Monday, June 1, 2009

റീഹാബിലിറ്റേഷം

ആന്റോ വരീ, ഇരീ, ഒഴീ.
ഞെരിപ്പന്‍ സ്വീകരണവാണല്ല്. അണ്ണനെ ചാണ്ടി ഷാപ്പിന്റെ റിസപ്ഷനിസ്റ്റ് ആക്കിയോ.

ഞങ്ങള്‌ കാത്തിരിക്കുവാരുന്ന്- ഒരു സംശയം.
ചുമ്മ ചോയിക്കിന്‍.

കാല്‍‌വരി എന്നു വച്ചാല്‍ എന്താ?
ഓ ഇതാണോ ഇത്ര മുട്ടന്‍ സംശയം. ആരും ബൈബിളൊന്നും വായിച്ചിട്ടില്ലേ?

ഇതതല്ല. സലപ്പേരല്ല, ഒരു വാക്കാ. ദാണ്ട് ലിവന്‍ വായിച്ചതാന്ന്.
ങ്ങേ? എന്തരിനെക്കുറിച്ച് വായിച്ചതാ?

പോലീസിനെക്കുറിച്ച്.
തലവരി, കുടുമ്മവരി എന്നൊക്കെ കേട്ടിട്ടുണ്ട് അതിലെ വരിക്ക് ഫീസ് എന്നാ അര്‍ത്ഥം, പക്ഷേ കാല്‍‌വരി എന്നു കേട്ടിട്ടില്ല. പട്ടാളത്തിലാണെങ്കി കാലാള്‍ ഒണ്ട്.

നീ ഒക്കെ എന്തരാടേ കോളേജിപ്പടിക്കണത്. ലോണ്ട് പ്രൊഫസ്സറു വന്ന്, ചോയിക്കാം.
എന്തോന്നാ ചോദിക്കാന്‍?

എന്തരോ ഇംഗ്ലീഷ് ഒക്കെ വായിച്ചേച്ച് എന്തരാ കാല്‍‌വരി എന്നു ചോദിക്കുവാ.
എന്നതാടേ കണ്ടത് എവിടാ കണ്ടത്?

പോലീസ് എക്സിബിഷന്‍ നടന്ന സ്ഥലത്ത്
എന്തുവാ വായിച്ചെ മൊത്തം പറ.

കാല്‍‌വരി യൂണിഫോം & മൗണ്ടഡ് പോലീസ് യൂണിഫോം.
ഇഞ്ഞി വായിക്കുമ്പ അക്ഷരം തമ്മിത്തിരിയരുത്. കാലും തലയുമൊന്നുമല്ല C-A-V-A-L-R-Y കവല്‍റി- എന്നുവച്ചാല്‍ കുതിരപ്പട്ടാളം . മൗണ്ടഡ് പോലീസ് എന്നുവച്ചാ കുതിരപ്പോലീസ്.

ഈ പന്നല്‌ എവിടെന്നെങ്കിലും എന്തരേലും കൊണ്ടുവരും മനുഷ്യനെ വെറുതേ വലയ്ക്കാന്‍ പ്രൊഫസ്സറേ.
അപ്പോ ഇമ്മാതിരി നേരത്തേം ഒണ്ടായിട്ടുണ്ടോ ആന്റപ്പാ.

പിന്നില്ലേ, ഇന്നാളൊരുദിവസം ഇവന്‍ എന്നോട് തെറിബെല്‍ എന്തരാന്ന് ചോയിച്ച്. പിടികിട്ടാഞ്ഞ് ഒടുക്കം ഞാന്‍ ഇവന്റൂടേ പോയി ഇവന്‍ കണ്ട സിനിമാ പോസ്റ്ററില്‍ നോക്കി. The Rebel എന്നാരുന്ന്.

തള്ളേ.
തീര്‍ന്നില്ല, ഇവങ്ങ് തെറിബെല്ല് പോയി കണ്ടിട്ട് തിരിച്ചു വന്നു പറഞ്ഞു ശുഭം എന്നതിനു ഇംഗ്ലീഷില്‍ "തീണ്ട്" എന്നാണു പറയുന്നതെന്ന്.
ഓഹ് The End എന്നല്ലേ മലയാളത്തില്‍ ശുഭം വരുന്ന ഭാഗത്ത് കാണിക്കുന്നത്!

