Sunday, June 14, 2009

ബാലസ്സന്‍*

നാട്ടില്‍ കിട്ടുന്നതെന്തും ദുബായിലും കിട്ടും എന്നത് ദുബായിമലയാളികളെ വഷളാക്കാറുണ്ട്. എന്റെ ഒരു ഗ്രോസറി വാങ്ങീര്‌

"ഹലോ ഗ്രോസറിയല്ലേ? ഇത് ---ബില്‍ഡിങ്ങിലെ ഫ്ലാറ്റ് ---ന്നാ"
"പറയീ"
"കാച്ചില്‍ ഒരു കിലോ"
"കാച്ചിലൊന്ന്"
"ഗുരുവായൂര്‍ പപ്പടം"
"ഗുരുവായൂരൊന്ന്"
"പിണ്ഡതൈലം"
"പിണ്ണതൈലം കോട്ടക്കലോ ഔഷധിയോ?"
"കോട്ടക്കല്‍"
"പിണ്ണതൈലമൊരു കുപ്പീ"
"ഈരെഴയന്‍ തോര്‍ത്ത്."
"തോര്‍ത്തൊന്ന്- വെള്ളയല്ലേ?"
"തന്നെ. അമുല്‍ ബട്ടര്‍ ഇരുന്നൂറ്റമ്പത്."
"അമുല്‍ ഇരുന്നൂറ്റമ്പത്"
"പാല്‍ക്കായം"
"കായം.. പോള്‍ ഇല്ല കേട്ടോ. ഈസ്റ്റേണ്‍ ഉണ്ട്, എല്‍ ജി, ഷാമ. മൂന്നും ബെസ്റ്റാ."

*ബാലസ്സന്‍ എന്ന വീക്കേയന്‍ കഥ മങ്ങിയ മെമ്മറിയില്‍ നിന്ന് (അങ്ങേരെഴുതുന്നപോലെ നമുക്ക് പറ്റില്ല)
സുഹൃത്ത് ബാലകൃഷ്ണനുമൊന്നിച്ചാണ്‌ ഹാജിയുടെ കടയില്‍ കയറിയത്.
"ഇത് ബാലേഷന്‍, അക്കരേന്നാ"
ഹാജി സൂക്ഷിച്ചു നോക്കി
"അക്കരെ ഏത് ഏഷ്ശന്‍ കുടീന്നാ?"
"ബാലന്‍ എഴ്ശ്ശനല്ല, ബാലെസ്സന്‍, ബാലെസ്സന്‍."
"ഒറ്റ നോട്ടത്തി ഞമ്മളാണെന്ന് പറയൂല്ല."
"ആരെ?"
"ങ്ങളെ ചങ്ങായ്, ബാലസ്സന്‍."

14 comments:

namath said...

അന്തോണിച്ചാ. വി.കെ.എന്‍ എറക്ഷനിയില്‍ പൊരുത്തക്കേട്. ചുവന്ന താടി തഥാഗതനോ കടുംചുവപ്പ് താടി മാരീചനോ താര്‍ക്കികന്‍ ചന്ദ്രക്കാരനനോ സഹായിച്ചാല്‍ ഓര്‍മ്മയില്‍ നിന്നും സാധനം ലഭ്യം. തപ്പുന്നതു ഒരു ശീലമായതു കൊണ്ട് പരതി നോക്കി വേണേല്‍ സാധനം എത്തിക്കാം.

Umesh::ഉമേഷ് said...

വി. കെ. എൻ. കഥയിലെ നർമ്മം മനസ്സിലായില്ല. ആന്റണിയുടെ പോസ്റ്റിന്റെ പൊരുളും മനസ്സിലായില്ല.

“മനസ്സിലായില്ല” എന്നു പറഞ്ഞാൽ വെള്ളെഴുത്തു പ്രോസിക്യൂട്ടു ചെയ്യുമോ എന്തോ? :)

വല്യമ്മായി said...

എനിക്ക് രണ്ടും മനസ്സിലായി. ഇപ്പോള്‍ തന്നെ തുറന്ന് പറഞ്ഞ് ഇനി വരുന്നവരുടെ ചിന്താശേഷി ഇല്ലാതാക്കുന്നില്ല :)

ഭക്ഷണപ്രിയന്‍ said...

bal"sn"

ജയരാജന്‍ said...

എനിക്ക് അനോണിച്ചേട്ടന്റെ കഥയും മനസ്സിലായില്ല, വി.കെ.എൻ കഥയും മനസ്സിലായില്ല.

