Wednesday, January 30, 2008

ബഞ്ചി

ബ്ലോഗര്‍ ബ്ലോക്ക് ചെയ്ത ഓഫീസിലായതുകൊണ്ട് ഗൂഗിള്‍ റീഡറില്‍ വരുന്നതേ വായിക്കാന്‍ പറ്റൂ. അരവിന്ദിന്റെ ബഞ്ചി എന്ന പോസ്റ്റ് വായിക്കാമെന്ന് വച്ചപ്പോ ആദ്യത്തെ അഞ്ചാറുവരിയേ അതില്‍ കിട്ടൂ.

തോറ്റിട്ടില്ല, തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല.  അരവിന്ദിന്റെ url  ബഞ്ചി ചാടിയിട്ടുള്ള ഒരു പരിചയക്കാനയച്ചുകൊടുത്ത് പോസ്റ്റ് ഈമെയിലില്‍ ആക്കി അയപ്പിച്ചു വായിച്ചു.   ആ ബഞ്ചിതനു മറ്റൊരു ബഞ്ചകനെ കണ്ടതില്‍  ബലിയ സന്തോഷം.

മെയിലയച്ചിട്ട് ലയാള്‍ വിളിച്ചു. ബഞ്ചാനായി ബഞ്ചീന്ന് കീപ്പോട്ട് കുതിക്കുമ്പോള്‍  എന്തരായിരുന്നു  മനസ്സിലെന്ന്  കേട്ടപ്പോ ലവന്‍ പറയുവാ 'ചുമ്മാതിരുന്ന എന്തരിലോ എന്തരോ ചെയ്യുവാണോ, ബഞ്ചി പിഴച്ച് ജീവിതം തുലഞ്ഞു പോകുമോ എന്നൊക്കെ ആയിരുന്നെന്നും  ഭാരമങ്ങോട്ട് പോയപ്പഴ് നിക്കറേല്‍ മുള്ളിയോന്നും പഴ മലം ഇളകി പെയ്യൂടുമോന്ന്  സംശയിച്ചു പോയെന്നും.

ബഞ്ചറാകാതെ ബഞ്ചിയ രണ്ടുപേര്‍ക്കും ഇരിക്കട്ട് ഒരു പാട്ട്.

പടം - പൂമുഖപ്പടിയില്‍ തിണ്ണയും കാത്ത്.
രചന-  ലോ കോസ്റ്റ് ആന്റണി
സംഗീതം- പെരിയരാജ.


ബഞ്ചി തുലയല്ലേ
കളസം നനയല്ലേ
പഴമലമിളകല്ലേ
യാതോ നേരം യെന്തോ തോന്നി
കയറേല്‍ ഞാലുന്നു ഞാന്‍.
(ബഞ്ചി)

കരണങ്ങള്‍ മറിയുന്നു ഞാനെങ്കിലും
എരണം കെട്ടൊരു പോക്കിത്
കൊടലിന്റെയുള്ളിലു കരിവണ്ടുകള്‍
കൊണയാടി വെളയുന്നെടേ
കാലേല്‍ വീണത് കാലന്റെ കയറോ
താഴെ ചെല്ലുമ്പ ച്വാരയും വിഴുവോ
വലിപ്പീരു പയലെന്നെ ലിതു കാട്ടി പഴമാക്കി കിഴുക്കാമ്പാടാടുന്നു ഞാങ്ങ്!
(ബഞ്ചി)

ഒരു വാളു പള്ളേന്ന് കീപ്പോട്ടിതാ
കൊരവള്ളി വരെയെത്തിയേ
മഞ്ഞപ്രാന്തും ഗവനക്കേടും
മൂത്തപ്പം ഞാങ്ങ്  ത്യാരീക്കേറി
കയറങ്ങു നൂരുമ്പ പെയ്യൂടും താഴത്തിന്‍ നീളങ്ങള്‍ തന്നല്ലീ തള്ളേ!
(ബഞ്ചി)

 

 

10 comments:

സുഗതരാജ് പലേരി said...

അണ്ണോ, ഞാനങ്ങയുടെ വല്യൊരു ഫാന്‍.

ചിരിച്ചു ചിരിച്ചു ഊപ്പാടെളകി. എന്നെയങ്ങ് മരി!!!!

അരവിന്ദ് :: aravind said...

ഹഹ ആന്റണിച്ചായാ...ആ പാരഡി കലക്കി!! എന്താ അലക്ക്!

ഈ പരിപാടിയൊക്കെ നോക്കീം കണ്ടും കാല്‍‌ക്കുലേറ്റഡ് അഡ്വെഞ്ചര്‍ അല്ലേ? ഇതൊക്കെ സയന്റിഫിക്കലി കാല്‍‌കുലേറ്റഡ് സംഗതികളല്ലേ? (അല്ലേ? എന്റമ്മോ!) പൊട്ടില്ലെന്നുറപ്പാ. ഇത് പൊട്ടാനുള്ള ചാന്‍സ് ഇന്ന് കാറോടിക്കുമ്പോ ലോറി വന്നിടിച്ച് ചാവാനുള്ള ചാന്‍‌സിനേക്കാള്‍ ചെറുതാ.
പക്ഷേ വെറുതെ ഒരു മരത്തില്‍ അള്ളിപ്പിടിച്ചു കയറാനോ, കണ്ട ഏതെങ്കിലും മല കയറാനോ പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല. അഡ്വഞ്ചര്‍ ഒണ്‍ലി ഇന്‍ ടെസ്റ്റഡ് ആന്റ് പ്രൂവണ്‍ എന്‍‌വോണ്മെന്റ്.