തന്നെ.
അപ്പ ഇവനു പ്രശ്നം രണ്ടാ. അക്ഷരവും തിരിഞ്ഞു പോകും സ്പേസ് ഇട്ടാ കാണുകയുമില്ല.

വേറേം ഒരു പ്രശ്നമുണ്ട്- എഴുതാത്തതൂടെ വായിക്കും. ഇന്നാള്‌ ബാങ്കിന്റെ പേരു "ഇന്ത്യന്‍ ഓവര്‍ സര്‍‌വീസ് ബാങ്ക്" എന്നു വായിച്ചെന്നേ.
ശരി, ഇനി രക്ഷയില്ല. ഇവനെക്കൊണ്ട് നമുക്ക് അമ്പാലിടീച്ച് ആദ്യം മൊതല്‍ തൊടങ്ങിക്കാം. ഈവനിങ്ങ് ക്ലാസ്സ്.

ഞാനോ?
ഞാനും കൂടാമെന്നേ. ഡേ, എല്ലാരും കേക്കിന്‍, ഇതുവരെ കളിയാക്കിയത് അവനെ ഒന്നു നന്നാക്കാനാ. ഇവന്‍ ഇനി പഠിക്കാന്‍ പോകുകയാ, ഇഞ്ഞിമൊതല്‍ ഇവങ് തെറ്റു പറഞ്ഞാലും ആരും ചിരിക്കല്ലും.

(പ്രൊഫസ്സറുടെ പഠിപ്പീരാണോ ഞങ്ങളുടെ കളിയാക്കലാണോ ഏറ്റത് എന്നറിയില്ല. ലിവനെ കഴിഞ്ഞ തവണ നാട്ടില്‍ കണ്ടപ്പോ ഒരു സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസീയായി ആവശ്യത്തിനു ഇംഗ്ലീഷൊക്കെ സംസാരിക്കുന്നു)

14 comments:

ചാണക്യന്‍ said...

അണ്ണാ TRI VAN DRUM എന്ന സ്ഥലത്തിനു മലയാളത്തില്‍ മരവണ്ടികൊട്ട് എന്ന് പറയാമോ അണ്ണാ:)

അരവിന്ദ് :: aravind said...

hahaha :-)

പ്രിയ said...

K-A-L-A എന്നത് എന്തോ വായിക്കും? കാള കളിച്ച് നടന്ന കാലത്ത് ഞങ്ങ വായിച്ചത് 'കാള' എന്ന്. വടക്കെ ഇന്ത്യക്കാരന്‍ വായിച്ചത് 'കാലാ' എന്ന്. സത്യത്തില്‍ അതു 'കല' ആയിരുന്നു.

അല്ലേലും ഈ ഇംഗ്ലീഷ് ശരിയല്ലന്നെ.

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

koLLaam...
nannaayi kollaam..

ഹയ്യോ.. ഇതു കേക്കുമ്പം എനിക്കോറ്‍മ്മവരുന്നതുമറ്റൊരു മലയാളി പണ്ഢിതനേയാ.. (ബ്ളോഗര്‍ അല്ല അതുകൊണ്ട്‌ ധൈര്യമായിട്ടെഴുതാം) മൂപ്പര്‍ അരണ അരണ എന്നു പലപ്പോഴും പറയാറുണ്ട്‌. ഒരിക്കല്‍ എഴുതിയപ്പോള്‍ ആണ്‌ ഈ `അരണ' യെ കൈയോടെ പിടി കൂടി ചിരിച്ചു കുഴഞ്ഞത്‌. (arena)

പരദൂഷണം മഹാപരാധം അതുകൊണ്ട്‌ നിറ്‍ത്തുന്നു. അല്ലെങ്കില്‍ ഒരു പോസ്റ്റ്‌ ഇടാന്‍ മാത്രമുണ്ട്‌.

sHihab mOgraL said...

