ആന്റോ, ദാ ഞണ്ട്. രസ്യന്‍ ഞണ്ട്.
ഇപ്പ കാശില്ല ചാക്കുണ്ണിച്ചേട്ടാ, ഒന്നീ പിന്നെത്തരാം, അല്ലെങ്കി വേറാര്‍ക്കെങ്കിലും കൊടുക്കിന്‍.
ചന്തേ കൊടുത്താ മുന്നൂറ് കിട്ടും. വെള്ളത്തിക്കെടന്ന് മരവിച്ചു പോയതുകൊണ്ട് ചന്ത വരെ പോണില്ല. നീ ഒരു വെല പറ.
മനസ്സിലായി, ചന്തവരെ പോകാനുള്ള ക്ഷമയില്ല, തണുപ്പു മാറ്റാന്‍ വാറ്റ് ഇപ്പത്തന്നെ വേണം അല്ലീ?
ഒരിരുന്നൂറ് കൊടുത്തേച്ച് എടുത്തോണ്ട് പോടേ.
എന്റെ കയ്യില്‍ കാശില്ല, പള്ളിയാണെ ഒള്ളത്.
എന്തോ ഇരിപ്പോണ്ട്?
കടേ സാധനം വാങ്ങിച്ചേന്റെ ബാക്കി അറുപത്തിരണ്ട് രൂപാ.
വേറേ ഒന്നുമില്ലേടേ?
ഇല്ലെന്ന്, അതല്ലീ ആദ്യവേ പറഞ്ഞത് ഒന്നീ പിന്നെത്തരാം അല്ലേ ഞണ്ട് വേണ്ടെന്ന്.
എന്നാ അറുപത്തിരണ്ട് കൊട്, ഇത് പിടിക്കീ.
ന്നാ.
ആന്റോ നിന്നോട് ദൈവം പൊറുക്കത്തില്ലെടേ.
നിങ്ങളോടും.
7 comments:
കെടക്കട്ടെ അനോണീടെ മണ്ടയ്ക്കിട്ടൊരു തേങ്ങ.... :) : ((((( ഠേ )))))
ചാക്കുണ്ണിച്ചേട്ടന്‍സ് hierarchy of needs :-)
:)
ഹഹ..മീന്‍ മാത്രമല്ല..ബ്രാന്‍ഡ് ന്യൂ ഡി എസ് എല്‍ ആര്‍ കാമറയും കിട്ടും ഇങ്ങനെ :)
ഗുപ്തരേ,
ഒന്നീ ഭാരതഭൂമീലോട്ടു വരുമ്പ പറ, അല്ലേല്‍ വേറാര്‍ക്കേലും കൊട്.
ഇറ്റലീ വരെ വരാനുള്ള കാശില്ല. :-(
രജീഷേ ഹഹ എന്നെഴുതിയത് ങ്ഹീ ങ്ഹീ എന്നാണോ വായിച്ചത് ?
കിട്ടിയ കാര്യാ മനുഷ്യാപറഞ്ഞത്. പക്ഷേ അതു കൊടുക്കാറാവുമ്പം 70% റിഡക്ഷന്‍ ഏറ്റു! വാങ്ങിച്ചോണം :))
ഗുപ്തരേ,
കൊലച്ചതിയായിപ്പോയി!
(ഇപ്പഴല്ലേ കണ്ണേറിന്റെ ഗുട്ടന്‍സ് പിടികിട്ടിയത്.)
Post a Comment