പിന്നെ ചാടുണേന് തൊട്ട് മുന്‍പ് ഞാനാലോചിച്ചു, മുപ്പത് കൊല്ലം ജീവിച്ചു, കൂട്ടുകാരുണ്ടായി, പ്രേമിച്ചു, കെട്ടി, കുട്ടിയുണ്ടായി, ജോലി ചെയ്തു, വിമാനത്തിക്കേറി, നല്ല കാറോടിച്ചു, വേണ്ട ഭക്ഷണം കഴിച്ചു, ഇഷ്ടമുള്ള ഡ്രസ്സിട്ടു..ഇതൊകെ പോരേ? ഇനി പോയാ അങ്ങ് പോട്ട്. ന്ന്.

എന്നാലും നോട്ട് ഫോര്‍ ദി ഫെയിന്റ് ഹാര്‍ട്ടട്. മാര്യേജ് കഴിഞ്ഞവര്‍ക്കാകാം എന്ന്.

:-)


ആന്റണിഫാനരവിന്ദ്

R. said...

വയ്യേ...!

എന്നാലും മുഴുവിന്ദനെ യിങ്ങനെ വധിക്കേണ്ടാര്ന്ന് ! സ്റ്റൈല്‍ ഓഫ് റൈറ്റിംഗ് കോപിറൈറ്റ് ചെയ്യുന്നതാരുന്നു ഇതിലും ഭേദം.

മറ്റൊരു ഫാന്‍.

siva // ശിവ said...

വായിച്ചു......ഒന്നും പറയാനില്ല...പോട്ടെ...

ദിലീപ് വിശ്വനാഥ് said...

പാരഡി കലക്കി ആന്റോ.

Anonymous said...

“വലിപ്പീരു പയലെന്നെ ലിതു കാട്ടി പഴമാക്കി കിഴുക്കാമ്പാടാടുന്നു ഞാങ്ങ്!“

ഹെന്റമോ........... :)))

മി | Mi said...

അനോണിയണ്ണാ..

പറയാതിരിക്കാന്‍ വയ്യ.. ഇത്രയും ഹ്യൂമര്‍സെന്‍സുള്ള ഒരാളെ ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല! താങ്കളുടെ എല്ലാ പോസ്റ്റൂകളും വായിച്ചിട്ടുണ്ട്, ഒരു പാട് ചിരിച്ചിട്ടുണ്ട്, ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ ചില സീരിയസ് ചിന്തകളെ കുറിച്ചോര്‍‌ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്.. എങ്കിലും ഈ പാരഡി.. ഇതെല്ലാത്തിനെയും കടത്തിവെട്ടിക്കളഞ്ഞു!! ചിരിച്ചെന്റെ കണ്ണില്‍ നിന്നും വെള്ളം വന്നു! എന്താ പ്രയോഗം! എങ്ങനെ സാധിക്കുന്നു മാഷേ? ഈ പാട്ട് താങ്കള്‍ പറഞ്ഞ ടോണില്‍ പാടി നോക്കി.. അപ്പോഴാ അതിന്റെ രസം അറിഞ്ഞത്!! (എല്ലാരും ഒന്നു ട്രൈ ചെയ്യൂ!!)

ഡെയ്‌ലി ഈ ജാതി ഭാവനകള്‍ വരുന്നത് ഒരപാര കഴിവു തന്നെ അണ്ണാ... ക‌മ്ഴ്ന്നടിച്ചു വീണു നമിച്ചു!!..

-ലോ‌-

കടവന്‍ said...

പറയാതിരിക്കാന്‍ വയ്യ.. ഇത്രയും ഹ്യൂമര്‍സെന്‍സുള്ള ഒരാളെ ഈയടുത്ത കാലത്തൊന്നും കണ്ടിട്ടില്ല! താങ്കളുടെ എല്ലാ പോസ്റ്റൂകളും വായിച്ചിട്ടുണ്ട്, ഒരു പാട് ചിരിച്ചിട്ടുണ്ട്, ആക്ഷേപ ഹാസ്യത്തില്‍ പൊതിഞ്ഞ ചില സീരിയസ് ചിന്തകളെ കുറിച്ചോര്‍‌ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്.. എങ്കിലും ഈ പാരഡി.. ഇതെല്ലാത്തിനെയും കടത്തിവെട്ടിക്കളഞ്ഞു!! ചിരിച്ചെന്റെ കണ്ണില്‍ നിന്നും വെള്ളം വന്നു! എന്താ പ്രയോഗം! എങ്ങനെ സാധിക്കുന്നു മാഷേ? ഈ പാട്ട് താങ്കള്‍ പറഞ്ഞ ടോണില്‍ പാടി നോക്കി.. അപ്പോഴാ അതിന്റെ രസം അറിഞ്ഞത്!! i too agree

:: VM :: said...

HAHAHA- Great one :) chirich chathu :)

മുസ്തഫ|musthapha said...

ഹഹഹ തകർപ്പൻ ആന്റണിക്കാക്കാ... :))

എനിക്ക് വളരെ ഇഷ്ടപ്പെട്ട ആ പാട്ട് ഇനി കേക്കുമ്പോ ഈ അരയുടെ ആ തൂങ്ങിക്കിടപ്പ് ഓർമ്മ വരോലോ എന്നൊരു വെസമം മാത്രേ ള്ളൂ :)