കണ്ടേന് ഉന്നെ കാശ്മീര്‍ റോജാ വന്തേനെടി കാബൂള്‍ രാജാ
എന്‍ പേരു താന്‍ അബ്ദുള്‍ കാജാ എങ്കിട്ട് താന്‍ അന്പേ ആജാ..
എന്തരണ്ണാ രാവിലേ മഴയത്ത് കോഴിയുമായി മരം ചുറ്റി പ്രേമം?
ഇവളാണിന്നു കറി. പിടി തരാതെ ഓടുവാ. ബാ ബാ ഇഞ്ഞോട്ട് ബാടി..
അത്രേയുള്ള്. ഞാന്‍ നെരുവിച്ച് വല്ല സൂഫീലിയയും എളവിയെന്ന്. ചിക്കനൊക്കെ വയ്ക്കാന്‍ എന്തരു വിശേഷിച്ച്?
മോളും മരുമോനും വര്ന്നുണ്ട്. ന്വാക്കി നിക്കാതെ ആ കൊട്ടയെടുത്ത് ഒന്ന് ഒറ്റെടേ, ഞാന്‍ ഓടിക്കൊഴഞ്ഞ്.
അണ്ണാ, എനിക്കു കോഴിയെക്കൊല്ലാന്‍ മനസ്സു വരൂല്ല. ഒരീച്ചയെപ്പോലും കൊല്ലാന്‍ വെഷമമാ, സോറി.
പക്ഷേ ചിക്കനും മട്ടണും ബീഫും കഴിക്കാന്‍ ഇഷ്ടവുമാ അല്ലീ?
തന്നെ.
നീ ബീബീസിടെ കില്ല് ഇറ്റ്, കുക്ക് ഇറ്റ്, ഈറ്റ് ഇറ്റ് കണ്ടിട്ടുണ്ടോ?
വീട്ടില്‍ മലയാളം സീരിയലല്ലാതെ എന്തെങ്കിലും കാണാന്‍ ശ്രമിച്ചാല്‍ അമ്മച്ചി പെറ്റ മോനാന്നു പോലും ആലോചിക്കാതെ അടിച്ചു കൊല്ലുവെന്നെ.
ന്നാ പോട്ട്. വര്‍ദ്ധമാന മഹാവീരന് എന്തരാ പറഞ്ഞിരിക്കണേന്ന് അറിയാവോ?
എന്തരാ?
നീ കൊന്നാലും കൊലയ്ക്ക് അനുവാസം കൊടുത്താലും കൊലയ്ക്ക് പ്രേരിപ്പിച്ചാലും നീ കൊല ചെയ്തെന്ന് . നീയും ഞാനും കൊലയാളി. ഒറ്റ വത്യാസം ഞാന്‍ കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേരിട്ട് കൊല്ലുന്നു, നീ ക്വട്ടേഷന്‍ പാര്‍ട്ടികളെ കൊണ്ട് അത് ചെയ്യിക്കുന്ന ഭീരുവായി ഒളിച്ചിരുന്ന് കൊല്ലുന്നു എന്നേയുള്ളെടേ.
അപ്പ കൊല്ലാന്‍ പ്യാടിയൊണ്ടങ്കി തിന്നല്ലുവെന്നാണോ?
നീ എന്തരു കാണിച്ചലും അത് നിന്റെ ശരി. എനിക്ക് തോന്നുന്നത് ലങ്ങനെ തന്നേന്നാ.
ഇപ്പ എനിക്കും തോന്നുന്ന്. എട് കൊട്ട. ഞാമ്പിടിക്കാം ലവളെ.
ഇടിമിന്നലില്‍ നീയെന്നരികത്തു വാ... നീ ഈ കുട്ടക്കീഴില്‍ വാ
8 comments:
യെന്തെരിത്.....ഇപ്പളും കോയീടെ പെറകെ തന്നെ...
അത്യുഗ്രന്‍! :)
എന്തോ.. പതിവു പോലെ ഉന്നത്തില്‍ എത്തീല്ലാന്നൊരു ഫീലിംഗ്
കൊന്നാല്‍ പാപം,
തിന്നാല്‍ പോകും...എന്നാണല്ലോ!!!
കൊന്ന പാപം തിന്നാല്‍ തീരുമത്രേ..
നിങ്ങളു 'പുപ്പുലി' തന്നെ അനോണി സാറെ..
പാവം കോഴീ...
അല്ല അനോണി സാറെ ചിക്കന്‍ ഫ്രൈ ആയിരുന്നൊ കറിയോ അതോ 65 ആയിരുന്നോ.. :)
അണ്ണോ അടിപൊളി ഞ്യായങ്ങള്.
അതുതന്നെ, ഞാനുമെടുത്തു ഒരു കൊട്ട! :))
Post a Comment