ങള്‍ക്കു പിണറായിയെ പുണ്യാളനാക്കാന്‍ എത്ര വച്ചു കിട്ടുന്നുണ്ടെന്നു കൂടി പറയൂ ;)

പശു പെറുന്നതും പെടുക്കുന്നതും രണ്ടിഞ്ചു വ്യത്യാസത്തിലാവുന്നതുകൊണ്ടു എന്തുണ്ടാവാന്‍ ? രണ്ടായാലും പശുതന്നെയല്ലേ അതു ചെയ്യുന്നതു ? അതുകൊണ്ടു പിണറായി കള്ളനാണു. കള്ളനാണു.. കള്ളനാണു.. കള്ളനാണു... നിങ്ങള്‍ പിണറായിക്കു കഞ്ഞി വച്ചു കൊടുക്കുകയാണു.

മരത്തലയന്‍ said...

നയനാര്‍ രണ്ടാമനെ കണ്ടവരുണ്ടോ?

അനില്‍ ആദിത്യ said...

ഈ പറഞ്ഞ ക്രൈമും, നിക്ഷ്പക്ഷ മാധ്യമങ്ങളുമൊക്കെ പലപ്പോഴായി കൊണ്ടുവന്ന ടെക്നിക്കാലയും, കമലയും, നൂറു സിംഗപ്പൂര്‍ യാത്രയും, നാനൂറു കോടിയും ഒക്കെ പലവഴിക്കായി പൊളിഞ്ഞു. ദാ ഇപ്പോള്‍ തല പരിശോധനയും...കുറച്ചു കൂടി സമയം കഴിയട്ടെ...ഇത് പോലെ പല ഗൂഡാലോചനകളും പുറത്ത് വരും..അപ്പോള്‍ ഇത് പോലെ പിണറായിയെ കള്ളനാക്കാന്‍ നടന്നവര്‍ക്ക് എന്താണ് കിട്ടി കൊണ്ടിരുന്നത് എന്ന് ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ ഇവിടൊക്കെ തന്നെ കാണുമല്ലോ??

ഭക്ഷണപ്രിയന്‍ said...

അപ്പൊ ആന്റണി മോളമ്മേടെ വണ്ടീല്‍ തന്നെ?

നമതു വാഴ്വും കാലം said...

ചിന്താപക്ഷാഘാതം?

കോറോത്ത് said...

Kalakki :)

മാരാര്‍ said...

ആന്റപ്പനെ പറ്റി എന്തൊക്കെ പ്രതീക്ഷകളായിരുന്നു.. എല്ലാം തകര്‍ത്തില്ലേ ...
:-)

മാരാര്‍ said...
This comment has been removed by the author.
ചാണക്യന്‍ said...

:):)