ലവന്റെ രാഷ്ട്രീയം കഴുതേടെ കാമം പോലെയാടേ- ലവങ്ങ് ആവേശം കൊരച്ച് തീര്‍ക്കും കഴുത കാമം കരഞ്ഞു തീര്‍ക്കും.
കഴുതേടെ കാമം ബാക്കി നാല്ക്കാലികളുടെ കാമം പോലെ തന്നെ. ഇണചേരാനുള്ള നേരമാകുമ്പോള്‍ പശുവും കുതിരയും ആടുമെല്ലാം ശബ്ദമുണ്ടാക്കും, അതൊന്നും കരഞ്ഞു തീര്‍ക്കുന്നതല്ല.
അപ്പോള്‍ കഴുത മണ്ടനല്ലേ?
കഴുത മണ്ടനല്ല, വേഴാമ്പല്‍ മഴവരാന്‍ കാത്തിരിക്കുകയുമില്ല, കാലന് കോഴി ആരും ചാകാന്‍ കൂവുന്നതല്ല, മൂങ്ങ ബുദ്ധിരാക്ഷസനല്ല, പൂച്ച ആരുടെയും അമ്മാവിയപ്പന്‍ പ്രേതമായി വന്നതല്ല, കാക്കയുടെ ദേഹത്തു കേറി ഒരാത്മാവും നിന്റെ വീട്ടില്‍ ചോറുണ്ണാന്‍ വരൂല്ല.
അപ്പോള്‍ ഇതൊക്കെ വിശ്വസിച്ചിരുന്നവര്‍ മണ്ടന്മാരാ?
അല്ല. പണ്ടൊക്കെ ഒരുപാടു കാര്യങ്ങള്‍ അറിയില്ലായിരുന്നു. അതൊക്കെ നമ്മള് ഊഹിച്ചു. ഇന്നും എല്ലാമൊന്നും നമുക്കറിയില്ല, പക്ഷേ ഒരുപാട് അബദ്ധങ്ങള്‍ മാറ്റാനായി. വേഴാമ്പലിന്റെ കാര്യം തന്നെ എടുക്കുക, അത് വെള്ളം കുടിക്കുന്നത് ആരും കണ്ടിട്ടില്ല, അപ്പോള്‍ പണ്ട് ആളുകള്‍ അങ്ങ് ഊഹിച്ചു ആ കിളിക്ക് മഴവെള്ളം മാത്രമേ കുടിക്കാന്‍ പറ്റൂ എന്നും മഴ വരുമ്പോള്‍ അത് കൂമ്പാള പോലുള്ള ചുണ്ടും മലര്‍ത്തി പറക്കുമെന്നും അതുവരെ വെള്ളം കിട്ടാതെ ദാഹിച്ചു നടക്കുമെന്നും.
അപ്പ അതു ആരും കാണാതെ തോട്ടിലിറങ്ങി വെള്ളം കുടിക്കുമോ?
ഇല്ലെടേ, അതിനു ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വെള്ളം ധാരാളം മതി ജീവിക്കാന്‍, വേറേ വെള്ളം കുടിക്കേണ്ടതില്ല.
കഴുത മണ്ടനാണെന്ന് വിശ്വസിക്കാന്‍ കാരണമോ?
കഴുതയെ അതിനിഷ്ടമില്ലാത്തയിടത്തേക്ക് വലിച്ചാല്‍ അതു പോകില്ല, അടിച്ചാല്‍ അനുസരിക്കണമെന്നുമില്ല. മണ്ടരായ നമ്മള് മനുഷ്യന്മാര് വിചാരിച്ചു അതിനു മനസ്സിലാകാത്തതുകൊണ്ടാണെന്ന്. സത്യത്തില്‍ അത് കുതിരയെപ്പോലെ ഭയവും അടിമത്ത മനോഭാവവുമില്ലാത്ത ജീവിയായതിനാല്‍ മനസ്സില്ലാതെ ഒരു കാര്യം ചെയ്യൂല്ലെന്നേയുള്ളു, അത് കുതിരയെക്കാളും കാളയെക്കാളും ബുദ്ധിയുള്ള ജന്തുവാണെന്നാണ് മിക്ക പഠനങ്ങളും കാണിക്കുന്നത്.
അപ്പം നിന്നെ എടാ കഴുതേ എന്ന് ആരെങ്കിലും വിളിച്ചാ ദേഷ്യം വരൂല്ല അല്ലേ?
വരുവല്ല്. വിളിക്കണവന് എന്നെ അപമാനിക്കണം എന്നുദ്ദേശിക്കുന്നതുകൊണ്ട്. ഒരു നാട്ടില്‍ പൂച്ചയാണ് കൊള്ളരുതാത്തത് എന്നാണു വിശ്വാസമെങ്കില്‍ അവിടത്തുകാരന്‍ നിന്നെ പോടാ പൂച്ചേ എന്നു വിളിച്ചാലും ദേഷ്യം വരണത് പോലെ.
അപ്പ ഈ ടര്‍ക്കിക്കോഴി വിവരമില്ലാത്ത കിളിയാണ് ആരെങ്കിലും പിടിക്കാന്‍ വന്നാല്‍ ഓടാനോ എന്തരിന്, ഇണചേര്‍ന്ന് മക്കളെ ഒണ്ടാക്കാനോ പോലും അതിനറിയില്ല എന്നു പറയുന്നതും കള്ളമായിരിക്കും അല്ലീ?