അതാണൊരു കഥാപാത്രം പറഞ്ഞത്: ഇവന്മാരേ, സീന്നും ഏന്നും റ്റീന്നും എഴുതി ക്യാറ്റ് ന്ന് വായിക്കും. പൂച്ച എന്ന് അര്‍ത്ഥോം പറയും. നമ്മുടെ മലയാളത്തിന്‌ ഒരു കുഴപ്പോല്ല. പൂച്ച എന്ന് എഴുതും, പൂച്ച എന്നന്നെ വായിക്കും. അര്‍ത്ഥോം പൂച്ച എന്നന്നെ.. (പി.വി. രവീന്ദ്രനോട് കടപ്പാട്)

വേണു venu said...

ജീതേന്ദ്രന്‍ പറഞ്ഞതു തന്നെ. കൊല്ലാം.നന്നായി കൊല്ലാം.
:)

ദിവാസ്വപ്നം said...

:-) ബ്ലോഗര്‍ 'sahayaathrikan' എന്ന് ഇംഗ്ലീഷില്‍ കാണുമ്പൊഴൊക്കെ 'സാഹിത്യകാരന്‍' എന്നാണ് പണ്ടു വായിച്ചിരുന്നത് !

ഷാരോണ്‍ said...

വോ...അല്ലേലും...ഈ ഇംഗ്ലീഷുകള് തനി കന്നം തിരിവ്‌ ഭാഷയന്നെ....
ബ്ലോഗ്ഗാന്‍ മുട്ടുംബം ചെല നമ്മടെ ഞെരുപ്പന്‍ നാട്ടു പ്രയോഗങ്ങള് എഴുതാന്‍ കൂടി തള്ളെ....
ഗൂഗ്ലന്‍ മാര് സമ്മതിക്കൂല്ല....

jamal|ജമാൽ said...

ഒരു സുഹൃത്ത്‌ അയച്ചു തന്ന മെയിൽ
I'm one of the 55. Are You?

fi yuo cna raed tihs, yuo hvae a sgtrane mnid too. Cna yuo raed tihs? Olny 55 plepoe out of 100 can.

i cdnuolt blveiee taht I cluod aulaclty uesdnatnrd waht I was rdanieg. The phaonmneal pweor of the hmuan mnid, aoccdrnig to a rscheearch at Cmabrigde Uinervtisy, it dseno't mtaetr in waht oerdr the ltteres in a wrod are, the olny iproamtnt tihng is taht the frsit and lsat ltteer be in the rghit pclae. The rset can be a taotl mses and you can sitll raed it whotuit a pboerlm. Tihs is bcuseae the huamn mnid deos not raed ervey lteter by istlef, but the wrod as a wlohe. Azanmig huh? yaeh and I awlyas tghuhot slpeling was ipmorantt! if you can raed tihs forwrad it.

ONLY FORWARD IF YOU CAN READ THIS



ForwardSourceID:NT0002C60A

Jayasree Lakshmy Kumar said...

കൊള്ളാം. തെറിബെല്ലിനെ അങ്ങു പിടിച്ചു. :)

and I am also one of the 55 :)അതു സുഖമായി വായിക്കാൻ കഴിഞ്ഞു എന്നതു കൊണ്ടു തന്നെ അതിന്റെ മാറ്റർ സെൽഫെക്സ്പ്ലനേറ്ററി ആണെന്നു തർക്കമില്ലാതെ മനസ്സിലായി :))

Promod P P said...

എന്തൊക്കെ പറഞ്ഞാലും
“അയ്യയ്യൊ കെ വി സെബാസ്റ്റിൻ” നോളം വരില്ല ഒന്നും (110 KV Sub-Station)

Kalesh Kumar said...

പഴയ അള്ളാ എ ബാഡ് ബാങ്ക് (കടപ്പാക്കട: സീതിഹാജി) ഓര്‍മ്മ വരുന്നു...

കലക്കി!

Maranalloor Satheesh said...

തള്ളേയ്...
എന്തൊരോ ആ‍വിട്ട് അണ്ണന്റെ പോസ്റ്റ് കലക്കി...!

ഹന്‍ല്ലലത്ത് Hanllalath said...

...arrival അരിവാള്‍ ആയതു പോലെ... :)