Wednesday, March 26, 2008

ദൂരെപ്പിരിവ്

നമസ്കാരം.
നമസ്കാരം. ആരാ?
ഞാന്‍ പൂവത്തില്‍ ദാസ്, ദാ ഈ ഫ്ലാറ്റില്‍ താമസിക്കുന്നു. ഇത് കുറുവത്തില്‍ രാമചന്ദ്രന്‍, ലത് അരുവത്തില്‍ പ്രദീപ്.

കാര്യത്തില്‍ മന്ത്രിയും കര്‍മ്മത്തില്‍ ദാസിയും രൂപത്തില്‍ ലക്ഷ്മിയും എന്നൊക്കെ പറയുന്നതുപോലെയുണ്ടല്ലോ ! ഞാന്‍ എരുത്തില്‍ ആന്റണി എന്നു  പറയാം ഇപ്പ, ഭാര്യ നാട്ടില്‍ പോയേ പിന്നെ വീടു തൊഴുത്തു പോലായി.   ഇരി, ചായയെടുക്കാം.

ചായയൊക്കെ കുടിക്കാന്‍ പിന്നെ വരാം, ഇപ്പോ തിരക്കിലാ. വന്നത്, ഞങ്ങളുടെ --- ദേശത്തിന്റെ പൂരമാ,  പ്രവാസികളൊക്കെ കയ്യയച്ച് സഹായിച്ചാലേ..

അതേതാ നാട്,  ഞാന്‍ കേട്ടിട്ടുപോലും ഇല്ലല്ലോ?
കോഴിക്കോടു നിന്നും ഒരു...

വെറുതേയല്ല, ഞാന്‍ തിരുവനന്തപുരത്തുകാരനാ. അല്ലണ്ണാ, ഞാനറിയാത്ത പൂരത്തിനൊക്കെ എന്തിനാ പിരിവ്?ഞങ്ങടെ നാട്ടിലെ വെട്ടുകാടു പെരുന്നാളിനും മുടിപ്പെര ഉത്സവത്തിനും അവിടങ്ങളിലൊക്കെ പിരിക്കുന്നതല്ലാതെ  ദുബായിലോട്ട് വ്യാപിച്ചൊള്ള പിരിവില്ലല്ല്?

അല്ലാ നമ്മുടെ പ്രാചീന ആചാരങ്ങള്‍ കാത്തു സൂക്ഷിക്കേണ്ടത് പ്രവാസികളല്ലേ?
ഈ ഗള്‍ഫിലോട്ടൊക്കെ ആളു കേറി വരാന്‍ തുടങ്ങീട്ട് പത്തറുപത് കൊല്ലമല്ലേ ആയുള്ളു, അതിനു മുന്നേ നിങ്ങടെ ദേശത്ത് പൂരമില്ലായിരുന്നോ?

ഒരു ഹിന്ദു ആചാരത്തിനു  പിരിവു തരാന്‍ മടിയാണെങ്കില്തു പറഞ്ഞാല്‍ പോരേ?
ദാണ്ട് ജാതി പിരിഞ്ഞ്. എനിക്കിതാ പിടിക്കാത്തത്,  ചക്രം തന്നാ ചെട്ടീന്നും തന്നില്ലേ പട്ടീന്നും വിളിക്കണത്. എന്തരായാലും എനിക്കറിയാമ്മേലാത്ത നാട്ടിലെ കാണാന്‍ പോകാത്ത പൂരത്തിനു അഞ്ചു പൈസയും തരാന്‍ പോണില്ല. എന്റയലത്തു നടക്കുന്ന ഉല്‍സവത്തിനൊക്കെ വീട്ടീന്നു  പിരിവു കൊടുക്കുന്നുണ്ട്, ഇനി ദുബായി അമ്പലത്തില്‍ വല്ല ഉത്സവവവും സംഘടിപ്പിച്ചാ അപ്പോ വാ, പിരിവും തരാം ചെറുത് രണ്ടെണ്ണം അടിച്ചിട്ട്  അമ്മന്‍ കൊടം എടുക്കാനും വരാം.

9 comments:

jeej said...

Antony,
if u dont mind can u give me ur email ID please

പ്രിയ said...

ഇവിടെയും ഉണ്ടോ ആ പരിപാടി?


(മൈന , എന്നാത്തിനാ ആന്റ്ണിയുടെ ഇമെയില് അഡ്രസ്സ് വിഷുവിന് പിരിവു ചോദിക്കാനാ? അത് തരില്ലാന്നു പറഞ്ഞില്ലേ )

പാമരന്‍ said...

:)

ശ്രീവല്ലഭന്‍. said...

Pirivu committee Dubai lum! :-)

ബാജി ഓടംവേലി said...

നമസ്കാരം.
നമസ്കാരം. ആരാ?

ദിലീപ് വിശ്വനാഥ് said...

പിരിവിന് ദേശഭാഷാ വ്യത്യാസം ഇല്ലെന്ന് മനസ്സിലായില്ലേ?

konchals said...

ഹ ഹ ഹ..
കൊള്ളാം അവിടെയും ഉണ്ടല്ലെ...

കടവന്‍ said...

മലയാളീ എന്നത് പിരിയാളീ..ന്നോ...പിരിവാളീന്നൊ ആക്കാമെന്ന്‌ തോന്നുന്നു. ഇവിടെയൊരാള്‍ വണ്ടീആക്സിഡന്റ് ആയി(പ്രഷര്‍ കൂടി വണ്ടി നിയന്ത്രണം വിട്ടതാണ്) മരണപ്പെട്ടു. ഇതറിഞ്ഞ ഉടനൊരു സഖാവ് മരിച്ചയാളുടെ അനുജന്റെ അടുത്തെത്തി ചോദിച്ചുവത്രെ നമുക്ക് പിരിവ് ഇന്ന് തന്നെ തുടങ്ങാമല്ലെ എന്ന്!!

കുറുമാന്‍ said...

ടുക് ടുക് ടുക്
ടിക് ടിക് ടിക്

ഞാന്‍ വാതില്‍ തുറന്ന് നോക്കി
അതാ മുറ്റത്തഞ്ചാറു പിരിവുകാര്‍

പിരിവുകാരെ നാട്ടിലും,ഗള്‍ഫിലും അമേരിക്കയില്‍ പോലും കാണാം..

കക്ഷത്തൊരു ഭാഗ്, മുഖത്തൊരു ചിരി, ദേശസംസ്കാരത്തിനന്നുസരിച്ച് മുണ്ടോ, ജുബ്ബയോ, പാന്റോ ഇട്ടിവര്‍ അവതരിക്കും.

ഞാന്‍ ഓടീ :)