അല്ല. ടര്‍ക്കി അതിന്റെ വന്യ ബ്രീഡില്‍ ബുദ്ധിയും ശക്തിയും തിരിച്ചറിവുമൊക്കെയുള്ള പക്ഷിയാണ്. എന്നാല്‍ നൂറ്റാണ്ടുകളായി മനുഷ്യന് അതിന്റെ തലമുറകളെ സിങ്ക് ബാസിട്രാസിന്‍ പോലെയുള്ള രാസവസ്തുക്കള്‍ തീറ്റിയാണ് പൊണ്ണത്തടി വയ്പ്പിച്ച് തിന്നുന്നത്. ഈ രാസവസ്തു ടര്‍ക്കിയുടെ ശരീരകോശങ്ങളിലെ അമിനോ ആസിഡുകളെ മാറ്റി മറിച്ചാണ് അതിനെ തോന്നിയപോലെ തൂക്കമുള്ള അസ്വാഭാവിക ജീവിയാക്കുന്നത്. ശരീരത്തിന്റെ സ്വാഭാവിക രീതിയെല്ലാം മാറിയ ആ പാവം കിളിക്ക് ഓടാനുള്ള ശേഷിയും പോകും നെഞ്ചാമ്മൂടിയൊക്കെ പുറത്തോട്ട് ചാടി ഇണയോട് ചേര്‍ന്നിരിക്കാനാവാത്ത ആകൃതിയും വരും എന്നതുകൊണ്ടാണ് ഓടിരക്ഷപ്പെടാനും മക്കളെ ഉണ്ടാക്കാനും കഴിയാത്തത്, വിവരമില്ലാത്തത് മനുഷ്യനാണ് ടര്ക്കിക്കല്ല.
അണ്ണാ, ഈ ബാസിട്രാസിന്‍ എന്ന് ഞാന്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ.
നീ നിയോസ്പോറിന്‍ തേച്ചിട്ടുണ്ടോ എപ്പഴെങ്കിലും?
ഒണ്ട്.
ലതിലെ ഒരു രാസവസ്തു ലതാണ്.
തള്ളേ അപ്പ അത് കൊഴപ്പമൊള്ള സാതനമാ?
അത് പൊറത്ത് തേക്കാനല്ലേടേ തന്നത്, തിന്നാല്‍ നീ വിവരം അറിയും.
തിന്നാ ഞാന്‍ ടര്ക്കിയെപ്പോലെ ആയിപ്പോകുമോ?
ഡെയിലി കൊറേച്ചെ പഴഞ്ഞീല് ഇട്ട് കഴിച്ച് നോക്കടേ, എന്തരാവുമെന്ന് അറിയാവല്ല്.
10 comments:
തള്ളേ , അനോണി പുലിയാണു. ശസ്ത്രമറിയുന്ന പുലി! എന്തരായാലും എഴുത്ത് കൊള്ളാം അപ്പീ.
ഹഹഹ..
തിരിച്ചുമില്ലേ? ബുദ്ധിശക്തി വളരെക്കുറവായ പാമ്പിനെക്കുറിച്ച്, ഓര്മ വെച്ചു കടിക്കുന്ന പാമ്പ് എന്നൊക്കെ.
പിന്നെ നമ്മടെ അരണക്ക് ഓര്മ കുറവാ? എല്ലാരും എന്നെ അരണബുത്തീന്ന് വിളിക്കുന്നു അതാ.
പച്ച്ങ്കിലു അനോണിയേയ്,ഈയ്യ്യിടെ 10 കൊല്ലമോ മറ്റോ കഴിഞ് ഒരു ആന ആള്‍ക്കൂട്ടത്തിന്റെ ഇടേന്ന് ഒരുത്തനെ തെരഞ് പിടിച്ച് കൊന്നെന്ന് വായിച്ചല്ല്? അങ്ങേരു പണ്ട് ഈ ആനേനേ കല്ലെറീഞിട്ടുണ്ട് പോലും. ആവോ.. രസിച്ച് വായിച്ച്.
അരീം എള്ളും വച്ചാല്‍ കാക്ക വരണത് എന്താണപ്പാ?
കൊള്ളാം
അനോണിച്ചേട്ടനെ ആരാ ഇപ്പം കഴുതേന്ന് വിളിച്ചേ?
പോസ്റ്റ് കിടു.
തള്ളേ , അനോണി പുലിയാണു. ശസ്ത്രമറിയുന്ന പുലി!തെന്നെ തെന്നെ...അനോണിപ്പുലി.
ആന്റോ, മാനേജ്മെന്റ് പാഠങ്ങള്‍ മാത്രമല്ല, ഇതുമൊക്കെ ഇവിടുന്ന് വായിക്കാം അല്ലേ? കൊള്ളാം.
സത്യം.. ഇതു വായിച്ചേപ്പിന്നെ അനോണിയണ്ണനെ 'കഴുതേ' ന്നു വിളിക്കണത് ഞാന്‍ നിര്‍ത്തി..
ഒരു സംശയം, കത്തും കൊണ്ട് ഹംസം ഇപ്പഴും പോവോ???
യെന്തൊരലക്കെന്റനോണീ
:)
Post a Comment