Tuesday, June 9, 2009

എലനക്കി പട്ടീടെ..

വെളീലൊക്കെ സ്വയമ്പന്‍ ചൂട്. ജോഗിയപ്പ ദാഹിച്ച്. തലമണ്ടേടേം പോക്കറ്റിന്റേം സമ്മതം ചോദിക്കാന്‍ മിനക്കെടാതെ കാലുകള്‍ ബാറിലോട്ട് വച്ച് പിടിച്ചു.

ഇരുട്ട്- തൊലിഞ്ഞ ചെവലനെറത്തിലെ ഈ അശ്ലീലവെളിച്ചത്തിനു പകരം ഇവന്മാര്‍ക്ക് വല്ല റെസ്റ്റോറണ്ട് പോലെ ലൈറ്റ് അപ്പ് ചെയ്തൂടേ? അതോ ഗ്ലാസ്സില്‍ ഈച്ചയുണ്ടേല്‍ ആരും കാണാതിരിക്കാന്‍ അറിഞ്ഞോണ്ട് ചെയ്യണതാണോ.

ആന്റപ്പാ!
ഇതാരപ്പാ?

ലവന്‍- ആപ്പീസുകളില്‍ കയറിച്ചെന്ന്, ആളുകള്‍ ചെയ്യുന്ന പണിക്ക് കുറ്റം പറഞ്ഞ്, അവരുടെ തലയ്ക്ക് കിഴുക്കി, അവരോട് തന്നെ കാശും ഈടാക്കുന്ന ലവന്‍- കോര്പ്പറേറ്റ് രാജഗുരു.

ഡേ, നീയൊന്ന് മിനുങ്ങിയല്ല്.
ഇല്ലെഡേ, ഞാന്‍ ഒന്നു മിനുങ്ങാനായിട്ട് വന്നു കേറിയതേയുള്ള്. എങ്ങനെ പോണ്‌ റിസഷനൊക്കെ തീര്‍ന്നുവരുവല്ലേ?

അതാ സങ്കടം.
എരണം കെട്ടവനേ!

ഡേ, അടുത്തകാലത്തത്തായിട്ട് വല്യ പണിയില്ലാരുന്ന്, റിസഷന്‍ കാരണം ഞാനൊന്നു പച്ച പിടിച്ച് വന്നതാ, അപ്പഴേക്ക് ദാ തീര്‍ന്നു പോണ്‌.
അതെന്തരു പച്ചയാടേ നീ പിടിച്ചത്?

ടേ, ഈ ഡൗണ്‍സൈസിങ്ങ് ഒണ്ടല്ല്.
ഒണ്ടല്ല്. കമ്പനിക്ക് ലാഭത്തിനു വേണ്ടി ഒരുദിവസം രാവിലേ പ്രേമലേഖനം കൊടുത്ത് തെരുവിലാക്കല്‍, പിന്നെ ലോങ്ങ് സര്‌വീസ് ഉള്ളവരെ പിരിച്ചു വിട്ടിട്ട് തൊഴില്‍ രഹിതര്‍ കൂടിയ മാര്‍ക്കറ്റീന്നു ചീപ്പ് ലേബര്‍ വാങ്ങിക്കല്‍, ഈഗോ ക്ലാഷ് ആയ കീഴ്ജീവനക്കാരനെ പിരിച്ചു വിടാനുള്ള മുട്ടാപ്പോക്ക്, നീയല്ലെങ്കില്‍ നിന്റെ മുത്തച്ചന്‍ കുളം കലക്കീട്ടുണ്ട് എന്ന രീതിയിലെ റിപ്പോര്‍ട്ടിങ്ങ്...

ആ അതൊക്കെ നാട്ടുകാരുടെ പറച്ചില്‍. ഡൗണ്‍സൈസിങ്ങ് എന്നാല്‍ മെര്‍ക്കുറിയും ആര്‍സെനിക്കും വച്ച് ചികിത്സിക്കുമ്പോലെയാ, സൂക്ഷിച്ചു കളിച്ചില്ലേല്‍ രോഗമല്ല, ആളു പോകും. അതായത്, ഒരു കമ്പനി കുറേ ആളെ പറഞ്ഞു വിടുമ്പോള്‍ നല്ലവരെ ബാക്കിയാക്കി ഫാറ്റ് വെട്ടും, എന്നാലും ആളു പോകുമ്പോള്‍ നോളിജ്ജ് ഗ്യാപ്പ് വരും. ഏറ്റവും വലിയ പ്രശ്നം, നല്ല ആളുകള്‍ക്ക് ഏതു റിസഷനിലും അടുത്ത ജോലി കണ്ടുപിടിക്കാന്‍ എളുപ്പമാണ്‌. ആരെയെങ്കിലും തട്ടുമ്പോള്‍ കമ്പനിമേല്‍ ബാക്കിയുള്ളവര്‍ക്കും വിശ്വാസം പോകും റീട്ടെയിന്‍ ചെയ്തവരും സ്വയം ജോലി മാറിത്തുടങ്ങും. അപ്പ എന്തരായി, കെഴക്കൂന്നു വന്നതും പെയ്, ഒറ്റാലീ കെടന്നതും പെയ്.