ഉമേഷ്‌ജീക്കും മനസ്സിലായില്ലേ? കുറച്ച് വെയിറ്റ് ചെയ്യാമായിരുന്നു ഉമേഷ്‌ജീ, ഞാൻ “മനസ്സിലായില്ല” കമന്റിട്ട്, അന്തോണിച്ചേട്ടൻ പറഞ്ഞു തരുമ്പോൾ മനസ്സിലാക്കാമായിരുന്നില്ലേ? ഇനി ഇപ്പോ പറഞ്ഞിട്ടെന്താ, വെള്ളെഴുത്തിന്റെ പ്രോസിക്യൂഷൻ അനുഭവിച്ചോ :)

Umesh::ഉമേഷ് said...

ഇപ്പോൾ രണ്ടു കഥയും മനസ്സിലായി. അവ തമ്മിലുള്ള ബന്ധം മനസ്സിലായില്ല :)

ജയരാജന്‍ said...

രണ്ടാമതും വായിച്ചപ്പോ കുറച്ചൊക്കെ മനസ്സിലായെന്നു തോന്നുന്നു. വല്യമ്മായി പറഞ്ഞ പോലെ “തുറന്ന് പറഞ്ഞ് ഇനി വരുന്നവരുടെ ചിന്താശേഷി ഇല്ലാതാക്കുന്നില്ല” :)

ജയരാജന്‍ said...

ആന്റണി - പോൾ
ഹാജി - ബാലസ്സൻ
ഇപ്പോ ബന്ധം തോന്നുന്നുണ്ടോ ഉമേഷ്ജീ? :)

തറവാടി said...

ദ്ദ് ക്ക് മനസ്സിലായി :)

Vincent Varghese said...

എനിക്ക് എല്ലാം മനസ്സിലായി :)

നുമ്മക്ക് പണ്ട് മുതലേ രേഞ്ച് കൂടുതലാ...
പക്ഷേങ്കീല് നുമ്മള് പറയൂല.
രഹസ്യ സ്വഭാവം നുമ്മക്ക് കൂടുതലാ...
ബല്ലാത്ത പഹയൻ തന്നെ അന്തോണിച്ചാ നിങ്ങള്, സമ്മതിക്കണം.

തറവാടി said...

മറ്റുള്ളവരുടെ ചിന്തയെ തടയേണ്ട എന്നുകരുതി പറയാതിരുന്നതാണ്,

ഒരാള്‍ മറ്റൊരാളോട് എന്ത് പറഞ്ഞാലും ,ചോദിച്ചാലും കേട്ടയാളുടെ ലോകത്തുനിന്നെ ചോദ്യത്തെ കാണൂ എന്നാണെനിക്ക് ഇതില്‍ നിന്നുംമനസ്സിലായത്.

അതായത് ഒരു ഗ്രോസറിക്കാരനോട് ഒരു സാധനം ആവശ്യപ്പെട്ടാല്‍ പ്രസ്തുത സാധനം ഉണ്ടാക്കുന്ന ബ്രാന്റിലൂടെ മാത്രമേ ഗ്രോസറിക്കാരന് കാണാനാവൂ എന്ന് ചുരുക്കം , എന്താ ആന്റണീ ശരിയല്ലെ?

ബിനോയ്//HariNav said...

ആദ്യത്തേത് ഏത് ദുഫായ്ക്കാരനും (പോലീസുകാരനും) മനസ്സിലാകും.

രണ്ടാമത്തേത്.. മുയ്മനും പിടികിട്ടിയേനെ
പച്ചേങ്കി ..
"ഒറ്റ നോട്ടത്തി ഞമ്മളാണെന്ന് പറയൂല്ല."..
ഇത് നുമ്മക്ക് സ്റ്റേഷന്‍ പിടിച്ചില്ല
ന്നാലും മോശല്ലാന്ന് കാണിക്കാന്‍ ഒരു ജയ് മ്മളും വിളിക്കും :)

കരീം മാഷ്‌ said...

ഒരു “ള” കുറഞ്ഞാല്‍ പോലും ആസ്വാദനഭ്രംശം വരും !

അനോണി ആന്റണി said...

നമതേ, സംഗതി ഒന്നു റീബില്‍ഡ് ചെയ്താല്‍ നന്നായിരുന്നു.

ഉമേഷ്, ദേ തറവാടി പറഞ്ഞത്രേ ഞാനും ഉദ്ദേശിച്ചുള്ളു.

ബിനോയ്, ആ കഥ കൃത്യമായി പകര്‍ത്താഞ്ഞിട്ടാണോ എന്തോ,
വി കെ എന്‍ ബാലകൃഷ്ണന്‍ എന്ന് ആദ്യം പറഞ്ഞത് ഹാജി ബാലന്‍ എഴുത്തച്ഛന്‍ എന്നും മാറ്റി പറഞ്ഞു നോക്കിയപ്പോള്‍ ഇക്ബാല്‍ ഹസ്സന്‍ എന്നുമാണ്‌ കേട്ടത്, അത്രേള്ളു!