Wednesday, January 9, 2008

സത്യം‌‌വദ

ഉച്ചവെയിലിലേക്ക് നീണ്ട മുളക്കഴയില്‍ കയറി സത്യ മുകളറ്റത്തെ ഇരിപ്പിടത്തില്‍ എത്തിപ്പറ്റി.
ചില്ലറ  അഭ്യാസങ്ങള്‍ കാട്ടി. പിന്നെ വാരിയെല്ലുകള്‍ അതിലുറപ്പിച്ച് കൈകാലുകള്‍ നീട്ടിപ്പിടിച്ച് കിടന്നു.

സത്തിയാ
എന്നപ്പാ?

നീ ഇപ്പോത് എന്ന പാര്‍ക്കിറത്?
മുളയുടെ താഴറ്റം താങ്ങി നില്‍ക്കുന്ന  അപ്പാവെ കാണുന്നു, ഛേയ്. തല ഉയര്‍ത്തി നോക്കി. വൈദ്യുതി കമ്പിയില്‍ കറണ്ടടിച്ചു ചത്ത വവ്വാല്‍ ഒരെണ്ണം കുരുങ്ങി കിടക്കുന്നു. 

സത്തിയാ
എന്നപ്പാ?

ഈ ഇപ്പോത് എന്ന പാര്‍ക്കിറത്?
സത്യ  തല  ചെരിച്ചു നോക്കി. ഷഫീക്ക് ഹോട്ടലില്‍  നിറയെ ആളുകള്‍ ചോറും ബിരിയാണീം കഴിക്കുന്നു. 

സത്തിയാ??
സ്വര്‍ഗ്ഗം കാണറത്  അപ്പാ. സ്വര്‍ഗ്ഗം കാണറത്.


സത്തിയമാ?
സത്തിയം.

5 comments:

R. said...

:'(

ദിലീപ് വിശ്വനാഥ് said...

സത്യം. വിശപ്പിന്റെ വിളി. ഇല്ലാത്തവന്റെ വേദന. ആഹാരം എന്ന സ്വര്‍ണ്ണം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വര്‍ഗ്ഗമെന്നോതുന്നത് ഒരു പിടി ചോറിനാണല്ലോ...

:(

Harold said...

വിശക്കുന്നവന്റെ മുമ്പില്‍ ദൈവം അപ്പത്തിന്റെ രൂപത്തില്‍ അവതരിക്കുന്നു.

ഏ.ആര്‍. നജീം said...

എത്രയോ സത്യമാരേ ജീവിതത്തിലുടനീളം കാണുന്നു.. മുളയ്ക്ക് മുകളില്‍, ചാക്കിനുള്ളില്‍, അടച്ചിട്ടിരിക്കുന്ന കടത്തിണ്ണകളില്‍.... എന്തു ചെയ്യാം പരിതപിക്കുകയല്ലാതെ..