രായണ്ണാ, വിടാങ്. എന്തര് കാണിക്കണത്? ഇഞ്ഞി അടിച്ചാ മൂപ്പീന്ന് ചത്തു പോവൂല്ല്.
മാര്‍റാ. ചാവാങ് തന്നെ അടിക്കണത്. മാറാന്‍.
പത്തെഴുപത് വയസ്സായ ആളെയാ അടിക്കണത്? നാണമില്ലീ? ഇങ്ങോട്ട് വരീ, പാം.
രായന്‍ തറയാടേ.നാണമില്ല,മാനോം. ഇന്നതേ ചെയ്യൂന്നില്ല.
വാ ഇങ്ങോട്ട്. എന്തരൊണ്ടേലും പറഞ്ഞ് തീര്‍ക്കാവെന്ന്.
ചെലത് പറയാതെയേ തീര്‍ക്കാന്‍ പറ്റൂടേ. എങ്ങോട്ട് നീ പിടിച്ചോണ്ട് പോണത്? ഷാപ്പിലോട്ട് ഞാന്‍ വരണില്ല, ആളോള് ഈ പരട്ട മൂപ്പീന്നിനെ അടിച്ച് എന്തരിനെന്ന് കേക്കും.
എങ്ങോട്ട് വേണേലും പാം. അണ്ണന്‍ വാ.
എന്നാ കുഴിപ്പള്ളിവെളേലോട്ട് പെയ്യൂടാം.
ഞാങ് വാറ്റുചാരായം കുടിക്കൂല്ല.
നീ കുടിക്കണ്ട, ഞാന്‍ കുടിക്കാം. നീ വന്ന് മിണ്ടാതിരി. പറഞ്ഞ് തീര്‍ക്കുന്ന കാര്യങ്ങള്‍ പോലും.
*******************
അഞ്ജലിയേ, പുള്ളിയുടുപ്പിട്ടപ്പ സുന്നരിയായല്ലോ!
അയ്യോ, അത് ആരും കേക്കാതെ വേണം പറയാന്‍ രായന്മ്മാവാ.
അയ്യേ രണ്ട് പല്ലെവിടെപ്പോയി? അച്ചന്‍ കൊണ്ട് പണയം വച്ചോ? മോളു സുന്നരിയാണെന്ന് പറഞ്ഞാ കണ്ണു കിട്ടുവെന്ന് അമ്മ പറഞ്ഞോ?
അല്ല രായമ്മാവാ, ആ കടേലെ അപ്പൂപ്പന്‍ പറഞ്ഞതാ, ഞാനേ സുന്ദരിയാണോന്നു നോക്കണത് ആരെങ്കിലും കണ്ടാ പോലീസു പിടിക്കുമെന്ന്.
സുന്ദരിയാണോന്നു നോക്കണതോ?
..........
..........
മതി രായണ്ണാ, എനിക്കു കേക്കാന്‍ പറ്റണില്ല.
നീയല്ലേടേ എന്തരു വേണേലും പറഞ്ഞാ തീരണതേ ഉള്ളെന്ന്? ഇപ്പ പറയാന്‍ സമ്മതിക്കണില്ല.
*******************
ആന്റോ അറിഞ്ഞോടേ? രാവിലേ രായന്‍ ആ മുറുക്കാന്‍ കടക്കാരന്‍ മൂപ്പീന്നിനെ ചുമ്മ എടുത്തിട്ടടിച്ച്.
ആ.
ആ പാവത്തിനു ചോദിക്കാനും പറയാനും ഒരുത്തരും ഇല്ലാഞ്ഞിട്ടല്ലീ? ഇല്ലെങ്കില്‍ കണ്ട ഊച്ചാളിയൊക്കെ കള്ളും കുടിച്ച് വെറുതേ കടയിലിരുന്ന ലയാളെ ഇങ്ങനെ അടിക്കുവോടേ?
എന്തരേലും കാരണം കാണും.
എന്തര് കാരണം? ഇത്രേം വയസ്സായിരിക്കണ ലയാള് യെവനെ എന്തരു ചെയ്യാന്‍? വല്ല ചാരായത്തിലൊഴിക്കന്‍ സോഡ ഓസിനു ചോദിച്ചപ്പ കൊടുത്തു കാണൂല്ല. അത്രേ കാണൂ. അല്ലേലും ആവതില്ലാത്തവരെ നോക്കിയല്ലേ രായന്‍ അടിക്കത്തോള്.
5 comments:
:(
ഹോ!
അമ്മു ഇതുപോലൊരു പോസ്റ്റിട്ടിരുന്നു. “ഞാന്‍ പെണ്ണായതെന്ന്“ എന്ന ടൈറ്റിലില്‍. ഇപ്പോ നോക്കുമ്പോ കാണാനില്ല.:(
കേട്ട് കേട്ട് ചെവിയൊക്കെ അടഞ്ഞു. ചെവി തുറന്നു വയ്ക്ക്കാന്‍ മാര്‍ഗ്ഗമൊന്നും..
ഒരു കാരണവുമില്ലാതെ രായന്‍ ഒന്നും ചെയ്യൂല്ല
എന്തരേലും കാരണം കാണും, എന്തരോ എന്തോ?
അറിയാതെയെന്തെല്ലാം !
ചില അടികള്‍ക്ക് കാരണമില്ലാതിരിക്കുന്നതാ നല്ലത്. അല്ലേ ആന്റണ്ണാ...
കാരണം മൂപ്പിന്നെങ്കിലും അറിയണം കേട്ടോ, ആവര്‍ത്തിക്കാതിരിക്കാന്‍
Post a Comment