Tuesday, January 22, 2008

സെയില്‍സ് എന്ന തമിഴ് പദം

 
കള്ള്  രസ്യം പാകം. ഒരു മുളന്തത്തയായ് പൂഞ്ചിറകിന്മേല്‍ ഉയരുന്നു ഞാന്‍ ഉയരുന്നു...
ചാണ്ടിയേ, ഒര്‌ പാണ്ടി  വന്ന്. യാതോ വീട്ടീന്ന് കറി വാങ്ങാന്‍  അയച്ചതാരിക്കും.

ന്തര്‌  വ്യാണമെടേ?
എതാവത് വേലൈ.

വ്യാലയോ? ഷാപ്പിലോ?  നിനക്കെത്ര വയസ്സായെടേ?
പതിനാറ്‌

സത്യം പറ.
പന്തിരണ്ട്.

നീ നല്ല മലയാളം പറയണല്ല്.  എവ്വളവു  വരിസം കേരളാവില്‌ വന്തിട്ട്?
രണ്ട്.

നേരത്തേ.. അല്ല മുന്നം, എങ്കൈ വേല പാത്തത്?
ഒരു വീട്ടിലേ, ഇങ്കൈ അല്ല.

അങ്കൈ.. ഓ കുന്തം. അവിടെന്ന് എന്തരിനു ചാടിയത്?
അങ്കൈ സരിയല്ലൈ.

അവര്‍ അടിച്ചോ നിന്നെ?
അങ്കൈ... സരിയല്ല.

ഡേ, ഇത് കള്ള് ഷാപ്പാ, പോലീസും സര്‍ക്കാരും തോനെ വരണ സലം. നിന്നെ ഇവിടെ പണിക്കെടുത്താ ഞാങ് പൂജപ്പെരയ്ക്ക് പെയ്യൂടും ചെല്ലാ. നീ ആ ഹോട്ടലില്‍ കേട്ടൂട്‌.
അങ്കൈയും കേട്ട്. അവര്‍ക്കും  എനക്കു വേല തരറ്ക്ക് പയമാ ചൊന്ന്.

ന്തര്‌ നിന്റെ പ്യാര്‌?
അരുള്‍.


നിനക്ക് ഊരില്ലേടേ?
വില്ലുപ്പട്ടി.

അങ്കൈ ആരും ഇല്ലേ?
ഇറുക്ക്.

ന്നാ അങ്ങോട്ട് പെയ്യൂട്. വണ്ടിക്കൂലിക്ക് എന്തരേലും ചില്ലറ  പിരിച്ച് തെരാം.
ഊര്‌ക്ക് പോക മുടിയാത്. നാന്‍ സെയില്‍സ് ആന ആള്‌. തിരുമ്പിനാല്‍ ഏജന്റ് കൊല പണ്ണി കനാലിലെ പോട്ടിടും.

സെയില്‍സ് ആയ ആളോ?
സെയില്‍സ് എന്ന് തമിഴിലെ സൊന്നാ മലയാളത്തിലേ... അത് വന്ത്  ദൂര വീടുകളിലെ വേല വാങ്കി കുടുക്കിറ ഏജന്റ്   എവനെയാവത് എടുത്തിറുന്താ അപ്പാ അമ്മാവുക്ക് പണം കൊടുത്തിടും അത്ക്കപ്രം നമ്മ അപ്പാ അമ്മാവുടെ അല്ലൈ.  അന്ത ഏജന്റ് ആളുടെ കൂടെ താന്‍ എപ്പോതും  നില്‍ക്കവേണ്ടിയത്. അത്ക്ക് താന്‍ തമിഴിലെ സെയില്‍സ് എന്ന് സൊല്ലറ്‌ത്.  സെയില്‍സ് ആന ആള്‌ തിരുമ്പി പോനാ അവര്‍ കൊന്നിടുവാര്‍.

തമിഴൊട്ടും മനസ്സിലാവണില്ലല്ല് ചാണ്ടീ,  എനിക്കൂടി പറഞ്ഞു താ, എവങ്ങ് എന്തരു സെയില്‍സ് നടത്തണെന്ന്?
ടേ, എവങ്ങ് ഒന്നും നടത്തിയെന്നല്ല,  യെവന്റെ തന്തേം തള്ളേം യെവനെ കച്ചോടമാക്കിയെന്ന് തന്നെ പറയണത്.

യെവനെ എന്തരു ചെയ്യുവെടേ ചാണ്ടീ?
നമ്മളെന്തരു ചെയ്യാങ്ങ്?  ചോറും  കൊട്ത്ത് പറഞ്ഞു വിടാം.

ടേ  അരുളേ, ഇന്നര്‌ അഞ്ചുരൂപാ. ലയാള്‌ നിനക്ക് ശാപ്പാട് തരുവേം ചെയ്യും.

5 comments:

കാര്‍വര്‍ണം said...

അരുളെ നിനക്കായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ. കേല്‍ക്കുമ്പോള്‍ ഇങ്ങനെ കണ്ണു നിറയ്ക്കാനും,അഞ്ചോ പത്തോ തരാനും പിന്നെ സൌകര്യം പോലെ മറക്കാനുമല്ലാതെ

മൂര്‍ത്തി said...

അപ്പാ ഏജന്റാനാല്‍ അതുക്കപ്പറം ഏജന്റ് താന്‍ അപ്പാ...ഇത് താന്‍ അതിനുടയ ചത്തിയം..
:)

Anonymous said...

ചില്ലുമേടയിലിരിക്കുന്ന ഞങ്ങളെ വെറുതെ ഇങ്ങനെ കല്ലെറിയരുത് :(

vadavosky said...

നിങ്ങടെ ഇപ്പത്തെ പോസ്റ്റിലൊന്നും കമന്റിടാന്‍ പറ്റണില്ലല്ലാ. ഇങ്ങനെ വെഷമിപ്പിക്കല്ലെ

Harold said...

സെയില്‍സ് ആന ആള്‍..
സുമംഗലിത്തിട്ടം......
ഇന്ത്യ തിളങ്ങുന്നു..
ഒപ്പം
തനിഴ്നാടും
ചിദംബരവും ........