അലോന്, അര മണിക്കൂറായിട്ട് നിന്റെ വീട്ടിന്റെ ഏരിയയില്‍ ചുറ്റിത്തിരിയുവാ, ഒറ്റ പാര്ക്കിങ്ങുമില്ല.
അര നൂറ്റാണ്ട് ചുറ്റിയാലും കരാമയില്‍ ഒരു പാര്‍ക്കിങ്ങ് കിട്ടാന്‍ പോണില്ല. നീ വണ്ടി റോഡില്‍ തന്നെ ഇട്ടോ, എന്നിട്ട് ഒരു പേപ്പറേല്‍ മൊബൈല്‍ നമ്പറെഴുതി ഡാഷ് ബോര്‍ഡില്‍ വയ്ക്ക്. ആര്‍ക്കേലും തടസ്സമുണ്ടെങ്കില്‍ അവര്‍ നിന്നെ ഫോണ്‍ ചെയ്തോളും.
ങേ? മുക്കാലാ മുക്കാലിഫാ ലൈല. അല്‍ ലൈല?
മുക്കാലിഫ കിട്ടാന്‍ സാദ്ധ്യതയില്ല. അഥവാ കിട്ടിയാല്‍ നിന്റെ ആതിഥേയനെന്ന നിലയ്ക്ക് ഞാന്‍ കൊടുത്തോളാം. പെറി മേസണ്‍ ടാക്സിയില്‍ കേറീട്ട് പറയുമ്പോലെ "ഐ വില്‍
പേ ആള് ദി ഫൈന്‍സ് അസ്സോസിയേറ്റഡ്."
വണ്ടി പോലീസ് ടോ ചെയ്തോണ്ട് പോയാലോ? നീ വേറേ കാറു വാങ്ങിച്ചു തരുമോ?
രാത്രി ടോയിങ്ങ് ഇല്ലെന്നാണ് ഇതുവരെയുള്ള അനുഭവം.
ഹാവൂ. പകല്‍ നീ വണ്ടിയെങ്ങനെ ഇടുമെടേ? ഒരിക്കല്‍ വലിച്ചെഴച്ചോണ്ട് പോയാല്‍ ആ വണ്ടി പിന്നെ ആരും വാങ്ങാത്ത പരുവമാവൂല്ലേ?
അതിനല്ലേ ഞാന്‍ ഒരു പഴേ കാര്‍ ആയിരത്തഞ്ഞൂറു ദിര്‍ഹം മുടക്കി വാങ്ങിച്ചിട്ടിരിക്കുന്നത്.
പിടി കിട്ടീല്ല.
ഡേ, എന്റെ പഴേ കാര്‍ നല്ലൊരു പാര്‍ക്കിങ്ങില്‍ ഇട്ടിരിക്കുകയാണ്. രാവിലേ നല്ല വണ്ടിയെടുത്ത് ഓഫീസില്‍ പോണു, വൈകിട്ട് വന്ന് പാട്ട വണ്ടി പാര്ക്കിങ്ങീന്ന് ഇറക്കി റോഡിലിഡും, എന്റെ വണ്ടി അകത്ത് അസ്സല് പാര്‍ക്കിങ്ങില്‍. രാവിലേ പാട്ട അകത്തിട്ട് നല്ലവണ്ടി പുറത്തിറക്കിക്കോണ്ട് പോകും. അപ്പോ പോലീസ് ടോ ചെയ്താല്‍ ആക്രി കാറല്ലേ ടോ ചെയ്യൂ. വല്ല പിക്കപ്പും വന്ന് ആക്രോമൊബൈലില്
ഉരച്ചാലും ഒരു സങ്കടവുമില്ല.
അത് കൊള്ളാം. എന്നാലും ഇവിടത്തെ പാര്‍ക്കിങ്ങ് പ്രശ്നം വലിയൊരു പൊല്ലാപ്പ് തന്നപ്പാ.
എല്ലാത്തിനും നല്ല വശമുണ്ട് ചെല്ലാ. എന്റെ നേരേ എതിരേ മൂന്നാല് വശം പെശക് കേസുകള്‍ താമസിച്ചിരുന്നത് കാരണം രാത്രി മുഴുവന്‍ ഇടനാഴീല്‍ പല കാലൊച്ചയും അരമണിക്കൂറില്‍ എട്ടു തവണ കോളിങ്ങ് ബെല്‍ അടിക്കുന്ന ശബ്ദവും കുടിയന്മാരുടെ ഒച്ചയുമായിരുന്നു. ഇവിടെ പാര്‍ക്കിങ്ങ് തീരെ ഇല്ലാതെയായപ്പോള്‍ ലവളുമാരുടെ താമസം മാറിക്കിട്ടിയെന്നേ, കസ്റ്റമര്‍മാര്‍ക്ക് വിശാലമായ പാര്‍ക്കിങ്ങ് സൗകര്യമുള്ള ഏതെങ്കിലും ഏരിയയില്‍ പോയിക്കാണും.
10 comments:
എങ്ങനെ ഇത്രേം പോസിറ്റീവ് ആറ്റിറ്റ്യൂഡ് മെയിന്റയിന്‍ ചെയ്യുന്നു മനുഷ്യാ?
കണ്ടോ , അപ്പൊ അതാ കാര്യം. ഓരോരുത്തരും ഒരു കിടിലന്‍ വണ്ടിയും ഒരു പാട്ടവണ്ടിയും ആണ് കൈവശം വച്ചിരിക്കുന്നെ. പിന്നെങ്ങനെയാ കരാമയില്‍ പാര്‍ക്കിംഗ് സ്പേസ് കിട്ടുന്നെ? നോക്കിക്കോ പോലീസിനു ഒറ്റികൊടുക്കുന്നുണ്ട്.
അന്തോനിക്ക് ന്റെ സര്‍ട്ടിഫിക്കറ്റ് ഒന്നും വേണ്ടാന്നറിയാം. ന്നാലും ഇരിക്കട്ടെ, " അടിപൊളി !DEA തന്നെട്ടോ. "
ഒരു പഴയ വണ്ടി ഒണ്ടു. വേണോ?
ശബരിമല അയ്യപ്പന് വരെ പാര്‍ക്കിംഗ് പ്രോബ്ലം പിന്നല്ലെ
അതു ശരി...അപ്പോള്‍ അങ്ങനെയാണല്ലേ...കാര്യങ്ങളുടെ കിടപ്പ്..വണ്ടിയുടെയും..
അപ്പോ ആന്റോയ്ക്ക് എല്ലാത്തിനും ഉണ്ട് ഒരു സൊല്യൂഷന്. അല്ലേ?
സിമി, ബ്ലോഗില്‍ കാറ് കച്ചവടം നടത്താനുള്ള പരിപാടിയാണോ?
ഇവിടെ ഞനൊരു കമന്റ് പാര്‍ക്ക് ചെയ്തോട്ടെ...
:)
ആക്രിക്കാര് സ്റ്റാര്‍ട്ട് ആകുമല്ലോ? അതു മതി..
നല്ല ഐഡിയ തന്നെ
Post a Comment