സുപ്രഭാതം. ഇന്നത്തെ അജെന്‍ഡയില്‍ എന്തുണ്ട്?
കട്ടിങ്ങും ഷേവിങ്ങും.
രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ. ശരിക്കും എന്തിനാ അടിയന്തിരം കൂടിയത്?
ഡേ, പറങ്കിപ്പാളയത്തീന്നു കുറിമാനം വന്നിരിക്കുന്നു, നമ്മടെ പ്രോജക്റ്റ് ബഡ്ജറ്റ് ചിലവ് മുപ്പത്തിമൂന്നേദശാംശം മൂന്നേ മൂന്നേ ശതമാനം വെട്ടിക്കുറച്ച് റീസബ്മിറ്റ് ചെയ്യാന്‍.
സോ?
സോ നമ്മള് അത്യാവശ്യത്തില്‍ അത്യാവശ്യമല്ലാത്ത ചിലവുകള്‍ കട്ട് ചെയ്യുകയും മറ്റുള്ളവയില്‍ നിന്നും എന്തെങ്കിലും ഷേവ് ചെയ്തു കളയുകയും വേണമെടേ. ഇല്ലേല് കുന്തം അപ്രൂവ് ചെയ്യൂല്ലാന്ന്.
ഇത്രേയുള്ളോ? ദാരുവീശേ, തൊറക്ക് പ്രൊജക്റ്റഡ് എക്സ്പന്‍സ് സ്പ്രെഡ് ഷീറ്റ്.
തൊറന്ന്.
ലൈന്‍ നമ്പര്‍ മുപ്പത്തിനാലു മുതല്‍ മുപ്പത്തൊമ്പതുവരെ ഡിലീറ്റ് ചെയ്യ്.
ങ്ങേ?
ങ്ങാ.
ചെയ്ത്.
നൂറ്റെഴുപത്തി മൂന്നു മുതല്‍ നൂറ്റെഴുപത്തൊമ്പത് വരെ ഡിലീറ്റ് ചെയ്യ്.
ചെയ്ത്.
സേവ്.
സേവ്ഡ്.
ഇപ്പം എത്ര ശതമാനം കൊറഞ്ഞ്?
ഇരുപത്തെട്ട്.
എന്നാ നൂറ്റെണ്പതൂടെ ഡിലീറ്റ് ചെയ്യ്.
മുപ്പത്.
അത്രേം മതി. റീസബ്മിറ്റ്!
ഇതെന്തര് കൈവിട്ട കളിയാ?രണ്ടാമതൊന്ന് ആലോചിക്കുക പോലും വേണ്ടേ? സംഭവം വല്ലോം ഈ കാശിനു നടക്കുവോ? റീപ്ലാനിങ്ങ്, കോസ്റ്റിങ്ങ്, ഇവാല്യു..
പെരട്ടു പണി അറിയാവുന്നവന് PERT എന്തരിനു എന്ന പഴഞ്ച്ചൊല്ല് കേട്ടിട്ടില്ലീ?
പെരട്ടോ?
നെനക്കൊക്കെ മീന്‍ വില്ക്കലില് എക്സ്പീരിയന്‍സ് ഇല്ലാത്തോണ്ട് മനസ്സിലാവാഞ്ഞതാ.
ഡേ, എന്തരിനു വെലയിടുമ്പഴും മറ്റേത്തലയ്ക്കല്‍ ബാര്‍ഗെയിന്‍ ചെയ്യാന്‍ ഒരു മാര്‍ജ്ജിന്‍ ഇട്ടു കൊടുക്കണം. ഇല്ലേല് രണ്ടുണ്ട് പ്രശ്നം. ആദ്യമായി, ലവന് വല്ലോം കുറച്ചാല്‍ കച്ചവടം നടക്കൂല്ല. രണ്ടാമത്, മീന്‍ വാങ്ങിച്ചവനു എന്തരോ ഒലത്തി എന്നൊരു സാറ്റിസ്ഫാക്ഷനും കിട്ടൂല്ല.
അപ്പ?
അപ്പ നമ്മള് ആദ്യം വെല മനസ്സില്‍ കാണും, എന്നിട്ട് അതിന്റകത്ത് ഒരു ബാര്‍ഗെയിന്‍ മാര്‍ജ്ജിന്‍ കേറ്റും. അത് വിളിച്ചു പറയും. ലവന്റെ പേശലിനു അനുസരിച്ച് ഇച്ചിരീച്ചെ വിട്ടു കൊടുക്കും. എന്റെ ബാര്‍ഗെയിന്‍ മാര്ജ്ജിനുകളില് ചിലതാണ് ഇപ്പ ഡിലീറ്റാക്കിയ ലൈന്‍സ്. വേണേല്‍ ഒരു ഏഴെട്ടു പേര്‍സന്റ് ഇനിയും കട്ട് ചെയ്യാം.
പാപി, നീ പ്രോജക്റ്റ് കോസ്റ്റിന്റെ നാല്‍പ്പതു ശതമാനം കൂട്ടി കാണിച്ചോ?
ഇതൊരു വെറും ഫോര്‍കാസ്റ്റ് അല്ലേഡേ. ശരിക്കും ചിലവാക്കുമ്പോള്‍ നമുക്ക് അറഞ്ഞ് പിശുക്കാം. ഒടുക്കം ബഡ്ജറ്റഡ് ചിലവിന്റെ ഇത്രശതമാനം താഴെയേ ആക്ച്വലി ചിലവായുള്ളെന്ന് പറഞ്ഞ് ഞെളിഞ്ഞ് കാണിക്കുകയും ചെയ്യാം. ഏത്?
6 comments:
ലതാണ്.
യെന്തരാ ഡീവീഡിക്ക് വെല?
നാപ്പത്.
മുപ്പത്.
മുപ്പതിനു നടക്കൂല.
മുപ്പത്തഞ്ച്?
താ.
ബൈ ദ് വേ, ഓപ്പറേഷന്‍സ് റിസര്‍ച്ച് + ഗന്ട് ചാര്‍ട്ട് ഒക്കേണാ പണിയല്‍?
oHo....hmmm. :)
നമ്പ്യാരേ,
ഓപ്പറേഷന്‍സ് റിസര്‍ച്ച് + ഗന്ട് ചാര്‍ട്ട് എന്നൊക്കെപ്പറഞ്ഞ് ഈ അനോണി അന്തോണി ആരാന്ന് റിസര്‍ച്ച് ഓപ്പറേഷന് നടത്തുവാ അല്ലിയോ? വര്‍ത്താനം കേട്ടാ അറിയൂല്ലെ ..പണി മത്തിക്കച്ചോടം തന്നെ അപ്പീ...
ആന്റോ, കിടിലന്‍ മാനേജമെന്റ് പാഠം.
ഹരോള്ഡേ, കറക്റ്റ്.
പബ്ലിക്, ഓപ്പണ്‍ ആയിട്ടാണല്ലോ റിസേര്‍ച്ച് ഓപ്പറേഷന് നടത്തണ്ടത്.
വി കെ എന്‍ ന്റെ പയ്യന് കഥയിലെ ഇട്ടൂപ്പ് മുതലാളിയെ ഓറ്ക്കുന്നു - ഇതു വായിച്ചപ്പോള്‍!
രൊമ്പ പ്രമാദമായിരിക്ക് ത്... :)
Post a Comment