മുപ്പത്തിയെട്ടു കൊല്ലം ഇവിടെ ജീവിച്ചു പണിയെടുത്തു. മക്കളിവിടെ വളര്‍ന്നു വലുതായി അവരുടെ പാടു പോക്കി പോയി. എല്ലാ ദിവസവും നാട്ടിലേക്ക് പോകുന്ന ദിവസം കാത്തിരിക്കുകയാണെന്ന് ഞാന്‍ പറയാറുണ്ടായിരുന്നെങ്കിലും നാളെയാണു പോകുന്നതെന്ന് ആലോചിക്കുമ്പോള്‍ ... ങേ? എന്റെ ദൈവമേ.
എന്താ ചേട്ടാ, തല കറങ്ങുന്നോ?
അത് നോക്കെടോ ടീവിയില്‍.
ഓ അതോ? ഭൂസമരം . ഭൂരഹിത ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് മിച്ചഭൂമി പതിച്ചു കിട്ടാനാനുള്ളത്. അണ്ണനീവാര്ത്തയൊന്നും ഇതുവരെ അറിഞ്ഞില്ലേ, മാസമെത്രയായി ഇതു തുടങ്ങീട്ട്.
അതൊക്കെ എനിക്കറിയാമെടോ. ദാ ഭൂമി കിട്ടിയില്ലെങ്കില്‍ മരിക്കുമെന്ന് ക്യാമറക്കാരനോട് ഇപ്പോ പറഞ്ഞത് ആറന്മുളക്കാരന് --- . ഏതു ഗോത്രമാണെന്നൊന്നുമറിയില്ല, റോഡ് സൈഡില്‍ രണ്ടേക്കര്‍ റബ്ബറുമുണ്ട് രണ്ടു ടാക്സി കാറുകളും ഉണ്ട്.
ഛേ, ആളുമാറിയതാവും.
ഇല്ലെടോ, തൊട്ടു പിറകില്‍ നില്‍ക്കുന്നത് അയാളുടെ അനുജനാ, രണ്ടുപേരെയും മാറുമോ എനിക്ക്?
എന്നാല്‍ നാട്ടില്‍ പോയാല്‍ ആദ്യത്തെ അണ്ണന്റെ ജോലി ഇമ്മാതിരി തട്ടിപ്പുകള്‍ പത്രക്കാര്‍ക്കും മറ്റും കാണിച്ചു കൊടുക്കല്‍ ആയിക്കോട്ടേ.
ഒന്നു പോടേ, മുപ്പത്തഞ്ചു കൊല്ലം ഇവിടെ കിടന്നു പണിതിട്ട് മനസ്സമാധാനമഅയി പച്ചക്കറി കൃഷീം വെള്ളമടിയുമായി നാട്ടില്‍ കൂടാനാണു ഞാന്‍ പോകുന്നത്. ഇവന്മാര് എന്റെ അയല്‍ക്കാരും. ഞാന്‍ ഇതില്‍ പിടിച്ചിട്ടു വേണം രാത്രി തലവെട്ടാന്‍ ആളു വീട്ടില്‍ വരാന്‍. ഞാനിതൊന്നും കണ്ടില്ലേ, അപ്പോ പറഞ്ഞു വന്നത് നാളെയാണു പോകുന്നതെന്ന് ആലോചിക്കുമ്പോള്‍ ....
4 comments:
തന്നേ?
:-O
ഇതുപോലുള്ള ഒരുപാടു തട്ടിപ്പുകള്‍ നടക്കുന്നുണ്ടല്ലേ?
പൊന്നുരുക്കുന്നേടത്ത് പൂച്ചക്കെന്തു കാര്യം.. ഹല്ല പിന്നെ..
ആറമ്മുളേല് ഇപ്പം എയര്‍പോര്‍ട്ട് വരുന്നതു കൊണ്ട്ട് അണ്ണന് അവിടുത്തെ എസ്റ്റേറ്റ് വിറ്റ് ഭൂരഹിതന് ആയിക്കാണും. മുടിഞ്ഞ വിലയാ അവിടെ ഇപ്പം വസ്തൂന്. :-)
Post a Comment