അങ്ങനെ തന്നെ വേണം. മാഗ്നാനിമിറ്റി വില്‍ റീപ്പ് ഇറ്റ്സ് ബെനിഫിറ്റ്സ്- പോക്രിത്തരം കാണിച്ചാല്‍ സ്പോട്ടില്‍ കിട്ടും എന്നു മലയാളത്തില്‍.

അവിടല്ലേ ഡൗണ്‍സൈസിങ്ങ് കണ്‍സള്‍ട്ടന്റിനെ പ്രസക്തി. എങ്ങനെ നോളജ്ജ് ഗ്യാപ്പ് ഫില്‍ ചെയ്യാം, എങ്ങനെ സര്‌വൈവിങ്ങ് എമ്പ്ലോയീസിനെ റീട്ടെയിന്‍ ചെയ്യാം, ഡൗന്‍സൈസിങ്ങ് നടന്നയിടത്ത് എങ്ങനെ മൊറേല്‍ പൊക്കാം, എങ്ങനെ പ്രൊഡക്റ്റീവിറ്റി നിലനിര്‍ത്താം- ഇതൊക്കെയാണ്‌ ഡൗണ്‍സൈസ് കണ്‍സള്‍ട്ടിങ്ങ്.

തള്ളേ.
നീ എന്തരെടേ മ്മ്ലാവി നോക്കണത്?

ആ താക്കോല്‍- അത് ജാഗ്വാര്‍. ആ കഫ് ലിങ്ക്-അത് മോബ്ല. ഇതൊന്നും റിസഷനു മുന്നേ നിനക്കില്ലാരുന്ന്.
ഹ ഹ.


അപ്പ എല്ലാം പറഞ്ഞപോലെ തന്നെ. എന്റെ കള്ളു വരുന്ന മുന്നേ ഞാന്‍ എഴിച്ച് അടുത്ത മേശേല്‍ പെയ്യൂടട്ട്.
അതെന്തരെടേ, ബോറുകള്‍ അടിച്ചാ?

അല്ലമ്പീ. ഞാന്‍ നിന്റെ അടുത്തിരുന്നാ നീ ഞാനറിയാതെ എലിപ്പാഷാണം ഗ്ലാസ്സി കലക്കും എന്നിട്ട് എന്റെ വീട്ടി ചെന്ന് എന്റെ ശവമടക്ക് എങ്ങനെ ഭംഗിയായിട്ടു നടത്താം എന്ന് കണ്‍സള്‍ട്ടും- ഗുഡ് നൈറ്റ്

8 comments:

Junaiths said...

പുര കത്തുമ്പോള്‍ വാഴ വെട്ടുക അല്ലെങ്കില്‍ താടി കത്തുമ്പോള്‍ ബീഡി കത്തിക്കുക..തുടങ്ങിയ കലാ പരിപാടികള്‍ അല്ലാതെന്താ,അല്ലെ?

വാഴക്കോടന്‍ ‍// vazhakodan said...

Junaith u mean വാഴ വെട്ടുക ???
hamme....:)

sHihab mOgraL said...

hentammO..!

Junaiths said...

ബായക്കോടാ ഇങ്ങടെ ബായ അല്ലപ്പാ...
ഈ ബായ ബേറെ ബായയല്ലെ..
ഇങ്ങള്‍ ബെറുതെ ബേജാറാവണ്ടാന്നു :൦)

ജയരാജന്‍ said...

ഹമ്പമ്പോ, ഗൊള്ളാം! :)
ബൈ ദ വേ, ഇതെന്താ: “ആ കഫ് ലിങ്ക്-അത് മോബ്ല” പുരിയില്ലാപ്പൈതങ്ങൾ താൻ:(

അനോണി ആന്റണി said...

ജയരാജേ സാധനം ദേ ഇവിടെ ഉണ്ട്

http://www.montblanc.com/products/2726.php

മോബ്ല എന്നു പറയുമ്പോള്‍ വളരെ ചെറിയ ഒരു ണ്‍ അതിനഹത്ത് വേണം കേട്ടോ മോ+(കുഞ്ഞു ണ്‍) +മുട്ടന്‍ ബ്ലാ. ( അമ്പത്തൊന്നക്ഷരാളിയില്‍ അതു പറ്റൂല്ല)
http://www.merriam-webster.com/dictionary/montblanc

Kalesh Kumar said...

:)

ജയരാജന്‍ said...

അതു ശരി :)
കഫ് ലിങ്കിനെക്കുറിച്ച് കേട്ടിട്ടില്ലെങ്കിലും “മോണ്ട്ബ്ലാങ്ക്” എന്ന കൊടുമുടിയെപ്പറ്റി കേട്ടിരുന്നു :)
അതിനെ ഇങ്ങനെയും ഉച്ചരിക്കാം അല്ലേ? :)